Random Posts

Sunday, March 27, 2011

'തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലും ബംഗാളിലും ഇടത് പക്ഷം തുടച്ച് നീക്കപ്പെടും'

അരൂര്‍: നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ ഇടുതുപക്ഷ ശക്തികള്‍ കേരളത്തിലും ബംഗാളിലും തുടച്ച് നീക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. ഇടതു പക്ഷ രാഷ്ട്രീയത്തിന് പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അരൂര്‍ നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എ എ ഷക്കൂറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വയലാര്‍ രവി. കേരളം കഴിഞ്ഞ അഞ്ചു വര്‍ഷം വ്യാജ മദ്യ ഗുണ്ടാ സംഘങ്ങളുടെ പിടിയിലായിരുന്നു. അതിന്റെ ഫലം ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പീഡന കേസുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇരട്ടത്താപ്പാണ്. അതിന്റെ നേര്‍ ചിത്രമാണ് മലമ്പുഴയില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് പീഡനിത്തിനിരയായ ശാരിയുടെ കുടുംബം തെരഞ്ഞെടുപ്പില്‍ കെട്ടി വെയ്ക്കുവാനുള്ള പണം നല്‍കിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രഘുനാഥപിള്ള അധ്യക്ഷനായിരുന്നു. കെ എസ് വാസുദേവശര്‍മ്മ, അഡ്വ. സി ആര്‍ ജയപ്രകാശ്, എസ് ശരത്, ടി ജി പത്മനാഭന്‍, വി ടി ജോസഫ്, അനില്‍ബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.