തിരുവനന്തപുരം: പാമോയില്‍ കേസ് തുടരന്വേഷിക്കണമെന്ന വിജിലന്‍സിന്റെ വാദം തിരുവനന്തപുരം വിജിലന്‍സ് കോടതി ശരിവെച്ചു. മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ ചില പുതിയ തെളിവുകള്‍ ഉണ്ടെന്ന വിജിലന്‍സിന്റെ കണ്ടെത്തലില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വ്യക്തമാക്കി.
പാമോയില്‍ ഇടപാടിന്റെ സമയത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് എതിരെ പരാമര്‍ശങ്ങളൊന്നും ഉണ്ടായില്ല. കൂടാതെ പ്രതി ചേര്‍ത്തിട്ടുള്ളവരെ കുറിച്ചും കോടതിയൊന്നും പറഞ്ഞില്ല. പാമോയില്‍ ഇറക്കുമതിയിലൂടെ 2.32 കോടി രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിനുണ്ടാക്കിയെന്നാണ് പ്രതികള്‍ക്കെതിരെയുള്ള വിജിലന്‍സ് ആരോപണം.
1991 നവംബറിലാണ് പാമോയില്‍ കേസ് ആദ്യമായി വിവാദമാകുന്നത്. കരുണാകരന്‍ മന്ത്രിസഭയുടെ തീരുമാനം ഉത്തരവായി ഇറങ്ങുംമുമ്പ് തന്നെ പാമോയില്‍ ഇറക്കുമതിക്ക് കരാറായി എന്നതാണ് കേസ്. ഡല്‍ഹിയില്‍ വെച്ചാണ് കരാറിനുള്ള ആലോചന നടന്നതെന്നും ഉമ്മന്‍ചാണ്ടിക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നുമാണ് ഇപ്പോഴത്തെ ആരോപണം. ഈ കേസിന്റെ ഓരോ ഘട്ടത്തിലും വിചാരണ തടസ്സപ്പെടുത്താന്‍ ഒന്നാംപ്രതിയായ കെ.കരുണാകരന്‍ ശ്രമിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നു.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പാമോയില്‍ കേസ് തുടരന്വേഷിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ തുടരന്വേഷണത്തിന് അപേക്ഷിച്ചിരിക്കുന്നതെന്ന് ആരോപിച്ച് ടി. എച്ച്. മുസ്തഫയും കോടതിയില്‍ വിശദീകരണം സമര്‍പ്പിച്ചു. കേസില്‍നിന്നൊഴിവാക്കണമെന്ന് മൂന്നാംപ്രതിയും മുന്‍ ചീഫ്‌സെക്രട്ടറിയുമായ എസ്. പദ്മകുമാറും കോടതിയില്‍ ആവശ്യപ്പെട്ടു.
പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നടപടിയില്‍ തെറ്റൊന്നും കാണാതിരുന്ന പ്രോസിക്യൂഷന്‍, നിരപരാധിയായ തന്നെ രണ്ടാംപ്രതിയാക്കിയത് അനീതിയാണെന്ന് കാട്ടി അന്നത്തെ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ നേരത്തെ സമര്‍പ്പിച്ച ഒഴിവാക്കല്‍ ഹര്‍ജി വിവാദമായതിനെ തുടര്‍ന്നാണ് പ്രശ്‌നം വീണ്ടും ചര്‍ച്ചാവിഷയമായത്.