Random Posts

Friday, March 18, 2011

പാലമേല്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തട്ടിപ്പ് : യൂത്ത് കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

നൂറനാട്: പാലമേല്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞ എല്‍ ഡി എഫ് ഭരണ സമിതി അട്ടിമറിച്ചതില്‍  പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ്‌ നടത്തിയ പഞ്ചായത്ത്‌ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു.രാവിലെ 10 .30 മണിയോടെ നൂറനാട് പള്ളിമുക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച്‌ നൂറനാട് ജങ്ക്ഷന്‍ വലം വെച്ച് പഞ്ചായത്ത്‌ ഓഫീസ് നു മുന്പിഉല്‍ എത്തിയപ്പോഴേക്കും പ്രവര്‍ത്തകരുടെ പ്രതിഷേധം അണപൊട്ടി.പഞ്ചായത്ത്‌ കവാടത്തില്‍ നൂറനാട് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാര്‍ച്ച്‌ തടഞ്ഞത്  ചെറിയ തോതിലുള്ള സംഘര്‍ഷത്തിനു വഴിയൊരുക്കി എങ്കിലും നേതൃത്വം ഇടപെട്ടു പ്രവര്‍ത്തകരെ ശാന്തരാക്കി.
                               തുടര്‍ന്ന് മാര്‍ച്ച്‌  യൂത്ത് കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന പ്രസിഡന്റും ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ അംഗവുമായ കെ പി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു."സിപിഎം തൊഴിലുറപ്പ് പദ്ധതിയെ   പാര്‍ട്ടിയുടെ പണമുറപ്" പദ്ധതിയാക്കി മാറ്റി എന്ന് അദ്ധേഹം പറഞ്ഞു.കോണ്‍ഗ്രസ്‌ മണ്ഡലം  പ്രസിഡന്റ്‌  പി പി കോശി ,പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് രാജന്‍ പൈനുമൂട്,യൂത്ത് കോണ്‍ഗ്രസ്‌ മാവേലിക്കര അസ്സംബ്ളി പ്രസിഡന്റ്‌ പി ബി അബു ,യൂത്ത് കോണ്‍ഗ്രസ്‌ പാലമേല്‍ മണ്ഡലം പ്രസിഡന്റ്‌ ശ്രീനി പണയില് ‍, യൂത്ത് കോണ്‍ഗ്രസ്‌ മാവേലിക്കര പര്ലമെന്റ്റ് സെക്രട്ടറി ഷാജി നൂറനാട് ,യൂത്ത് കോണ്‍ഗ്രസ്‌ മാവേലിക്കര പര്ലമെന്റ്റ്കമ്മറ്റി അംഗങ്ങളായ അഡ്വ.അലെക്സ് കളീക്കല്‍, രോഹിത് സി രാജു എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു.