Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Thursday, March 31, 2011

അച്യുതാനന്ദനും ഇനി ബി.ജെ.പിയില്‍ ചേരുമോ?


ഇരുപത് വര്‍ഷം കൊണ്ട് കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഡല്‍ഹിയില്‍ പത്രക്കാരോട് പറഞ്ഞത് വി.എസ്. അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയാണ്. ഇരുപത് ഘട്ടങ്ങളിലായി പത്ത് മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടുണ്ട്. ഇവരിലൊരാള്‍പോലും ഇത്തരത്തില്‍ ആലോചിച്ചിട്ടുണ്ടാവില്ല. ആറുമാസം മാത്രം പ്രായമുള്ള ഈ വാക്കുകള്‍ അച്യുതാനന്ദന്‍ വിഴുങ്ങാന്‍ ശ്രമിച്ചാലും, മലമ്പുഴയിലേക്ക് പണിത ബി.ജെ.പി.യുടെ പാലത്തിന് കരുത്ത് പകരുന്നതായിരുന്നു ഈ പ്രസ്താവനയെന്ന് ഇപ്പോള്‍ നമുക്ക് ബോധ്യമാവുന്നു. ആര്‍.എസ്.എസ്. നേതാക്കള്‍ രഹസ്യമായി മാത്രം പറയുന്ന ശുദ്ധ വര്‍ഗീയത പറയാന്‍ മാത്രം വിഷലിപ്തമായ ഒരു മനസ്സ് അച്യുതാനന്ദനുണ്ടെന്നറിയുമ്പോള്‍, മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതില്‍ ആരും അതിശയിക്കേണ്ടതില്ല.
ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ മുസ്ലിം സമുദായം ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന് പ്രസ്താവന നടത്തിയ ഒരു രാഷ്ട്രീയ നേതാവിനെതിരെ എങ്ങനെയാണ് ബി.ജെ.പി.ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവുക. അതുകൊണ്ടുതന്നെ മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത് അത്ര വലിയ വാര്‍ത്തയായി മാധ്യമങ്ങള്‍ ആഘോഷിക്കേണ്ടതില്ല. ഡല്‍ഹിയില്‍വെച്ച് മുഖ്യമന്ത്രി നടത്തിയ ഈ പ്രസ്താവന എത്ര തവണ തിരുത്തിപ്പറഞ്ഞാലും മായാത്തവിധം ദൃശ്യമാധ്യമങ്ങളുടെ ക്യാമറയില്‍ പതിഞ്ഞുകിടപ്പുണ്ട്. പൊതു പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകള്‍ കേരളത്തിലെ ബി.ജെ.പി.പോലും പറയാന്‍ മടിച്ചവയായിരുന്നുവെന്ന് പഴയകാല അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അച്യുതാനന്ദന്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട തെരഞ്ഞെടുപ്പാണിത്. അതിനേക്കാളേറെ അച്യുതാനന്ദനെ മത്സരിപ്പിക്കുന്ന സി.പി.ഐ. (എം.) ജനങ്ങളോട് മറുപടി പറയേണ്ട ചോദ്യങ്ങളുമുണ്ട്.
അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വംതന്നെ ഇത്തരത്തില്‍ ചില ചോദ്യചിഹ്നങ്ങള്‍ അവശേഷിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന സി.പി.ഐ. (എം.) എന്ന ബഹുജന പാര്‍ട്ടിയെ ഭയപ്പെടുത്താന്‍ നൂറില്‍താഴെ അംഗങ്ങള്‍ തെരുവില്‍ നടത്തിയ പ്രകടനങ്ങള്‍ക്ക് സാധിക്കുന്നുവെന്നത് വിചിത്രമാണ്. പ്രകടനങ്ങളല്ല വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടയാക്കിയതെന്ന് പ്രകാശ് കാരാട്ടുതന്നെ സമ്മതിക്കുമ്പോള്‍ ഡല്‍ഹിയില്‍ ഈയിടെ നടന്നുവരുന്ന ചില അന്തര്‍നാടകങ്ങള്‍ നാം വിശകലനം ചെയ്യേണ്ടിവരും. യു.പി.എ. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ നിരന്തരമായി ശ്രമിക്കുന്ന ബി.ജെ.പി.യുടെ നീക്കങ്ങള്‍ക്ക് ബലം നല്‍കുകയും പിന്തുണയേകുകയും ചെയ്യുന്ന ജോലിയാണിപ്പോള്‍ സി.പി.ഐ. (എം.) നും ഇടതുമുന്നണിക്കുമുള്ളത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ തുടങ്ങിയ ആ ബന്ധം പാര്‍ലമെന്റിനകത്തും പുറത്തും ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്ന് ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെടുന്നതും വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വവും ചേര്‍ത്തുവായിക്കുമ്പോള്‍ ചില ദു:സ്സൂചനകള്‍ ലഭിക്കുന്നുണ്ട്. ഇടതുപക്ഷ മുന്നണിയെ സഹായിക്കാന്‍ ചില മണ്ഡലങ്ങളിലെ സഹായങ്ങള്‍ക്കപ്പുറം വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വംകൂടി ബി.ജെ.പി. നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതിലൊട്ടും അത്ഭുതപ്പെടാനില്ല. കാരണം, കേരളത്തില്‍ ബി.ജെ.പി. ചെയ്യേണ്ട പല ജോലികളും യാതൊരു ജാള്യതയുമില്ലാതെ ചെയ്യാന്‍ തയ്യാറായ സി.പി.എം. നേതാവാണ് അച്യുതാനന്ദന്‍.
പന്ത്രണ്ടാം നിയമസഭയില്‍ ഇടതുപക്ഷ എം.എല്‍.എ.യായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം ഇപ്പോള്‍ ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ്. വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി സീറ്റ് നിഷേധിച്ച ഘട്ടത്തില്‍ അതിനെതിരെ പ്രതിഷേധിക്കുകയും വി.എസ്. മത്സരിക്കാത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനുമില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുകയും ചെയ്ത കണ്ണന്താനത്തെ പിന്നീട് നാം കാണുന്നത് ബി.ജെ.പി. അഖിലേന്ത്യാ പ്രസിഡണ്ട് നിതിന്‍ ഗഡ്കരിക്കുമുമ്പില്‍ തലകുനിച്ച് മെമ്പര്‍ഷിപ്പ് സ്വീകരിക്കുന്നതായാണ്. അച്യുതാനന്ദനോടൊപ്പമല്ലെങ്കില്‍ ബി.ജെ.പി.യിലെന്ന ഒരു വായനയാണോ കണ്ണന്താനം നമുക്ക് നല്‍കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം ജീവിക്കുകയും ഒരു ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് നിലപാടുകളെ ശാസ്ത്രീയമാക്കാന്‍ പാടുപെടുകയും ചെയ്ത കണ്ണന്താനത്തിന്റെ പെട്ടെന്നുള്ള ബി.ജെ.പി. കുടിയേറ്റവും മലമ്പുഴയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ പിന്‍വാങ്ങലും തമ്മില്‍ ചില പൊരുത്തങ്ങള്‍ തോന്നുന്നുത് സ്വാഭാവികം മാത്രമാണ്.
കേരളത്തില്‍ പല സ്വഭാവങ്ങളും പല വീക്ഷണങ്ങളുമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കടന്നുപോയിട്ടുണ്ട്. അവരൊന്നും നടത്താത്ത സാമൂഹ്യ നിരീക്ഷണങ്ങളാണ് വി.എസ്. അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രി പലപ്പോഴും നടത്തിയത്. ആ നിരീക്ഷണങ്ങളാവട്ടെ, എപ്പോഴും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് എതിരായിരുന്നു. അവരെ പരിഹസിക്കാനും അവരുടെ ചിന്താശേഷിയെപ്പോലും അവമതിക്കാനും അവരുടെ അവകാശങ്ങളെ ഹനിക്കാനും ഭരണകൂടങ്ങള്‍ കനിയുന്ന ആനുകൂല്യങ്ങള്‍ തട്ടിത്തൂവിക്കളയാനുമാണ് അച്യുതാനന്ദന്‍ ഇക്കാലമത്രയും ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ഇത്രയേറെ പാഴാക്കിയ ഒരു ഭരണകൂടം ഇന്ത്യയില്‍ വേറെയില്ല. സമകാലിക രാഷ്ട്രീയത്തില്‍ ഇതുപോലെയുള്ള നിരവധി സംഭവവികാസങ്ങള്‍ വി.എസിന്റെ നടപടികളില്‍ കാണാനാവും.
ഇ.എം.എസ്. നമ്പൂതിരിപ്പാടിനെക്കുറിച്ച് ഒരിക്കല്‍ സി.എച്ച്. മുഹമ്മദ്കോയാ സാഹിബ് പറഞ്ഞിട്ടുണ്ട്. എല്ലാ നമ്പൂതിരിമാര്‍ക്കും പൂണൂല്‍ പുറത്താണെങ്കില്‍ ഇ.എം.എസ്സിന്റെ പൂണൂല്‍ അകത്താണെന്ന്. അച്യുതാനന്ദന്റെ പല സമീപനങ്ങളും സി.എച്ചിന്റെ പ്രസ്താവനയെ ഓര്‍മ്മിപ്പിക്കുന്നതാണ്. 1991ലെ മന്ത്രിസഭ അധികാരത്തിലിരിക്കുമ്പോള്‍ മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ്ടു സീറ്റ് അനുവദിച്ചതിനെച്ചൊല്ലി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ കോലാഹലങ്ങള്‍ അന്നത്തെ ഗവര്‍ണ്ണര്‍ക്ക് കത്തെഴുതുന്നിടത്തോളം എത്തിച്ചു.
വിദ്യാഭ്യാസമന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീര്‍ മുസ്ലിംകള്‍ക്ക് സ്കൂളുകള്‍ വാരിക്കോരി നല്‍കുന്നു എന്നായിരുന്നു അന്നത്തെ ആക്ഷേപം. വി.എസ്. മുഖ്യമന്ത്രിയായിരിക്കെ, അതേ മലപ്പുറം ജില്ല എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടി. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് പരീക്ഷ ജയിക്കുന്നതെന്നായിരുന്നു അപ്പോള്‍ വി.എസിന്റെ കണ്ടെത്തല്‍. ഒരു ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ തടഞ്ഞ അതേ ആവേശത്തോടെ അവരര്‍ഹിക്കുന്ന നേട്ടത്തെ പരിഹസിക്കാനും അച്യുതാനന്ദന്‍ ശ്രമിച്ചു. വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ വെറുക്കപ്പെട്ടവനായതും ടീകോം മേധാവി ഫരീദ് അബ്ദുറഹിമാന്‍ കള്ളുകുടിയനായതും ഏത് ഗണത്തിലാണ് പെടുത്തേണ്ടത്.
വി.എസിന്റെ കുടില മനസ്കതക്കുള്ള നിരവധി ഉദാഹരണങ്ങള്‍ ഇക്കഴിഞ്ഞ ഭരണകാലത്തുമാത്രം കാണാനാവും. പാര്‍ട്ടിയിലെയും പുറത്തേയും എതിരാളികളെ മാത്രമല്ല രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛനെപ്പോലും വി.എസ്. വെറുതെ വിട്ടിട്ടില്ല. സന്ദീപിന്റെ മരണമേല്‍പിച്ച ആഘാതത്തില്‍ തകര്‍ന്നുപോയ ഒരു പിതാവിന്റെ മാനസീകാവസ്ഥപോലും തിരിച്ചറിയാതെ വി.എസ്. അദ്ദേഹത്തെ അഭിസംബോധന ചെയ്തത് "പട്ടി"യെന്നാണ്. കെ.ഇ.എന്‍. കുഞ്ഞമ്മദ് കുരങ്ങനായതും സിന്ധുജോയി ' ഒരുത്തി"യായതും ഇതേ മുഖ്യമന്ത്രിയുടെ നാവില്‍ നിന്നാണ്.
മലമ്പുഴയേക്കാള്‍ ദുര്‍ബലമായ എത്രയോ മണ്ഡലങ്ങളില്‍ ബി.ജെ.പി.ക്ക് ഇപ്പോഴും സ്ഥാനാര്‍ത്ഥികളുണ്ട്. അവര്‍ മത്സരിക്കുന്നതാവട്ടെ താമര ചിഹ്നത്തിലുമാണ്. പാലക്കാട് ജില്ലയില്‍തന്നെ മറ്റ് 11 നിയോജക മണ്ഡലത്തിലും ബി.ജെ.പി.ക്ക് സ്ഥാനാര്‍ത്ഥികളുണ്ട്. 1991ല്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ത്ഥി ടി. ചന്ദ്രശേഖര്‍ 7675 വോട്ടുകള്‍ മലമ്പുഴയില്‍നിന്ന് നേടിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സി.കെ. പത്മനാഭന് 9498 വോട്ടുകള്‍ ഈ മണ്ഡലത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. 2006ലെ തെരഞ്ഞെടുപ്പില്‍ വോട്ടുമറച്ചിട്ടും ബി.ജെ.പി.ക്ക് 4384 വോട്ടുകള്‍ നേടാനായിട്ടുണ്ട്. മണ്ഡലത്തിലെ പുതുപ്പരിയാരം, മലമ്പുഴ, പുതുശ്ശേരി പഞ്ചായത്തുകളില്‍ ബി.ജെ.പി.ക്ക് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളെ ജയിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നാലക്കം തികയാത്ത മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പൊരുതുന്ന ബി.ജെ.പി. മലമ്പുഴയില്‍ മാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് ഒട്ടും യാദൃഛികമല്ല. ഡല്‍ഹിയില്‍ ആസൂത്രണം ചെയ്ത കപട നാടകത്തിന്റെ ദുരൂഹതകളാണ് ഇത് തുറന്നുവിടുന്നത്. പി.ബി.യും അച്യുതാനന്ദനും അറിയുന്ന ഈ കളിയില്‍ പിണറായി വിജയന്റെ റോള്‍ എന്താണെന്നുമാത്രമാണ് ഇനി അറിയാനുള്ളത്

ബംഗാളില്‍ തിരിച്ചടിയുണ്ടാകുമെന്ന് യച്ചൂരി


നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സി.പി.എമ്മിന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ സീതാറാം യച്ചൂരി. 2008ല്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന്റെ പ്രത്യാഘാതം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എങ്കിലും ബംഗാളില്‍ സി.പി.എം തിരിച്ചുവരവിന്റെ പാതയിലാണ് യച്ചൂരി പറഞ്ഞു. ഏഷ്യന്‍ ഏജ് എന്ന പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് യച്ചൂരിയുടെ അഭിപ്രായപ്രകടനം.
ആണവ കരാര്‍ വിഷയത്തില്‍ ഒന്നാം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതു കൊണ്ടുണ്ടായ നഷ്ടം ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ബംഗാളില്‍ കോണ്‍ഗ്രസ്തൃണമൂല്‍ സഖ്യത്തിന് വഴിയൊരുക്കിയത് യു.പി.എക്കുള്ള പിന്തുണ പിന്‍വലിച്ച നപടിയാണെന്നും യച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞത് തിരിച്ചടിയാവുമെന്ന് പാര്‍ട്ടിയിലെ ഔദ്യോഗിക ചുമതലയുള്ളയാള്‍ തുറന്നു സമ്മതിക്കുന്നത് ഇതാദ്യമായാണ്. മറ്റൊരു പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയും ഇന്നലെ ഇതേ നിലപാട് ആവര്‍ത്തിച്ചു. പ്രകാശ് കാരാട്ടിനെതിരെ പരോക്ഷ വിമര്‍ശനം ഉള്‍കൊള്ളുന്നതായിരുന്നു യച്ചൂരിയുടെ അഭിപ്രായ പ്രകടനം.
കാരാട്ടിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് യച്ചൂരി അഭിമുഖത്തില്‍ സൂചിപ്പിച്ചു. 2008ല്‍ താന്‍ ലണ്ടനിലായിരിക്കുമ്പോഴാണ് യു.പി.എ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതേതുടര്‍ന്നുണ്ടായ വിശ്വാസ വോട്ടെടുപ്പില്‍ യു.പി.എ വിജയിക്കുകയും ചെയ്തു. കാര്യമായ കൂടിയാലോചനകളില്ലാതെ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതാണ് തിരിച്ചടിയായത്. അമേരിക്കയുമായുള്ള ആണവക്കരാറിനെ എതിര്‍ക്കുക എന്നതായിരുന്നു സി.പി.എം നയം. എന്നാല്‍ ഇതിന്റെ പേരില്‍ ധൃതിപ്പെട്ട് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത് തിരിച്ചടിയായി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും പാര്‍ട്ടി നേരിട്ട നാണംകെട്ട പരാജയത്തിനു കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നു. ഇടതു മുന്നണിയുടെ എതിര്‍ചേരിയിലുള്ള എല്ലാവരും ബംഗാളില്‍ ഒരേ കുടക്കീഴില്‍ വരാന്‍ ഇത് വഴിവെച്ചു. കോണ്‍ഗ്രസുമായി പിരിഞ്ഞത് ഞങ്ങളെ ബാധിക്കുമായിരുന്നില്ല. പക്ഷേ, അപ്പോഴേക്കും എതിരാളികളെല്ലാം ഒന്നിച്ചുചേര്‍ന്നിരുന്നു. പ്രധാന സീറ്റുകളിലെല്ലാം ഇത് ഞങ്ങള്‍ക്ക് തിരിച്ചടിയായി മാറി. തൃണമൂലും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യത്തിന് സൗകര്യം ചെയ്തു കൊടുക്കുന്നതായി അന്നത്തെ തീരുമാനം യച്ചൂരി വിശദമാക്കി.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് സി.പി.എം പോലും കണക്കുകൂട്ടുന്നത്. അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന് ബിമന്‍ ബോസ്, പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കള്‍ പറയുന്നുണ്ടെങ്കിലും അവരുടെ വാക്കുകളില്‍ ആത്മവിശ്വാസമില്ലായ്മ പ്രകടമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടതായി വരെ പാര്‍ട്ടിയുടെ ഉന്നത യോഗങ്ങളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം ബംഗാളില്‍ പാര്‍ട്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെന്നാണ് യെച്ചൂരി പറയുന്നത്. അടിസ്ഥാന വര്‍ഗവുമായുള്ള ബന്ധം പാര്‍ട്ടി വീണ്ടെടുത്തു കഴിഞ്ഞു. ഫെബ്രുവരി 23ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയുടെ വിജയം അതിന്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ ശ്രമം നടത്തിയ കേരളത്തിലെ ഔദ്യോഗിക പക്ഷത്തെ യെച്ചൂരി പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ദേശീയ നേതാക്കളില്‍ മിക്കവരും വി.എസ്സിനെ പിന്തുണക്കുന്നവരാണെന്ന് യച്ചൂരി പറഞ്ഞു. അദ്ദേഹം മത്സരിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. സി.പി.എം പുറത്തുവിട്ട ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരുണ്ട്. ഇതുസംബന്ധിച്ച് പ്രചരിച്ച കാര്യങ്ങളൊക്കെ മാധ്യമ സൃഷ്ടിയാണെന്നും യച്ചൂരി ആരോപിച്ചു.

വി.എസ്സിന് പറയാന്‍ ഭരണനേട്ടങ്ങളില്ല: എ.കെ.ആന്റണി

















തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് പറയാന്‍ പ്രത്യേകിച്ച് ഭരണനേട്ടങ്ങളൊന്നുമില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണി. പറയാന്‍ നേട്ടങ്ങളൊന്നുമില്ലാത്തതിനാലാണ് അദ്ദേഹം ഇപ്പോഴും അഴിമതിക്കാര്‍ക്കെതിരെയും പെണ്‍വാണിഭക്കാര്‍ക്കെതിരെയും ശക്തമായി നിലകൊള്ളുമെന്ന് ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് എത്ര അഴിമതിക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-ആന്റണി ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ 'ജനവിധി 2011' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്നപ്പോഴും അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവിന്റെ ശൈലിയാണ് സ്വീകരിച്ചത്. അഞ്ച് വര്‍ഷം മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ യുദ്ധപ്രഖ്യാപനം നടത്തുന്ന മുഖ്യമന്ത്രി സാക്ഷരകേരളത്തിന് അപമാനമാണ്. വീണ്ടും അധികാരത്തില്‍ വന്നാല്‍ അദ്ദേഹം ഇതുതന്നെ ആവര്‍ത്തിക്കും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പല പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി കൊണ്ട് നഷ്ടമായി. സ്മാര്‍ട്ട് സിറ്റി നടപ്പിലാക്കാന്‍ അഞ്ച് വര്‍ഷം വൈകിയത് മുഖ്യമന്ത്രിയുടെ പിടിവാശി മൂലമാണ്-ആന്റണി പറഞ്ഞു. ഭരണവീഴ്ചയ്ക്ക് മറ്റുള്ളവരുടെമേല്‍ പഴിചാരുകയാണ് അച്യുതാനന്ദന്‍ ചെയ്യുന്നത്. അഞ്ച് വര്‍ഷം പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയും ഭരിക്കാന്‍ അനുവദിച്ചില്ലെന്ന് പരാതി പറഞ്ഞുനടക്കുകയായിരുന്നു അദ്ദേഹം-ആന്റണി ചൂണ്ടിക്കാട്ടി. പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കാത്ത മുഖ്യമന്ത്രിയാണെന്നും തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുകയാണ് വി.എസ്സെന്നും പരാതിപ്പെട്ടിരുന്ന സി.പി.എം നേതൃത്വം ഇപ്പോള്‍ അദ്ദേഹത്തെ ഒരേയൊരു നേതാവായി ഉയര്‍ത്തിക്കാണിക്കുകയാണ്. ഭരണം നേടാനുള്ള കുതന്ത്രമാണിത്-ആന്റണി പറഞ്ഞു. കേരളം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ഒരു ശക്തിയ്ക്കും യു.ഡി.എഫിനെ ഭരണത്തില്‍ വരുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്താനാകില്ല. ഇടിമുഴക്കം പോലെ ശക്തമായി യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചുവരും. വികസനം മാത്രമാണ് യു.ഡി.എഫിന്റെ അജണ്ട. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കേരളം മെച്ചപ്പെടും. അടുത്ത അഞ്ച് വര്‍ഷം സമഗ്രവികസനത്തിന്റേതാകും. കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ത്ത് പോകുന്ന സര്‍ക്കാര്‍ കേരളത്തിലുണ്ടായാല്‍ നമുക്ക് അതിവേഗം മുന്നേറാനാകും-ആന്റണി പറഞ്ഞു. രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ രീതിയില്‍ പ്രതികരിക്കാന്‍ താനില്ല. തിരഞ്ഞെടുപ്പ് ഒരിക്കലും വാക്പയറ്റല്ല. അടുത്ത തവണ ആര് ഭരിക്കണമെന്നത് തീരുമാനിക്കാനുള്ളതാണ് തിരഞ്ഞെടുപ്പ്. ഇന്ന് എവിടെയും ഇന്ത്യക്കാരന് തല ഉയര്‍ത്തിനില്‍ക്കാം. ഇന്ത്യ ആരുടെയും പിറകിലല്ല. അടുത്ത ലോകശക്തികള്‍ ചൈനയും ഇന്ത്യയുമാണെന്നാണ് ലോകം പറയുന്നത്. ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണം യു.പി.എ സര്‍ക്കാരും മന്‍മോഹന്‍ സിങിന്റെയും സോണിയാ ഗാന്ധിയുടെയും നേതൃത്വവുമാണ്. സാമ്പത്തികരംഗത്തും സാങ്കേതികരംഗത്തും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കേരളത്തിന്റെ സ്ഥാനമെന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അതിനാല്‍ യു.ഡി.എഫ് തീര്‍ച്ചയായും ജയിക്കേണ്ടതുണ്ട്. യു.ഡി.എഫ് കേരളം ഭരിച്ചപ്പോഴെല്ലാം വികസനമുണ്ടായിട്ടുണ്ട്. സമാധാനം, വികസനം, എല്ലാവര്‍ക്കും വീട്, ശുദ്ധജലം തുടങ്ങിയ വാഗ്ദാനങ്ങളാണ് യു.ഡി.എഫിന് മുന്നോട്ടുവയ്ക്കാനുള്ളത്. യു.ഡി.എഫിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എല്ലാവര്‍ക്കും അതറിയാം. എന്നാല്‍ പാര്‍ട്ടിയെ മറികടന്ന് തനിക്കത് പ്രഖ്യാപിക്കാനാവില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസില്‍ ചില നടപടികളുണ്ട്. അല്ലാതെ അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല-ആന്റണി വ്യക്തമാക്കി. അഴിമതിക്കാര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്നതാണ് യു.പി.എ സര്‍ക്കാരിന്റെ നയം. അതിനാലാണ് 2ജി സ്‌പെക്ട്രം കേസ് അന്വേഷണത്തിന്റെ നേതൃത്വം സുപ്രീം കോടതി നേരിട്ട് നടത്തണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടാണുള്ളത്-ആന്റണി പറഞ്ഞു

Wednesday, March 30, 2011

ദൈവസന്നിധിയില്‍ അഭയം: പാര്‍ട്ടി ഓഫീസില്‍ അന്ത്യനിദ്രവേണ്ടെന്നും സിന്ധുജോയി


തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് വിശ്വാസവഴിയില്‍ നിന്നും ദൈവവിശ്വാസത്തിലേക്കുള്ള സിന്ധുജോയിയുടെ യാത്രയ്ക്കിടെ വെളിപ്പെടുത്തലുകള്‍ ഏറെ. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ രഹസ്യമായി കരുതിയിരുന്നുവെന്ന് സിന്ധുപറയുന്ന ബൈബിളും കൊന്തയും പരസ്യമായി കൈയിലേന്തിയാണ് ഞായറാഴ്ച രാവിലെ സിന്ധു പള്ളിയിലെത്തിയത്. തിരുവനന്തപുരം പി.എം.ജി ലൂര്‍ദ്‌ഫെറോന പള്ളിയില്‍ അവര്‍ ഇടവകാംഗമായി ചേരുകയും ചെയ്തു. രാവിലെ പള്ളിയിലെത്തിയ സിന്ധുജോയി ഫാ. ജോണ്‍ വി. തടത്തിലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാനകൊണ്ടു. അവിടെവെച്ചുതന്നെ ഇടവക അംഗത്വവും സ്വീകരിച്ചു.

പാര്‍ട്ടി പ്രത്യയശാസ്ത്രമനുസരിച്ച് ജീവിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ വിശ്വാസം സൂക്ഷിച്ചിന്നുവെന്ന് തുടര്‍ന്ന് സണ്‍ഡേസ്‌കൂള്‍ സന്ദര്‍ശനവേളയില്‍ അവര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. എന്നാല്‍ അതൊന്നും പുറത്തുപറയാന്‍ എനിക്ക് സ്വാതന്ത്ര്യം കിട്ടിയിരുന്നില്ല. മരിച്ചാല്‍ എന്റെ മൃതദേഹം സെമിത്തേരിയില്‍ അടക്കണമെന്നുണ്ട്. മൃതദേഹം ഏതെങ്കിലും പാര്‍ട്ടി ഓഫിസിന്റെ അരികില്‍ അടക്കിയാല്‍ പോരാ' അവര്‍ പറഞ്ഞു.

13 വര്‍ഷത്തിനുശേഷം കഴിഞ്ഞയാഴ്ച ഒരു മാമ്മോദീസാ ചടങ്ങിനിടെയാണു താന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. മാമ്മോദീസയും സ്ഥൈര്യലേപന വും ആദ്യകുര്‍ബാനയും എല്ലാം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയാണ്. മരിച്ചാല്‍ മൃതദേഹം പാര്‍ട്ടി ഓഫീസിനു മുന്നില്‍ വയ്ക്കരുതെന്നാണ് ആഗ്രഹം. ദൈവത്തില്‍ മാത്രമേ രക്ഷയുള്ളൂ എന്നാണു സാവൂളിന്റെ ജീവിതം പഠിപ്പിക്കുന്നത്. ഈശ്വര വിശ്വാസിയാണെന്നു വിളിച്ചു പറയണമെങ്കില്‍ ചിലതൊക്കെ ഉപേക്ഷിക്കേണ്ടിവരും. താനായിരുന്ന തരത്തിലുള്ള ഒരു കൂട്ടായ്മയില്‍നിന്നു പുറത്തു വരിക അത്ര എളുപ്പമല്ല. വിശ്വാസിയാണെ ന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം ദൈവമാണു തന്നതെന്നും സിന്ധുജോയി പറഞ്ഞു. ദൈവത്തിന്റെ കൃപയാണ് എല്ലാം എന്നും-അവര്‍ കൂട്ടിച്ചേര്‍ത്തു.

രാവിലെ പ്രാര്‍ഥനക്കെത്തിയ സിന്ധുവിനെ പള്ളി ഭാരവാഹികളും വിശ്വാസികളും സ്വീകരിച്ചു. കുട്ടികളും സ്ത്രീകളും അവരെ കാണാന്‍ തടിച്ചുകൂടി. പ്രാര്‍ഥനക്കുശേഷം എല്ലാവരോടും സൗഹൃദം പങ്കുവച്ചാണ് സിന്ധു മടങ്ങിയത്. ദീര്‍ഘകാലത്തിനുശേഷം വിശ്വാസത്തിലേക്കു മടങ്ങുന്നതിനുള്ള തീരുമാനം സിന്ധു തന്നെയാണെടുത്തത്. തീരുമാനം ലൂര്‍ദ് പള്ളി അധികൃതരെ അറിയിക്കുകയായിരുന്നു. സിന്ധുവിന്റെ പ്രവര്‍ത്തന മേഖല തിരുവനന്തപുരമായതിനാലാണു ലൂര്‍ദ് പള്ളി തന്നെ തെരഞ്ഞെടുത്തത്. കുര്‍ബാനയ്ക്കുശേഷം ലൂര്‍ദ് മാതാ കെയര്‍ ഓഫീസിലെത്തിയ അവരെ അംഗങ്ങള്‍ സ്വീകരിച്ചു. സിന്ധു തന്റെ സഹായങ്ങള്‍ ലൂര്‍ദ് മാതാ കെയറിനു വാഗ്ദാനം ചെയ്തു. തെരഞ്ഞെടുപ്പിനു ശേഷം ലൂര്‍ദ് മാതാ കെയറിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്ന് അവര്‍ പറഞ്ഞു. ഇടവകാംഗങ്ങള്‍ക്കൊപ്പം കുറച്ച സമയം ചെലവഴിച്ച ശേഷമാണു സിന്ധു മടങ്ങിയത്.

സഭാ നേതൃത്വത്തിനെതിരേ നികൃഷ്ടജീവി പ്രയോഗം നടത്തിയവരുടെ നാട്ടിലാണു നാം ജീവിക്കുന്നതെന്നു സിന്ധുവിനെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപത തെക്കന്‍ മേഖല വികാരി ജനറാളും ലൂര്‍ദ് ഫൊറോന വികാരിയുമായ ഫാ.ജോണ്‍ വി.തടത്തില്‍ പറഞ്ഞു. വിശ്വാസത്തില്‍ മരിക്കുന്നതിനായി ആവശ്യപ്പെട്ടപ്പോള്‍ മത്തായി ചാക്കോയ്ക്കു രോഗീലേപനം കൊടുക്കാന്‍ സമ്മതിച്ചതാണ് അന്നു ബിഷപ് ചെയ്ത തെറ്റ്. ക്രൈസ്തവ കൂട്ടായ്മയിലേക്കു സിന്ധുവിനെ സ്വീകരിച്ചതാ യും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയുടെ ഔദ്യോഗിക മതബോധന ഗ്രന്ഥം ഫാ. ജോണ്‍ വി.തടത്തില്‍ സിന്ധുവിനു കൈമാറി. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. റോണി മാളിയേക്കല്‍ വിശ്വാസോത്സവത്തിന്റെ ബ്രോഷര്‍ സിന്ധുവിനു നല്കി പ്രകാശനം ചെയ്തു.

അതേസമയം സിന്ധുജോയിയോടുള്ള പാര്‍ട്ടി പ്രതികരണം തല്‍ക്കാലം ഉണ്ടാകില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പുകഴിഞ്ഞ ശേഷം ഇക്കാര്യത്തില്‍ മറുപടി നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. സിന്ധു ജോയിയുടെ ആരോപണയുദ്ധം ഏതറ്റംവരെ പോകുമെന്നു നിരീക്ഷിച്ചശേഷം മാത്രം പ്രതികരണം മതിയെന്നാണ് തത്വത്തിലുള്ള തീരുമാനം. ആരോപണങ്ങള്‍ അവഗണിക്കാനും തെരഞ്ഞെടുപ്പു കഴിയുംവരെ പ്രതികരണങ്ങള്‍ ഒഴിവാക്കാനും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. നേതൃത്വങ്ങളോടും പാര്‍ട്ടി നിര്‍ദേശിച്ചു. സി.പി.എം. ഔദ്യോഗികപക്ഷത്തിന്റെ തണലില്‍ വളര്‍ന്ന സിന്ധു തെരഞ്ഞെടുപ്പുകാലത്തു പാര്‍ട്ടിക്കു പാരവച്ചെന്ന നിലപാടാണു വി.എസ്. പക്ഷത്തിനുള്ളത്. ഈ സാഹചര്യത്തില്‍, സി.പി.എം. തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗമായിരുന്ന സിന്ധു ഉയര്‍ത്തിയ വിവാദം തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സംസ്ഥാനസമിതിയില്‍ ചര്‍ച്ചയ്‌ക്കെത്തും.

വി.എസ്. പക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു സിന്ധുവിനെ എസ്.എഫ്.ഐ. സംഘടനാനേതൃത്വത്തില്‍ ഔദ്യോഗികപക്ഷം അവരോധിച്ചത്. എറണാകുളം ജില്ലക്കാരിയായ സിന്ധുവിനെ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റാക്കുന്നതില്‍ വി.എസ്. പക്ഷത്തുള്ള ജില്ലാ കമ്മിറ്റിയുടെ പിന്തുണയുണ്ടായിരുന്നില്ല. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തേയും ജില്ലാകമ്മിറ്റി എതിര്‍ത്തിരുന്നു. കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക് പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗത്തില്‍ ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സംസ്ഥാനസമിതിയുടെ സമ്മര്‍ദപ്രകാരമായിരുന്നു സിന്ധുവിന്റെ സ്ഥാനാര്‍ഥിത്വം.

രാജിവച്ചശേഷം സി.പി.എമ്മിനെതിരേ ഗുരുതരമായ ആരോപണങ്ങളാണു സിന്ധു ഉന്നയിക്കുന്നത്. സ്ത്രീകള്‍ക്കു സി.പി.എമ്മില്‍ രക്ഷയില്ലെന്നും മതസ്വാതന്ത്ര്യത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും സിന്ധു തുറന്നടിച്ചു. സിന്ധുവിനെതിരേ വി.എസ്. അച്യുതാനന്ദന്‍ രൂക്ഷമായി പ്രതികരിച്ചെങ്കിലും ഔദ്യോഗികപക്ഷ നേതാക്കളോ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാം തെരഞ്ഞെടുപ്പിനുവേണ്ടി അടക്കിപ്പിടിച്ചുനിര്‍ത്തിയിരിക്കുകയാണ് നേതൃത്വം.

വാഗ്‌ദാനം രണ്ടുരൂപയ്ക്ക് അരി; ജനത്തിന് കിട്ടുന്നത് സൗജന്യ അടിവിതരണം

തിരുവനന്തപുരം:രണ്ടുരൂപയ്ക്ക് അരി എന്ന മുദ്രാവാക്യത്തില്‍ നിന്നും സൗജന്യമായി അടിവിതരണം എന്ന വാഗ്ദാനത്തിലേക്ക് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ മാറിയോയെന്ന് വോട്ടര്‍മാര്‍ക്ക് സംശയം. കണ്ണൂരിലെ ജയരാജനും കൊല്ലത്തെ ദിവാകരനും തിരുവനന്തപുരത്തെ ശിവന്‍കുട്ടിയുമൊക്കെയാണ് ഈ വാഗ്ദാനവുമായി മണ്ഡലങ്ങളെ ഇളക്കിമറിക്കുന്നത്. കണ്ണൂരില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എം.എല്‍.എയാണ് അടി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഏഷ്യാനെറ്റ് ചാനലിലെ റിപ്പോര്‍ട്ടര്‍ ഷാജഹാനായിരുന്നു അടിയേറ്റുവാങ്ങേണ്ട ദുര്യോഗമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട കേസില്‍ എംഎല്‍എ ഇപ്പോള്‍ ജാമ്യത്തിലാണ്. അതേസമയം സംഭവവികാസങ്ങള്‍ എല്‍ഡിഎഫിന് വന്‍ക്ഷീണം ഉണ്ടാക്കിയിരിക്കുന്നതായി തൊട്ടുപിന്നാലെ ഉണ്ടായ നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ സിപിഎം പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞ സംഭവങ്ങള്‍ സമീപമാസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയും മാധ്യമങ്ങളും തമ്മിലുള്ള ശണ്ഠയില്‍ പുതുമയില്ലെങ്കിലും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എംഎല്‍എ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തുവെന്ന ആരോപണം ഇതാദ്യം. നിയമസഭാകക്ഷി സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയുടെ സഭയിലെ തന്നെ മുഖ്യവക്താവായിരുന്ന ജയരാജന്‍ തിരഞ്ഞെടുപ്പു ഘട്ടത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നീക്കം എന്തുകൊണ്ടു നടത്തി എന്നതും ശ്രദ്ധേയമായ ചോദ്യമാണ്.

ചാനലുകളുടെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ അവിടെ പാര്‍ട്ടി നിലപാടുകള്‍ ഉറപ്പിക്കണമെന്ന സന്ദേശം സിപിഎം നേതൃത്വം ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിരുന്നു. എന്നാല്‍, വിവാദമുയര്‍ത്തിയ പരിപാടിയില്‍ സിപിഎം വക്താവായെത്തിയ ജയരാജനു മുന്നില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി ഉയര്‍ന്നു. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയരാജന്റെ സഹോദരിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ പി. സതീദേവിക്കേറ്റ തോല്‍വിയും ഈ പൊട്ടിത്തെറിക്കു പിന്നിലെ വൈകാരിക ഘടകമാകാം. ഒഞ്ചിയത്ത് പാര്‍ട്ടി വിട്ട് പുറത്തുവന്നവരുടെ എതിര്‍പ്പ് ഈ തോല്‍വിക്ക് ആക്കം കൂട്ടിയിരുന്നു. ചാനല്‍ ലേഖകനെ പിന്നീട് ഫോണില്‍ വിളിച്ച ജയരാജന്‍, ആമുഖമായിത്തന്നെ ഒഞ്ചിയവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൂന്നിയാണു തട്ടിക്കയറിയതും.

ആര്‍എസ്എസ് ആക്രമണത്തില്‍ കൈകള്‍ക്കു സ്വാധീനം നഷ്ടപ്പെട്ട ജയരാജന്‍ എങ്ങനെ ഒരാളെ 'കയ്യേറ്റം ചെയ്യുമെന്നാണു സിപിഎം നേതാക്കളുടെ ചോദ്യം. പക്ഷേ, ഷാജഹാനുമായുള്ള അദ്ദേഹത്തിന്റെ വിവാദ ടെലിഫോണ്‍ സംഭാഷണം ന്യായീകരണങ്ങള്‍ക്കുള്ള പഴുതുകളും അടയ്ക്കുന്നതായി. 'ഇനിയും തല്ലുകൊള്ളും എന്ന് ഫോണില്‍ ഭീഷണിപ്പെടുത്തുമ്പോള്‍, അതിനു മുന്‍പും അതു ചെയ്തു എന്നത് വ്യക്തവുമാണ്. പക്ഷേ, ഔദ്യോഗികനേതൃത്വം അവരുടെ പ്രിയപ്പെട്ട ഒരു നേതാവിനെ ഇക്കാര്യത്തില്‍ തള്ളിപ്പറയാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് പോലീസ് കേസുകൊണ്ട് പ്രയോജനമുണ്ടെന്ന് മലയാളികളാരും വിശ്വസിക്കുന്നുമില്ല. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനാണ് അടിയേറ്റതെങ്കില്‍ കൊല്ലത്ത് പാവംവോട്ടര്‍ തന്നെയാണ് അടികൊണ്ടത്. മന്ത്രി ദിവാകരന്‍ കരുനാഗപ്പള്ളിയിലെ സ്ഥാനാര്‍ഥി കൂടിയാണ്.

സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന പതിവ് ന്യായം നിരത്തുക ഈ രണ്ടു കേസിലും എളുപ്പമല്ലതാനും. വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷനില്‍വച്ച് മന്ത്രി വോട്ടറെ ആക്രമിക്കുകയായിരുന്നു. മന്ത്രി തല്ലിയെന്നുകാണിച്ച് കുലശേഖരപുരം കടത്തൂര്‍ കാവുകുളഞ്ഞിയില്‍ സുധാകരനാ(41)ണ് പരാതി നല്‍കിയത്. സുധാകരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റിന്റെ അനുവാദം വാങ്ങി മന്ത്രിക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ തിരുവനന്തപുരത്തേക്ക് പോകാനായി തീവണ്ടി കാത്തിരിക്കുമ്പോഴാണ് മന്ത്രിയില്‍ നിന്ന് മര്‍ദ്ദനമേറ്റതെന്ന് സുധാകരന്‍ പരാതിയില്‍ പറയുന്നു. മന്ത്രി വോട്ടുചോദിച്ച് വന്നപ്പോള്‍ താനൊഴികെ ബെഞ്ചിലിരുന്നവര്‍ എഴുന്നേറ്റു. അവരോട് സംസാരിച്ച് മുന്നോട്ടുപോയ മന്ത്രി മടങ്ങിയെത്തി താന്‍ സ്ഥാനാര്‍ത്ഥിയാണെന്നും ചിഹ്നവും പറഞ്ഞു. 'ഞാന്‍ സാറിന് വോട്ട് ചെയ്യില്ലെന്ന്' മറുപടിയായി മന്ത്രിയോട് പറഞ്ഞു. അപ്പോള്‍ കോളറിന് കുത്തിപ്പിടിച്ചശേഷം തന്റെ കൈയിലിരുന്ന 'ഓണ്‍ ഐ.ജി.എസ്.' എന്നെഴുതിയ കവര്‍ പിടിച്ചുവാങ്ങി നീ ഏത് ഡിപ്പാര്‍ട്ട്‌മെന്റിലാടോ ജോലി ചെയ്യുന്നതെന്ന് മന്ത്രി ചോദിച്ചു.

അത് നിങ്ങളറിയുന്നതെന്തിനെന്ന് തിരിച്ചുചോദിച്ചപ്പോള്‍ മന്ത്രി തന്റെ കരണത്തടിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചശേഷം കരുനാഗപ്പള്ളിയില്‍ ചികിത്സ തേടുകയായിരുന്നെന്ന് സുധാകരന്‍ പറഞ്ഞു. മുമ്പ് വവ്വാക്കാവ് എല്‍.പി.സ്‌കൂളിന്റെ ജീര്‍ണാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ സമീപിച്ചപ്പോള്‍ മോശമായ അനുഭവമുണ്ടായതിനെ തുടര്‍ന്നാണ് മന്ത്രിക്ക് വോട്ടുചെയ്യില്ലെന്ന് പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി വോട്ടുചോദിച്ചശേഷം താന്‍ മടങ്ങിപ്പോയെന്നും പ്രവര്‍ത്തകര്‍ തമ്മില്‍ എന്തോ തര്‍ക്കമുണ്ടായതായി പിന്നീടാണ് അറിഞ്ഞതെന്നും വോട്ടറെ കരണത്തടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറയുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് മുന്‍കൂര്‍ അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് യോഗം നടത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ ഇലക്ഷന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയതിന് നേമത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തത്. നേമം മണ്ഡലത്തിലെ ഇലക്ഷന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് ചന്ദ്രികയുടെ പരാതിപ്രകാരമാണ് തിരുവല്ലം പോലീസ് കേസെടുത്തത്.

റിട്ടേണിങ് ഓഫീസര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് നടപടിയുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തിരുവല്ലം സരോജ ഓഡിറ്റോറിയത്തില്‍ നടന്ന എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് യോഗം ഇലക്ഷന്‍ കമ്മീഷന്റെ അനുമതിയില്ലാതെയാണ് സംഘടിപ്പിച്ചത്. ഇതറിഞ്ഞാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി യോഗം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച ഉദ്യോഗസ്ഥരോട് സ്ഥലത്തുണ്ടായിരുന്ന സ്ഥാനാര്‍ഥിയും സംഘവും തട്ടിക്കയറുകയായിരുന്നു. എം.എല്‍.എ. വി. ശിവന്‍കുട്ടിക്ക് പുറമേ സി.പി.എം. കൗണ്‍സിലര്‍, ഏര്യാകമ്മിറ്റി സെക്രട്ടറി എന്നിവര്‍ക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. ജില്ലാ കളക്ടര്‍ക്കും തിരഞ്ഞെടുപ്പ നിരീക്ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ചിത്രീകരണവും ഉദ്യോഗസ്ഥര്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നറിയുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുക, ഭീഷണി മുഴക്കുക തുടങ്ങിയ കുറ്റങ്ങളാണ് ശിവന്‍കുട്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം കണ്ണൂര്‍ സംഭവത്തില്‍ പാര്‍ട്ടിക്കകത്തെ തന്റെ വൈരിയായ ജയരാജന്റെ നടപടിയോടുള്ള അമര്‍ഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തുറന്നു പ്രകടിപ്പിച്ചു കഴിഞ്ഞു. ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമ്പോള്‍ പ്രചാരണ അവലോകനത്തിനൊപ്പം സിപിഎമ്മിനു പരിഗണിക്കേണ്ട ഒരു വിഷയം കൂടിയായി ഇതുമാറ്റാണ് വി.എസ് ക്യാമ്പിന്റെ തീരുമാനം. മന്ത്രി ദിവാകരന്റെ നടപടി സിപിഐ സംസ്ഥാനനേതൃത്വവും വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

കണ്ണീരുണങ്ങാതെ, കനലെരിയും മനവുമായി ശാരിയുടെ പിതാവ്......


മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മന്ത്രി പി.കെ. ശ്രീമതിയും നീതി കാണിച്ചില്ലെന്ന് കിളിരൂര്‍ പിഡനകേസില്‍ ഇരയായ ശാരിയുടെ മാതാപിതാക്കള്‍. വി.ഐ.പി. സന്ദര്‍ശനം വിവാദമാക്കി വോട്ടുനേടി അധികാരത്തിലെത്തിയ വി.എസ് പിന്നെ ആ വഴി മറന്നു.
സ്ത്രീപീഡകരെയല്ല, മറിച്ച് പീഡനത്തിനിരയായവരെയാണ് വി.എസിന്റെ പൊലീസ് കയ്യാമം വച്ച് തെരുവിലൂടെ നടത്തിയത്- തെന്നും ശാരിയുടെ പിതാവ് സുരേന്ദ്രന്‍നാഥ് വേദനയോടെ ചൂണ്ടക്കാട്ടി.വി.എസ്. മുഖ്യമന്തിയായശേഷം നീതി തേടി ആറു തവണ പരാതി നല്‍കിയിട്ടും ഒരു മറുപടിപോലും ലഭിച്ചില്ല. പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ രണ്ടുതവണ കാണാന്‍ പോലും കൂട്ടാക്കിയില്ല. ഏറ്റവും ഒടുവില്‍ ചെന്നപ്പോഴാകട്ടെ ഞങ്ങളെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. വി.ഐ.പി വിവാദമുയര്‍ത്തി വോട്ട് നേടിയ വി.എസിന് തന്നെയാണ് അതാരെന്ന് വെളിപ്പെടുത്താനുള്ള ബാധ്യത.ശാരിയുടെ മകള്‍ സ്‌നേഹയുടെ വിദ്യാഭ്യാസത്തിനും ജീവിത ചെലവിനുമായി സര്‍ക്കാര്‍ അനുവദിച്ച രണ്ടുലക്ഷം രൂപയുടെ പലിശ എടുക്കാന്‍ കഴിഞ്ഞദിവസം ചെന്നെങ്കിലും സര്‍ക്കാര്‍ അറിയിപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നുവെന്നും സുരേന്ദ്രനാഥ് പറഞ്ഞു.''പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി നയിച്ച മോചനയാത്രയ്ക്കിടയില്‍ കുടുംബത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ശാരിയുടെ മകള്‍ ആറുവയസുകാരി സ്‌നേഹ കത്ത് നല്‍കിയിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ ശാരിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് അന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. സ്‌നേഹയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട ഉമ്മന്‍ ചാണ്ടി അതല്ലെങ്കില്‍ കുട്ടിയുടെ സംരക്ഷണം താന്‍ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
അന്നു തന്നെ മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടി കത്തുമയച്ചു. ഇതോടെ കഴിഞ്ഞ നാലരവര്‍ഷമായി അനങ്ങാതിരുന്ന സര്‍ക്കാര്‍ സ്‌നേഹയുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി കുടുംബക്ഷേമവകുപ്പില്‍നിന്നും രണ്ടുലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയുടെ പലിശ ഓരോ മാസവും ചെലവിനായി ഉപയോഗിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. 18 വര്‍ഷമാണ് തുകയുടെ കാലാവധി. ഓരോ മാസവും 1850 രൂപ മാത്രമാണ് വിദ്യാഭ്യാസചെലവിനായി പലിശയിനത്തില്‍ ലഭിക്കുക. അറിയിപ്പ് ലഭിച്ചതനുസരിച്ച് ഒരുമാസം പൂര്‍ത്തിയായ ദിവസം പലിശത്തുക വാങ്ങുന്നതിനായി തിരുവനന്തപുരത്ത് ബാങ്കില്‍ ചെന്നെങ്കിലും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി.'' 11 സെന്റ് സ്ഥലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അനുവദിച്ച ഒന്നരലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച പാതി പണിപൂര്‍ത്തിയായ വീട്ടിലാണ് സുരേന്ദ്രനാഥും കുടുംബവും താമസിക്കുന്നത്. അച്ഛനാരെന്നുപോലും അറിയാത്ത ആറുവയസുകാരി സ്‌നേഹയുടെ സംരക്ഷണചെലവിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് വര്‍ഷമായി നല്‍കിയ നിവേദനങ്ങള്‍ സര്‍ക്കാര്‍ പൂഴ്ത്തിവച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം പ്രതിപക്ഷനേതാവിന് നിവേദനം നല്‍കിയത്.
ലൈംഗികപീഡനത്തിനിരയായി ക്രൂരമായി കൊലചെയ്യപ്പെട്ട ശാരിയുടെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആറുപ്രാവശ്യം സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹം ഇരുന്ന സുരേന്ദ്രനാഥ് ഒരുതവണ ഇക്കാര്യം ആവശ്യപ്പെട്ട് 24 മണിക്കൂര്‍ ഉപവാസവും അനുഷ്ഠിച്ചു. ഗുരുതരാവസ്ഥയില്‍ ശാരി ആശുപത്രിയില്‍ കിടന്ന സമയത്ത് ചികിത്സാ സഹായം അനുവദിച്ചതും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിസാറായിരുന്നുവെന്ന് പറഞ്ഞ സുരേന്ദ്രനാഥ് പിന്നീട് അധികാരത്തില്‍ കയറിയ ഇടതുസര്‍ക്കാര്‍ യാതൊരു ചികില്‍സാ സഹായവും നല്‍കിയില്ലെന്ന് കുറ്റപ്പെടുത്തി. കേസന്വേഷണം മറ്റ് ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന പരാതിയിലും ഇതുവരെ തനിക്ക് മറുപടി ലഭിച്ചിട്ടില്ലെന്ന് സുരേന്ദ്രനാഥ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വി.എസ്. എന്തുകൊണ്ടാണ് ഇക്കാര്യം തന്നെ അറിയിക്കാത്തത്. ശാരി ഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ കഴിഞ്ഞിരുന്ന സമയത്ത് സന്ദര്‍ശിച്ച് മടങ്ങിയ മന്ത്രി പി.കെ. ശ്രീമതിയും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍ കാത്തുനിന്ന അവസരത്തില്‍ അവിടേയ്ക്ക് കാറില്‍ എത്തിയ മന്ത്രി ശ്രീമതി തങ്ങളെ കണ്ട് കാറില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ മടങ്ങിപ്പോകുകയായിരുന്നുവെന്നും സുരേന്ദ്രനാഥ് പറഞ്ഞു.

വി എസിനെ വീഴ്ത്താന്‍ വീറുറ്റ വനിത .......


മുഖ്യമന്ത്രിപദം കൊണ്ട് പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ അപഹാസ്യനായ അച്യുതാനന്ദനെ നേരിടാന്‍ സാക്ഷരജില്ലയില്‍ നിന്നുമൊരു തിലകക്കുറി. രണ്ടുതവണ മലമ്പുഴയില്‍ രക്ഷപ്പെട്ട വിഎസിനെ ഇക്കുറി
മുട്ടുകുത്തിക്കുകയെന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസിന്റെ മഹിളാ നേതാവ് ലതികാ സുഭാഷ് എത്തിയിരിക്കുന്നത്.
മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ലതികാ സുഭാഷ് മലമ്പുഴയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ആദ്യം എത്തുകയാണെങ്കിലും നേരത്തെതന്നെ ഇവിടെ സുപരിചിതയാണ്. ജനശ്രീ മിഷന്റെ വക്താവായി മണ്ഡലമൊട്ടുക്കും പര്യടനം നടത്തിയ അവര്‍ക്ക് മലമ്പുഴയുടെ മണ്ണും സ്വന്തം മണ്ണും ഒരുപോലെയാണ്. മലമ്പുഴയില്‍ വി.എസിനെ നേരിടാന്‍ ആരെന്ന ചോദ്യം ആദ്യം വോട്ടര്‍മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നേരത്തെ മനസില്‍ ഉറപ്പിച്ചതായിരുന്നു ലതികയുടെ സ്ഥാനാര്‍ത്ഥിത്വം. അല്‍പ്പം വൈകിയാണെങ്കിലും ലതികാ സുഭാഷ് മണ്ഡലത്തില്‍ സജീവസാന്നിധ്യമാണ്. സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ എന്തുനടപടിയാണ് മുഖ്യമന്ത്രി എന്ന നിലയില്‍ വിഎസ് ചെയ്തതെന്ന് ലതിക ചോദിക്കുന്നു. ഇതിന് മറുപടി കണ്ടെത്താനാവാതെ ഉഴലുകയാണ് സിപിഎം നേതൃത്വം. വോട്ടര്‍മാരായ സ്ത്രീകളോട് ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയുടെ ഈ ചോദ്യം തന്നെ എതിരാളികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനത്തോടെ ശ്രദ്ധേയമായ കൈപ്പത്തി പ്രതിഷ്ഠയുള്ള കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രദര്‍ശനത്തിന് ശേഷമായിരുന്നു ലതിക മണ്ഡലത്തിലേക്ക് കാലെടുത്തുവെച്ചത്. മലമ്പുഴയിലെ സാധാരണ ജനങ്ങളും സ്ത്രീകളും ഏറെ പ്രതീക്ഷയിലാണെന്ന് ലതികയുടെ സ്ഥാനാര്‍ത്ഥിത്വം തെളിയിക്കുന്നു.
മലയോര കാര്‍ഷിക മേഖലയായ മലമ്പുഴ മണ്ഡലത്തില്‍ പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മരുതറോഡ്, മലമ്പുഴ, മുണ്ടൂര്‍, പുതുശേരി, പുതുപ്പരിയാരം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ ആറ് പഞ്ചായത്തുകളില്‍ എല്‍ ഡി എഫാണ് ഭരണം നിലനിര്‍ത്തിയതെങ്കിലും ഇടതു കോട്ടയില്‍ വിള്ളലുകള്‍ ഉണ്ടായി. മണ്ഡലത്തിലെ പ്രദേശങ്ങളില്‍ സിപിഎമ്മിന് വിമത പ്രശ്‌നം സജീവമാണ്. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ അച്യുതാനന്ദന് 64775 വോട്ടും എതിര്‍സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയ്ക്ക് 44758 വോട്ടും ലഭിച്ചു. ബി ജെ പിയിലെ പി ജെ തോമസ് 4384 വോട്ട് നേടി. മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയത്തില്‍ സാരമായ പരുക്കേല്‍ക്കാത്ത മണ്ഡലങ്ങളിലൊന്നാണ് മലമ്പുഴ. പെരുവമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തുകള്‍ ചിറ്റൂരിന് വിട്ടുകൊടുത്തപ്പോള്‍ പഴയ ശ്രീകൃഷ്ണപുരം മണ്ഡലത്തിലെ മുണ്ടൂരും പാലക്കാട് മണ്ഡലത്തിലെ കൊടുമ്പും പകരം ലഭിക്കുകയും ചെയ്തു. വിഎസിനെതിരെ മത്സരിക്കുന്നതില്‍ ലതികാ സുഭാഷിന് തെല്ലും അങ്കലാപ്പില്ല. സ്ത്രീകളും ഇടതുഭരണത്തില്‍ വീര്‍പ്പുമുട്ടിയവരും തനിക്കൊപ്പമാണെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്. ഒരു അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് ലതിക മണ്ഡലത്തില്‍ തരംഗമുണ്ടാക്കുന്നത്. ലതികയുടെ വിജയത്തിനായി യു ഡി എഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങിക്കഴിഞ്ഞു. മലമ്പുഴയില്‍ ഇത്തവണ മറ്റൊരു മാരാരിക്കുളം ആവര്‍ത്തിക്കുമോയെന്ന സന്ദേഹം എല്‍ ഡി എഫിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബി ജെ പിയുമായി അവിശുദ്ധ സഖ്യത്തിന് സി പി എം ശ്രമിക്കുന്നത്.

വി എസിന് കാലിടറിയ മണ്ണില്‍ ഐസക്കിനെ വീഴ്ത്താന്‍ പി ജെ മാത്യു


നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സി പി എമ്മിന്റെ ഉറക്കം കെടുത്തുന്ന മണ്ഡലമാണ് മാരാരിക്കുളം. 1996-ല്‍ മുഖ്യമന്ത്രിക്കസരയിലേയ്ക്ക് കയറിയിരിക്കാന്‍ ഓടിയെത്തിയ വി എസ് അച്യുതാനന്ദന് അടിപതറിയതും അതിന്റെ പേരില്‍ പാര്‍ട്ടിയില്‍ വെട്ടിനിരത്തല്‍ ഉണ്ടായതുമെല്ലാം പഴങ്കഥയാണെങ്കിലും അതിന്റെ ഞെട്ടല്‍ പാര്‍ട്ടിയില്‍ ഇന്നുമുണ്ട്, പ്രത്യേകിച്ച് ആലപ്പുഴയിലെ സഖാക്കള്‍ക്കിടയിലെങ്കിലും.
അന്ന് കോണ്‍ഗ്രസിലെ അഡ്വ. പി ജെ ഫ്രാന്‍സിസിനോട് പാര്‍ട്ടി പരാജയപ്പെട്ടെങ്കിലും പിന്നീട് മണ്ഡലത്തെ രണ്ടു തവണ പാര്‍ട്ടിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയെഴുതി തോമസ് ഐസക് ധനകാര്യമന്ത്രിയുമായി. പാര്‍ട്ടിക്കുളളിലും ഭരണത്തിലും മുഖ്യമന്ത്രിയെ വെട്ടിയൊതുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ വി എസ് പക്ഷത്തിന്റെ നോട്ടപ്പുളളിയായി തീര്‍ന്ന ഐസക് വീണ്ടും മത്സരരംഗത്ത് വരുമ്പോള്‍ പഴയ മാരാരിക്കുളം ചിത്രത്തിലില്ല. പഴയ ചുവപ്പിന്റെ ചെറുകണം പോലും ഇനി അവശേഷിക്കുന്നുമില്ല. മണ്ഡല വിഭജനത്തോടെ ഇല്ലാതായ മാരാരിക്കുളം മണ്ഡലത്തിന്റെ മാരാരിക്കുളം തെക്ക്, വടക്ക്, മണ്ണഞ്ചേരി, ആര്യാട് എന്നീ പഞ്ചായത്തുകളും ആലപ്പുഴ നഗരസഭയുടെ പകുതി വാര്‍ഡുകളും കൂട്ടിച്ചേര്‍ത്ത പുതിയ ആലപ്പുഴ മണ്ഡലം യു ഡി എഫിന് അനുകൂല മണ്ഡലമാണ്. അഴിമതിക്കറ പുരളാത്ത സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം കൈമുതലായുളള അഡ്വ പി ജെ മാത്യുവാണ് ആലപ്പുഴ മണ്ഡലത്തില്‍ എല്‍ ഡി എഫിനെ എതിരിടുന്നത്. മണ്ഡലത്തിലെങ്ങും സുപരിചിതനായ സ്ഥാനാര്‍ത്ഥി തന്നെക്കുറിച്ച് തന്നെ ഇങ്ങനെ പറയും-ഞാന്‍ പ്രസിദ്ധനല്ല, പക്ഷേ മറ്റാരേയും പോലെ കുപ്രസിദ്ധനുമല്ല. ലോട്ടറി അഴിമതിയില്‍ മുങ്ങി ധനമന്ത്രി വെളളം കുടിക്കുമ്പോള്‍ മാത്യുവിന്റെ പരാമര്‍ശം ആരെക്കുറിച്ചാണെന്നും എന്തിനെക്കുറിച്ചാണെന്നും വ്യക്തം. ലോട്ടറി മാഫിയായും സാന്റിയാഗോ മാര്‍ട്ടിനുമായുളള ഇടത് ബന്ധം തന്നെയാണ് മണ്ഡലത്തിലെ പ്രചരണ വിഷയം. ലോട്ടറി വിഷയം ഇത്രമേല്‍ ആയുധമാക്കാന്‍ പറ്റിയ മണ്ഡലം ആലപ്പുഴ പോലെ വേറെയില്ലെന്ന് പറയേണ്ടതില്ലല്ലോ, പ്രത്യേകിച്ച് ധനമന്ത്രി എതിര്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍.
ലോട്ടറി മാഫിയായും യു ഡി എഫും തമ്മിലുളള വിശുദ്ധ യുദ്ധമാണ് ആലപ്പുഴയില്‍ നടക്കുന്നതെന്ന് പറഞ്ഞാലും തെറ്റില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ പി ജെ മാത്യു യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും ആയിരുന്നു. നിലവില്‍ ഡി സി സി അംഗമായ ഇദ്ദേഹം ആയിരക്കണക്കിന് കുടുംബങ്ങളുടെ അത്താണിയായ ഫ്രീഡ് എന്ന സ്വാശ്രയ സംഘങ്ങളുടെ ചെയര്‍മാനാണ്. 2002-2006 കാലയളവില്‍ പബ്ലിക് പ്രോസിക്യൂട്ടറായും ഡിസ്‌ക്ട്രിക്ട് ഗവണ്‍മെന്റ് പ്ലീഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ രൂപത തീരദേശ വികസന സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയുമാണ് മാത്യു.വിവിധ രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് മണ്ഡലത്തില്‍ ആഴത്തിലുളള ബന്ധങ്ങള്‍ ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വി എസിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിരോധം തീര്‍ത്ത ഐസക്കിനെതിരെ മണ്ഡലത്തിലെ വി എസ് പക്ഷക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന എതിര്‍പ്പ് പാര്‍ട്ടിയ്ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പ്രചരണം കൊഴുക്കുന്നതിനിടെ യു ഡി എഫ് ക്യാമ്പുകള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്-ഇത്തവണ തൊണ്ണൂറ്റിയാറ് വീണ്ടും ആവര്‍ത്തിക്കും ഉറപ്പ്.

പതിറ്റാണ്ട് മുമ്പത്തെ ചരിത്രം ആവര്‍ത്തിക്കാന്‍ ഷാഹിദാകമാല്‍


ജില്ലയിലെ മലയോര മണ്ഡലമായ ചടയമംഗലത്തിന്റെ മുഖശ്രീയാണ് ജടായുപാറ. രാവണന്റെ വാളാല്‍ രാമഭക്തന്‍ ജടായുവിന്റെ ചിറകറ്റുവീണ പുരാണപ്രസിദ്ധമായ സ്ഥലം. റബ്ബര്‍ കൃഷിയാല്‍ സമൃദ്ധമായ ഈ മാമലനാട്ടില്‍ ഒരിക്കല്‍ക്കൂടി മൂവര്‍ണ്ണക്കൊടി ഉയര്‍ത്തുമെന്ന ദൃഢനിശ്ചയത്തോടെ പോരിനിറങ്ങിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാഹിദാകമാല്‍.
'പുലിയെ മടയില്‍ ചെന്ന് പിടികൂടുംപോലെ' സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ ചന്ദ്രഗിരിപുഴയുടെ നാടായ കാസര്‍കോഡ് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എകെജിയുടെ മരുമകന്‍ പി കരുണാകരനെ വെള്ളംകുടിപ്പിച്ച ഷാഹിദ; ആചങ്കുറപ്പോടെയാണ് ഇവിടെ ഇടതുകോട്ട പിടിച്ചെടുക്കാന്‍ എത്തിയിരിക്കുന്നത്. അതും ചടയമംഗലത്തിന്റെ ചരിത്രംതിരുത്തിയ 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മില്‍മയുടെ പര്യായമായ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ഗോപാലകൃഷ്ണന്റെ വിജയം ആവര്‍ത്തിക്കാന്‍ വേണ്ടിയാണ് മഹിളാ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറിയായ ഇവര്‍ ജന്മനാട്ടില്‍ ജനവിധി നേടുന്നത്.
സ്വാതന്ത്ര്യംലഭിച്ചശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ചടയമംഗലം മണ്ഡലത്തില്‍ വിജയിച്ചിരുന്നത് കമ്മ്യൂണിസ്റ്റുകള്‍ മാത്രം. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ചെങ്കോട്ടയില്‍ ആദ്യമൂവര്‍ണ്ണകൊടി ഉയര്‍ത്തി പ്രയാര്‍ഗോപാലകൃഷ്ണന്‍ ചരിത്രം തിരുത്തുകയായിരുന്നു. അന്ന് ഇവിടെ സിപിഐയിലെ മഹിളാ നേതാവായ ആര്‍ ലതാദേവിയാണ് കൊമ്പുകുത്തിയത്. തുടര്‍ന്ന് അഞ്ചുവര്‍ഷം ചടയമംഗലത്ത് പ്രയാര്‍ വികസന പെരുമഴ തന്നെ സൃഷ്ടിക്കുകയായിരുന്നു. കടയ്ക്കല്‍ ഫയര്‍‌സ്റ്റേഷന്‍,എംപ്ലോയ്‌മെന്റ് ഓഫീസ്, നിലമേല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ് തുടങ്ങി 19ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ സഹായത്തോടെ അന്ന് പ്രയാറിന് കൊണ്ടുവരാന്‍ കഴിഞ്ഞു. ചടയമംഗലത്തിന്റെ മുഖമുദ്രമായ ജടായുപാറയുടെ വന്‍ ടൂറിസം വികസന പദ്ധതിക്ക് തുടക്കംകുറിച്ചത് അന്നാണ്. എന്നാല്‍ 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രയാര്‍ഗോപാലകൃഷ്ണന്‍ സിപിഐയിലെ മുല്ലക്കര രത്‌നാകരനോട് 4000വോട്ടിന് കാലിടറുകയായിരുന്നു.
ചടയമംഗലം, കടക്കല്‍, ഇട്ടിവ, ഇളമാട്, കുമിള്‍, നിലമേല്‍, ചിതറ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതായിരുന്നു അന്ന് ചടയമംഗലം മണ്ഡലം. ഇപ്പോള്‍ നെടുവത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന വെളിനല്ലൂരും, പുനലൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന അലയമണ്‍ പഞ്ചായത്തും ചടയമംഗലം മണ്ഡലത്തോട് കൂട്ടിചേര്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടകള്‍ ഇവിടെ തകര്‍ന്നുവീണു. നിലമേല്‍ പഞ്ചായത്തിന് പുറമെ ഇളമാട്, ചിതറ, അലയമണ്‍ പഞ്ചായത്തുകളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തി. നിയമസഭാതെരഞ്ഞെടുപ്പില്‍ കന്നിയങ്കം കുറിക്കുന്ന ഷാഹിദാ കമാല്‍ ഈ മണ്ഡലത്തില്‍ തന്നെയുള്ള ഇട്ടിവാ പഞ്ചായത്തിലെ ചൂണ്ടഗ്രാമത്തില്‍ മേലേവിള വീട്ടില്‍ പരേതനായ അബുസാലിയുടെയും സൈനബാവീവിയുടെയും പത്ത് മക്കളില്‍ ഒന്‍പതാമത്തെ മകളാണ്. കെഎസ്‌യുവിന്റെയും, യൂത്ത് കോണ്‍ഗ്രസിന്റെയും ആവേശം സിരകളിലോടിയ ചരിത്രമാണ് ബിരുദാനന്തര ബിരുദധാരിയായ ഷാഹിദയുടേത്. വയലാ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ 8-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ കെഎസ്‌യുവിന്റെ ഉശിരന്‍ പ്രവര്‍ത്തകയായാണ് രാഷ്ട്രീയരംഗ പ്രവേശം. യൂണിറ്റ് പ്രസിഡന്റ്, താലൂക്ക് വൈസ് പ്രസിഡന്റ്, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് വൈസ് ചെയര്‍മാന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.
മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്യാത്ത സിറ്റിംഗ് എംഎല്‍എയും കൃഷിമന്ത്രിയുമായ മുല്ലക്കര രത്‌നാകരനെ തെരഞ്ഞെടുപ്പില്‍ കൊമ്പുകുത്തിക്കാന്‍ കഴിയുമെന്ന ത്രില്ലിലാണ് ഈ പോരാട്ടനായിക. എഐവൈഎഫിലൂടെ സിപിഐരാഷ്ട്രിയത്തിലെത്തിയ മുല്ലക്കര രത്‌നാകരന്‍ കുമിള്‍ മുല്ലക്കരയില്‍ പുരുഷോത്തമന്റെയും സുലോചനയുടെയും അഞ്ചുമക്കളില്‍ രണ്ടാമനാണ്. പ്രയാര്‍ എംഎല്‍എയായിരുന്നപ്പോള്‍ ഇവിടെ തുടങ്ങിവച്ച വികസനപ്രവര്‍ത്തനങ്ങളെല്ലാം തന്റെതാണെന്ന് മുല്ലക്കര ഇപ്പോള്‍ അവകാശപ്പെടുകയാണ്. യുഡിഎഫ് എംഎല്‍എ കോട്ടുക്കലില്‍ അന്ന് അനുവദിപ്പിച്ച വനിതാസ്‌പോര്‍ട്‌സ് അക്കാഡമിയുടെ കെട്ടിടം പണി തുടങ്ങാന്‍പോലും മന്ത്രിക്ക് കഴിഞ്ഞില്ല. എന്ന് മാത്രമല്ല ഒരു വികസന പ്രവര്‍ത്തനവും ഭരണസ്വാധീനം ഉപയോഗിച്ച്‌പോലും മണ്ഡലത്തില്‍ നടപ്പാക്കാന്‍ മുല്ലക്കരക്ക് കഴിഞ്ഞില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൃഷിമന്ത്രിയുടെ കഥാപ്രസംഗ ശൈലിയിലുള്ള പ്രസംഗമല്ല പ്രവര്‍ത്തിയാണ് വേണ്ടതെന്നാണ് മണ്ഡലത്തിലെ ജനങ്ങള്‍ പറയുന്നത്.
സംസ്ഥാന കൃഷിമന്ത്രിയെന്ന നിലയില്‍ മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് കുറ്റിമുല്ലകൃഷിയെങ്കിലും തുടങ്ങാന്‍ സഹായം അനുവദിച്ചിരുന്നുവെങ്കില്‍ നാട്ടിലെ കുറെ കര്‍ഷകരെങ്കിലും രക്ഷപെടുമായിരുന്നുവെന്ന് ജനങ്ങള്‍ അമര്‍ഷത്തോടെ പറയുന്നത്.
ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ടിസി സജികുമാറാണ്.

വോട്ടെടുപ്പ് കഴിയും വരെ വിഎസ് കഴിഞ്ഞാല്‍ കോടിയേരി; പാര്‍ട്ടി പത്രത്തില്‍ സ്തുതി തുടങ്ങി


തൃശൂര്‍: കെ ആര്‍ ഗൗരി മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് പറ്റിച്ചപോലെ വി.എസ് അച്യുതാനന്ദനെ മുന്നണി നായകനാക്കി പൊക്കിപ്പിടിക്കാന്‍ സിപിഎമ്മിലെ ജയരാജന്‍ കോക്കസ്സ് തീരുമാനിച്ചു.എല്ലാവരും വിഎസ്സിനെ നായകനാക്കി ഇനി മുതല്‍ പ്രസംഗിക്കാന്‍ നിര്‍ദ്ദേശവും പോയി.തിങ്കളാഴ്ച ശിവദാസമേനോന്‍,
ചൊവ്വാഴ്ച ഇ.പി ജയരാജന്‍ എന്നിവര്‍ ഇങ്ങനെ പ്രസംഗിച്ചു.നല്ല കമ്മ്യൂണിസ്റ്റിന്റെ ക്വാളിറ്റി ഇല്ലാത്തയാളാണ് വി എസ്സ് എന്ന് രണ്ടാഴ്ച മുമ്പ് തൃശൂരില്‍ വിശേഷിപ്പിച്ച ഇപി ഇന്നലെ കണ്ണൂരില്‍ വിഎസ്സിനെ മുഖ്യമന്ത്രിയാക്കി. കാര്യം വരുമ്പോള്‍ വിഎസ്സിനെ തഴയും.പ്രതിപക്ഷ നേതൃതസ്ഥാനം കോടിയേരിക്ക് തന്നെയായിരിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞുമാത്രമേ നായകനെ തീരുമാനിക്കൂ എന്ന് കോടിയേരി മാത്രമാണ്‌വ്യക്തമാക്കിയത്. പിണറായിയാകട്ടെ ഒന്നും പറയില്ല. തര്‍ക്കം വരുമ്പോള്‍ രക്ഷപ്പെടാനാണിത്. വിഎസ്സിനെ നായകനാക്കാമെന്ന് ഒരിടത്തും തങ്ങള്‍ പ്രസംഗിച്ചിട്ടില്ലെന്ന് .കാര്യം കഴിയും വരെ വിഎസ്സിനെ താരമാക്കും. പാര്‍ട്ടിപത്രത്തില്‍ തനിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് വി എസ്സ് ആവശ്യപ്പെട്ടതിന്റെ പിറ്റേന്ന് അദ്ദേഹത്തിന് വേണ്ടി ഒരു പേജ് മാറ്റിവെച്ചു. അതില്‍ നിറയെ വി.എസ് സ്തുതിയാണ്. ഏതാണ്ട് 3 വര്‍ഷമായി വിഎസ്സിനെതിരെയായിരുന്നു പത്രം .മന്ത്രി സഭാ വാര്‍ഷികത്തില്‍ പോലും വിഎസ്സിന്റെ മന്ത്രി സഭയെന്ന് പറയാന്‍ സിപിഎം പത്രം കൂട്ടാക്കിയില്ല. എന്നാല്‍ ഇന്നലെ ഇറങ്ങിയ പത്രത്തിന് വി എസ് അച്യുതാനന്ദന്‍രെ നേതൃത്വത്തിലുള്ള എല്‍ഡി എഫ് മന്ത്രിസഭയെന്ന് എഴുതേണ്ടിവന്നു.
വി എസ്സിന്റെ ഓഫീസ് ഇടപെട്ട് സിപിഎം പത്രത്തിന് നല്‍കിയ നിര്‍ദ്ദേശം അപ്പാടെ ഇന്നലെ മുതല്‍പാലിച്ച് തുടങ്ങി. തനിക്ക് പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും തന്നെ നായകനായി ചിത്രീകരിക്കണമെന്നും വി എസ്സ് നിര്‍ദ്ദേശം വെച്ചുവെന്ന് ഇന്നലെ വീക്ഷണം പ്രസിദ്ധീകരിച്ചിരുന്നു. വിഎസ്സിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മുതല്‍ അദ്ദേഹം പാര്‍ട്ടിയില്‍ പിബി മെമ്പര്‍ക്കരേക്കാള്‍ മുന്നിലായി. തനിക്ക് കിട്ടിയ അപൂര്‍വ്വ നേട്ടം മുതലെടുക്കാനുള്ള ശ്രമത്തിലാണ് വിഎസ്. പാര്‍ട്ടി ചാനലിനെ തഴഞ്ഞ്ഏഷ്യാനെറ്റ്, മനോരമ ചാനലുകള്‍ക്ക് അഭിമുഖം ഒരേ ദിവസം നല്‍കിയ വിഎസ്സ് പാര്‍ട്ടി പത്രത്തെ മറന്ന്്മാതൃഭൂമിക്കും അഭിമുഖം നല്‍കി. പാര്‍ട്ടി സെക്രട്ടറി പിണറായി വിജന്‍ ഇന്നലെ എകെ ജി ദിനത്തില്‍എഴുതിയ ലേഖനത്തില്‍ വിഎസ്സിനെനെതിരായ ഒളിയമ്പുമില്ല.എകെജിയെക്കുറിച്ചുള്ള ഓര്‍മ്മ ഏതാനും വരികളിലൊതുക്കി പിന്നീട് പറയുന്നത് മറ്റുപല കാര്യങ്ങളുമാണ്. സമീപകാലം വരെ പിണറായി എന്തെഴുതിയാലും വി എസ്സിനിട്ട് ഒരു കൊട്ട് കോടുത്തിരുന്നു. പിണറായി ഇന്നലെ എഴുതിയ ലേഖനത്തില്‍ വിഎസ്സ് വിരുദ്ധവുമില്ല അനുകൂലവുമില്ല.
10 ദിവസം മുമ്പ് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ വി എസ്സ് നയിക്കുമെന്ന് പറഞ്ഞില്ല പകരം പാര്‍ട്ടി സെക്രട്ടറി കൂടി നയിക്കുമെന്നും മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിശ്ചയിക്കുന്ന രീതിയാണ് ഉള്ളതെന്നും വിവരിച്ചിരുന്നു.(മെയ്11)എന്നാല്‍ തിങ്കളാഴ്ച പാലക്കാട്ട് ടി ശിവദാസമേനോന്‍ 'സേവ പിടിച്ച്' പറഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിനെ അച്യുതാനന്ദന്‍ തന്നെ നയിക്കുമെന്നാണ്. ഈ വാചകം ഇന്നലത്തെ ദേശാഭിമാനിയില്‍ (പേജ് 5) വരികള്‍ക്കിടിയല്‍ കൊടുത്തിട്ടുണ്ട്. വി എസ്സ് നയിക്കും-ശിവദാസമേനോന്‍ എന്ന് തലക്കെട്ടിടാതെ ''ഭരണം വിലയിരുത്തി ജനം വോട്ട് ചെയ്യും:ശിവദാസ മേനോന്‍'' എന്നാണ് നല്‍കിയിട്ടുള്ളത്. എന്നാലും വിഎസ്സ് തന്നെ മുഖ്യമന്ത്രി എന്ന് പ്രസിദ്ധീകരിച്ചതും പിണറായിയുടെ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയതും താല്‍കക്കാലിക നേട്ടത്തിന് മാത്രമാണ്. ഇന്നലെ വിഎസ്സിന്റെ സാന്നിദ്ധ്യത്തില്‍ ഇപി ജയരാജന്‍ വി എസ്സിനെ പുകഴ്ത്തിയതും ഒരു തരത്തില്‍ പരിഹസിക്കലാണ്.

സി പി എമ്മിന് തലവേദനയായി വീണ്ടുമൊരു ജയരാജന്


അന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍;’ ഇക്കുറി മാധ്യമപ്രവര്ത്തകന്
'ജയരാജന്മാര്‍' പിന്നെയും സി പി എമ്മിന് തലവേദനയാകുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്എം വി ജയരാജനാണെങ്കില്ഇത്തവണ റോള്ഏറ്റെടുത്തത് പി ജയരാജന്എം എല്. എം വി ജയരാജന്പോളിംഗ് ഉദ്യോഗസ്ഥരെ
നടുറോഡില്തടഞ്ഞ് ഭീഷണി മുഴക്കിയ സംഭവം ജനങ്ങളില്സി പി എമ്മിനെ കുറിച്ച് വളരെ മോശപ്പെട്ട ചിത്രം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ഷാജഹാനെ മര്ദ്ദിക്കുകയും പിന്നീട് ഫോണില്വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത പി ജയരാജന്എം എല് പാര്ട്ടി നേതൃത്വത്തിന്റെ ക്രിമിനല്സ്വഭാവം വീണ്ടും തെളിയിച്ചിരിക്കുകയാണ്. സി പി എമ്മിനെ മൊത്തം പ്രതിരോധത്തിലാക്കാനും സംസ്ഥാനത്തുടനീളം പാര്ട്ടിയുടെ വികൃതമായ മുഖം പുറത്തുവരാനും ജയരാജന്കാരണമാക്കിയെന്ന വിമര്ശനം പാര്ട്ടിക്കകത്തു തന്നെ ഉയര്ന്നു കഴിഞ്ഞു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്സി പി എം സ്ഥാനാര്ത്ഥി കെ കെ രാഗേഷിന്റെ അനധികൃതമായി സ്ഥാപിച്ച പ്രചരണ ബോര്ഡ് എടുത്തുമാറ്റാന്വന്ന ഉദ്യോഗസ്ഥരെയാണ് എം വി ജയരാജനും പി ശശിയും നടുറോഡില്തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്. പൊതുസ്ഥലത്തെ ബോര്ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ജയരാജന്‍, ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ നേതൃത്വത്തില്ചെറുക്കുകയായിരുന്നു.
2009 ഏപ്രില്രണ്ടിന് കാല്ടെക്സ് ജംഗ്ഷനടുത്താണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോര്ഡുകളും പോസ്റ്ററുകളുമാണ് ഉദ്യോഗസ്ഥര്മാറ്റാനെത്തിയത്. ആദ്യം ജില്ലാ വരണാധികാരിയായ അന്നത്തെ കലക്ടര്ഡോ ദിനേശ് അറോറ സ്ഥലത്തെത്തി കലക്ടറുടെ ഓഫീസില്നിന്നുള്ള ദൂരം തിട്ടപ്പെടുത്തി യു ഡി എഫിന്റേയും എല്ഡി എഫിന്റേയും പോസ്റ്ററുകള്നീക്കം ചെയ്യാന്ഉദ്യോഗസ്ഥര്ക്കു നിര്ദ്ദേശം നല്കിയിരുന്നു. പിന്നാലെ ഡി എം സി വാസുദേവന്റെ നേതൃത്വത്തില്ഉദ്യോഗസ്ഥരെത്തി ആദ്യം യു ഡി എഫ് സ്ഥാനാര്ത്ഥി കെ സുധാകരന്റെ ബോര്ഡും പോസ്റ്ററും നീക്കം ചെയ്തു. ഇടതുസ്ഥാനാര്ത്ഥി കെ കെ രാഗേഷിന്റെ പോസ്റ്ററുകള്നീക്കം ചെയ്യാന്ചെന്നപ്പോഴാണ് തൊട്ടുമുന്നിലുള്ള ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്നിന്ന് എം വി ജയരാജന്റേയും പി ശശിയുടേയും നേതൃത്വത്തില്സി പി എമ്മുകാര്പാഞ്ഞെത്തി ഉദ്യോഗസ്ഥരെ തടഞ്ഞത്. എം വി ജയരാജനും പി ശശിയും കടുത്ത ഭാഷയിലാണ് ഉദ്യോഗസ്ഥരോട് സംസാരിച്ചത്. ഒരു പോസ്റ്റര്പോലും തൊടാനനുവദിക്കില്ലെന്ന ഇവരുടെ ഭീഷണിക്കു മുന്നില്ഉദ്യോഗസ്ഥര്ക്ക് ഒന്നും ചെയ്യാനായില്ല. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രശ്നത്തില്ഇടപെട്ടതേയില്ല.
നൂറോളം സി പി എം പ്രവര്ത്തകര്ഉദ്യോഗസ്ഥരെ വളഞ്ഞുവെച്ചതോടെ ഡി എമ്മും സംഘവും പിന്മാറി മടങ്ങിപ്പോവുകയായിരുന്നു. ഇത് കണ്ണൂരാണ്, നിന്റെ പൊടി കാണില്ല, ജീവന്വേണമെങ്കില്ഇവിടെ നിന്ന് രക്ഷപ്പെട്ടോ' എന്നൊക്കെ ഭീഷണി മുഴക്കി ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയായിരുന്നു. ജയരാജന്റെയും ശശിയുടെയും ഗുണ്ടാവിളയാട്ടത്തില്