
പ്രത്യയശാസ്ത്രത്തെ എന്നേ പടിയടച്ച് പിണ്ഡം വെച്ച പാര്‍ട്ടിയുടെയും നേതാക്കളുടെയും യാഥാര്‍ത്ഥ മുഖം കേരളജനയ്ക്ക് കാട്ടിക്കൊടുത്ത ഒറ്റുകാരനെ ഒടുവില്‍ ചുമക്കേണ്ടെന്ന് തന്നെ സി പി എം തീരുമാനിച്ചു.
പാര്‍ട്ടിയെ ഒറ്റിക്കൊടുത്ത് പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ട വി എസിനെ ഒറ്റിക്കൊടുക്കുന്ന തരത്തില്‍ ഇടപെടല്‍ നടത്തിയ പിണറായി താന്‍ പാര്‍ട്ടിയിലെ ഏകാധിപതിയാണെന്ന് തെളിയിക്കുകയും ചെയ്തു.
ഇപ്രാവശ്യവും നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ പിണറായി അതോടൊപ്പം വി എസിന് സീറ്റ് ലഭിക്കാതിരിക്കാനുള്ള എല്ലാ അടവുകളും പയറ്റുകയാണ് ചെയ്തത്. അച്യുതാനന്ദന് സീറ്റ് നിഷേധിക്കപ്പെട്ടിട്ടും സംസ്ഥാന സെക്രട്ടറി മത്സരിച്ചെന്ന പഴി കേള്‍ക്കാതിരിക്കാന്‍ സ്വയം മാറി നിന്ന പിണറായി തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ കൊടിയേറി നയിക്കാനുള്ള ചുമതല കോടിയേരി ബാലകൃഷ്ണന് പതിച്ചുനല്‍കുകയായിരുന്നു. മന്ത്രിസഭയിലെ ഒന്നാമനായ വി എസിനെ വെട്ടിനിരത്തി രണ്ടാമനും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരിയെ പാര്‍ട്ടിയെ നയിക്കാന്‍ ചുമതലപ്പെടുത്തിയത് നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണെന്നത് വ്യക്തം.
ഇപ്രാവശ്യവും നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ പിണറായി അതോടൊപ്പം വി എസിന് സീറ്റ് ലഭിക്കാതിരിക്കാനുള്ള എല്ലാ അടവുകളും പയറ്റുകയാണ് ചെയ്തത്. അച്യുതാനന്ദന് സീറ്റ് നിഷേധിക്കപ്പെട്ടിട്ടും സംസ്ഥാന സെക്രട്ടറി മത്സരിച്ചെന്ന പഴി കേള്‍ക്കാതിരിക്കാന്‍ സ്വയം മാറി നിന്ന പിണറായി തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ കൊടിയേറി നയിക്കാനുള്ള ചുമതല കോടിയേരി ബാലകൃഷ്ണന് പതിച്ചുനല്‍കുകയായിരുന്നു. മന്ത്രിസഭയിലെ ഒന്നാമനായ വി എസിനെ വെട്ടിനിരത്തി രണ്ടാമനും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരിയെ പാര്‍ട്ടിയെ നയിക്കാന്‍ ചുമതലപ്പെടുത്തിയത് നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണെന്നത് വ്യക്തം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിനേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കൃത്വിമമായ പരിവേഷം നേടിയെടുത്ത വി എസിന്റെ പ്രതിച്ഛായ ഇത്തവണ തീര്‍ത്തും മങ്ങിയ സാഹചര്യത്തിലാണ് സി പി എം നേതൃത്വം ധൈര്യപൂര്‍വ്വം അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത്. വി എസിന് ജനപ്രീതിയുണ്ടെന്ന് പാര്‍ട്ടി നേതൃത്വം അഭിപ്രായപ്പെടുമ്പോഴും പതിനാല് ജില്ലാ കമ്മിറ്റികളിലൊന്ന് പോലും അദ്ദേഹത്തിന് സീറ്റ് നല്‍കാനായി നിര്‍ദ്ദേശിച്ചിരുന്നില്ലെന്നത് ചര്‍ച്ചാവിഷയമായിരുന്നു. അതുവഴി 'ജനപ്രീതി'യും 'പാര്‍ട്ടിപ്രീതി'യും രണ്ടും രണ്ടാണെന്ന് സി പി എം തന്നെ വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞതവണ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് മേല്‍ വി എസിന്റ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച കേന്ദ്രകമ്മിറ്റി ഇത്തവണ 'സീറ്റ് നിഷേധ നാടക'ത്തിലെ ഒരു പ്രധാന കഥാപാത്രമായി പരിണമിക്കുകയാണുണ്ടായത്.
2006 ലെ തെരഞ്ഞെടുപ്പിലെ നിലപാട് സംസ്ഥാന നേതൃത്വം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കേന്ദ്രകമ്മിറ്റി പുതിയ അടവ്‌നയം സ്വീകരിച്ചത്. വി എസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കാതെ സംസ്ഥാന നേതൃത്വത്തിന് വിടുകയായിരുന്നു കേന്ദ്രകമ്മിറ്റി. വി എസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിഷയം ജില്ലാ കമ്മിറ്റികളുടെ അഭിപ്രായരൂപീകരണത്തിന് വിട്ടതോടെ തന്നെ കഥ ഏകദേശം വ്യക്തമായി. പാര്‍ട്ടി നേതൃത്വത്തെ വിവാദങ്ങളിലേക്ക് വലിച്ചിട്ട ഒറ്റുകാരനെ ചുമക്കാനായി മണ്ഡലം വിട്ടുനല്‍കാന്‍ ഒരു ജില്ലാകമ്മിറ്റി പോലും സമ്മതം പ്രകടിപ്പിച്ചില്ല. ഒടുവില്‍ സീറ്റ് നിഷേധത്തിനായുള്ള സംസ്ഥാന സമിതിയുടെ അന്തിമതീരുമാനത്തോടെ പിണറായി വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'സീറ്റ് നിഷേധ നാടക'ത്തിന് പരിസമാപ്തിയാവുകയായിരുന്നു.
മുഖ്യമന്ത്രിയ്ക്കും മകനുമെതിരായി സമീപകാലങ്ങളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പെരുമഴ കാരണം വി എസിന്റെ ജനസമ്മതി നഷ്ടപ്പെട്ടുവെന്നുവെന്നും സീറ്റ് നിഷേധിച്ചാല്‍ കഴിഞ്ഞ തവണത്തെ പോലെ പാര്‍ട്ടിക്കുള്ളില്‍ ഒരു വി എസ് അനുകൂലതരംഗമൊന്നും ഇപ്രാവശ്യമുണ്ടാവില്ലെന്നുമുള്ള തിരിച്ചറിവാണ് പിണറായി വൃന്ദത്തിന് ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നത്. 2006ല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം മത്സരിക്കേണ്ടെന്നും പറഞ്ഞിട്ടും മത്സരിക്കാന്‍ സാഹചര്യം സൃഷ്ടിച്ച വി എസ് 'പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന്' ഇത്തവണ പറയാന്‍ ഇടയായ സാഹചര്യവും മറ്റൊന്നല്ല. ചില മാധ്യമങ്ങളും സി പി എം വിമതരും ചേര്‍ന്ന് വ്യാജമായി സൃഷ്ടിച്ചെടുത്ത 'അനുകൂല തരംഗം' ഇത്തവണ കണികാണാന്‍ കിട്ടില്ലെന്ന് വി എസ് സ്വയം മനസ്സിലാക്കിയിരുന്നു.
പാര്‍ട്ടിയ്ക്കുള്ളിലെ ആശയസമരം ആരും നിരോധിച്ചിട്ടില്ലെന്നും അത് സമ്മര്‍ദ്ധങ്ങള്‍ക്കടിമപ്പെട്ട് ഇല്ലാതാവില്ലെന്നും പ്രഖ്യാപിച്ച് 'വിഭാഗീയത'യെ ആളിക്കത്തിപ്പിച്ച തനിക്കനുകൂലമായി കൊടി പിടിക്കാന്‍ ഇപ്പോളധികമാരുമില്ലെന്ന തിരിച്ചറിവും വി എസിന്റെ ആവേശത്തെ തണുപ്പിച്ചു. പാര്‍ട്ടിയിലെ മറ്റുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ മുഖ്യമന്ത്രിയെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം കേന്ദ്രകമ്മറ്റിയോട് നിര്‍ദ്ദേശിച്ചതോടെ തന്നെ വി എസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അധ്യായം അടഞ്ഞിരുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെയും ലോട്ടറി വിഷയത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെയും കിനാലൂര്‍ വിവാദത്തില്‍ വ്യവസായ മന്ത്രി കരീമിനെതിരെയും ഒളിയമ്പ് എയ്ത വി എസിനെ വീണ്ടും തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കുന്നത് ആത്മഹത്യാപരമാണെന്നതായിരുന്നു സി പി എം നേതൃത്വത്തിന്റെ നിലപാട്.
തെരഞ്ഞെടുപ്പില്‍ നിന്ന് സ്വയം മാറി നില്‍ക്കുകയും വി എസിന് സീറ്റ് നിഷേധിക്കുകയും ചെയ്ത പിണറായി വിജയന്‍ നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ച് തന്നെയാണ് സെക്രട്ടറിയേറ്റില്‍ ചരടുവലി നടത്തിയത്. തെരഞ്ഞെടുപ്പില്‍ ഇത്തവണയും താന്‍ മത്സരിക്കില്ലെന്ന് പിണറായി സെക്രട്ടറിയേറ്റ് യോഗത്തില്‍ പറഞ്ഞപ്പോള്‍ 'അത് വേണ്ട; പിണറായി നയിക്കട്ടെ' എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. എന്നാല്‍ 'ഞാന്‍ മത്സരത്തിനിലല്ല; കോടിയേരി നയിച്ചോളൂ' എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. തെരഞ്ഞെടുപ്പില്‍ താന്‍ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ വി എസിന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു വലിയ പ്രശ്‌നമല്ലെന്ന് പറയാതെ പറയുകയായിരുന്നു പിണറായി. ഒടുവില്‍ പാര്‍ട്ടി തീരുമാനം എന്തായാലും താന്‍ അനുസരിക്കുമെന്ന് വി എസിനെ കൊണ്ട് പറയിക്കുന്നിടം വരെയെത്തി 'പിണറായിവിജയം'.






