
യുവത്വത്തിന്റെ ചോരത്തിളപ്പല്ല, വെട്ടൊന്ന് മുറി രണ്ടെന്ന തരത്തിലുളള എടുത്തു ചാട്ടവുമല്ല...പക്വതയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ യുവത്വത്തിന്റെ മനം കവര്‍ന്ന നേതാക്കളുടെ ചുറുചുറുക്കുളള പ്രസരിപ്പുളള മുന്നേറ്റം കൊണ്ട് സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടുകയാണ് ആലപ്പുഴയിലെ ചെങ്ങന്നൂര്‍, അമ്പലപ്പുഴ മണ്ഡലങ്ങള്‍.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് ചെങ്ങന്നൂരിലും വൈസ്പ്രസിഡന്റ് അഡ്വ എം ലിജു അമ്പലപ്പുഴയിലും മാറ്റുരയ്ക്കുമ്പോള്‍ സംസ്ഥാനത്തെ യുവജന ശ്രദ്ധ ആലപ്പുഴയ്ക്ക് തിരിയുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ യുവതയെ സൗമ്യമായി വീക്ഷിച്ച് കര്‍മ്മശേഷിയുളള യുവത്വത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങി സര്‍ക്കാരിനെതിരെ അടരാടിയവര്‍ മറ്റൊരു പോരാട്ടത്തിനായി പടക്കളത്തില്‍ നില്‍ക്കുന്നമ്പോള്‍ ഇവരുടെ മത്സരത്തിന് പിന്നിെല ിലെ ബേബിയായിരുന്ന വിഷ്ണുനാഥിനിത് രണ്ടാമൂഴമാണെങ്കില്‍ മന്ത്രി ജി സുധാകരനോട് എതിരിടുന്ന ലിജുവിന് ഇത് കന്നിയങ്കമാണ്.ചെങ്ങന്നൂരില്‍ മുന്‍ എം പി സി എസ് സുജാതയോട് ഏറ്റുമുട്ടുന്ന വിഷ്ണുനാഥിന് കൈവെളളയിലെ വര പോലെ പരിചിതമാണ് വോട്ടര്‍മാരും മണ്ഡത്തിലെ ഊടുവഴികളും.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന സജി ചെറിയാന്‍ തന്നെ ഇടത് സ്ഥാനാര്‍ത്ഥിയായി ആദ്യം രംഗത്ത് വന്നെങ്കിലും പിന്നീട് പാര്‍ട്ടി നേതൃത്വം സജിയെ വെട്ടി വി എസ് പക്ഷക്കാരിയായ സുജാതയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. അതു കൊണ്ടുണ്ടായ പാര്‍ട്ടിയിലെ പൊട്ടിത്തെറി ഇനിയും കെട്ടടങ്ങിയിട്ടില്ല. പാര്‍ട്ടിയിലെ വിഭാഗീയത എല്‍ ഡി എഫിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സമരമുഖങ്ങളില്‍ യുവത്വത്തെ തന്റേടത്തോടെ നയിച്ച എം ലിജുവാകട്ടെ മന്ത്രി ജി സുധാകരന്റെ മുന്നില്‍ ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കുമില്ല, അത് മത്സരരംഗത്ത് വന്നപ്പോഴും അതിന് മുമ്പും.
മത്സ്യത്തൊഴിലാളികളും കയര്‍ത്തൊഴിലാളികളും ഉള്‍െക്കാളളുന്ന മണ്ഡലത്തിന്റെ ഭൂമി ശാസ്ത്രവും അല്പം മാറിയിട്ടുണ്ട്.പഴയ അമ്പലപ്പുഴയില്‍ നിന്ന് ചില ഭാഗങ്ങള്‍ കുട്ടനാട്ടിലേയ്ക്ക് പോയപ്പോള്‍ ആലപ്പുഴ നഗരസഭയിലെ പകുതി വാര്‍ഡുകളാണ് അമ്പലപ്പുഴയോട് ചേര്‍ന്നിരിക്കുന്നത്. ഇത് യു ഡി എഫിന് അനുകൂലവുമാണ്. പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇരു മണ്ഡലങ്ങളിലും വിജയത്തില്‍ കുറഞ്ഞ യാതൊന്നും യു ഡി എഫ് പ്രതീക്ഷിക്കുന്നില്ല, അത്രയേറെ ജനങ്ങള്‍ ഇൗ യുവനേതാക്കളെ സ്വീകരിച്ചു കഴിഞ്ഞു.കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല മത്സരിക്കുന്നതു കൊണ്ട് തന്നെ ശ്രേദ്ധയമായ ആലപ്പുഴ ജില്ലയില്‍ സംസ്ഥാനത്തെ യുവനേതൃനിരയിെല കരുത്തന്മാരുടെ മത്സരവും ആവേശമുയര്‍ത്തിയിട്ടുണ്ട്.






