Random Posts

Monday, March 14, 2011

ജനവിധി യൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷനുകള്‍ 15 മുതല്‍

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിജയത്തിനായി 15 മുതതല്‍ 17 വരെ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്ററി കമ്മിറ്റി തീരുമാനിച്ചു.

നിയോജകമണ്ഡലതല വാഹനപ്രചാരണജാഥകള്‍ 20 മുതല്‍ 22 വരെ നടക്കും. 24, 25 തീയതികളില്‍ മണ്ഡലം കണ്‍വെന്‍ഷനുകളുണ്ടാകും. 25 മുതല്‍ യുവജന സ്‌ക്വാഡുകള്‍ ഭവനസന്ദര്‍ശനം നടത്തും.

യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്ററി കമ്മിറ്റി പ്രസിഡന്റ് എസ്.ദീപു അധ്യക്ഷത വഹിച്ചു. അഡ്വ. കെ.വി. ഗണേഷ്‌കുമാര്‍, അഡ്വ.ഷാജഹാന്‍, കെ.എസ്.സുധീര്‍, ഗീത അശോകന്‍, ബിനു കരുനാഗപ്പള്ളി, രാജേഷ് കണ്ടല്ലൂര്‍, എസ്.സുജിത്, കാസിം നെടുമ്പ്രം, കെ.സി.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.