Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Tuesday, January 28, 2014

ജയില്‍ ഫേസ്ബുക്ക്: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: ടിപി ചന്ദ്രശേഖന്‍ വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ല ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭ്യമായി. പ്രതികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജയിലിനുള്ളില്‍ വച്ച് പ്രതികള്‍ മദ്യപിക്കുന്നതിന്റേയും പുക വലിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ കൂടി സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഫോണ്‍ ഉപയോഗിക്കുന്നത് ക്യാമറയില്‍ പതിയാതിരിക്കാന്‍ വേണ്ടി സെല്ലിനുള്ളില്‍ തുണി വിരിച്ചിട്ടുണ്ടായിരുന്നു
2013 നവംബര്‍ 15, 16, 17, 30 എന്നീ ദിവസങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. നിരവധി ബെഡ് ഷീറ്റുകളും, തലയിണകളും ഇവര്‍ക്ക് സെല്ലില്‍ ലഭ്യമായിരുന്നതായി ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞിരുന്നതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിസിടിവി ക്യാമറകള്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം എടുത്ത് മാറ്റിയിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഫോണ്‍ ഉപയോഗം സംബന്ധിച്ച് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ അന്വേഷണ ഉദ്യേഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഫോണ്‍ ഉപയോഗം പ്രതികള്‍ വീണ്ടും വീണ്ടും നിഷേധിക്കുകയാണ് ഉണ്ടായത്. ജയില്‍ അധികൃതരും പ്രതികള്‍ക്ക് അനുകൂലമായാണ് മൊഴി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടി

മുംബൈ: അടിസ്ഥാന നിരക്കുകളില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നതാണ് തീരുമാനത്തിനു പിന്നിലെന്ന് പുതിയ ധന-വായ്പാനയം പ്രഖ്യാപിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്‍ അറിയിച്ചു. പുതിയ തീരുമാനപ്രകാരം റിപ്പോ നിരക്ക് 8 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനവുമായിരിക്കും. കരുതല്‍ ധനാനുപാതം നിലവിലുള്ള നാലു ശതമാനത്തില്‍ തുടരും. പണപ്പെരുപ്പ നിരക്ക് അഞ്ചുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 6.16ല്‍ എത്തിയിട്ടുണ്ടെങ്കിലും ഭക്ഷ്യപണപ്പെരുപ്പം ഇപ്പോഴും രണ്ടക്കത്തില്‍ തുടരുകയാണ്.
ഉപഭോക്തൃവില സൂചികയും പണപ്പെരുപ്പവും പത്തില്‍ താഴെയായതിനാല്‍ നിലവിലുള്ള നിരക്കുകള്‍ തുടരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ധനകമ്മി, മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനമായി താഴ്ത്താന്‍ സാധിക്കുമെന്നാണ് റിസര്‍വ് ബാങ്ക് കരുതുന്നത്. 2012-13ല്‍ ഇത് 4.8 ശതമാനമായിരുന്നു. ഡിസംബറില്‍ വിലക്കയറ്റം കുറയുമെന്നാണ് കേന്ദ്രബാങ്ക് കണക്കുകൂട്ടിയിരുന്നത്. അടിസ്ഥാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ ബാങ്കുകള്‍ വായ്പാനിരക്കിലും മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്.

Monday, January 27, 2014

ഗുജറാത്തില്‍ ആപ്പിന്‍റെ ചൂല്‍ യാത്ര

അഹമ്മദാബാദ്. നരേന്ദ്രമോഡിയുടെ തട്ടകത്തില്‍ എഎപിയുടെ ചൂല്‍ യാത്ര. ഗുജറാത്ത് സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ ജനങ്ങളെയറിയിക്കുന്നതിനാണ് എഎപി ഗുജറാത്തില്‍ ചൂല്‍ യാത്ര നടത്തുന്നത്. അഹമ്മദാബാദില്‍ നിന്നും ആരംഭിയ്ക്കുന്ന യാത്രയെ മാധ്യമപ്രവര്‍ത്തകന്‍ ആശുതോഷ് നയിക്കും 33 ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന യാത്ര ജനവരി 30 ന് ഗാന്ധിനഗറില്‍ സമാപിയ്ക്കും. ഗാന്ധി നഗറിലെ മഹാത്മ മന്ദിരത്തിലാണ് ചൂല്‍ യാത്ര സമാപിയ്ക്കും. മോഡിയുടെ മണ്ഡലം ഉള്‍പ്പടെ 26 ലേക്‌സഭാ മണ്ഡലങ്ങളില്‍ എഎപി മത്സരിയ്ക്കും. സംസ്ഥാനതലത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ രണ്ട് ദിവസത്തെ കോര്‍ കമ്മിറ്റി മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് എഎപി തെരഞ്ഞെടുപ്പ് രംഗത്ത് എത്തിയതോടെ അവസാനിയ്ക്കുക. ഗുജറാത്തില്‍ ഇനി ത്രികോണ മത്സരമാകും നടക്കുക. ദില്ലിയിലെ വിജയം ഗുജറാത്തിലും ആപ്പിനെ തുണയ്ക്കുമെന്നാണ് അണികളുടെ പ്രതീക്ഷ. പാര്‍ട്ടിയില്‍ അംഗത്വമെടുക്കാനുള്ളവരുടെ തിരക്ക് അവസാനിയ്ക്കുന്നില്ല. ദില്ലിയിലെ വിജയം താത്ക്കാലികമാണെന്ന് പറഞ്ഞ് പ്രമുഖ നേതാക്കള്‍ ആപ്പിനെ ആക്ഷേപിയ്ക്കുന്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പ് പാര്‍ട്ടിയ്ക്ക് അഭിമാനപ്രശ്നം തന്നെയാണ്.

29ന് നടത്താനിരുന്ന സ്വാകാര്യബസ് സമരം മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ബസ് ഉടമകളുടെ ആവശ്യങ്ങള്‍ അനൂഭാവപൂര്‍വം പരിഹരിക്കാമെന്നും എന്നാല്‍ അതിന് കുറച്ച് സമയപരിധിവേണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ചര്‍ച്ചചെയ്യേണ്ടതുണ്ട്. ഇതേ തുടര്‍ന്ന് ബസ് ഉടമകള്‍ സമരം മാറ്റിവയ്ക്കുകയായിരുന്നു നിരക്കുവര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ഭാരവാഹികളാണ് സമരത്തിനാഹ്വാനം ചെയ്തത്. ഡീസല്‍ വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ബസുടമകള്‍ അറിയിച്ചു. പ്രവര്‍ത്തന ചെലവിന് ആനുപാതികമായി യാത്ര നിരക്ക് വര്‍ധിപ്പിക്കുക, ബസ്സുകള്‍ക്ക് 15 വര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്ന കാലാവധി എടുത്തുമാറ്റുക, കണ്‍സഷനുകള്‍ നിര്‍ത്തലാക്കുക, ബസ്സുകള്‍ക്ക് നല്‍കുന്ന ഡീസലിന്റെ സെയില്‍സ് ടാക്‌സ് ഒഴിവാക്കുക, റോഡ് ടാക്‌സ അമ്പത് ശതമാനം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വച്ചത്.

നാളെ നടക്കാനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: നാളെ നടക്കാനിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഓട്ടോ-ടാക്‌സി ഉടമകളുടെ സംഘടനാ നേതാക്കളും ധനമന്ത്രി കെ എം മാണിയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ബജറ്റില്‍ ഓട്ടോ-ടാക്‌സികളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്

കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടാന്‍ തീരുമാനം

കൊച്ചി: കൊച്ചി മെട്രോ പദ്ധതി തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന് കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഫ്രഞ്ച് ധനകാര്യ ഏജന്‍സിയുമായി ഫിബ്രവരി എട്ടിന് വായ്പ കരാര്‍ ഒപ്പുവെയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ഈവര്‍ഷം 1500 കോടി രൂപയും അടുത്തവര്‍ഷം 2398 കോടിയും ലഭിക്കും. 

മെട്രോ തൃപ്പൂണിത്തുറയിലേയ്ക്ക് നീട്ടാനുള്ള സന്നദ്ധത സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും അറിയിക്കും. 328 കോടി രൂപയാണ് അധികമായി ഇതിന് വകയിരുത്തേണ്ടിവരിക. കെഎംആര്‍എല്‍-ന്റെ പതിനാറാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

ഇവരാണ് പിണറായിയുടെ ഭാവി സംഘം; ജനരക്ഷാ യാത്രയില്‍ മലബാര്‍ നേതാക്കള്‍ മാത്രം



തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചില്‍ മലബാറില്‍ നിന്നുള്ള നേതാക്കളെ മാത്രം അണിനിരത്തുന്നത് പിണറായിയുടെ 'ഭാവി സംഘ'ത്തെ നയിക്കുന്നത് ഇവരായിരിക്കുമെന്നതിന്റെ സൂചനയെന്ന് പാര്‍ട്ടിയിലും പുറത്തും അഭ്യൂഹം. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം തുറന്നുപറയാന്‍ ആര്‍ക്കും ധൈര്യമില്ലെങ്കിലും വി.എസ് പക്ഷക്കാര്‍ക്കു മാത്രമല്ല, ഔദ്യോഗിക പക്ഷത്തെ ഒരു വിഭാഗത്തിനും പിണറായിയുടെ തേരോട്ടം വിനയാകുമെന്ന തരത്തിലാണു കാര്യങ്ങളുടെ പോക്ക്.ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന ജനരക്ഷാ മാര്‍ച്ചില്‍ തൃശൂരിനു തെക്കുള്ള ഒറ്റ നേതാവു പോലും സ്ഥിരാംഗമല്ല. അതേസമയം, പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളും പാര്‍ട്ടി കേന്ദ്രമായ എ.കെ.ജി സെന്ററിന്റെ നിയന്ത്രണവും തെക്കുനിന്നുള്ള പ്രമുഖരെ ഏല്‍പിച്ചാണ് പിണറായി മാര്‍ച്ചിനിറങ്ങുന്നത്. അതു ചൂണ്ടിക്കാട്ടി തെക്ക്, വടക്ക് വേര്‍തിരിവു സംബന്ധിച്ച പ്രചാരണം ചെറുക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമിക്കുന്നുണ്ട്.കോടിയേരി ബാലകൃഷ്ണന്‍, ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, എളമരം കരീം, എ.കെ ബാലന്‍, ബേബി ജോണ്‍ എന്നിവരാണ് പിണറായിക്കു പുറമേ ജനരക്ഷാ മാര്‍ച്ചിലുള്ള സ്ഥിരാംഗങ്ങള്‍. ഇവരെല്ലാം മലബാര്‍ മേഖലയില്‍ നിന്നുള്ള നേതാക്കളാണ്. എം.എ ബേബി, തോമസ് ഐസക്, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയ പ്രമുഖ നേതാക്കളെ ഒഴിവാക്കിയെന്നും പാലക്കാട്ടു നിന്നുള്ള എ.കെ ബാലന്‍, കോഴിക്കോടു നിന്നുള്ള കരീം, തൃശൂരില്‍ നിന്നുള്ള ബേബി ജോണ്‍ എന്നിവരും കണ്ണൂരില്‍ നിന്നുള്ള ബാക്കി നേതാക്കളുമാണ് പിണറായിയുടെ മാര്‍ച്ചിലെ സ്ഥിരാംഗങ്ങള്‍ എന്നത് വരാന്‍ പോകുന്ന പിണറായി ഭരണത്തില്‍ ആരായിരിക്കും മുന്‍നിരക്കാര്‍ എന്നതിന്റെ സൂചനയാണെന്നുമാണ് പറയപ്പെടുന്നത്.ഇത് മണ്ടത്തരമാണെന്നും ഐസക്കിനും ബേബിക്കും വിശ്വനും മറ്റും പാര്‍ട്ടിയുടെ മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ട പിടിപ്പതു പണിയുണ്ടെന്നുമാണ് മറുവാദം. ജനരക്ഷാ മാര്‍ച്ചുമായി ബന്ധപ്പെട്ട ഈ ഉള്‍പാര്‍ട്ടി വിവാദം പരസ്യമായിട്ടില്ലാത്തതുകൊണ്ട് നേതൃതലത്തില്‍ നിന്ന് പരസ്യ വിശദീകരണവുമുണ്ടാകില്ല. എന്നാല്‍ സംഗതി പരസ്യവിവാദമാക്കാനുള്ള ശ്രമങ്ങള്‍ പിണറായി വിരുദ്ധ കേന്ദ്രങ്ങള്‍ സജീവമായി നടത്തുന്നുണ്ട്.കഴിഞ്ഞ തവണ പിണറായി നടത്തിയ നവകേരള യാത്രയില്‍ ടി.എന്‍ സീമ സ്ഥിരാംഗമായിരുന്നു. ഇത്തവണ ശ്രീമതിയാണ് വനിതാ സാന്നിധ്യം. അവരാകട്ടെ കണ്ണൂരില്‍ നിന്നുള്ള പ്രമുഖ നേതാവാണുതാനും.നവകേരളയാത്രയില്‍ സ്ഥിരാംഗമാക്കിയ കെ.ടി ജലീലിനെ ഇത്തവണ ഒഴിവാക്കി. സംസ്ഥാന കമ്മിറ്റി അംഗമല്ലാത്ത, ഇനിയും പാര്‍ട്ടി അംഗമായിട്ടില്ലാത്ത ജലീലിനെ അത്ര ഉയര്‍ന്ന തലത്തില്‍ പരിഗണിച്ചതിനോട് പാര്‍ട്ടിയില്‍ അന്നേ മുറുമുറുപ്പ് ഉണ്ടായിരുന്നു. ഇത്തവണ എളമരം കരീമിനാണ് ആ സ്ഥാനം കൊടുത്തിരിക്കുന്നത്. മുസ്ലിം സമുദായത്തില്‍ നിന്ന് സി.പി.എമ്മിലുള്ള ഉന്നത നേതാവ് ഇപ്പോള്‍ കരീമാണ്. പാലോളി മുഹമ്മദ്കുട്ടി ഉണ്ടെങ്കിലും അദ്ദേഹം അനാരോഗ്യം കാരണം സജീവമല്ല.

നിങ്ങള്‍ക്ക് ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ടോ..? ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ റെജിസ്റ്റര്‍ ചെയ്യൂ..

ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കായി, ഓണ്‍ലൈന്‍ റെജിസ്ട്രെഷനുമായി പുതിയ വെബ്സൈറ്റ്. പേര് രജിസ്റ്റര്‍ ചെയ്ത് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് ലഭ്യമാക്കാം. ചീഫ് എലക്ട്രല്‍ ഓഫീസര്‍, കേരളം എന്ന വെബ്സൈറ്റാണ് പൊതുജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദവും, ലളിതമായ നടപടികളുമായി ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഇനിയും നിങ്ങള്‍ക്ക് ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടുല്ലെങ്കില്‍ ഒട്ടും താമസിക്കേണ്ട. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് റെജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കൂ..
റെജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


നടി നസ്രിയ മരിച്ചതായി ഇന്ത്യാവിഷന്റെ പേരില്‍ വാട്‌സ് ആപ്പില്‍ വ്യാജ പ്രചരണം

ഇന്ത്യാവിഷന്റെ പേരില്‍ വീണ്ടും ഇന്റര്‍നെറ്റില്‍ വ്യാജ പ്രചാരണം. അടുത്തിടെ വിവാഹം നിശ്ചയിക്കപ്പെട്ട നടി നസ്രിയ മരിച്ചതായാണ് ഇന്ത്യാവിഷന്‍ ലോഗോയും വെബ്സൈറ്റ്, ഫേസ്ബുക്ക് ലിങ്കും സഹിതം വ്യാജ പ്രചരണം നടത്തിയത്. വട്ടപ്പൊയിലിലെ ബൂത്തില്‍ മരിച്ചനിലയില്‍ നടിയെ കണ്ടെത്തിയെന്നാണ് ഇമേജ് തയ്യാറാക്കി വാര്‍ത്ത ഷെയര്‍ചെയ്തത്.
സംഭവം അസത്യം ആണെന്നറിയാതെ നിരവധി പേര്‍ ഈ വാര്‍ത്ത‍ വാട്ട്സ് ആപ്പിലൂടെ ഷെയര്‍ ചെയ്തതായാണ് അറിയാന്‍ കഴിഞ്ഞത്. ഇക്കഴിഞ്ഞ ദിവസം വാട്ട്സ് ആപ്പിലൂടെ കാസര്‍കോട്ടെ പ്രമുഖ ലീഗ് നേതാവും ഇത്തരുണത്തില്‍ മരിക്കാതെ മരിച്ചിരുന്നു.
ഇതിന് മുമ്പും ഇതേ ചാനലിന്റെ ലോഗോ ഉപയോഗിച്ച് ചിലര്‍ വ്യാചപ്രചരണം നടത്തിയിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സംഭവത്തെ കുറിച്ച് നടി നസ്രിയയുടെയോ ചാനല്‍ അധികൃതരുടെയോ പ്രതികരണം അറിവായിട്ടില്ല.

എൻഡോസൾഫാൻ ; നഷ്ട പരിഹാരത്തിന്റെ രണ്ടാം ഗഡു ഉടൻ നല്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സർകാരിന്റെ നഷ്ടപരിഹാര തുകയുടെ ഒന്നാം ഗഡു നല്കിയതായും ,രണ്ടാം ഗഡു ഉടൻ നല്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സമരകാരുമായി ചര്ച്ചക്കു തയ്യാർ ആണെന്നും ഇതിനായി മന്ത്രി കെ.പി.മോഹനനെ ചുമതലപെടുതിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു