സംസ്ഥാനത്തെ വിദേശ നിക്ഷേപങ്ങളില്‍ അമേരിക്കയുടെ സഹായം അനിവാര്യമാണെന്നും സംസ്ഥാനത്തിന് വ്യവസായവല്‍ക്കരണത്തിന് ആവശ്യമായ മൂലധനം ഇല്ലാത്ത സ്ഥിതിയാണെന്നും തോമസ് ഐസക്ക് സംഘത്തെ അറിയിച്ചപ്പോള്‍ വിദേശനിക്ഷേപം ലെനിനിസ്റ്റ് തത്വങ്ങള്‍ക്ക് യോജിച്ചതാണെന്നായിരുന്നു എം.എ. ബേബിയുടെ അഭിപ്രായം. മുഖ്യമന്ത്രിയെ കാണണമെന്നും ചര്‍ച്ച നടത്തണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടെങ്കിലും വി.എസ് ആദ്യഘട്ടത്തില്‍ വഴങ്ങിയില്ല.
This is default featured slide 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
Wednesday, August 31, 2011
സി.പി.എമ്മിന്റെ അയിത്തം അഭിനയം
സംസ്ഥാനത്തെ വിദേശ നിക്ഷേപങ്ങളില്‍ അമേരിക്കയുടെ സഹായം അനിവാര്യമാണെന്നും സംസ്ഥാനത്തിന് വ്യവസായവല്‍ക്കരണത്തിന് ആവശ്യമായ മൂലധനം ഇല്ലാത്ത സ്ഥിതിയാണെന്നും തോമസ് ഐസക്ക് സംഘത്തെ അറിയിച്ചപ്പോള്‍ വിദേശനിക്ഷേപം ലെനിനിസ്റ്റ് തത്വങ്ങള്‍ക്ക് യോജിച്ചതാണെന്നായിരുന്നു എം.എ. ബേബിയുടെ അഭിപ്രായം. മുഖ്യമന്ത്രിയെ കാണണമെന്നും ചര്‍ച്ച നടത്തണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടെങ്കിലും വി.എസ് ആദ്യഘട്ടത്തില്‍ വഴങ്ങിയില്ല.
സായ്‌പന്‍മാര് ഓടിയ ഓട്ടം
ഇപ്പഴിതൊക്കെ എന്തിനാ വെളമ്പുന്നേ എന്നൊരു ഇന്നസെന്റ് ചോദ്യത്തിന സ്‌കോപ്പുണ്ട്. അമേരിക്കന്‍ മുതലാളിക്കു മുന്നില്‍ സഖാക്കള്‍ പിണറായി വിജയനും എം എ ബേബിയും തോമസ് ഐസക്കും സാഷ്ടാംഗം പ്രണമിച്ചുവെന്നും, കുറച്ചു കാശ് കിട്ടിയാല്‍ കൊള്ളാരുന്നുവെന്ന് തലചൊറിഞ്ഞുവെന്നുമാണ് വിക്കി ലീക്‌സ് എന്ന അമേരിക്കന്‍ ചോര്‍ച്ചക്കേബിളിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്‌പ്രസ് പറഞ്ഞത്. അത് സകലമാന കമ്യൂണിസ്റ്റു വിരുദ്ധരും കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസുകാരും അങ്ങേറ്റെടുത്തു. അമേരിക്കേന്ന് വന്ന സായ്‌പുമാരെ സഖാവ് വിഎസ് മാത്രം കണ്ടില്ലെന്നും അദ്ദേഹം ആയുര്‍വേദ ചികില്‍സയിലായിരുന്നുവെന്നുമാണ് ആദ്യ വാര്‍ത്ത. പിന്നെ ചാനലുകാരൊക്കെ ലീക്ക് കണ്ടുപിടിക്കാന്‍ ഇറങ്ങി. ഇടതുഭരണകാലത്ത് ഒന്നല്ല രണ്ടാമതും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വന്നിരുന്നുവെന്നും മുഖ്യമന്ത്രിയും എന്തിനും മുതിര്‍ന്ന നേതാവുമായ സഖാവ് വി എസ് രണ്ടാം തവണ അവരെ കണ്ടിരുന്നുവെന്നും അപ്പോഴാണ് മനസ്സിലായത്. അതോടെ പ്രതികളുടെ എണ്ണം നാലായി. പിണറായിയെയും കൂട്ടരെയും അമേരിക്കന്‍ ഏജന്റുമാരാക്കി വിഎസിനെ സാമ്രാജ്യത്വ വിരുദ്ധനും മാലാഖായുമാക്കാനുള്ള അജന്‍ഡ ദാ കെടക്കുന്നു താഴെ. അമേരിക്കക്കാരെ കണ്ടത് പാര്‍ട്ടി നയത്തിനുള്ളില്‍ നിന്നുകൊണ്ട് വിദേശ മൂലധനം ക്ഷണിക്കാന്‍ ആയിരുന്നുവെന്ന് തോമസ് ഐസക്കും അതില്‍ തെറ്റില്ലെന്ന് ഡല്‍ഹിയില്‍ സഖാവ് യെച്ചൂരിയും വ്യക്തമാക്കി. ഇനിയാണു രസം: താന്‍ അമേരിക്കക്കാരെ കണ്ടിരുന്നുവെന്ന് വി എസ് സമ്മതിച്ചു. പക്ഷേ, പണം ചോദിക്കാനൊന്നുമല്ല അപ്പോയിന്റമെന്റ് അനുവദിച്ചത്. പിന്നെയോ? അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങള്‍ ചൂണ്ടിക്കാട്ടി അവരെ കളിയാക്കി വിടുകയാണു ചെയ്‌തത്.
പിന്നല്ലാതെ. സായ്‌പന്‍മാര് കോട്ടും സൂട്ടുമൊക്കെയിട്ട് മുന്നില്‍ വന്നു നിന്നപ്പോള്‍ വി എസ് പറഞ്ഞു. ഇരി. ഇരി... അവര്‍ക്ക് കാര്യം മനസിലായില്ല. അപ്പോള്‍ വി എസ് കളിയാക്കി ചിരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റപ്പോള്‍ ചിരിച്ചതിലും സന്തോഷത്തോടെ. ഹഹഹ, നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞതു മനസിലായില്ല , മണ്ടന്‍മാര്‍. വെള്ളക്കാരിലും മണ്ടന്‍മാരുണ്ടല്ലോ...
പിന്നെ അവരോട് വി എസ് പറഞ്ഞത് ഒബാമയെക്കുറിച്ചാണ്. ആ ഒബാമയുണ്ടല്ലോ, അയാള്‍ക്ക് സുഖമാണോ.ഹഹഹ. എന്താ മിണ്ടാത്തേ, ചോദിച്ചതുകേട്ടില്ലേ. ഞാന്‍ മലയാളത്തിലല്ലേ ചോദിച്ചത്. ഹഹഹ, മുഖ്യമന്ത്രിയുടെ മുന്നില്‍ വാ തുറക്കാന്‍ പോലും പേടിയാണിവര്‍ക്ക്. ഹഹഹ...ഹഹഹ
ഇങ്ങനെയാണ് കളിയാക്കിയത്. വിശദാംശങ്ങള്‍ വി എസ്‌തന്നെ പിന്നീടെപ്പോഴെങ്കിലും വെളിപ്പെടുത്തും.
സായ്‌പന്‍മാര് ആകെക്കൂടി പേടിച്ച്, നാണംകെട്ട് ഓടിക്കളഞ്ഞു. പോയ വഴിക്ക് എകെജി സെന്ററില്‍ കേറി അഭയം ചോദിച്ചു. പിണറായി അഭയംകൊടുക്കുക മാത്രമല്ല, രണ്ടു കൈകളും കൂട്ടിപ്പിടിച്ച് നിറകണ്ണുകളോടെ യാത്രയാക്കുകയും ചെയ്‌തു. അപ്പോള്‍ ആരാണ് ഏജന്റ്, ആരാണ് മാലാഖ. പറയൂ, പറയൂ കോണ്‍ഗ്രസേ. ഈ സായ്‌പന്‍മാരെ മര്യാദയ്‌ക്കൊന്നു കളിയാക്കാന്‍ പോലും സ്‌മ്മതിക്കില്ലെന്നു വന്നാല്‍ എന്തു ചെയ്യും. പുതുക്കിയ പാര്‍ട്ടി പരിപാടിയില്‍ വിപ്ലവം കഴിഞ്ഞാല്‍ പോലും തിരഞ്ഞെടുത്ത മേഖലകളില്‍ വിദേശനിക്ഷേപം ആവാം എന്ന് പറഞ്ഞിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു എന്നാണ് പിന്നെകേട്ട ഞെട്ടിക്കുന്ന വാര്‍ത്ത.
വിപ്ലവത്തെ സ്വപ്‌നം കണ്ടാണ് ഐസക് ഇത്രകാലവും വലിയ ജൂബയുമിട്ട് താടിയും വളര്‍ത്തി നടന്നതെന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ഈ ചാനലുകാരെന്താ പിന്നെയും വിക്കി വിക്കി ലീക്‌സ് എന്നു പറയുന്നതാവോ
നെറ്റോയെ വിഎസ് വിടാത്തത് മുന്‍വൈരാഗ്യം മൂലം
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ നേരിട്ടു വിളിച്ചുവരുത്തി നല്‍കിയ ചില നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായിരുന്ന നെറ്റോ വിസമ്മതിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ പാമോയില്‍ കേസില്‍ പ്രതിയാക്കാന്‍ ആവശ്യമായ ചില കാര്യങ്ങള്‍ ചെയ്യണം എന്നായിരുന്നു വിഎസിന്റെ നിര്‍ദേശം. സാങ്കേതികമായി അതിനു സാധുത ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് നെറ്റോ വിസമ്മതിച്ചത്. മാത്രമല്ല ഇക്കാര്യം പിന്നീട് വിശദമായിത്തന്നെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെ അദ്ദേഹം അറിയിക്കുകയും ചെയ്‌തു. വഴിവിട്ട് ചെയ്യാനുള്ള സമ്മര്‍ദത്തില്‍ നിന്നു തന്നെ രക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിക്കുക കൂടി ചെയ്‌തതായാണ് വിവരം. വി എസ് പല പ്രശ്‌നങ്ങളിലും കോടിയേരിയെ മറികടന്ന് ആഭ്യന്തര വകുപ്പില്‍ കൈകടത്തിയിരുന്നത് പാര്‍ട്ടിയില്‍ അലോസരം സൃഷ്ടിച്ചിരുന്നതിനാല്‍ ഇക്കാര്യത്തിലും വിഎസിനു നിരാശപ്പെടേണ്ടി വന്നു. ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാന്‍ വിഎസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്നാണ് നെറ്റോയ്‌ക്ക് കോടിയേരി നല്‍കിയ നിര്‍ദേശം. ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അറിയാവുന്നതുകൊണ്ടാണ് നെറ്റോയ്‌ക്ക് എതിരായ വിഎസിന്റെ തുടര്‍ച്ചയായ ആരോപണങ്ങളെ യുഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അവഗണിക്കുന്നത്. പാമോയില്‍ കേസില്‍ തുടരന്വേഷണ വിധി വന്ന ശേഷം, വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് കോടിയേരി ആവശ്യപ്പെട്ടെങ്കിലും അതിനു പിന്നീട് ഊന്നല്‍ നല്‍കിയിരുന്നുമില്ല.
മാത്രമല്ല രണ്ടു മാസത്തോളം മാത്രമാണ് ഇനി നെറ്റോയ്‌ക്ക് സര്‍വീസുള്ളത്. ഒക്ടോബറില്‍ അദ്ദേഹം റിട്ടയര്‍ ചെയ്യാനിരിക്കുകയാണ്. സര്‍വീസ് കാലം മുഴുവനും വിവാദരഹിതനായിരുന്ന മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ എന്ന പരിഗണന കൂടി മുഖ്യമന്ത്രി അദ്ദേഹത്തിനു നല്‍കുന്നു. ഈയൊരു പരിഗണന ഇല്ലാത്ത നിര്‍ദാക്ഷണ്യമാണ് നെറ്റോയെ വിഎസ് വേട്ടയാടുന്നതെന്ന വികാരം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും സജീവമാണ്. ഈ ഘടകം കൂടി പരിഗണിച്ചാണ് നെറ്റോ പ്രശ്‌നത്തില്‍ പാര്‍ട്ടി മിണ്ടാത്തത്. രൂക്ഷമായ കടന്നാക്രമണമാണ് നെറ്റോക്കെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ വി എസ് നടത്തിയത്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ നെറ്റോ ഡെസ്‌മണ്ട് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് വി എസിന്റെ പ്രധാന വിമര്‍ശനം. പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം തിരിച്ചയച്ചെന്ന് നെറ്റോ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒപ്പുള്ള മറുപടി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ത്ഥ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ നോട്ടെഴുതുകയോ ഒപ്പിടുകയോ ചെയ്‌തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിഎസിന്റെ ആക്രമണം. വ്യാജരേഖ ചമച്ച പത്രങ്ങള്‍ക്കു നല്‍കുകയായിരുന്നുവെന്നാണ് വിഎസ് വാദിക്കുന്നത്. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കേണ്ടതില്ലെന്നു വ്യക്തമാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്ന പിന്നാലെ കോടതിയില്‍ നല്‍കിയത് ദുരുദ്ദേശപരമാണെന്നും വിഎസ് ആരോപിക്കുന്നു. ഈ വിമര്‍ശനങ്ങളെല്ലാം പാമോയില്‍ കേസും ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ടതാണ്. റിട്ടയര്‍ ചെയ്യും മുമ്പ് വിജിലന്‍സ് ഡയറക്ടറെ ഒരു പാഠം പഠിപ്പിക്കുമെന്നാണത്രേ വിഎസിന്റെ അപ്രഖ്യാപിത തീരുമാനം.
പാമോയില്‍ കേസില്‍ വിജിലന്‍സ് കേസ് അട്ടിമറിച്ച് നെറ്റോ ഉമ്മന്‍ ചാണ്ടിയെ രക്ഷിച്ചെന്നും അതിനു പ്രത്യുപകാരമായാണ് അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടറാക്കിയതെന്നുമാണ് വിഎസ് പറയുന്നത്. എന്നാല്‍ ഇത് പാര്‍ട്ടി ഏറ്റുപിടിച്ചിട്ടില്ല. നെറ്റോ വിവാദം തന്റെ വഴിക്കു കൊണ്ടുവരാന്‍, നെറ്റോ ലോകായുക്തയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് സിആര്‍ (കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്) ലഭിച്ചിരുന്നില്ലെന്ന പുതിയ വിവാദം കൂടി വി എസ് കുത്തിപ്പൊക്കി. സിആര്‍ ലഭിക്കാത്തയാളെ വിജിലന്‍സ് ഡയറക്ടറാക്കിയെന്നാണ് വിമര്‍ശനം. പാമോയില്‍ കേസില്‍ രക്ഷിച്ചതിനു പകരം ഉമ്മന്‍ ചാണ്ടി സിആര്‍ നല്‍കിയത്രേ. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തുതന്നെ നെറ്റോയെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ ശുപാര്‍ശ പോയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനു പിന്നാലെ വന്നു. മാത്രമല്ല, താന്‍തന്നെയാണ് നെറ്റോയുടെ സിആര്‍ ഒപ്പിട്ടതെന്ന് വിഎസിനു സമ്മതിക്കേണ്ടി വരികയും ചെയ്‌തു. മറ്റു തടസങ്ങളില്ലാത്തതിനാല്‍ തടഞ്ഞുവയ്‌ക്കാന്‍ കഴിയാതെ വിഎസ് സിആര്‍ ഒപ്പിടുകയായിരുന്നു. ഇതോടെ, വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥനാണ് നെറ്റോ എന്ന് ഇന്നലെ വിഎസ് ആരോപിച്ചു. നെറ്റോയെ വി എസ് വിടില്ലെന്ന വ്യക്തമായ സൂചനകള്‍ പ്രകടമാക്കുന്ന പരാമര്‍ശങ്ങളാണ് ഇതെല്ലാം. വിജിലന്‍സില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന സ്ഥലം മാറ്റങ്ങളെല്ലാം മന്ത്രിമാരെ കേസുകളില്‍നിന്നു രക്ഷിക്കാന്‍ നെറ്റോ നടത്തുന്നവയാണെന്ന വിമര്‍ശനം കൂടി വിഎസ് ഉന്നയിച്ചിട്ടുണ്ട്
മാര്‍ക്‌സിന്റെ ചിത്രത്തിന്റെ താഴെയിരുന്ന് സിപിഎം നേതാക്കള്‍ അമേരിക്കയോടു യാചിച്ചു
Tuesday, August 30, 2011
ഓണസമ്മാനമായി സര്‍ക്കാര്‍ നല്‍കിയത് 264 കോടിയുടെ സഹായം -മന്ത്രി മാണി
പെന്‍ഷനുകളുടെ കുടിശ്ശികയും മറ്റ് സാമൂഹിക സഹായവും ഉള്‍പ്പെടെ ഓണസമ്മാനമായി 264 കോടിയാണ് വിതരണം ചെയ്യുന്നതെന്ന് ധനമന്ത്രി കെ.എം. മാണി. കയര്‍മേഖല ഉള്‍പ്പെടെ പരമ്പരാഗത മേഖലയിലും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുമാണ് ഇത് നല്‍കുന്നത്.
എല്ലാവിധ ബാധ്യതകളും തീര്‍ത്ത് ക്ളീന്‍ സ്ളേറ്റില്‍ ഭരണം ആരംഭിക്കുക എന്ന തത്വമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 5064 കോടിയാണ് ഇടത് സര്‍ക്കാര്‍ യു.ഡി.എഫ് സര്‍ക്കാറിന് ബാധ്യതയാക്കി വെച്ചത്. ബജറ്റില്‍ ഡോ. തോമസ് ഐസക് പ്രഖ്യാപനം നടത്തിയതല്ലാതെ ഒരുകാര്യത്തിലും തുക വകയിരുത്തിയിരുന്നില്ല. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് മുമ്പില്ലാത്ത സഹായമാണ് താന്‍ പ്രഖ്യാപിച്ചത്. നേര്‍മ, പമ്പിങ് സബ്സിഡി കാര്യങ്ങളില്‍ മാത്രമല്ല, കര്‍ഷകരുടെ പെന്‍ഷനിലും സര്‍ക്കാര്‍ ആത്മാര്‍ഥത കാണിച്ചു.
കാര്‍ഷിക മേഖലയില്‍ വേണ്ടത്ര പരിഗണന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്നില്ളെന്ന് യോഗത്തില്‍ സംസാരിച്ച മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. വ്യവസായ മേഖലയില്‍ എട്ടുശതമാനം വര്‍ധനവ് കാണിക്കുമ്പോള്‍ കാര്‍ഷികമേഖലയില്‍ മൂന്നുശതമാനത്തില്‍ താഴെയാണ്. ജില്ലാ പ്രസിഡന്‍റ് ജേക്കബ് തോമസ് അരികുപുറം അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എസ്. ഭാസ്കരന്‍പിള്ള, അഡ്വ. തോമസ് എം. മാത്തുണ്ണി, വി.ടി. ജോസഫ്, എ.സി. മാത്യു എടയാടി, ജില്ലാ ജനറല്‍ സെക്രട്ടറി വി.സി. ഫ്രാന്‍സിസ്, കെ. വര്‍ഗീസ്, ബേബി പാറക്കാടന്‍, വിക്ടര്‍ പി. തോമസ്, ജേക്കബ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
റിക്രൂട്ട്‌മെന്‍റ് കമ്പനികളെ നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരും-മന്ത്രി ഷിബു ബേബി ജോണ്‍
Monday, August 29, 2011
രാജാവ് പായസപാത്രത്തില്‍ സ്വര്‍ണം കടത്തിയിട്ടില്ലെന്ന് പാര്‍ട്ടി: വി.എസ് വീണ്ടും വെട്ടില്‍
പൊന്‍തൂവലായി മൂലമ്പള്ളി
പട്ടിണിപ്പിശാചിനെതിരെ കേരളം യുദ്ധസജ്ജമായി
ഭക്ഷ്യോത്പാദനത്തില്‍ കമ്മി സംസ്ഥാനമായ കേരളം അവശ്യസാധനങ്ങളുടെ ലഭ്യതയ്ക്കായി അന്യ സംസ്ഥാനങ്ങളെയും പൊതുവിതരണ ശൃംഖലയെയുമാണ് ആശ്രയിക്കുന്നത്. അന്യ സംസ്ഥാനങ്ങളിലെ ഏതൊരു പ്രതിസന്ധിയും കേരളത്തിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവിനെ ബാധിക്കും. അത് ഭക്ഷ്യ ദൗര്‍ലഭ്യത്തിനും അനുബന്ധമായി വിലക്കയറ്റത്തിനും കാരണമാക്കാറുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പൊതുവിതരണ ശൃംഖലയുടെ പ്രസക്തി ഏറുന്നു. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സംസ്ഥാനത്ത് അവശ്യസാധനലഭ്യത ഉറപ്പാക്കാനും പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കാനുമാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നത് ആശ്വാസകരമാണ്.
ഭക്ഷ്യസമൃദ്ധിയിലൂടെ ദാരിദ്ര്യവിമുക്ത കേരളം
ഇതിനായി 36,518 ടണ്‍ അരി ബി.പി.എല്‍ വിഭാഗത്തിനും 20,853 ടണ്‍ അരി എ.എ.വൈ വിഭാഗത്തിനും വേണ്ടിവരും.
ഭക്ഷ്യോത്പാദനത്തില്‍ കമ്മി സംസ്ഥാനമാണ് കേരളം. അവശ്യസാധനങ്ങളുടെ ലഭ്യതയ്ക്കായി അന്യ സംസ്ഥാനങ്ങളെയും പൊതുവിതരണ ശൃംഖലയേയുമാണ് കേരളം ആശ്രയിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ ഉടലെടുക്കുന്ന ഏതൊരു പ്രതിസന്ധിയും കേരളത്തിലേയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവിനെ പ്രതികൂലമായി ബാധിക്കുകയും അത് ഭക്ഷ്യ ദൗര്‍ലഭ്യത്തിനും അനുബന്ധമായി വിലക്കയറ്റത്തിനും കാരണമാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൊതുവിതരണ ശൃംഖലയുടെ പ്രസക്തി ഏറുന്നത്. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സംസ്ഥാനത്ത് അവശ്യസാധനലഭ്യത ഉറപ്പാക്കാനും പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കാനുമാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.
സംസ്ഥാനത്ത് നിലവില്‍ 74 ലക്ഷം റേഷന്‍ കാര്‍ഡുടമകളാണുള്ളത്. റ്റി.പി.ഡി.എസ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ അനുവദിക്കുന്ന റേഷന്‍ സാധനങ്ങള്‍ യഥാസമയം ഏറ്റെടുത്ത് അര്‍ഹതപ്പെട്ട വിവിധ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യാനുള്ള ചുമതല സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്വലവിജയം
ഉമ്മന്‍ ചാണ്ടി കരുത്തുറ്റ ജനകീയ മുഖ്യമന്ത്രി
ചെങ്ങറ സമരം വിജയിച്ചതിലുള്ള ആഹ്‌ളാദം അറിയിക്കാനെത്തിയ സാധുജനവിമോചന സംയുക്തവേദി പ്രവര്‍ത്തകരോടും
എസ്.എഫ്.ഐക്കാര്‍ മോഷ്ടിച്ച എറണാകുളം ഡി.സി.സിയുടെ കൊടിമരം പൊലീസ് വീണ്ടെടുത്തു
ഹസാരെ സംഘം ഭിന്നിപ്പിലേക്ക്
Saturday, August 27, 2011
പ്രതിയായ ഗോപി ഏരിയാകമ്മിറ്റിയിലേക്ക്: വാദിയായ ചാക്കോച്ചന്‍ ലോക്കല്‍കമ്മറ്റിയില്‍
Friday, August 26, 2011
കെ.എസ്.യു അവകാശപത്രിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ക്ക് നല്‍കി
സെല്‍ഭരണത്തിന് പകരം സദ്ഭരണം
മലയാളിയുടെ മനസ്സില്‍ പുതിയ ഒരോണനിലാവാണ് ഐക്യജനാധിപത്യമുന്നണി ഭരണത്തിന്റെ നൂറു ദിനങ്ങളിലൂടെ പിറന്നത്. ഒരു ഗവണ്‍മെന്റിനെ വിലയിരുത്തുവാന്‍ നൂറു ദിനങ്ങളുടെ പ്രവര്‍ത്തനപഠനം കൊണ്ട് സാദ്ധ്യമല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും നൂറു ദിനങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന കേരളത്തിലെ ഇടതുപക്ഷഭരണത്തില്‍ നിന്നും പുതിയ ഗവണ്‍മെന്റ് എത്രമാത്രം വ്യതിരിക്തമായി നീങ്ങുന്നുവെന്നത് വിശകലനം ചെയ്യേണ്ടതുണ്ട്. അത്തരമൊരു വിശകലനത്തിന് ഐക്യജനാധിപത്യമുന്നണി ഭരണം ഏറ്റെടുക്കുന്നതിനുമുമ്പുണ്ടായിരുന്ന ഇടതുപക്ഷഭരണത്തിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍ കൂടി അനിവാര്യമാണല്ലോ?ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നതിനുമുമ്പുണ്ടായിരുന്ന അച്യുതാനന്ദന്‍ ഗവണ്‍മെന്റ് കേരളത്തെ എവിടെവരെ കൊണ്ടെത്തിച്ചിരുന്നുവെന്ന പരിശോധനയാണ് ആദ്യം നടത്തേണ്ടത്. അഴിമതിക്കെതിരെ കുരിശുയുദ്ധം എന്ന് വൃഥാ പ്രഖ്യാപിച്ചുകൊണ്ട് 2006 മെയ് 16 ന് അധികാരമേറ്റെടുത്ത അച്യുതാനന്ദന്‍ സര്‍ക്കാര്‍, മൈത്രി ഭവനപദ്ധതി, ലാവ്‌ലിന്‍, മെര്‍ക്കിന്‍സ്റ്റന്‍ ഭൂമി ഇടപാട്, സേവിമനോമാത്യു, സാന്റിയാഗോ മാര്‍ട്ടിന്‍ ബന്ധങ്ങള്‍ തുടങ്ങിയ അഴിമതിയുടെ കാണാക്കയങ്ങളിലേയ്ക്ക് മുങ്ങിത്താഴ്ന്ന കാഴ്ചയാണ് കണ്ടത്. അന്യസംസ്ഥാന വ്യാജ ലോട്ടറി മാഫിയ ഏതാണ്ട് 80,000 കോടി രൂപ കേരളത്തില്‍ നിന്നുകടത്തിക്കൊണ്ടുപോയി. ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനിക്കുവേണ്ടി രണ്ടുകോടി രൂപ വസൂലാക്കിയത് ഇടതുപക്ഷഭരണത്തിന്റെ തുടക്കത്തിലായിരുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി കുത്തക കമ്പനിയായ സുസ്‌ലോണ്‍ തട്ടിയെടുത്തതും ഇടതുപക്ഷകാലത്തുതന്നെയായിരുന്നു. വ്യാജമദ്യലോബികള്‍ അഴിഞ്ഞാടിയ ഇടതുഭരണകാലത്ത് മലപ്പുറത്ത് 27 മനുഷ്യജീവനുകള്‍ വിഷക്കള്ളില്‍മുങ്ങി പിടഞ്ഞു മരിച്ചു. എക്‌സൈസ് വകുപ്പില്‍ കൊടികുത്തിവാണ അഴിമതിയെക്കുറിച്ച് യാതൊരു വിവരവും പുറത്തുവന്നില്ല.
അഞ്ചു വര്‍ഷവും അപ്രായോഗിക വാദങ്ങളുന്നയിച്ച് സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രാവര്‍ത്തികമാക്കാതെ സമയനഷ്ടവും മൂലധന നഷ്ടവും സൃഷ്ടിച്ചു. ചിക്കന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ പടര്‍ന്നപ്പോള്‍ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും രണ്ടു തട്ടില്‍ നിന്ന് പകര്‍ച്ച വ്യാധി പരിശോധനാ വൈദഗ്ധ്യം തെളിയിക്കാനാണു ശ്രമിച്ചത്. സ്ഥലംമാറ്റം, സ്വകാര്യപ്രാക്ടീസ് എന്നീ വിഷയങ്ങളില്‍ എടുത്തുചാടി തീരുമാനങ്ങളെടുത്ത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശിഥിലമാക്കുകയും ഡോക്ടര്‍മാരും രോഗികളും തമ്മില്‍ മാനസികമായ അകലം സൃഷ്ടിക്കുകയും ചെയ്തു.
എന്‍ഡോസള്‍ഫാന്റെ പേരുപറഞ്ഞ് എത്രമാത്രം മുതലക്കണ്ണീരാണ് സി.പി.എം ഒഴുക്കിയത്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനുവേണ്ടി കുറച്ചുനേരം ആഹാരം പോലും ഉപേക്ഷിച്ച അച്യുതാനന്ദന്റെ ഭരണത്തില്‍ ദുരിതബാധിതര്‍ക്ക് പ്രത്യക്ഷമായ യാതൊരു സഹായവും ലഭിച്ചിരുന്നില്ല. അവരുടെ പേരു പറഞ്ഞ് പാര്‍ട്ടിയിലെ അണികള്‍ക്ക് നേരം പോകാനുള്ള കുറേ സമരവിഷയങ്ങളുണ്ടാക്കുവാന്‍ മാത്രമാണ് ഇടതുപക്ഷം ശ്രമിച്ചത്. എന്നാല്‍ അധികാരം ഏറ്റെടുത്തയുടന്‍തന്നെ എന്‍ഡോസള്‍ഫാന്‍ മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തിരമായി ഒരു ലക്ഷം രൂപ സാമ്പത്തികസഹായം നല്‍കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.
കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളില്‍ വേനല്‍ മഴമൂലം വിളകള്‍ ചീഞ്ഞളിഞ്ഞപ്പോള്‍ കയ്യുംകെട്ടി നിന്ന് കര്‍ഷകന്റെ കണ്ണീരുകണ്ടു രസിക്കുകയായിരുന്നു ഇടതുഗവണ്‍മെന്റ്. കൊയ്ത്തുയന്ത്രങ്ങളിറക്കി അവരുടെ വിളകള്‍ ശേഖരിക്കുവാന്‍ യാതൊരു സഹായവും സര്‍ക്കാര്‍ ചെയ്തിരുന്നില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് ആദ്യദിനത്തില്‍ തന്നെ കുട്ടനാട്ടില്‍ പുതിയ കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങാനുള്ള നടപടികളാരംഭിച്ചു. ഇടതുപക്ഷ ഗവണ്‍മെന്റ് പാര്‍ശ്വവര്‍ത്തികളെ തിരുകികയറ്റുവാന്‍ വേണ്ടി അനധികൃതമായി ജനുവരി ഒന്നുമുതല്‍ നടത്തിയ എല്ലാ നിമയനങ്ങളും പുനഃപരിശോധിച്ച് നീതി നടപ്പാക്കുവാനുള്ള ശക്തമായ തീരുമാനവും എടുക്കുകയുണ്ടായി. ആദിവാസിജനങ്ങളെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ചൂഷണം ചെയ്യുവാനാണ് മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുള്ളത്. അവരെ ചെങ്കൊടി പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗോത്രവര്‍ഗ്ഗസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം പരാജിതമായി. അതുകൊണ്ട് ആദിവാസിവിഭാഗങ്ങളുടെ പ്രശ്‌നങ്ങളോടു മുഖം തിരിക്കുവാനും അവരെ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്തുവാനുമാണ് സി.പി.എം. ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം. നയിച്ച മന്ത്രിസഭകളൊന്നും തന്നെ അധികാര കേന്ദ്രത്തിന്റെ നാലയലത്തടുക്കുവാന്‍ ആദിവാസിജനങ്ങളെ അനുവദിച്ചിരുന്നില്ല.
ഭീമമായ കടം എഴുതിത്തള്ളിയും ഫാക്ടറി വളപ്പിലെ ഭൂമി വിറ്റുനശിപ്പിച്ചും ആണ് ലാഭത്തിന്റെ കണക്കുകള്‍ അവര്‍ എഴുന്നള്ളിച്ചിരുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികളെ ഇടതുപക്ഷം അവതാളത്തിലാക്കി. 'അതിവേഗം ബഹുദൂര'മെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതികള്‍ക്കെല്ലാം മുന്‍ഗണന നല്‍കുവാനാണ് യു.ഡി.എഫ് തീരുമാനം. കേന്ദ്രവിരുദ്ധതയുടെ പേരില്‍ ഇടതുപക്ഷം പാഴാക്കിയ കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകള്‍ ഉടന്‍ നടപ്പാക്കണമെന്നാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ആഗ്രഹം. ഐ.ടി. ഒരു വ്യവസായ വിഷയമെന്നതിലുപരിയായി ഒരു ജീവിതചര്യയാക്കി മാറ്റുവാനും ഇ-ഗവേണന്‍സ് പ്രായോഗികമാക്കി മാറ്റുവാനും ഗവണ്‍മെന്റ് സദാ ജാഗരൂകമായിരിക്കും.
സ്മാര്‍ട്ട് സിറ്റി പദ്ധതിയ്‌ക്കൊപ്പം കൊച്ചിയില്‍ ഒട്ടേറെ അടിസ്ഥാനവികസന പദ്ധതികളും യു.ഡി.എഫ് ഗവണ്‍മെന്റ് വിഭാവനം ചെയ്തിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിലേയ്ക്ക് റോഡുസൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണിതില്‍ പ്രധാനം. വിദേശനിക്ഷേപത്തിന് കേരളം അനുയോജ്യമാണെന്ന സന്ദേശമാണ് സ്മാര്‍ട്ട് പദ്ധതികളിലൂടെ ഗവണ്‍മെന്റ് ലോകത്തിനു നല്‍കുന്നത്.
'യഥാരാജാ തഥാ പ്രജാ' എന്ന രീതിയില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് വളര്‍ത്തിയെടുത്ത വികലമായ തൊഴില്‍ സംസ്‌ക്കാരത്തില്‍ നിന്ന് കേരളം അനുനിമിഷം മാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സ്മാര്‍ട്ട് സിറ്റി പ്രാവര്‍ത്തികമാക്കുന്നതോടെ പുതിയൊരു ട്രേഡ് യൂണിയന്‍ സംസ്‌ക്കാരം കൂടി വളര്‍ത്തിയെടുക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്റിന് കഴിയും





















