തികഞ്ഞ അഭിമാനത്തോടെയും ഉത്സവത്തിമിര്‍പ്പോടെയുമാണ് രാജ്യം ഇന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ആറു ദശാബ്ദത്തെ കഠിനാധ്വാനത്തിലൂടെയും ആസൂത്രണത്തിലൂടെയും ലോകത്തിലെ പ്രബലശക്തിയായി രാജ്യം മാറിക്കൊിരിക്കുന്ന ത്രസിപ്പിക്കുന്ന കാഴ്ചയാണു നമ്മുടെ മുമ്പിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിപോലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടുന്നുപോകുകയും അതിന്റെ പ്രത്യാഘാതങ്ങള്‍ ലോകമെമ്പാടും അനുഭവപ്പെട്ടുകൊിരിക്കുകയുമാണ്. ആഗോളസാമ്പത്തിക തിരിച്ചടികളെ സമര്‍ത്ഥമായി അതിജീവിക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചത് നമ്മുടെ സമ്പദ്ഘടനയുടെ കരുത്ത് വിളിച്ചോതുന്നു. ജവഹര്‍ലാല്‍ നെഹ്‌റു അടിത്തറപാകിയ ഇന്ത്യന്‍ സമ്പദ്ഘടന ഏതു വെല്ലുവിളിയേയും നേരിടാന്‍ സുസജ്ജമാണ്. രു പതിറ്റാു കഴിയുമ്പോള്‍ ലോകത്തിലെ രാമത്തെ പ്രബലമായ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ഭാരതത്തോടൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളില്‍ പട്ടാള ഭരണവും ഏകാധിപത്യവാഴ്ചയും മാറിയും മറിഞ്ഞും വന്നപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ജനങ്ങള്‍ കാത്തുസൂക്ഷിച്ചു. വിഘടനവാദികളും ഭീകരപ്രസ്ഥാനങ്ങളും വെല്ലുവിളി ഉയര്‍ത്തുന്നുെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നു ജനങ്ങള്‍ തെളിയിച്ചു. നമ്മുടെ ജനാധിപത്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്ന ജനങ്ങളുടെ മഹത്തായ ഇച്ഛാശക്തിക്കു മുമ്പില്‍ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു.
ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമരചരിത്രമാണു നമുക്കുള്ളത്. ത്യാഗനിര്‍ഭരവും സുദീര്‍ഘവുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു സമാനമായ ഏടുകള്‍ ചരിത്രത്തിലില്ല. ലക്ഷക്കണക്കിനു ജനങ്ങളുടെ ചോരയില്‍ നിന്നും കണ്ണീരില്‍ നിന്നും ഉദയംകൊ നമ്മുടെ സ്വാതന്ത്ര്യത്തിനു പോറല്‍ പോലും ഏല്ക്കാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം, പവിത്രമായ നിയോഗം പോലെ, നമ്മള്‍ ഒരോരുത്തരും ഏറ്റെടുക്കണം. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യസമര ചരിത്രം ഭാവിതലമുറയക്കു കൈമാറാനുള്ള നടപടികള്‍ ആവശ്യമാണ്. സ്വാതന്ത്ര്യ സമരത്തിന്റെ അഭിമാനകരമായ അമൂര്‍ത്ത നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയ സ്വാതന്ത്ര്യസമര ചരിത്ര മ്യൂസിയം തിരുവനന്തപരത്തു സ്ഥാപിക്കും. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം നടന്ന വട്ടിയൂര്‍ക്കാവില്‍ ഫ്രീഡം മെമ്മോറിയലും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതാണ്. പുതിയ തലമുറയില്‍ ജനാധിപത്യബോധവും ദേശാഭിമാനവും വളര്‍ത്താനും സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ ത്യാഗപൂര്‍ണ്ണമായ ചരിത്രം അവര്‍ക്കു മനസിലാക്കികൊടുക്കാനും പാഠ്യപദ്ധതിയില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നാണ് എന്റെ അഭിപ്രായം.
ലോകസമ്പദ്ഘടനയോട് ഏറെ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് കേരളത്തിന്റെ ഭദ്രത. കഠിനാധ്വാനികളായ മലയാളി സമൂഹം അവര്‍ ജീവിക്കുന്ന വിദേശ രാജ്യങ്ങളിലെ സാമ്പത്തിക വികസനത്തില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്നതോടൊപ്പം കേരളത്തിന്റെ വളര്‍ച്ചയ്ക്കും വലിയ സംഭാവനകള്‍ നല്കിയിട്ടു്. ഏറെ മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ ഉായിട്ടുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ അവരുടെ ജോലി സ്ഥിരതയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു. പല രാജ്യങ്ങളില്‍ നിന്നും വീടും കൂടും ഉപേക്ഷിച്ച് വിദേശമലയാളികള്‍ നാട്ടിലേക്കു മടങ്ങുകയാണ്. സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്ന വിഷയമാണിത്.
ലോകമെമ്പാടുമുള്ള അവസരങ്ങള്‍ ഇങ്ങനെ ഒന്നൊന്നായി കൊട്ടിയടയ്ക്കുമ്പോള്‍ കേരളത്തിനു പടിച്ചുനില്ക്കണമെങ്കില്‍ സ്വന്തം ജാലകങ്ങള്‍ തുറക്കേിയിരിക്കുന്നു. സാമ്പത്തിക വളര്‍ച്ച, നിക്ഷേപം, തൊഴില്‍, അടിസ്ഥാനസൗകര്യം തുടങ്ങിയ ഒട്ടുമിക്ക സാമ്പത്തിക സൂചികകളിലും കേരളം ഇപ്പോള്‍ പിന്നിലാണ്. കേരളത്തെ ഏറെ മുന്നോട്ടുകൊുപോകാന്‍ പ്രാപ്തിയുള്ള പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലും. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിലും നാം പിന്നാക്കം പോയി.
ഈ പ്രതിസന്ധിയെ കഠിനാധ്വാനത്തിലൂടെയും ഭാവനാപൂര്‍ണമായ നടപടികളിലൂടെയും മറികടക്കാനാണ് ഈ ഗവണ്മെന്റ് ശ്രമിക്കുന്നത്. നൂറുദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചുകൊ് ഇതൊരു കര്‍മനിരത സര്‍ക്കാരായിരിക്കുമെന്ന് യു.ഡി.എഫ് തുടക്കത്തില്‍ തന്നെ വ്യക്തമായ സന്ദേശം നല്‍കി. ആ പരിപാടികള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊിരിക്കുകയാണ്. കേരളത്തില്‍ വിവാദങ്ങള്‍ മാത്രമേ നടക്കുകയുള്ളുവെന്നും വികസനം നടക്കുകയേ ഇല്ലെന്നുമുള്ള തെറ്റദ്ധാരണ തിരുത്താന്‍ ചുരുങ്ങിയ ദിവസങ്ങള്‍കൊു സാധിച്ചു. ജനങ്ങളെ ഏറെ നാളായി വലച്ചുകൊിരുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ പരിഹാരം കെത്തി. മൂലമ്പള്ളിയിലും മൂന്നാറിലും സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം വിജയം വരിച്ചു. ചെങ്ങറയില്‍ വിജയം കുതുടങ്ങിയിരിക്കുന്നു. വികസനം പാവപ്പെട്ടവരുടെ ചെലവില്‍ മാത്രമുള്ളതാണെന്ന ധാരണ തിരുത്തിക്കുറിച്ചു. സ്മാര്‍ട്ട് സിറ്റിയും കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും കണ്ണൂര്‍ വിമാനത്താവളവുമെക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ അടിസ്ഥാനസൗകര്യ വികസത്തിന് കാസര്‍ഗോഡ് ജില്ലാ ഭരണകൂടം തയാറാക്കിയ 79 കോടി രൂപയുടെ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയും ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്കിയും, എന്‍ഡോസള്‍ഫാന്‍ സര്‍ക്കാരിനു വെറുമൊരു പ്രചാരണായുധമല്ലെന്നു കാട്ടിക്കൊടുത്തു. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് വിപുലമായ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതാണ്. സംസ്ഥാനത്തെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും ഒരു രൂപയ്ക്ക് 25 കിലോ അരി, അപേക്ഷിച്ചാലുടന്‍ റേഷന്‍കാര്‍ഡ് തുടങ്ങിയ പദ്ധതികള്‍ ഓണത്തിനു പ്രാബല്യത്തില്‍ വരും. എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും ഗുണഫലങ്ങള്‍ അടിസ്ഥാന പിന്നാക്ക ജനവിഭാഗങ്ങളില്‍വരെ എത്തണം എന്നതു തന്നെയാണ് സര്‍ക്കാരിന്റെ സമീപനം. സംസ്ഥാനത്തെ സ്കൂളുകളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളുടെ കുറവുമൂലം ജോലി നഷ്ടപ്പെട്ടവരുമായ 10,503 അധ്യാപകര്‍ക്ക് ശമ്പളം നല്കാനുള്ള സുപ്രധാനമായ തീരുമാനവും ഈ സര്‍ക്കാരിന്റെ പ്രശ്‌നങ്ങളോടുള്ള മാനുഷിക സമീപനത്തിന്റെ പ്രതിഫലനമാണ്.
നൂറുദിന കര്‍മപരിപാടിയുടെ പ്രോഗസ് റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 11 ന് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനുശേഷം ഒരു വര്‍ഷം നീളുന്ന കര്‍മപരിപാടികളും നടപ്പാക്കുന്നതാണ്. കേന്ദ്രസഹായത്തോടെ വികസനത്തിന്റെയും കരുതലിന്റെയും തുടര്‍ചലനങ്ങള്‍ കേരളത്തിനു ലഭിച്ചുകൊിരിക്കുമെന്നു ഞാന്‍ ഉറപ്പു നല്കുന്നു. തികച്ചും സുതാര്യമായും അഴിമതിരഹിതമായും മാത്രമേ വികസന പദ്ധതികള്‍ നടപ്പാക്കുകയുള്ളു. എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിച്ചുകൊു മാത്രമേ മുന്നോട്ടുപോകുകയുള്ളു.
സുതാര്യത അടിത്തട്ടില്‍ വരെ എത്തിയാല്‍ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് അത് അനുഭവപ്പെടുകയുള്ളു. സര്‍ക്കാര്‍ ഓഫീസുകളില്‍ പലവട്ടം കയറിയിറങ്ങി അര്‍ഹിക്കുന്ന സേവനങ്ങള്‍ കഷ്ടപ്പെട്ട് സാധിച്ചെടുക്കുന്ന ദുസഹമായ അവസ്ഥ നമ്മുടെ മുമ്പിലു്. ഇതിനു പരിഹാരമായി സേവനാവകാശ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. സര്‍ക്കാരില്‍ നിന്നും ലഭിക്കേ സേവനങ്ങള്‍ സമയബന്ധിതമായി ജനങ്ങള്‍ക്ക് ലഭിക്കേ അവകാശമാണ്. സേവനാവകാശ നിയമം, വിവരാവകാശ നിയമം പോലെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊുവരുമെന്നു എനിക്ക് ഉറപ്പാണ്.
നൂറ്റാുകള്‍കൊ് കേരളം ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ചു. കേരള മോഡല്‍ വികസനം എന്നറിയപ്പെടുന്ന ഈ വികസന മാതൃക വികസിത രാജ്യങ്ങള്‍ക്കു വരെ സ്വീകാര്യമായിരുന്നു. എന്നാല്‍ ഈ മേഖലകളിലെല്ലാം കേരളം പിറകോട്ടുപോയി എന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുമ്പിലു്. ഗുരുതരമായ ഈ വിഷയങ്ങള്‍ക്കുള്ള പ്രതിവിധികള്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ മുദ്രകളായി മാറുമെന്നാണ് എന്റെ പ്രതീക്ഷ.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ ഒരു സൗഹൃദ കേരളം പടുത്തുയര്‍ത്താനും അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് സംരക്ഷണം നല്കാനും അവരെ സമൂഹത്തിന്റെ പൊതുധാരയിലേക്കുകൊുവരാനും സഹായകമായ ഒരു പുതിയ പദ്ധതി നടപ്പാക്കുന്നതാണ്. തൂവല്‍സ്പര്‍ശം എന്നായിരിക്കും ഈ പദ്ധതി അറിയപ്പെടുന്നത്. നമ്മുടെ സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കും വീടുകളില്‍ ലഭിക്കുന്ന സുരക്ഷിതത്വം വീടിനു പുറത്തും ലഭ്യമാക്കുകയാണ് ഇതിന്‍െറ ലക്ഷ്യം.
ക്വട്ടേഷന്‍ ഗുാസംഘങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കും. ഇതിന് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയന്‍ നിയമം ഭേദഗതി ചെയ്ത് മൂര്‍ച്ചയുള്ളതാക്കും. സംഘടിത കുറ്റകൃത്യങ്ങള്‍ സസൂക്ഷമം നിരീക്ഷിക്കാന്‍ എല്ലാ ജില്ലകളിലും പോലീസ് സംവിധാനം ഉാകും.
മദ്യത്തിന്റെയും മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെയും വര്‍ദ്ധിച്ചു വരുന്ന ഉപയോഗത്തിനെതിരേയും കൂട്ട ആത്മഹത്യപോലുള്ള തിന്മകള്‍ക്കെതിരേയും ശക്തമായ നടപടികളും വിപുലമായ പ്രചാരണ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. സാമൂഹിക തിന്മകള്‍ക്കെതിരേയുള്ള പോരാട്ടം വമ്പിച്ച ബഹുജന മുന്നേറ്റമാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും മണിചെയിന്‍പോലുള്ള തട്ടിപ്പുകളും സെല്‍ഫോണ്‍ ദുരുപയോഗവുമൊക്കെ കര്‍ശനമായി അമര്‍ച്ചചെയ്യാന്‍ പോലീസിനു നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്. ഇത്തരം മോഡേണ്‍ കുറ്റകൃത്യങ്ങളെ പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് ശക്തമായി നേരിടുന്നതാണ്.
സൈ്വര്യമായും സമാധാനമായും ജീവിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങളുടെ അവകാശമാണ്. ജനകീയ പ്രശ്‌നപരിഹാരത്തിന് സമരം ചെയ്യാനുള്ള അവകാശത്തെ ഗവണ്‍മെന്റ് അംഗീകരിക്കുന്നു. പക്ഷേ ഇല്ലാത്ത പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി പൗരാവകാശങ്ങള്‍ ധ്വംസിച്ചും വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടും നിയമം കൈയിലെടുത്ത് നടത്തുന്ന സമരങ്ങളെ ഒരു സാഹചര്യത്തിലും അംഗീകരിക്കില്ല. ഏതു പ്രശ്‌നത്തെപ്പറ്റിയും കേള്‍ക്കാനും ചര്‍ച്ചകളിലൂടെ പരിഹാരം ഉാക്കാനും സര്‍ക്കാര്‍ സദാ സന്നദ്ധമായിരിക്കും. വിട്ടുവീഴ്ചാമനോഭാവവും സഹിഷ്ണുതയും ദൗര്‍ബല്യമായി കരുതി അക്രമാസക്തമായ സമരങ്ങളിലൂടെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുവാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ കഴിഞ്ഞ ദശകങ്ങളില്‍ വളരെയേറെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ സംസ്ഥാനമാണു നമ്മുടെത്. പതിന്മടങ്ങു നേട്ടങ്ങള്‍ കൈവരിക്കാനുള്ള അവസരം നമ്മുടെ മുന്നിലൂടെ ഒലിച്ചുപോയി. പക്ഷേ ഇപ്പോള്‍ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ഒരു പാര്‍ട്ടിയുടേയോ മുന്നണിയുടേയോ മാത്രം കാര്യമല്ല, മറിച്ച് ഇന്നാട്ടിലെ മുഴുവന്‍ ജനങ്ങളുടേയും പൊതുആവശ്യമായി മാറിയിരിക്കുകയാണ്. ഇവിടെ പിറന്നവീണ എല്ലാവര്‍ക്കും പിറക്കാനിരിക്കുന്ന എല്ലാവര്‍ക്കും ഈ നാടിന്റെ ഭാഗധേയത്വത്തില്‍ പങ്കു്. വികസനവും കരുതലുമെന്ന യു.ഡി.എഫ് അജന്‍ഡ എല്ലാവരേയും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും യോജിച്ച് നടപ്പാക്കാനാണു ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
സ്വാതന്ത്ര്യത്തിനുവേി ജീവന്‍ വെടിഞ്ഞവരേയും ചോരയും നീരും നല്കിയവരേയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അവരുടെ സ്മരണകള്‍ ഇന്നൊരു ദിവസം മാത്രമല്ല, മറിച്ച് എന്നും നമ്മുടെ ഉള്ളില്‍ പാറിക്കളിക്കേതാണ്. കഴിഞ്ഞ തലമുറയുടെ സുകൃതങ്ങളാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. അടുത്ത തലമുറയ്ക്കുവേി, ജനാധിപത്യത്തിനുവേി, ഈ നാടിനുവേി നാം എന്തു സുകൃതം ചെയ്തുവെന്ന് സ്വയം ചോദിക്കാനും ഈ അവസരം വിനിയോഗിക്കണമെന്ന് അഭ്യര്‍ക്കുന്നു.
എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യദിന ആശംസകള്‍.
ജയ്ഹിന്ദ്