Random Posts

Thursday, August 18, 2011

റോഡുകള്‍ നന്നാക്കാന്‍ നടപടി: മുഖ്യമന്ത്രി


തിരുവനന്തപുരം: മഴയെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ പ്രത്യേകമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന് മന്ത്രിസഭായോഗം അനുമതി നല്‍കി. ശബരിമല റോഡുവികസന പദ്ധതിക്ക് 63.7 കോടി രൂപ അനുവദിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ജില്ലാ പഞ്ചായത്തിനു കൈമാറിയ റോഡുകള്‍ തിരിച്ചെടുക്കാന്‍ തീരുമാനമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ അറിയിച്ചു. തൃശൂര്‍-പാലക്കാട് ദേശീയപാത നന്നാക്കാന്‍ വികസന അതോറിറ്റിയോട് മന്ത്രിസഭ ആവശ്യപ്പെട്ടു.