Random Posts

Monday, August 15, 2011

രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം പൂര്‍ണരൂപം

പ്രിയപ്പെട്ട പൗരന്മാരേ,

നമ്മുടെ അറുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന്, ഇന്ത്യയിലും വിദേശത്തും വസിക്കുന്ന നിങ്ങളേവര്‍ക്കും എന്റെ ഊഷ്മളമായ സ്‌നേഹാശംസകള്‍.  നമ്മുടെ അതിര്‍ത്തികള്‍ കാക്കുന്ന സായുധസോനംഗങ്ങള്‍ക്കും അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കും ആഭ്യന്തര സുരക്ഷാ സേനയ്ക്കും എന്റെ പ്രത്യേകമായ അഭിവാദനങ്ങള്‍.
ഈ സുദിനം, നമ്മുടെ രാജ്യത്തെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കിത്തീര്‍ത്ത സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.  രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കും, സ്വാതന്ത്ര്യ സമരത്തിലെ മറ്റെല്ലാ നേതാക്കന്മാര്‍ക്കും, ധീരതയോടെ, സാഹസികമായി, പൊരുതിയ ദശലക്ഷക്കണക്കായ ജനങ്ങള്‍ക്കും നാം ആദരാഞ്ജലി അര്‍പ്പിക്കുന്നു.  സത്യത്തിന്റെയും അക്രമരാഹിത്യത്തിന്റെയും സിദ്ധാന്തങ്ങളാണ് നമ്മുടെ വിജയത്തിന്റെ അടിസ്ഥാനം.  ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ ഇതു ചെലുത്തിയ സ്വാധീനം നമ്മുടെ സ്വാതന്ത്ര്യസമരത്തെ സമാനതകളില്ലാത്ത ഒന്നാക്കി മാറ്റുന്നു.  ഇന്ത്യയുടെ ഉദാഹരണത്തില്‍ നിന്നു പ്രോത്സാഹനമുള്‍ക്കൊ് ഏഷ്യയിലും ആഫ്രിക്കയിലും കോളനി വാഴ്ചയ്ക്കും അടിച്ചമര്‍ത്തലിനുമെതിരെ ശബ്ദമുയര്‍ന്നു.  ഇത്രത്തോളം വ്യാപകമായ പ്രകമ്പനം സൃഷ്ടിച്ച മഹത്തായ മൂല്യങ്ങളെ കത്തെിയ ഒരു രാജ്യത്തിലെ പ്രജകളാണെന്നതില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം.  ഈ മഹാപൈതൃകത്തിന്റെ അനനന്തരാവകാശികളായ നമുക്ക്, സത്യത്തിനും നീതിക്കുമൊപ്പം നിലകൊളളുകയെന്ന ഉത്തരവാദിത്വവുമു്.  ജനാധിപത്യവും സ്വരച്ചേര്‍ച്ചയും സഹിഷ്ണുതയും ആഴത്തില്‍ വേരോടിയിട്ടുളള, പുരോഗമനോന്മുഖവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ രാജ്യത്തിലെ ജനങ്ങളെന്ന ബോധത്തോടെ പെരുമാറാനും നാം ബാധ്യസ്ഥരാണ്.
നമ്മുടെ രാഷ്ട്രം ഇന്നൊരു ദശാസന്ധിയിലാണ്.  നമ്മുടെ ശ്രദ്ധ പതിയേ പ്രധാന പ്രശ്‌നങ്ങള്‍ പലതുമു്.  അതേ സമയം, രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയെന്ന പ്രധാന ലക്ഷ്യത്തില്‍ നിന്നു വ്യതി ചലിക്കാനും പാടില്ല.  ഒരാത്മ പരിശോധനയ്ക്കുളള സമയമാണിത്.  കഴിഞ്ഞു പോയ സംഭവങ്ങളെ വിലയിരുത്തുകയും ഭാവിക്കു വേി തയ്യാറെടുക്കുകയും വേണം.  മുമ്പും, പ്രശ്‌നങ്ങളെ നേരിട്ടപ്പോഴെല്ലാം അവയ്ക്കു പരിഹാരമുാക്കാന്‍ നമുക്കു സാധിച്ചിട്ടു്.
രാജ്യം നേരിടുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിലല്ല, അവയോടുളള പ്രതികരണങ്ങള്‍ കണക്കിലെടുത്താണ്, നമ്മുടെ രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ ശക്തി വിലയിരുത്തപ്പെടുന്നത്.  അതു കൊ്, നയപരിപാടികള്‍ വിശകലനം ചെയ്യുമ്പോഴും, നിയമങ്ങള്‍ നിര്‍മ്മിക്കുമ്പോഴും, അവ നടപ്പിലാക്കുമ്പോഴും, പദ്ധതികള്‍ പ്രയോഗത്തില്‍ വരുത്തുമ്പോഴും, നാം മറക്കാന്‍ പാടില്ലാത്ത ഒന്നു് – നമ്മുടെ സമൂഹത്തിന്റെ സദാചാരത്തിനും ധാര്‍മ്മികതയ്ക്കും കോട്ടം തട്ടാത്ത വിധത്തില്‍ പുരോഗതിയുടെ പാതയിലൂടെ മുന്നേറുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.  ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ.  കഴിഞ്ഞ വര്‍ഷം 8.6% എന്ന നിരക്കില്‍ അത് സാമ്പത്തിക വളര്‍ച്ച നേടി.   എല്ലാ ജനങ്ങളുടെയും ക്ഷേമം ഉപ്പാക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.  സമഗ്രമായ വികസനമെന്ന ലക്ഷ്യത്തെയാണു നാം മുറുകെപ്പിടിക്കുന്നത്.        പ്രത്യാശയ്ക്കും പ്രതീക്ഷയ്ക്കും വക നല്‍കുന്നതും പ്രോത്സാഹജനകവുമാണു നമ്മുടെ ഭാവി.  വെല്ലുവിളികളെ നേരിടുമ്പോള്‍ നമ്മുടെ നേട്ടങ്ങളെയും, നമ്മുടെ ഭൂതകാലത്തെയും, നമ്മുടെ സ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ആധാരമായ തത്വങ്ങളെയും, അതിലുപരി, നമ്മുടെ ഭാവിയെയും നിസ്സാരമായി കരുതാന്‍ പാടില്ല, എന്നതു കൊാണ് ഇതു ചൂിക്കാണിക്കുന്നത്.  ഇന്നത്തെ നമ്മുടെ പ്രവര്‍ത്തനങ്ങളും ഇന്നത്തെ നമ്മുടെ തീരുമാനങ്ങളുമാണ് നമ്മുടെ നാളയെ രൂപപ്പെടുത്തുന്നത്.  അടിയുറച്ച ഉത്തരവാദിത്വ ബോധമാണ് ഇന്നു നമുക്കാവശ്യം.  പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എല്ലാ സ്ഥാപനങ്ങളും എല്ലാ പൗരന്മാരും തികഞ്ഞ പക്വത മാത്രമല്ല, ആത്മനിയന്ത്രണവും പ്രകടിപ്പിക്കണമെന്നാണ് എനിക്കു പറയാനുളളത്.
നമ്മുടെ രാജ്യത്തിലെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തെ ബാധിച്ചിരിക്കുന്ന ഒരു മഹാവ്യാധിയാണ് അഴിമതി.  അതിനെ ഉന്മൂലനം ചെയ്യേതാവശ്യമാണ്.  ഗവണ്‍മെന്റും, പാര്‍ലമെന്റും, ജുഡീഷ്യറിയും, സൂമഹമൊന്നടങ്കവും ഇതിനെക്കുറിച്ച് ചിന്തിക്കുകയും, പ്രായോഗികവും ഫലപ്രദവും ശാശ്വതവുമായ ഒരു പ്രതിവിധി കത്തെുകയും വേണം.  ഇതിന് ഒറ്റമൂലിയൊന്നുമില്ല.  വിവിധ തലങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുകയാണാവശ്യം.  അഴിമതി ഇല്ലാതാകണമെങ്കില്‍, അതിനെ പ്രതിരോധിക്കാനും ശുദ്ധീകരണത്തിനുമുളള നടപടികളും, അതോടൊപ്പം, യുക്തിയുക്തമായ സമീപനവും വേണം.  സമചിത്തതയ്ക്കും വിവേകത്തിനും ബുദ്ധിസാമര്‍ത്ഥ്യത്തിനും പേരു കേട്ട നാടാണ് ഇന്ത്യ.  “”അതി സര്‍വത്ര വര്‍ജയേത്”, എന്നാണു പ്രമാണം.  ഒന്നും അമിതമാകാന്‍ പാടില്ല എന്നര്‍ത്ഥം.  ശക്തമായ സ്ഥാപനങ്ങളും നല്ല ഭരണവുമാണു രാജ്യത്തിനു വേത്.
നമ്മുടെ സ്ഥാപനങ്ങളെയും ഭരണത്തെയും നിരന്തരം മെച്ചപ്പെടുത്തേിയിരിക്കുന്നു.  സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് നാം നേരിടുന്ന വെല്ലു വിളികള്‍ക്കു സുചിന്തിതമായ പരിഹാരം കത്തെണം.  നമ്മുടെ ഭരണഘടനയുടെ ചട്ടക്കൂട് നമുക്ക് വളരെയേറെ പ്രയോജനപ്പെട്ടിട്ടുന്നെ വസ്തുത മനസ്സിലാക്കി, അതില്‍ നിന്നു കരുത്താര്‍ജ്ജിക്കണം.  ഭരണഘടനയുടെ സൃഷ്ടികളായ എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും സുസ്ഥിരമായി പ്രവര്‍ത്തിക്കുകയും, ഗണ്യമായ നേട്ടങ്ങളുാക്കുകയും ചെയ്യുന്നു്.  അധികാരങ്ങളുടെ വിഭജനവും, നിയന്ത്രണങ്ങള്‍ക്കും സന്തുലനത്തിനുമുളള വിപുലമായ സംവിധാനവും കാരണം, ഓരോ സ്ഥാപനവും മറ്റുളളവയുടെ ഉത്തരവാദിത്വത്തെ മാനിക്കുന്ന ഒരു വ്യവസ്ഥ നമ്മുടെ രാജ്യത്ത് നിലവില്‍ വന്നിട്ടു്.  ഭരണഘടനയുടെ ചട്ടക്കൂടിന് അനുസൃതമായ പ്രവര്‍ത്തനങ്ങളാണ് സ്ഥാപനങ്ങളുടെ വിശ്വാസ്യതയുടെ ഉരകല്ല്.  അവയ്ക്കും, ആവശ്യമുളളപ്പോഴെല്ലാം തിരുത്തല്‍ നടപടികളെടുക്കാനുളള അവയുടെ കഴിവിനും, നാം ശക്തി പകരണം.  സ്ഥാപനങ്ങളുടെ വിശ്വാസ്യതയെും അധികാരത്തെയും ദുര്‍ബ്ബലമാക്കുന്ന യാതൊരു വിധത്തിലുളള നടപടികളിലും, ബോധപൂര്‍വ്വമോ അല്ലാതെയോ ഏര്‍പ്പെടാനും പാടില്ല.
പ്രിയപ്പെട്ട പൗരന്മാരേ,
നമ്മുടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും, വൈവിദ്ധ്യ പൂര്‍ണ്ണമായ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും, പ്രതിനിധാനം ചെയ്യുന്നതാണു പാര്‍ലമെന്റ്.  കൂട്ടായ ചിന്തയുടെയും കൂടിയാലോചനയുടെയും ഫലമാണ് അവിടുത്തെ നിയമ നിര്‍മ്മാണം.  അധികാര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന അനേകം നിയമങ്ങള്‍ നമ്മുടെ രാജ്യത്തെ പാര്‍ലമെന്റ് പാസ്സാക്കിയിട്ടു്.  നിമയസഭകളും പുതിയ നിയമങ്ങളുാക്കും.  യഥാര്‍ത്ഥത്തിലുളള ഒരു ജനാധിപത്യത്തിന്റെ അവശ്യഘടകമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ആശയ വിനിമയങ്ങളുമുാകും.      വിഭിന്നങ്ങളായ അഭിപ്രായങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിലൂടെയാണു നിയമനിര്‍മ്മാണത്തിനു ഹേതുവാകേത്.  നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും, അതിന് പാര്‍ലമെന്റിന്റെ ആരോഗ്യകരമായ നടപടിക്രമങ്ങള്‍ മാനിക്കപ്പെടേതാണെന്നുമുളള വസ്തുത നാം വിസ്മരിച്ചു കൂട.  രാഷ്ട്രത്തിന്റെ വികസനവുമായി  ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ പാര്‍ലമെന്റംഗങ്ങള്‍ക്കു സാധിക്കും.  നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മുന്‍കൈയെടുത്തു നടപ്പിലാക്കിയ, പ്രശംസാര്‍ഹങ്ങളായ, അനേകം സംരംഭങ്ങളു്.  പോഷകാഹാരക്കുറവിനെതിരെ നമ്മുടെ യുവ പാര്‍ലമെന്റേറിയന്മാര്‍ കക്ഷിഭേദമെന്യേ പ്രവര്‍ത്തിക്കാന്‍ തയ്യാറായത് അതിലൊന്നു മാത്രം.  ഇത്തരം സംരംഭങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.  എല്ലാ രാഷ്ട്രീയ കക്ഷികളിലും പെട്ട പാര്‍ലമെന്റംഗങ്ങള്‍ക്കു യോജിച്ചു പ്രവര്‍ത്തിക്കാന്‍ പറ്റിയ മറ്റു പല പ്രശ്‌നങ്ങളുമു്.
മെച്ചപ്പെട്ട തെരഞ്ഞെടുപ്പു രീതികള്‍ക്ക് സുശക്തവും പ്രവര്‍ത്തനക്ഷമവുമായ ജനാധിപത്യവുമായി ബന്ധമുന്നൊണ് എന്റെ ഉറച്ച വിശ്വാസം.  തെരഞ്ഞെടുപ്പു ചെലവുകള്‍ ഗവണ്‍മെന്റ് വഹിക്കുന്നതും, ക്രിമിനലുളെ തെരഞ്ഞെടുപ്പില്‍ നിന്നു വിലക്കുന്നതും ഉള്‍പ്പെടെ, തെരഞ്ഞെടുപ്പു പരിഷ്ക്കരണത്തിനുളള അനേകം നിര്‍ദ്ദേശങ്ങള്‍ പലപ്പോഴായി ഉന്നയിക്കപ്പെട്ടിട്ടു്.   ഇവ പരിശോധിച്ച്, നമ്മുടെ ജനാധിപത്യത്തിന്റെ കൂടുതല്‍ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും, സംവിധാനത്തിന്റെ ശുദ്ധീകരണത്തിനും ആവശ്യമുളളവ അംഗീകരിക്കേതാണ്.
പ്രിയപ്പെട്ട നാട്ടുകാരേ,
നമ്മുടെ ജനസംഖ്യാ കണക്കെടുപ്പ് ഈയിടെയാണു പൂര്‍ത്തിയായത്.  120 കോടി ജനങ്ങളുളള ഒരു രാഷ്ട്രമാണു നമ്മുടേത്.  അതായത്, ലോക ജനസംഖ്യയില്‍ ആറാം സ്ഥാനം.  വിദ്യാഭ്യാസവും തൊഴില്‍പരവുമായ വൈദഗ്ധ്യവും നേടുമ്പോള്‍ മാത്രമേ ഈ ജനസംഖ്യയുടെ പ്രയോജനം നമുക്കു സിദ്ധിക്കുകയുളളൂ.  രാഷ്ട്രത്തിന്റെ ആവശ്യത്തിനുതകുമാറ് അവരുടെ വിദ്യാഭ്യാസത്തിലും കര്‍മ്മശേഷി വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം.  ഇന്ത്യയുടെ സേവനമേഖലയിലും സാങ്കേതിക വിദ്യകളിലും ഉല്‍പ്പാദനരംഗത്തും കൃഷിയിലും ഗണ്യമായ നേട്ടമുാക്കി, സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ ഇതു സഹായകമാകും.  നമ്മുടെ പൗരന്മാരുടെ അനുഭവ സമ്പത്തും ത്യാഗവും കഠിനാദ്ധ്വാനവും കൊു രൂപപ്പെട്ടതാണ് നമ്മുടെ രാജ്യം.  അദ്ധ്വാനശീലരായ ഇന്ത്യക്കാര്‍ നിരവധി വിജയഗാഥകള്‍ രചിച്ചിട്ടു്.  എവിടെ ജോലി ചെയ്താലും, എവിടെ സ്ഥിര താമസമാക്കിയാലും, ഈ രാജ്യത്തിനു സല്‍പേരുാക്കാന്‍ അവര്‍ക്കു സാധിച്ചു.  അവരുടെ പേരില്‍ നാം അഭിമാനം കൊളളുന്നു.     നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ് ബഹുസ്വരതയും സ്വരച്ചേര്‍ച്ചയും കാരുണ്യവും.  മാനുഷിക മൂല്യങ്ങളുടെ പരമകാഷ്ഠയായ ഈ ഗുണങ്ങളെ നാം ഉയര്‍ത്തിപ്പിടിക്കണം.
എല്ലാ പൗരന്മാര്‍ക്കും മുന്നേറ്റത്തിനുളള അവസങ്ങളൊരുക്കുകയും, ദാരിദ്ര്യവും വിശപ്പും രോഗവും നിരക്ഷരതയും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയുമായിരിക്കണം നമ്മുടെ പ്രവൃത്തിയുടെ ലക്ഷ്യം.  ജനങ്ങളുടെ ക്ഷേമവും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയുമാണ് പുരോഗമനോന്മുഖമായ ഒരു രാഷ്ട്രത്തിന്റെ രു നെടുംതൂണുകള്‍ എന്നു ഞാന്‍ എല്ലായ്‌പ്പോഴും പറയാറു്.  ഇന്ന്, ദാരിദ്ര്യത്തിനെതിരായ പരിപാടികളും സാമൂഹ്യക്ഷേമ പദ്ധതികളും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുളള പ്രതിജ്ഞാബദ്ധതയുമാണ് മുഖ്യമായ കര്‍മ്മപദ്ധതിയുടെ ഘടകങ്ങള്‍.  നമ്മുടെ രാജ്യത്തെ അവികസിത മേഖലകള്‍ക്കു വേിയുളള അനേകം പ്രത്യേക സാമ്പത്തിക പാക്കേജുകളുമു്.  പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ട വ്യക്തികളില്‍ അവകാശബോധം സൃഷ്ടിക്കാന്‍ ക്ഷേമപദ്ധതികള്‍ക്കു സാധിക്കുന്നു.  അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതു നമ്മുടെ കടമയും അങ്ങനെ ചെയ്യാതിരിക്കുന്നത് ഒരു പരാജയവുമാണ്.      ഗവണ്‍മെന്റിതര ഏജന്‍സികളും സന്നദ്ധ സംഘടനകളും പൗരന്മാരും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യണം.  പദ്ധതികളുടെ നടത്തിപ്പില്‍ സുതാര്യതയും ഉത്തരവാദിത്വബോധവും വിശ്വാസ്യതയും ആവശ്യമാണ്.  വികസനത്തിനു വേിയുളള വിഭവങ്ങള്‍ നഷ്ടപ്പെടാന്‍ അനുവദിച്ചു കൂട.  രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലുളള അസന്തുലിതാവസ്ഥ കുറച്ചു കൊു വരാന്‍ നാം നിരന്തരം യത്‌നിക്കണം.  നമ്മുടെ ജനസംഖ്യയില്‍ 68 ശതമാനം ഗ്രാമങ്ങളില്‍ ജീവിക്കുന്നു.  അവരുടെ മുഖ്യ ഉപജീവന മാര്‍ഗ്ഗം കൃഷിയാണ്.  എന്നിട്ടും, കൃഷിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിഞ്ഞിട്ടില്ല.  കാര്‍ഷിക വൃത്തിയുടെ തുടക്കം മുതല്‍ വിളവെടുപ്പു വരെയും അതിനു ശേഷവുമുളള പ്രവര്‍ത്തനങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്നതിനുളള ഒരു മാതൃക നാം രൂപപ്പെടുത്തണം.  വിത്ത്, വളം, കീടനാശിനികള്‍ മുതലായവ വായ്പയായി നല്‍കുന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ സജീവമാവുകയും, പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യേതാണ്.   ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കണം.  കരഭൂമിയിലെ കൃഷി, തൊഴിലാളികളുടെ ദൗര്‍ലഭ്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കേന്ദ്രീകൃതമായ രീതിയില്‍ പരിഹാരം കത്തെണം.
മഴയെ ആശ്രയിച്ചു കൃഷി നടത്തുന്ന ചെറുകിടയും അല്ലാത്തതുമായ കൃഷി ഭൂമികളുടെ ഉപയോഗത്തിനു ഗ്രാമീണ തൊഴില്‍ദാന പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്നു നാം പരിശോധിക്കണം.  കാര്‍ഷികവൃത്തിക്കു സ്ഥിരത നല്‍കുവാന്‍ അതു സഹായിക്കും.  അതോടൊപ്പം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിനും ശീതീകരിച്ചു സൂക്ഷിക്കാനുമുളള സൗകര്യങ്ങളും മെച്ചപ്പെടുത്തണം.  ചരക്കു നീക്കത്തിലെ നഷ്ടം കുറയ്ക്കാനും അതു സഹായിക്കും.  കമ്പനികളും, ചെറുകിടയും ഇടത്തരവുമായ വ്യവസായ സംരംഭകരും, കര്‍ഷകരുമായി, വിശേഷിച്ച്, മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്നവരുമായി, രു കൂട്ടര്‍ക്കും പ്രയോജനപ്പെടുമാറു സഹകരിച്ചു പ്രവര്‍ത്തിക്കേതിന്റെ ആവശ്യകത ഞാന്‍ പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുളളതാണ്.  ഇക്കാര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.  സമ്പദ്‌വ്യവസ്ഥയിലെ ഇതര മേഖലകളുമായി കൃഷിയെ സംയോജിപ്പിക്കുന്നത് കൃഷിക്കു പ്രയോജനപ്പെടുമെന്നു മാത്രമല്ല, മറ്റു മേഖലകളെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യും.
6 വയസ്സു വരെയുളള വിഭാഗത്തില്‍ സ്ത്രീ-പുരുഷ അനുപാതം കുറഞ്ഞു വരികയാണെന്ന ദു:ഖ സത്യം നമ്മുടെ സെന്‍സസ് വെളിപ്പെടുത്തുന്നു.  1000 ആണ്‍കുട്ടികള്‍ക്ക് 940 പെണ്‍കുട്ടികള്‍ എന്ന താഴ്ന്ന നിലയിലാണിപ്പോള്‍.  ആണ്‍കുട്ടികള്‍ക്കു മുന്‍ഗണനയും പെണ്‍കുട്ടികളോട് അവഗണനയുമെന്ന മനോഭാവത്തിന്റെ പ്രതിഫലനമാണത്.  ഈ സ്ഥിതിവിശേഷത്തിലേക്കു നയിച്ച സാമൂഹികമായ മുന്‍വിധികളെ നാം ചെറുത്തു തോല്‍പ്പിക്കേിയിരിക്കുന്നു.  ഇരുപത്തൊന്നാം നൂറ്റാിലും നിലനില്‍ക്കുന്ന സ്ത്രീധനം, ശൈശവ വിവാഹം, പെണ്‍ഭ്രൂണഹത്യ തുടങ്ങിയ തിന്മകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനു വേി പ്രവര്‍ത്തിക്കണം.  സാമൂഹികമായ ഇത്തരം പാതകങ്ങള്‍ക്കെതിരെ പോരാടുമെന്ന് ഓരോ പൗരനും പ്രതിജ്ഞ ചെയ്യണം.  ഇവയ്‌ക്കെതിരായ നിയമങ്ങള്‍ നിലവിലു്.  അവയെക്കുറിച്ചുളള അവബോധം ജനിപ്പിക്കുന്നതോടൊപ്പം, നിയമങ്ങള്‍ നടപ്പിലാക്കുന്നുന്നെ് ഉറപ്പു വരുത്തുകയും വേണം.  സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കര്‍ശനമായി കൈകാര്യം ചെയ്യണം.  രാഷ്ട്രമാകുന്ന രഥത്തിന്റെ രു ചക്രങ്ങളാണ് സ്ത്രീകളും പുരുഷന്മാരും.  രും ഒരു പോലെ ഉറപ്പുളളതാകണം.  അവസരം നല്‍കിയാല്‍ ഏതു മേഖലയിലും സംഭാവന നല്‍കാനുളള അപാരമായ കഴിവും പ്രാഗത്ഭ്യവുമുളളവരാണു സ്ത്രീകള്‍.  നമ്മുടെ നാട്ടില്‍ സ്വയം സഹായക സംഘങ്ങളിലെ സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങള്‍ നാം കാണുന്നു.  അവയില്‍ 80 ശതമാനവും സ്ത്രീകള്‍ മാത്രമുളള സംഘങ്ങളാണ്.  സാമ്പത്തികമായി താഴേക്കിടയില്‍, പരിമിതമായ തോതിലാണവര്‍ പ്രവര്‍ത്തിക്കുന്നത്.  സ്ത്രീകള്‍ക്കു സാമ്പത്തിക നേട്ടമുാക്കുന്നതിനോടൊപ്പം ആത്മവിശ്വാസം വളര്‍ത്തുന്നതിനും ഈ സംഘങ്ങളുടെ പ്രവര്‍ത്തനം സഹായകമാകുന്നു.  സ്ത്രീ ശാക്തീകരണമെന്ന ആശയം സഫലമാക്കാനുതകുമാറ് ഈ പ്രസ്ഥാനത്തെ വിപുലമാക്കാനും ശക്തിപ്പെടുത്താനും ഗവണ്‍മെന്റ് ശ്രദ്ധിക്കണം.
പ്രിയപ്പെട്ട പൗരന്മാരേ,
ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്ന സംഭവങ്ങളാണു ലോകത്ത് നടന്നു കൊിരിക്കുന്നത്.  ആഗോളീകരിക്കപ്പെട്ട അവസ്ഥയില്‍, ഈ സംഭവ വികാസങ്ങള്‍ രാജ്യാതിര്‍ത്തികളെ അപ്രസക്തമാക്കുന്നു.  2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അനന്തര ഫലങ്ങള്‍ നമുക്കോര്‍മ്മയു്.  ലോക സാമ്പത്തികരംഗം വീും ഒരനിശ്ചിതാവസ്ഥയിലാണ്.  ആഗോളതലത്തില്‍ കൂട്ടായ പ്രവര്‍ത്തനം നടത്തുന്നതോടൊപ്പം, നമ്മുടെ രാജ്യത്തും ആവശ്യമായ മുന്‍കരുതലെടുക്കണം.  അടിസ്ഥാനപരമായ കരുത്തും പ്രത്യാഗതിയുമുളളതാണു നമ്മുടെ സമ്പദ് വ്യവസ്ഥ.  വളര്‍ച്ചാ നിരക്കുകള്‍ സ്ഥിരമാക്കി നിര്‍ത്താന്‍ ഇവിടുത്തെ വിപുലമായ ആഭ്യന്തര കമ്പോളത്തിനു കഴിയും.  പക്ഷേ, നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും നാം കൈകാര്യം ചെയ്യേതുമായ ഒരു പ്രശ്‌നമാണു വിലക്കയറ്റം.  വിലകള്‍ വര്‍ദ്ധിക്കുന്നത് കുടുംബങ്ങളെ, ദാരിദ്ര്യ രേഖയ്ക്കു താഴെയുളളവരെ വിശഷിച്ചും, പ്രതികൂലമായി ബാധിക്കും.  നാണയപ്പെരുപ്പത്തിന്റെ ആഘാതം മൂലം വളര്‍ച്ചയുടെ ഗതി മന്ദീഭവിക്കാതിരിക്കാനുളള മാര്‍ഗ്ഗങ്ങളും ആരായണം.
ഭീകര പ്രവര്‍ത്തനങ്ങള്‍ നാടൊട്ടുക്കും സമാധാനത്തിനു ഭീഷണിയുയര്‍ത്തുന്ന കാര്യം നമുക്കറിയാം.  ഈ നശീകരണശക്തിയുടെ ഭീഷണതയെ ഓര്‍മ്മിപ്പിക്കുന്നതാണ് കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന ആക്രമണം.  ആഗോളതലത്തിലുളള ഈ പ്രതിഭാസത്തെ ചെറുക്കാന്‍ നമ്മള്‍ സദാ ജാഗ്രത പാലിക്കേിയിരിക്കുന്നു.
പ്രിയപ്പെട്ട പൗരന്മാരേ,
സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ ഞാനോര്‍ക്കുന്നു.  അദ്ദേഹം പറഞ്ഞു, “”ലോകത്തെയാകമാനം സമ്പന്നമാക്കാന്‍ പോന്ന അമൂല്യമായ നിധിയുമായി ഈ രാഷ്ട്ര നൗകയെ യുഗങ്ങളായി മുന്നോട്ടു നയിച്ചു കൊിരിക്കുകയാണു നമ്മുടെ നാട്ടുകാര്‍”.  പ്രിയപ്പെട്ട നാട്ടുകാരേ, രാഷ്ട്രത്തെ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊു പോവുകയെന്ന വെല്ലുവിളിയെയാണു നാം അഭിമുഖീകരിക്കുന്നത്.  നാം നേരിടുന്ന വെല്ലുവിളികള്‍ക്കു ശരിയായ ഉത്തരം കത്തൊനും, നമ്മുടെ സ്വപ്നത്തിലുളള ഇന്ത്യയെ സൃഷ്ടിക്കാനും, ഐക്യത്തോടെയും അന്തസ്സോടെയും പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിച്ചുവെന്ന് ചരിത്രം വിലയിരുത്തട്ടെ.
നാളെ നേരം പുലരുമ്പോള്‍ നമ്മുടെ പതാക വാനില്‍ പാറിപ്പറക്കും.  രാജ്യത്തിനു വേി നിങ്ങള്‍ ചെയ്യുന്ന ഏതൊരു ജോലിയും പ്രധാനപ്പെട്ടതാണ്.  തികഞ്ഞ അര്‍പ്പണ ബോധത്തോടെ, ആത്മാര്‍ത്ഥതയോടെ, ആര്‍ജ്ജവത്തോടെ, അഭിമാനപൂര്‍വ്വം, സ്വന്തം കടമ നിറവേറ്റുമെന്നു പ്രതിജ്ഞ ചെയ്യാന്‍ എല്ലാ പൗരന്മാരേയും ഞാന്‍ ആഹ്വാനം ചെയ്യുന്നു.  അതിലൂടെ, ഒരു രാഷ്ട്രമെന്ന നിലയ്ക്കു വലിയ നേട്ടങ്ങളുാക്കാന്‍ നമുക്കു സാധിക്കും.  സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ പൗരന്മാര്‍ക്കും സര്‍വ്വ മംഗളങ്ങളും നേര്‍ന്നു കൊു ഞാന്‍ നിര്‍ത്തുന്നു.
ജയ് ഹിന്ദ്!