Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, July 16, 2014

ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

          




   






      ന്യൂഡല്‍ഹി: നെല്ലും ഗോതമ്പുമടക്കമുള്ള 21 വിളകളില്‍ ജനിതകമാറ്റ പരീക്ഷണങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചേര്‍ന്ന ജനിതക അവലോകന സമിതിയുടെ ആദ്യയോഗത്തിലാണ് വിളകള്‍ പാടത്തു പരീക്ഷിക്കാന്‍ അനുമതി നല്‍കിയത്. ജനിതക മാറ്റം വരുത്തിയ വിളകളുടെ ജൈവ സുരക്ഷയും ആരോഗ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി നിരവധി സംഘടനകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയിലാണ് സര്‍ക്കാര്‍ തീരുമാനം. ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി നേരത്തെ നല്‍കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടില്ല. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. ഇപ്പോള്‍ ബിടി പരുത്തി കൃഷിചെയ്യാന്‍ മാത്രമാണ് രാജ്യത്ത് അനുമതിയുള്ളത്.

Monday, June 23, 2014

പീഡിപ്പിച്ചെന്ന് അമ്മ: യുവാവ് പിടിയില്‍ ;വ്യാജപരാതിയെന്ന് മകള്‍

പാലാ: മകന്‍ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചക്കാമ്പുഴ സ്വദേശിനിയായ വീട്ടമ്മയാണ് 25-കാരനായ മകന്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്. മകനെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. 

കഴിഞ്ഞ മെയ് 31ന് രാത്രിയില്‍ കുളിക്കുമ്പോള്‍ കതക് തള്ളിത്തുറന്ന് അകത്തുകയറിയ മകനെക്കണ്ട് ഭയന്നോടിയെന്നും തൊട്ടടുത്ത റബ്ബര്‍ത്തോട്ടത്തില്‍ എത്തിയപ്പോള്‍ ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതി. പിന്നീട് രണ്ടുതവണകൂടി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. മകനെ അറസ്റ്റുചെയ്ത് കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.

എന്നാല്‍, അമ്മയുടെ പരാതി അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് 21-കാരിയായ മകള്‍ പറഞ്ഞു. അമ്മയുടെ ചില നടപടികളെ എതിര്‍ത്തതിന്റെ പ്രതികാരമായാണ് സഹോദരനെതിരെ പരാതി നല്‍കിയത്. താനും സഹോദരനും അമ്മയുടെ നടപടികളെ എതിര്‍ത്തതിനെത്തുടര്‍ന്ന് വീട്ടില്‍ പലപ്പോഴും കലഹങ്ങള്‍ ഉണ്ടായെന്നും മകള്‍ പറയുന്നു.

ലോഡ്‌ഷെഡിങ് ജൂലായ്ക്കുമുമ്പ് പിന്‍വലിക്കും

തിരുവനന്തപുരം: ജൂലായ് ഒന്നിനുമുമ്പ് ലോഡ്‌ഷെഡിങ് പിന്‍വലിച്ചേക്കും. തമിഴ്‌നാട്ടില്‍നിന്ന് ഈയാഴ്ച മുതല്‍ വൈദ്യുതി കിട്ടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂഴിയാര്‍ നിലയത്തിന്റെ അറ്റകുറ്റപ്പണി 28-ഓടെ പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തിനകത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവും. 

തമിഴ്‌നാട്ടില്‍ നിന്ന് രാത്രികാലത്ത് 400 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനായി ജയലളിതക്ക് കത്തയച്ചിരുന്നു. തമിഴ്‌നാട് ഇത് അനുകൂലമായി പരിഗണിക്കുന്നുണ്ട്. വൈദ്യുതി ലഭ്യമാക്കുന്നത് സംബന്ധിച്ച് സംസ്ഥാന വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍ തമിഴ്‌നാട് വൈദ്യുതിബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. 

തമിഴ്‌നാട്ടില്‍ അടുത്തിടെ പുതിയ താപനിലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ബാലാരിഷ്ടത കാരണം അവയില്‍ പലതിലും പൂര്‍ണതോതില്‍ ഉത്പാദനമില്ല. ജൂണ്‍ ഒന്നുമുതല്‍ അവിടെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചതായി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് അവിടെ വൈദ്യുതിവിതരണം മുടങ്ങാതിരിക്കാനാണ് തമിഴ്‌നാടിന്റെ ശ്രദ്ധ. എന്നാല്‍ അവിടെ 3000 മെഗാവാട്ട് കാറ്റില്‍നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തിന് അവിടെനിന്ന് വൈദ്യുതി കിട്ടുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച തമിഴ്‌നാട് മറുപടി അറിയിക്കും. 

ഇത്തവണ മഴ തുടങ്ങിയശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് ജലസംഭരണികളിലേക്ക് നീരൊഴുക്ക് ലഭിക്കുന്നവിധം മഴ പെയ്തത്. നല്ലതോതില്‍ മഴ ലഭിച്ച കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ജലസംഭരണികളില്‍ 22 ശതമാനം വെള്ളമുണ്ടായിരുന്നു. ഇപ്പോഴിത് 17 ശതമാനമാണ്. മഴ തുടങ്ങിയശേഷം ഇതുവരെ 38.3 കോടി യൂണിറ്റിനുള്ള വെള്ളമാണ് അണക്കെട്ടുകളില്‍ എത്തിയത്. 

മെയ് 23 മുതല്‍ കായംകുളത്തുനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് കേരളം വൈദ്യുതി ദൗര്‍ലഭ്യം നേരിട്ടിരുന്നത്. ഈ ദിവസങ്ങളില്‍ 10 മുതല്‍ നാലുകോടി രൂപവരെയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് അധികം ചെലവിടേണ്ടിവന്നത്. എന്നാല്‍ പ്രതിദിന ഉപയോഗം 5.6 കോടി യൂണിറ്റായി കുറഞ്ഞതോടെ കായംകുളം നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. 

മൂഴിയാര്‍ നിലയത്തിലെ അറ്റകുറ്റപ്പണി 25 ന് പൂര്‍ത്തിയാവും. എന്നാല്‍ ഇവിടെനിന്ന് 28ന് മാത്രമേ പൂര്‍ണതോതില്‍ ഉത്പാദനം തുടങ്ങാനാവൂ. 

വിലക്കയറ്റം: കേന്ദ്രത്തെ ആശങ്ക അറിയിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയില്‍വെ ചരക്കുകൂലി കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായേക്കുമെന്ന സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കാന്‍ കേന്ദ്രത്തിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ചരക്കുകൂലി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വിലക്കയറ്റത്തിനുള്ള സാധ്യത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രതിപക്ഷത്തിരുന്ന കാലത്തെ നിലപാടുമാറ്റി ബി ജെ പി ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

റെയില്‍വെ ചരക്കുകൂലി കൂട്ടിയ നടപടി സംസ്ഥാനത്ത് അരിവില വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കര്‍ണാടക, ആന്ധ്രാ സംസ്ഥാനങ്ങളില്‍നിന്ന് തീവണ്ടിമാര്‍ഗം അരി കൊണ്ടുവരുന്നതിനാലാണിത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

Tuesday, January 28, 2014

ജയില്‍ ഫേസ്ബുക്ക്: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: ടിപി ചന്ദ്രശേഖന്‍ വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ല ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭ്യമായി. പ്രതികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജയിലിനുള്ളില്‍ വച്ച് പ്രതികള്‍ മദ്യപിക്കുന്നതിന്റേയും പുക വലിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ കൂടി സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഫോണ്‍ ഉപയോഗിക്കുന്നത് ക്യാമറയില്‍ പതിയാതിരിക്കാന്‍ വേണ്ടി സെല്ലിനുള്ളില്‍ തുണി വിരിച്ചിട്ടുണ്ടായിരുന്നു
2013 നവംബര്‍ 15, 16, 17, 30 എന്നീ ദിവസങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. നിരവധി ബെഡ് ഷീറ്റുകളും, തലയിണകളും ഇവര്‍ക്ക് സെല്ലില്‍ ലഭ്യമായിരുന്നതായി ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞിരുന്നതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിസിടിവി ക്യാമറകള്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം എടുത്ത് മാറ്റിയിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഫോണ്‍ ഉപയോഗം സംബന്ധിച്ച് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ അന്വേഷണ ഉദ്യേഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഫോണ്‍ ഉപയോഗം പ്രതികള്‍ വീണ്ടും വീണ്ടും നിഷേധിക്കുകയാണ് ഉണ്ടായത്. ജയില്‍ അധികൃതരും പ്രതികള്‍ക്ക് അനുകൂലമായാണ് മൊഴി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടി

മുംബൈ: അടിസ്ഥാന നിരക്കുകളില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നതാണ് തീരുമാനത്തിനു പിന്നിലെന്ന് പുതിയ ധന-വായ്പാനയം പ്രഖ്യാപിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്‍ അറിയിച്ചു. പുതിയ തീരുമാനപ്രകാരം റിപ്പോ നിരക്ക് 8 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനവുമായിരിക്കും. കരുതല്‍ ധനാനുപാതം നിലവിലുള്ള നാലു ശതമാനത്തില്‍ തുടരും. പണപ്പെരുപ്പ നിരക്ക് അഞ്ചുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 6.16ല്‍ എത്തിയിട്ടുണ്ടെങ്കിലും ഭക്ഷ്യപണപ്പെരുപ്പം ഇപ്പോഴും രണ്ടക്കത്തില്‍ തുടരുകയാണ്.
ഉപഭോക്തൃവില സൂചികയും പണപ്പെരുപ്പവും പത്തില്‍ താഴെയായതിനാല്‍ നിലവിലുള്ള നിരക്കുകള്‍ തുടരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ധനകമ്മി, മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനമായി താഴ്ത്താന്‍ സാധിക്കുമെന്നാണ് റിസര്‍വ് ബാങ്ക് കരുതുന്നത്. 2012-13ല്‍ ഇത് 4.8 ശതമാനമായിരുന്നു. ഡിസംബറില്‍ വിലക്കയറ്റം കുറയുമെന്നാണ് കേന്ദ്രബാങ്ക് കണക്കുകൂട്ടിയിരുന്നത്. അടിസ്ഥാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ ബാങ്കുകള്‍ വായ്പാനിരക്കിലും മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്.

Monday, January 27, 2014

ഗുജറാത്തില്‍ ആപ്പിന്‍റെ ചൂല്‍ യാത്ര

അഹമ്മദാബാദ്. നരേന്ദ്രമോഡിയുടെ തട്ടകത്തില്‍ എഎപിയുടെ ചൂല്‍ യാത്ര. ഗുജറാത്ത് സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ ജനങ്ങളെയറിയിക്കുന്നതിനാണ് എഎപി ഗുജറാത്തില്‍ ചൂല്‍ യാത്ര നടത്തുന്നത്. അഹമ്മദാബാദില്‍ നിന്നും ആരംഭിയ്ക്കുന്ന യാത്രയെ മാധ്യമപ്രവര്‍ത്തകന്‍ ആശുതോഷ് നയിക്കും 33 ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന യാത്ര ജനവരി 30 ന് ഗാന്ധിനഗറില്‍ സമാപിയ്ക്കും. ഗാന്ധി നഗറിലെ മഹാത്മ മന്ദിരത്തിലാണ് ചൂല്‍ യാത്ര സമാപിയ്ക്കും. മോഡിയുടെ മണ്ഡലം ഉള്‍പ്പടെ 26 ലേക്‌സഭാ മണ്ഡലങ്ങളില്‍ എഎപി മത്സരിയ്ക്കും. സംസ്ഥാനതലത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ രണ്ട് ദിവസത്തെ കോര്‍ കമ്മിറ്റി മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് എഎപി തെരഞ്ഞെടുപ്പ് രംഗത്ത് എത്തിയതോടെ അവസാനിയ്ക്കുക. ഗുജറാത്തില്‍ ഇനി ത്രികോണ മത്സരമാകും നടക്കുക. ദില്ലിയിലെ വിജയം ഗുജറാത്തിലും ആപ്പിനെ തുണയ്ക്കുമെന്നാണ് അണികളുടെ പ്രതീക്ഷ. പാര്‍ട്ടിയില്‍ അംഗത്വമെടുക്കാനുള്ളവരുടെ തിരക്ക് അവസാനിയ്ക്കുന്നില്ല. ദില്ലിയിലെ വിജയം താത്ക്കാലികമാണെന്ന് പറഞ്ഞ് പ്രമുഖ നേതാക്കള്‍ ആപ്പിനെ ആക്ഷേപിയ്ക്കുന്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പ് പാര്‍ട്ടിയ്ക്ക് അഭിമാനപ്രശ്നം തന്നെയാണ്.

29ന് നടത്താനിരുന്ന സ്വാകാര്യബസ് സമരം മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ബസ് ഉടമകളുടെ ആവശ്യങ്ങള്‍ അനൂഭാവപൂര്‍വം പരിഹരിക്കാമെന്നും എന്നാല്‍ അതിന് കുറച്ച് സമയപരിധിവേണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ചര്‍ച്ചചെയ്യേണ്ടതുണ്ട്. ഇതേ തുടര്‍ന്ന് ബസ് ഉടമകള്‍ സമരം മാറ്റിവയ്ക്കുകയായിരുന്നു നിരക്കുവര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ഭാരവാഹികളാണ് സമരത്തിനാഹ്വാനം ചെയ്തത്. ഡീസല്‍ വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ബസുടമകള്‍ അറിയിച്ചു. പ്രവര്‍ത്തന ചെലവിന് ആനുപാതികമായി യാത്ര നിരക്ക് വര്‍ധിപ്പിക്കുക, ബസ്സുകള്‍ക്ക് 15 വര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്ന കാലാവധി എടുത്തുമാറ്റുക, കണ്‍സഷനുകള്‍ നിര്‍ത്തലാക്കുക, ബസ്സുകള്‍ക്ക് നല്‍കുന്ന ഡീസലിന്റെ സെയില്‍സ് ടാക്‌സ് ഒഴിവാക്കുക, റോഡ് ടാക്‌സ അമ്പത് ശതമാനം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വച്ചത്.

നാളെ നടക്കാനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: നാളെ നടക്കാനിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഓട്ടോ-ടാക്‌സി ഉടമകളുടെ സംഘടനാ നേതാക്കളും ധനമന്ത്രി കെ എം മാണിയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ബജറ്റില്‍ ഓട്ടോ-ടാക്‌സികളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്

കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടാന്‍ തീരുമാനം

കൊച്ചി: കൊച്ചി മെട്രോ പദ്ധതി തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന് കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഫ്രഞ്ച് ധനകാര്യ ഏജന്‍സിയുമായി ഫിബ്രവരി എട്ടിന് വായ്പ കരാര്‍ ഒപ്പുവെയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ഈവര്‍ഷം 1500 കോടി രൂപയും അടുത്തവര്‍ഷം 2398 കോടിയും ലഭിക്കും. 

മെട്രോ തൃപ്പൂണിത്തുറയിലേയ്ക്ക് നീട്ടാനുള്ള സന്നദ്ധത സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും അറിയിക്കും. 328 കോടി രൂപയാണ് അധികമായി ഇതിന് വകയിരുത്തേണ്ടിവരിക. കെഎംആര്‍എല്‍-ന്റെ പതിനാറാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.