മാലിന്യ മുക്ത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് കോട്ടയത്ത് നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം മറ്റ് 13 ജില്ലകളിലും നടക്കും. പദ്ധതിയെ ക്കുറിച്ച് വ്യാഴാഴ്ച സര്‍വക്ഷിയോഗം ചേരും. രാവിലെ 11ന് സ്പീക്കറുടെ കോണ്‍ഫന്‍സ് ഹാളിലാണ് യോഗം. ഇടത്-യു.ഡി.എഫ് കക്ഷികളെയും ബി.ജെ.പിയെയും യോഗത്തിന് വിളിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ മൂന്നുമുതല്‍ ഒമ്പത് വരെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ മാലിന്യനിര്‍മാര്‍ജന പരിപാടികള്‍ നടക്കും. എം.എല്‍.എമാരായിരിക്കും ഇതിനുള്ള കമ്മിറ്റികളുടെ ചെയര്‍മാന്മാര്‍. പത്തുമുതല്‍ 16 വരെ പഞ്ചായത്തുതലത്തില്‍ പരിപാടികള്‍ നടക്കും. നവംബര്‍ മൂന്ന് മുതല്‍ 15 വരെ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ച് പരിപാടികള്‍ നടത്തും. എല്ലാ തലത്തിലെയും പരിപാടികള്‍ സ്ഥലത്തെ ശുചീകരണ പരിപാടി ഏറ്റെടുത്തുകൊണ്ടായിരിക്കും. സംസ്ഥാനം, ജില്ലാ, പഞ്ചായത്ത് തലങ്ങളില്‍ ഇതിനായി കമ്മിറ്റികള്‍ രൂപവത്കരിക്കും. കോട്ടയത്തെ ഉദ്ഘാടനചടങ്ങിലേക്ക് പ്രതിപക്ഷനേതാവിനെ ക്ഷണിക്കും. ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കും. കാസര്‍കോട് -അടൂര്‍ പ്രകാശ്, കണ്ണൂര്‍-കെ.സി. ജോസഫ്, കോഴിക്കോട് -പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, മലപ്പുറം -എ.പി. അനില്‍കുമാര്‍, പാലക്കാട് -കെ.പി. മോഹനന്‍, തൃശൂര്‍ -സി.എന്‍. ബാലകൃഷ്ണന്‍, എറണാകുളം -ടി.എം. ജേക്കബ്, ആലപ്പുഴ -കെ. ബാബു, വയനാട് - പി.കെ. ജയലക്ഷ്മി, ഇടുക്കി- പി.ജെ. ജോസഫ്, പത്തനംതിട്ട കെ.ബി. ഗണേഷ്കുമാര്‍, കൊല്ലം -ഷിബുബേബിജോണ്‍, തിരുവനന്തപുരം- വി.എസ് ശിവകുമാര്‍.
This is default featured slide 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
Friday, September 30, 2011
പുറത്തുനിന്ന് മരുന്ന് വാങ്ങാന്‍ ആസ്പത്രികള്‍ക്ക് അനുമതി
By Anonymous 9/30/2011 10:38:00 AM
പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നത് കണക്കിലെടുത്ത് മരുന്ന് വേണ്ടത്ര സ്റ്റോക്കില്ലാത്ത സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് പുറത്തുനിന്നു വാങ്ങാന്‍ അനുവാദം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
നടപടികളനുസരിച്ച് മരുന്ന് എത്തിക്കുമ്പോഴുള്ള കാലതാമസം ഒഴിവാക്കുന്നതിനാണിത്. ഏതൊക്കെ ആസ്പത്രികളിലാണ് മരുന്ന് ഇല്ലാത്തതെന്ന് ബന്ധപ്പെട്ട മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ അറിയിച്ചാല്‍ ഉടന്‍ നിര്‍ദേശം നല്‍കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയനോട്ടീസിന് മറുപടി നല്‍കവെ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മരുന്നുണ്ടെന്ന് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് വിശദീകരണം തേടും. ആസ്പത്രികളില്‍ മരുന്നുണ്ടായിട്ടും പുറത്ത് നിന്ന് മരുന്ന് വാങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് ഗുരുതരമായ കുറ്റമാണ്. ഈ രീതിയില്‍ പുറത്തുനിന്ന് മരുന്ന് വാങ്ങിയവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കും. പനിബാധിച്ച് മരിച്ചവര്‍ക്ക് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ ധനസഹായം നല്‍കും. ആസ്പത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് നികത്തും. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താന്‍ ഡി.എം.ഒ മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. പി.എസ്.സി ലിസ്റ്റില്‍ നിന്ന് ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും അനുമതി നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡി.എം.ഒ മാരുടെ നേതൃത്വത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു കഴിഞ്ഞു.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പകര്‍ച്ചവ്യാധി സെല്ലുകള്‍ ആരംഭിച്ചുകഴിഞ്ഞു. എല്ലാ ആസ്പത്രികളിലും മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ബോധവല്‍കരണ പരിപാടികള്‍ ആരംഭിച്ചു. 2011 ജനുവരി മുതല്‍ സപ്തംബര്‍ 27 വരെ 179 പേര്‍ പകര്‍ച്ചവ്യാധിമൂലം മരിച്ചതായി മന്ത്രി വ്യക്തമാക്കി.
പകര്‍ച്ച വ്യാധിസെല്ലിന്റെ പ്രവര്‍ത്തനം മരവിച്ച നിലയിലാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച തോമസ് എെസക് പറഞ്ഞു. പകര്‍ച്ച വ്യാധി മൂലമുണ്ടാകുന്ന മരണനിരക്ക് സംസ്ഥാനത്ത് കുറഞ്ഞുവരികയായിരുന്നു. ഇപ്പോള്‍ ആസ്ഥിതിക്ക് മാറ്റം വന്നിരിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം കേരളത്തെ പ്രതിസന്ധിയിലാക്കിയെന്നും എെസക് കുറ്റപ്പെടുത്തി.
മരുന്ന് കമ്പനികളുടെ കൊള്ള അനുവദിക്കില്ല: മുഖ്യമന്ത്രി
By Anonymous 9/30/2011 10:33:00 AM
സംസ്ഥാനത്ത് മരുന്ന് വിലയുടെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഇതൊരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് ജനങ്ങളെ ചൂഷണം ചെയ്യുന്ന മേഖലയായി മരുന്ന് മേഖല മാറിയിരിക്കുകയാണ്. മരുന്നുകളുടെ വില വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ യോഗത്തില്‍ പങ്കെടുക്കാന്‍ മരുന്ന് വ്യാപാരികളെ അനുവദിക്കില്ലെന്ന വാര്‍ത്തയാണ് വന്നത്. ഇതൊരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍െറ സാന്നിധ്യവും പങ്കാളിത്തവും ഈ മേഖലയില്‍ വര്‍ധിപ്പിക്കുമെന്നും ജനങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മരുന്ന് ഉല്‍പാദകരുമായി ചര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശും അറിയിച്ചു. മരുന്ന് വില നിയന്ത്രിക്കാന്‍ വാണിജ്യാടിസ്ഥാനത്തില്‍ വിലകൂടിയതും ബ്രാന്‍ഡഡ് ഇനത്തിലുമുള്ള മരുന്നുകള്‍ മിതമായ വിലക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന വില്‍പന നടത്താന്‍ ഉദ്ദേശിക്കുന്നു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 621 ഇനം മരുന്ന് സംഭരണ വിതരണം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഏറ്റെടുക്കും. ഇതുവഴി ഏറെക്കുറെ മരുന്ന് കമ്പനികളെ നിയന്ത്രിക്കാനാകും. ഇതിന്റെ ആദ്യപടിയായി കാന്‍സര്‍ രോഗത്തിന് പുറമെ 840 ഇനം മരുന്നുകളില്‍ 31 ഇനം മരുന്നുകള്‍ പ്രമേഹ വിഭാഗത്തിനായും 78 ഇനം മരുന്നുകള്‍ ഹൃദ്രോഗ വിഭാഗത്തിനും 32 ഇനം മരുന്നുകള്‍ വൃക്കരോഗ വിഭാഗത്തിനും 12 ഇനം മരുന്നുകള്‍ സംഭരിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഇ.കെ. വിജയന്‍, മുല്ലക്കര രത്നാകരന്‍, പി. ഉബൈദുല്ല തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.
വി എസ്-ഐസക് സഖ്യത്തിന് ആലപ്പുഴയില്‍ മുതല്‍ക്കൂട്ട്
By Unknown 9/30/2011 02:10:00 AM
ആലപ്പുഴ: ഡി വൈ എഫ് ഐയിലും തോമസ് ഐസക്ക് - വി എസ് പക്ഷം കൈകോര്‍ത്തതോടെ ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ കമ്മറ്റിയും ഈ കൂട്ടുകെട്ട് കൈപ്പിടിയിലൊതുക്കി.
ഔദ്യോഗിക പക്ഷത്തിനുമേല്‍ പ്രഹരമേല്പിച്ച ജില്ലയില്‍ പാര്‍ട്ടി പിടിച്ചെടുക്കുവാന്‍ തോമസ് ഐസക്ക് നടത്തുന്ന ശ്രമത്തിന്റെ ഭാഗമെന്ന നിലയില്‍ ഏരിയ കമ്മറ്റികള്‍ പിടിച്ചെടുക്കുന്നതിന് വി എസ് പക്ഷത്തെ കൂട്ടുപിടിച്ച അതേ നീക്കം തന്നെയാണ് ഇവിടെയും നടന്നത്. ഇത് ഇരു പക്ഷത്തിന് നേട്ടവും സുധാകര പക്ഷത്തിന് കനത്ത പ്രഹരവുമായി. ഇന്നലെ നടന്ന ജില്ലാ സ്‌പെഷ്യല്‍ കണ്‍വന്‍ഷനില്‍ വി എസ് അനുകൂലിയായ ബി അബിന്‍ ഷായെ പ്രസിഡന്റായും ഐസക് അനുകൂലിയായ അരൂര്‍ സ്വദേശി വി സോജകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. നിലവില്‍ സുധാകര പക്ഷക്കാനായ ബി വിനോദും എച്ച് സലാമുമായിരുന്നു പ്രസിഡന്റും സെക്രട്ടറിയും. 35 വയസിനു മേല്‍ പ്രായമുള്ളവരെ ജില്ലാ ഭാരവാഹികളാക്കരുതെന്ന മാനദണ്ഡം പോലും ലംഘിച്ചാണ് ഇവിടെ വി എസ്- ഐസക് പക്ഷം ഡി വൈ എഫ് ഐ നേതൃത്വം പിടിച്ചെടുത്തതെന്നും മറുപക്ഷം ആരോപിക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷത്ത്തന്നെ നിലയുറപ്പിച്ചിരിക്കുന്ന ജി സുധാകരനെ അനുകൂലിക്കുന്നവരെ വെട്ടിയൊതുക്കിയാണ് ഐസക് - വി എസ് പക്ഷം ഡി വൈ എഫ് ഐയില്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്. ഐസക്കിന്റെ വിശ്വസ്തനായ ആര്‍ റിയാസിനെ കൂടാതെ കെ എം സിനിമോള്‍, ജെ സുജിത് എന്നിവരെ വൈസ് പ്രസിഡന്റുമാരായും സാം തോമസ്, ജെ അജയന്‍, സി ഷാംജി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും പി എം പ്രമോദിനെ ട്രഷററായും തെരഞ്ഞെടുത്തു.
|
എഫ്.ഡി.ഐ; അണികളെ വഞ്ചിച്ച് സി.പി.എം നേതൃത്വം
By Unknown 9/30/2011 01:39:00 AM
ഇന്നിപ്പോള്‍ സാമ്പത്തിക വളര്‍ച്ചയില്‍ വിദേശമൂലധനത്തിന് (എഫ്.ഡി.ഐ സ്റ്റോക്കിനും, എഫ്.ഡി.ഐ ഫ്‌ളോയിക്കും ഉള്ള പങ്ക് ഒരു വിവാദവിഷയമല്ല.
അവികസിത രാഷ്ട്രങ്ങളുടെ വികസനത്തിനും വളര്‍ച്ചക്കും എഫ്.ഡി.ഐക്ക് കനത്ത സംഭാവന ചെയ്യാന്‍ കഴിയും എന്നത് ഒരു അനുഭവ സാമ്പത്തിക സത്യമായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മൂലധനത്തിലെ കുറവ്, സാങ്കേതിക വിജ്ഞാനത്തിലുള്ള പിന്നോക്കാവസ്ഥ എന്നിവ ഒട്ടൊക്കെ പരിഹരിക്കുന്നതിന് എഫ്.ഡി.ഐ സഹായിക്കുന്നുണ്ട്. ഇക്കാരണത്താലാണ് അവികസിത രാഷ്ട്രങ്ങള്‍ പ്രത്യേകമായി എഫ്.ഡി.ഐയെ ആശ്രയിക്കുന്നത്. ഇന്ത്യയുടെ വികസനത്തിന് എഫ്.ഡി.ഐയുടെ ഉപയോഗത്തെ ശക്തമായി എതിര്‍ത്തതിന്റെ ബഹുമതി ഇന്ത്യന്‍ രാഷ്ട്രീയ കക്ഷികളുടെ ഇടയില്‍ ഇടതുപക്ഷ ചേരിക്ക് പൊതുവെയും സി.പി.എമ്മിന് പ്രത്യേകമായും അവകാശപ്പെടാവുന്നതാണ്. ഒരു നീണ്ടകാലയളവുമുഴുവന്‍ അവര്‍ അതിനെ പരസ്യമായി എതിര്‍ത്തിരുന്നു. പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി തീരുമാനങ്ങളിലും, എല്ലാ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രസിദ്ധീകരണങ്ങളിലും വിദേശമൂലധന നിക്ഷേപത്തെ അവര്‍ എതിര്‍ത്തിരുന്നു. ഒരു കാലയളവിനുശേഷം പരസ്യമായി ഇപ്രകാരം എതിര്‍ക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ എഫ്.ഡി.ഐക്കുള്ള പങ്ക് അവര്‍ക്കും അറിയാമായിരുന്നു. ആദര്‍ശപരമായി, പാശ്ചാത്യശക്തികളെയും, അമേരിക്കയെയും എതിര്‍ക്കേണ്ട രാഷ്ട്രീയ ചുമതല അവര്‍ നിറവേറ്റുകമാത്രമാണ് ചെയ്തിരുന്നത്. പില്‍ക്കാലത്ത്, കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന കെ.ആര്‍ ഗൗരിയും, ഇ.കെ. നായനാരും അമേരിക്കയില്‍ വിദേശസഹായം തേടിപോയ കഥ അറിവുള്ളതാണ്.
ഇന്നിപ്പോള്‍ ഉള്ളത് വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളാണ്. സഖാവ് പിണറായിയും, കോടിയേരി ബാലകൃഷ്ണനും, ഡോ. തോമസ് ഐസക്കും ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ തിമോത്തിറോമറെ നേരില്‍ കണ്ട വസ്തുത ഒട്ടൊക്കെ രഹസ്യമായി സൂക്ഷിച്ചകാര്യം ഇപ്പോള്‍ പരസ്യമായിരിക്കുന്നു. വിദേശ മൂലധനത്തിന്റെ ലഭ്യതയെപ്പറ്റി കേരള സംസ്ഥാനത്തിനുവേണ്ടി അന്വേഷിച്ച വസ്തുത. സി.പി.എം നേതൃത്വം, അണികളെ മറന്നും വഞ്ചിച്ചും ഇത്രപെട്ടെന്ന് അപ്രകാരം ഒരു കരണം മറിച്ചില്‍ നടത്തുമോ? വിക്കിലീക്‌സ് എന്ന സ്വകാര്യകമ്പനിയെ വിശ്വസിക്കാമോ? എവിടെന്നെങ്കിലും ചോര്‍ന്നുകിട്ടുകയോ, ചോര്‍ത്തിയെടുക്കുകയോ ചെയ്ത് ലഭിക്കുന്ന വസ്തുതകളുടെ ഒരു ഭണ്ഡാരമാണ് സത്യത്തില്‍ വിക്കിലീക്‌സ്. കിട്ടുന്ന വസ്തുത പൂര്‍ണ്ണമായും ശരിയായിരിക്കണം എന്നില്ല. ഇതുപോലുള്ള പല സ്വകാര്യ കമ്പനികള്‍, പലരാഷ്ട്രങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. വിക്കി ലീക്‌സ്, സ്വീഡന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുമ്പോള്‍, ക്യൂക്യൂ എന്നത് ചൈനയിലാണ്. ഠംലിശേ എന്നത് സ്‌പെയിനില്‍, ചമ്‌ലൃ കൊറിയയില്‍, ഫെയ്‌സ് ബുക്ക്, വിക്കിപീഡിയ, യൂ-റ്റിയൂബ് എന്നിവ അമേരിക്കയില്‍. എല്ലാം നെറ്റ്-വര്‍ക്ക് ഏജന്‍സികള്‍ തന്നെയാണ്. ഇന്ത്യയിലെ കള്ളപ്പണക്കാരുടെ വിദേശനിക്ഷേപങ്ങളെപ്പറ്റി വിക്കി ലിക്‌സ് പുറത്ത് വിട്ടപ്പോള്‍ അതും അപ്പാടെ വിശ്വസിക്കാന്‍ എനിക്കായില്ല. എന്നാല്‍ ഇവിടത്തെ സി.പി.എം നേതൃത്വം അതിനെ ഒരു ആധികാരിക രേഖയായി അംഗീകരിച്ച്, കള്ളപ്പണക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉടനടി എടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇവിടെ വിക്കിലീക്‌സില്‍ അവര്‍ക്ക് പൂര്‍ണ്ണവിശ്വാസം. പിന്നീട് തിമോത്തി റോമറുമായുള്ള ചര്‍ച്ചകള്‍ പുറത്തായപ്പോള്‍ വിക്കിലീക്‌സ് അത്ര വിശ്വാസയോഗ്യമായ ഏജന്‍സി അല്ലാതായി. വ്യക്തമായ ഇരട്ടത്താപ്പ്. അമേരിക്കന്‍ അംബാസഡറുമായി വിദേശമൂലധന നിക്ഷേപത്തിന്റെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതായി പിണറായിയും കൂട്ടരും അംഗീകരിച്ചുകഴിഞ്ഞു. സംഭവിച്ചത്, ആദ്യം സി.പി.എം നേതൃത്വത്തില്‍ ചിലര്‍ ഒന്നു നിഷേധിച്ചുനോക്കി; പിന്നീട് സമ്മതിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഇത് ഇനിയൊരു വിവാദ പ്രശ്‌നമാക്കേണ്ടതില്ല. വിവാദമാക്കാനുള്ള ചുമതലയും അവകാശവും പ്രധാനമായും എല്‍.ഡി.എഫ് കേഡറിനുള്ളതാണ്. അക്കാര്യം അവര്‍ക്കുവിടാം. ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്നാണല്ലോ ചൊല്ല്. ഇക്കാലമത്രയും യു.പി.എ സര്‍ക്കാരിന്റെ ഈ വിധ വികസനപാതയെ നിശിതമായി വിമര്‍ശിച്ചവര്‍, പാളം സ്വയം മാറ്റി. യു.പി.എയുടെ അതേ പാതയില്‍തന്നെ എത്തിയതിനെ സ്വാഗതം ചെയ്യാം; സന്തോഷിക്കാം. ഐ.ടി, ബയോടെക്‌നോളജി തുടങ്ങി ചില പാര്‍ട്ടി അംഗീകൃത മേഖലകളിലെ വിദേശ നിക്ഷേപം മാത്രമാണ് സി.പി.എം അംഗീകരിച്ചിരിക്കുന്നത് എന്ന പ്രകാശ് കാരാട്ടിന്റെ നിലപാട് അണികളെ തൃപ്തിപ്പെടുത്താനും, കേവലം ഒന്നു പിടിച്ചുനില്ക്കാനും വേണ്ടിയുള്ളതാണ്. രാജീവ് ഗാന്ധിയുടെ 1980 കളുടെ രണ്ടാംപകുതിയിലെ കംപ്യൂട്ടര്‍ വല്‍ക്കരണം അന്ന് ശക്തമായി എതിര്‍ത്തവര്‍ തന്നെയല്ലെ, അതിന്റെ ഇന്നത്തെ പ്രധാനവക്താക്കളും മുഖ്യ പ്രയോജകരും.
വിദേശമൂലധനനിക്ഷേപകാര്യത്തിലും ഇതു തന്നെ സംഭവിക്കും. മേല്‍പറഞ്ഞ നയം മാറ്റം സോവിയറ്റ് യൂണിയന്‍ സ്വീകരിച്ച അവസരങ്ങള്‍ ഉണ്ട്. അതില്‍ ഒന്നുമാത്രം. സോവിയറ്റ് ഉപഗ്രഹ രാഷ്ട്രങ്ങളായ പോളണ്ട്, ഹങ്കറി, റുമേനിയ, ചെക്ക് റിപ്പപ്ലിക്ക്, ഈസ്റ്റ് ജര്‍മ്മനി തുടങ്ങിയവ പാശ്ചാത്യ മൂലധനം യാതൊരു കാരണവശാലും സ്വീകരിക്കരുതെന്നായിരുന്നു സോവിയറ്റ് നിലപാട്. ഇത് ജോസഫ് സ്റ്റാലിന്‍ തൊട്ട് നികിത ക്രൂഷ്‌ചേവ്, ബ്രഷ്‌നേവ്, ആന്‍ഡ്രോപോവ്, ഗോര്‍ബച്ചേവ് വരെ ഉണ്ടായിരുന്നു. ഈ ശക്തമായ നിലപാട് 1989 വരെ, നിലനിന്നിരുന്നുതാനും. 1990നുശേഷം വിദേശമൂലധനം സ്വീകരിച്ചു എന്നുമാത്രമല്ല, 2004 ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് അവയുടെ ജി.ഡി.പിയുടെ 25 ശതമാനം മുതല്‍ 60 ശതമാനം വരെ വിദേശമൂലധനം അവര്‍ ആകര്‍ഷിച്ചെടുക്കുകയും ചെയ്തു. സാമ്പത്തിക പുരോഗമനം പ്രസ്തുത രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയിലും കാണാനുണ്ടായിരുന്നു. എന്നാല്‍ എന്താണ് സോവിയറ്റ് യൂണിയന്‍ ചെയ്തത്? സോവിയറ്റ് റവന്യൂവരുമാനത്തിലെ ഒരു പ്രധാന ഘടകമായ എണ്ണ, പ്രകൃതി വാതകം എന്നിവ വിദേശക്കച്ചവടത്തിലൂടെ നേടുന്നതിനാണ് ട്രാന്‍സ് സൈബീരിയന്‍ പൈപ്പ് ലൈന്‍ നിര്‍മ്മിച്ചത്. ഇതിന്റെ നിര്‍മ്മാണഘട്ടത്തിലെ മൂലധനനിക്ഷേപം പാശ്ചാത്യ രാജ്യങ്ങളുടേതായിരുന്നു. കോംപന്‍സേറ്ററി ട്രേഡ് എഗ്രിമെന്റ് എന്ന രീതി; മൂലധന കടം ഉല്പാദനവസ്തുവായ എണ്ണയും പ്രകൃതിവാതകവും, നിര്‍മ്മാണം തീരുമ്പോള്‍ മാത്രം നല്‍കി തിരിച്ചയ്ടക്കുന്ന രീതി. അതായിരുന്നു സോവിയറ്റ് സമീപനം. നിര്‍മ്മാണത്തിനാവശ്യമായ മൂലധനം സോവിയറ്റ് യൂണിയന് പാശ്ചാത്യ ശക്തികളില്‍ നിന്നും ഇപ്രകാരം ലഭിക്കുകയും ചെയ്തു.
2004-ലെ സ്ഥിതിവിവരകണക്കുകള്‍ അനുസരിച്ച് ആഗോളാടിസ്ഥാനത്തിലുള്ള വിദേശ മൂലധനനിക്ഷേപത്തിന്റെ 98 ശതമാനവും അവികസിത രാഷ്ട്രങ്ങളില്‍ തന്നെയാണ്. നിക്ഷേപിക്കുന്നവര്‍ യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് ആന്റ് സൗത്ത് ഈസ്റ്റ് ഏഷ്യ എന്നീ രാഷ്ട്രസമൂഹങ്ങളാണ്. അവയില്‍ തന്നെ യു.എസ്., യു.കെ., ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ് എന്നീ വികസിത രാഷ്ട്രങ്ങളാണ് പ്രധാനമായും മൂലധനനിക്ഷേപം നടത്തുക. ആഗോളാടിസ്ഥാനത്തില്‍ പറഞ്ഞാല്‍, അവികസിത രാജ്യങ്ങളിലെ എഫ്.ഡി.ഐ സ്റ്റോക്ക് ഇന്‍വെസ്റ്റമെന്റ് ആകെയുള്ളതിന്റെ 25 ശതമാനവും, എഫ്.ഡി.ഐ ഫ്‌ളോയുടേത് 36 ശതമാനവുമാണ്. ഈ രണ്ട് നിക്ഷേപഇനങ്ങളിലും ഉണ്ടായിട്ടുള്ള നിക്ഷേപം 1990 വര്‍ഷത്തേക്കാള്‍ കൂടുതലാണ്. സ്റ്റോക്ക് നിക്ഷേപവര്‍ദ്ധനവ് അഞ്ച് ശതമാനവും ഫ്‌ളോ ഇന്‍വെസ്റ്റ്‌മെന്റ് വര്‍ദ്ധനവ് 21 ശതമാനവും.ഇത് അര്‍ത്ഥമാക്കുന്നത്, വിദേശമൂലധന നിക്ഷേപക്കാര്യത്തില്‍ അവികസിത രാജ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ നിക്ഷേപ ആനുകൂല്യം അനുഭവിക്കുന്നു എന്നാണ്. അല്ലെങ്കില്‍, സാമ്പത്തിക വളര്‍ച്ചയെ ലാക്കാക്കി അവികസിതരാജ്യങ്ങള്‍ വിദേശ മൂലധനം വികസിത രാഷ്ട്രങ്ങളില്‍ നിന്ന് ആകര്‍ഷിച്ചെടുക്കുന്നു. ഇതിനായി എണ്ണമറ്റ സാമ്പത്തിക വിട്ടുവീഴ്ചകളും, പ്രോത്സാഹനവും ചെയ്യുന്നു. ഇതാണ് വസ്തുത.
അവികസിത രാഷ്ട്രങ്ങളുടെ വിദേശമൂലധന നിക്ഷേപം, അവരവരുടെ ആഭ്യന്തര ഉല്പാദനത്തിന്റെ എത്ര ശതമാനം എന്ന് കാണിക്കുന്ന സ്ഥിതിവിവരകണക്കുകള്‍ ഡചഇഠഅഉ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാണ്. 2004ലെ കണക്കനുസരിച്ച് ചൈനയുടെ വിദേശ നിക്ഷേപതുക, അതിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ 15 ശതമാനമാണ്. 1995ല്‍ ചൈനയ്ക്ക് 18 ശതമാനം ആയിരുന്നപ്പോള്‍, ഇന്ത്യയുടേത് 0.9 ശതമാനം. ഒരു ശതമാനത്തിലും താഴെ. ഡചഇഠഅഉ ന്റെ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കനുസരിച്ച് വിദേശമൂലധനത്തിന്റെ ആനുകൂല്യം അനുഭവിക്കുന്ന പ്രധാന രാഷ്ട്രങ്ങള്‍ ചൈന, മെക്‌സിക്കോ, സിംഗപ്പൂര്‍, ഇന്‍ഡോനേഷ്യ, ബ്രസീല്‍, മലേഷ്യ എന്നിവയാണ്. ഇന്ത്യ ഇക്കാര്യത്തില്‍ നോബല്‍ ജേതാക്കളായ സാമ്പത്തിക വിദഗ്ദ്ധരുടെ പരിഗണനയില്‍പ്പോലും വരുന്നില്ല. അവരുടെ പുസ്തകത്താളുകളില്‍ ഇന്ത്യ ഇല്ലതാനും. രണ്ടു കാര്യങ്ങള്‍ ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ഒന്ന്, പരിഗണനാര്‍ഹമായ വിധത്തിലുള്ള വിദേശമൂലധന നിക്ഷേപം, ലോകജനസംഖ്യയില്‍ രണ്ടാമതായി നില്‍ക്കുന്ന ഇന്ത്യ ആകര്‍ഷിച്ചെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ അതില്‍നിന്ന് വരാവുന്ന സല്‍ഫലങ്ങളോ, വിമര്‍ശര്‍ ഉന്നയിക്കുന്ന ദോഷഫലങ്ങളോ ഇന്നിപ്പോള്‍ ഇന്ത്യ അനുഭവിക്കുന്നില്ല. രണ്ട്, സാമ്പത്തിക രംഗത്ത് മുതലാളിത്ത പാതതന്നെ തുടരുകയും, രാഷ്ട്രീയ രംഗത്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രമായിത്തന്നെ കഴിയുകയും ചെയ്യുന്ന മധുര മനോഹര മനോജ്ഞ ചൈന. സ്വീകരിക്കുന്ന വിദേശ മൂലധനനിക്ഷേപം അവരുടെ ആന്തരിക ഉല്‍പാദനത്തിന്റെ 15 ശതമാനത്തോളം വലിയ ഒരു തുകയാണ്. ഇത് വിമര്‍ശകര്‍ വിസ്മരിച്ചുകൂടാ.
സിംഗൂര്‍ വിധിയും സി.പി.എമ്മും
By Unknown 9/30/2011 01:33:00 AM
പശ്ചിമബംഗാളില്‍ ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് വിവാദ ഭൂമിയിടപാടില്‍ മമതാ ബാനര്‍ജി സര്‍ക്കാരിന്
അനുകൂലമായി കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നു. സിംഗൂരിലെ പാവപ്പെട്ട കൃഷിക്കാരില്‍ നിന്ന് മുന്‍ ഇടതുസര്‍ക്കാര്‍ ഏറ്റെടുത്ത് ടാറ്റാ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്ത ഭൂമി അതിന്റെ ഉടമകള്‍ക്കുതന്നെ തിരിച്ചുകൊടുക്കാനാണ് ഉത്തരവ്.
'സിംഗൂര്‍ ഭൂമി വികസനവും പുനരധിവാസ നിയമവും' പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കഴിഞ്ഞ ജൂണ്‍ മാസം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പാട്ടവ്യവസ്ഥകള്‍ റദ്ദാക്കി ടാറ്റാ കമ്പനിക്ക് സര്‍ക്കാര്‍, ഭൂമി ഒഴിയാന്‍ നോട്ടീസും നല്‍കി. എന്നാല്‍ കമ്പനി അതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. നാനോ കാര്‍ നിര്‍മ്മാണ ഫാക്ടറിക്കുവേണ്ടി 2007ലാണ് സിംഗൂരിലെ കൃഷിഭൂമി വിട്ടുകൊടുത്തുകൊണ്ട് ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കര്‍ഷകരില്‍ നിന്ന് വന്‍ പ്രതിഷേധവും പ്രക്ഷോഭവും ക്ഷണിച്ചുവരുത്തിയ ആ സംഭവത്തിന് ദേശീയശ്രദ്ധ കൈവന്നത് നന്ദിഗ്രാമിലെ സമാന സംഭവത്തോടുകൂടിയായിരുന്നു. തലമുറകളായി ബംഗാളിലെ ഗ്രാമീണര്‍ കൃഷിനടത്തിപ്പോന്ന ഭൂമി വ്യവസായ ആവശ്യത്തിനെന്നപേരില്‍ ബലം പ്രയോഗിച്ച് ഏറ്റെടുക്കുന്നത് വന്‍ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും മൂന്ന് ദശാബ്ദത്തിലേറെയായി സംസ്ഥാനത്ത് തുടര്‍ഭരണം നടത്തിവരുന്ന ഇടതുസര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. വിദേശ രാസവ്യവസായ സ്ഥാപനത്തിനുവേണ്ടിയായിരുന്നു നന്ദിഗ്രാമിലെ ഭൂമി വിട്ടുകൊടുത്തത്. ഇതിനെതിരെ സമരം ചെയ്ത ഭൂഉടമകളായ കൃഷിക്കാരെ തല്ലിയൊതുക്കാനും അവരുടെ അവകാശ സമരത്തെ അവഗണിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
പൊലീസ് വെടിവെപ്പില്‍ നന്ദിഗ്രാമില്‍ 14 പാവപ്പെട്ട കര്‍ഷകര്‍ 2007 മാര്‍ച്ച് പതിനാലാം തീയതി കൊല്ലപ്പെട്ടു. ദാരുണമായ ഈ സംഭവത്തെ തുടര്‍ന്ന് സമാന സ്വഭാവത്തോടെ കര്‍ഷകര്‍ സംഘടിതരായി സമരം ചെയ്യുന്ന സിംഗൂരിലെ കൃഷിക്കാര്‍ക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും രംഗത്തുവന്നു. നന്ദിഗ്രാമിലെ ദുരനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പിന്‍വാങ്ങാന്‍ ഇടതുസര്‍ക്കാര്‍ തുനിഞ്ഞില്ല. സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിനോടൊപ്പം ചേര്‍ന്ന് ആയുധമെടുത്ത് കര്‍ഷകരുടെ മേല്‍ ചാടിവീഴുകയായിരുന്നു. അങ്ങനെ സിംഗൂരിലും നിരവധിപേര്‍ കൊല്ലപ്പെട്ടു. കര്‍ഷക കുടുംബങ്ങളിലെ സാധുസ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. മനുഷ്യ മനഃസാക്ഷിയെ പിടിച്ചുലച്ച ആ സംഭവം ഇടത് ദുര്‍ഭരണത്തിന്റെ ഏറ്റവും ക്രൂരമായ മുഖം ലോകത്തിന് കാണിച്ചുകൊടുത്തു. ബംഗാളിലെ പ്രശസ്തരായ എഴുത്തുകാരും കലാകാരന്‍മാരും ചലച്ചിത്ര പ്രവര്‍ത്തകരും ഇടതുഭരണത്തിനെതിരെ തെരുവിലിറങ്ങി. മഹാശ്വേതാദേവി, അപര്‍ണാസെന്‍, മേധാ പട്കര്‍ എന്നിവര്‍ അവര്‍ക്ക് നേതൃത്വം നല്‍കി രംഗത്തുവന്നു. ആയിടെ പടിഞ്ഞാറേ ബംഗാളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സി.പി.എമ്മിന് ആദ്യമായി ഗ്രാമപ്രദേശങ്ങളില്‍ കനത്ത തിരിച്ചടിയുണ്ടായി. നഗരവാസികള്‍ നേരത്തെ കൈവിട്ട ഇടതുമുന്നണിക്ക് ഗ്രാമീണ ജനങ്ങള്‍ക്കിടയിലും സ്വാധീനം നഷ്ടപ്പെട്ടു. എങ്കിലും തലതിരിഞ്ഞ ഭൂനയം തിരുത്താനോ ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് മനസ്സിലാക്കി പ്രവര്‍ത്തിക്കാനോ സി.പി.എം നേതൃത്വത്തിന് കഴിയാതെപോയി.
ജനങ്ങളുടെ കടുത്ത എതിര്‍പ്പുമൂലം 2008 ഒക്‌ടോബറില്‍ സിംഗൂരില്‍ നിന്ന് ടാറ്റ കമ്പനി കാര്‍ നിര്‍മ്മാണ ഫാക്ടറി ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റി. പക്ഷേ, സര്‍ക്കാര്‍ പാട്ടത്തിനുനല്‍കിയ ഭൂമി തിരിച്ചുനല്‍കാന്‍ കൂട്ടാക്കിയില്ല. 34 വര്‍ഷത്തെ ഇടത് തുടര്‍ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ജനാധിപത്യ കൂട്ടുകക്ഷി ഭരണം ബംഗാളില്‍ അധികാരത്തില്‍ വന്നു. സിംഗൂര്‍, നന്ദിഗ്രാം കൃഷിഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കുമെന്ന വാഗ്ദാനം പാലിക്കാന്‍ പുതിയ സര്‍ക്കാര്‍ നിയമപരമായ നീക്കം ആരംഭിച്ചപ്പോള്‍ ടാറ്റ കമ്പനി അതിനെതിരെ കോടതിയെ സമീപിച്ചു. സിംഗൂരില്‍ 1800 കോടി രൂപ ചെലവഴിച്ചുവെന്നും 440 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും മറ്റുമായിരുന്നു കമ്പനിയുടെ വാദം. പാട്ടത്തിന് നല്‍കപ്പെട്ട ഭൂമി ആ ആവശ്യത്തിന് ഉപയോഗിച്ചില്ലെന്നിരിക്കെ അത് കര്‍ഷകര്‍ക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭൂവികസന നിയമം കമ്പനി അംഗീകരിക്കണമെന്നുമാണ് കല്‍ക്കത്ത ഹൈക്കോടതി ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്. നഷ്ടപരിഹാര പ്രശ്‌നം ഹൂഗ്ലി ജില്ലാകോടതി തീര്‍പ്പുകല്‍പിക്കുമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എമ്മിന്റെ സാമ്പത്തിക-സാമൂഹിക നയവ്യതിയാനങ്ങള്‍ സാധാരണ ജനങ്ങളിലുണ്ടാക്കിയ പ്രതിഷേധത്തിന്റെ ഉജ്ജ്വലമായ പ്രതീകമാണ് സിംഗൂരും നന്ദിഗ്രാമും. അതിന് ഇപ്പോള്‍ നിയമപരമായ പിന്‍ബലവും ലഭിച്ചു
|
Wednesday, September 28, 2011
വൈദ്യുതി സര്‍ച്ചാര്‍ജ് അടുത്തമാസം മുതല്‍
By Anonymous 9/28/2011 07:17:00 AM
വൈദ്യുതി സര്‍ച്ചാര്‍ജ് അടുത്തമാസം ഒന്നു മുതല്‍ യൂണിറ്റിന് 25 പൈസാനിരക്കില്‍ നല്‍കണം. പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ സര്‍ച്ചാര്‍ജില്‍ നിന്ന് ഒഴിവാക്കി. ബാക്കിയുള്ള എല്ലാ ഉപഭോക്താക്കളില്‍ നിന്നും ആറുമാസത്തേക്ക്് മാത്രമാണ് സര്‍ച്ചാര്‍ജ് ഈടാക്കുന്നത്. പ്രതിമാസം 120 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ സര്‍ച്ചാര്‍ജ് സര്‍ക്കാര്‍ നല്‍കും. ഈ ഇനത്തില്‍ 54 കോടിരൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാറിന് ഉണ്ടാകുന്നത്. ഇത് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് നല്‍കിയ ശുപാര്‍ശ ധനവകുപ്പ് അംഗീകരിച്ചു.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അടുത്തദിവസം തന്നെ ഉത്തരവിറങ്ങും. സര്‍ച്ചാര്‍ജ് ഈടാക്കേണ്ട തീയതി റഗുലേറ്ററി കമ്മീഷന്‍ രണ്ട് തവണ നീട്ടിയിരുന്നു. ഓഗസ്റ്റ് ഒന്നുമുതലാണ് യൂണിറ്റിന് 25 പൈസ നിരക്കില്‍ സര്‍ച്ചാര്‍ജ് ഈടാക്കാന്‍ ആദ്യം ഉത്തരവ് വന്നത്. ഏതൊക്കെ ഉപഭോക്താക്കള്‍ക്കാണ് സബ്സിഡി നല്‍കേണ്ടത് എന്നകാര്യത്തില്‍ തീര്‍പ്പാകാന്‍ വൈകിയത് മൂലം സര്‍ച്ചാര്‍ജ് ഈടാക്കാനുള്ള തീയതി സപ്തംബര്‍ ഒന്നിലേക്കും പിന്നീട് ഒക്ടോബര്‍ ഒന്നിലേക്കും നീട്ടുകയായിരുന്നു.
കേസ്സുകള്‍: വിഎസ്സിന് പിന്നാലെ പോകാന്‍ ഇനി സിപിഎം ഇല്ല
By Unknown 9/28/2011 12:35:00 AM
തൃശൂര്‍: മുസ്ലീം ലീഗ് നേതാവ്മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഐസ് ക്രീം കേസ്സില്‍ കാര്യമായി ഇടപെടേണ്ടന്ന് സിപിഎം തീരുമാനം. വി.എസ് അച്യുതാനന്ദന്‍ വൈരാഗ്യം പോക്കാന്‍ കൊണ്ടു നടക്കുന്ന കേസ്സായി കണ്ട് അവഗണിക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം.
എന്നാല്‍ കവലകളില്‍ താഴെ തട്ടിലുള്ള നേതാക്കള്‍ക്ക് പ്രസംഗിക്കുന്നതിന് വിലക്കില്ല. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ഗൗരവകരമായ ചര്‍ച്ചകള്‍ക്കായി വിനിയോഗിക്കില്ല. ജനങ്ങള്‍ക്കിടയില്‍ ഐസ് ക്രീം കേസ്സ് പരിഹാസമായി മാറിയ സാഹചര്യത്തിലാണ് സിപിഎം പുതിയ സമീപനം എടുത്തത്. ഓരോ ദിവസവും പ്രസ്താവനകളുമായി വരുന്ന ചില സ്ത്രീകളുടെ ലേബലില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് ഉചിതമാണോഎന്ന തോന്നല്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് ഉണ്ടായിരിക്കുന്നു. മാത്രമല്ല സിപിഎമ്മില്‍ ഗോപി കോട്ടമുറിക്കല്‍, പി.ശശി എന്നിവരുടെ പേരില്‍ സമാന ആരോപണം വന്ന സാഹചര്യത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്‌ക്രീം കേസ്സ് ആരോപിച്ച് നടക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പാര്‍ട്ടി മനസ്സിലാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കുണ്ടായവിജയത്തിന് ശേഷം വി.എസ് ഒഴിച്ച് പല പ്രമുഖരുംഐസ്‌ക്രീം കേസ് 'നുണയാറില്ല'.
കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫ് പകപോക്കല്‍ നടത്തുന്നതിനെ സിപിഎമ്മിനെപോലെഉത്തരവാദിത്തമുള്ള പാര്‍ട്ടി പിന്തുണച്ച് നടക്കുന്നത് അപഹാസ്യമാണെന്ന തോന്നലുമുണ്ട്.മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ നിന്ന് 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്.
കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫ് പകപോക്കല്‍ നടത്തുന്നതിനെ സിപിഎമ്മിനെപോലെഉത്തരവാദിത്തമുള്ള പാര്‍ട്ടി പിന്തുണച്ച് നടക്കുന്നത് അപഹാസ്യമാണെന്ന തോന്നലുമുണ്ട്.മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ നിന്ന് 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്.
ഇത്രവലിയ ഭൂരിപക്ഷം നല്കി ജനം അംഗീകരിച്ച വ്യക്തിക്കെതിരെ തേഞ്ഞ കേസ്സുമായി ആക്രമിക്കാന്‍ പോകുന്നത് രണ്ടാംതരമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടത്രേ.വി എസ്സ് അച്യുതാനന്ദന്‍ പൊക്കികൊണ്ട് നടക്കുന്ന കേസ്സുകള്‍ക്ക് പിന്നാലെ പോയല്‍ പാര്‍ട്ടിമൊത്തത്തില്‍ വഷളാകുമെന്ന് സിപിഎം കണക്ക് കൂട്ടിയതായി അറിയാന്‍ സാധിച്ചു.വി എസ്സ് ഏറ്റെടുത്തതൊന്നും വിജയിക്കാത്ത സാഹചര്യവുമുണ്ട്. വ്യക്തിപരമായവിഷയങ്ങള്‍ മാത്രമാണ് വി.എസ്സ് തെരഞ്ഞെടുക്കുന്നത് ഇത് നല്ല രാഷ്ടീയമായി സിപിഎം കാണുന്നില്ല. പി ശശി , ഗോപി എന്നിവരുടെ കേസ്സ് വഷളാക്കിയതും വി.എസ് തന്നെയാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. എതിര്‍പാര്‍ട്ടികളിലെ നേതാക്കളെ വ്യക്തിപരമായി ക്രമിക്കുമ്പോള്‍ അതേ പോലെ തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇനി സൂക്ഷ്മതയോടെ നീങ്ങാനാണ് സിപിഎം തീരുമാനം.ഐസ് ക്രീം കേസ്സ് സിബിഐക്ക് വിടണമെന്ന് വിഎസ് ആവശ്യപ്പെട്ടത് തള്ളിഇന്നലെ ഹൈകോടതി വിധി വന്നപ്പോഴുണ്ടായ സിപിഎംസമീപനവും അതായിരുന്നു. വി എസ്സിന് തെളിവോ വിശകലനമോ സമര്‍പ്പിക്കാന്‍ പറ്റാതെ വന്നത് ലജ്ജാകരമായതായി സിപിഎം വിലയിരുത്തുന്നു
Tuesday, September 27, 2011
സി പി എം നേതാവിന്റെ ബന്ധുവിനെ മോഷണ കെസില്‍ അറസ്റ്റ് ചെയ്തു
By Unknown 9/27/2011 11:09:00 PM
തിരുവല്ല: സി പി എം നേതാവിന്റെ ബന്ധുവിനെ മോഷണകേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല മതില്‍ ഭാഗം ഗവണ്‍മെന്റ് യു പി സ്‌കൂളിലെ കംമ്പ്യൂട്ടര്‍ മോഷ്ടിച്ച കേസിലാണ് സി പി എം നേതാവിന്റെ ബന്ധുവും മറ്റൊരാളും പ്രായപൂര്‍ത്തിയാകാത്ത ഓരാളുമാണ് അറസ്റ്റിലായത്.
തിരുവല്ല പാലിയേക്കര കരിമ്പന്‍ന്നൂര്‍മലയില്‍ കണ്ണന്‍ (രാഹുല്‍ 19) മതിലും ഭാഗം കണിയാംപറമ്പില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തുകലശ്ശേരി കൊച്ചുസംക്രാമത്ത് പി വിനോദ് (വിനു 17) പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. 22-ാം തീയതി വൈകിട്ട് ആണ് പ്രതികള്‍ കമ്പ്യൂട്ടറിന്റെ മോണിട്ടര്‍, സി പി യു എന്നിവ മോഷ്ടിച്ചത്. ഇത് ആലപ്പുഴ പറവൂര്‍ ഡെല്‍റ്റ ഇന്‍ഫോസിസില്‍ 2650 രൂപയ്ക്ക് വിറ്റു. ഈ കടയില്‍ നിന്ന് തൊണ്ടി സാധനങ്ങളും പോലീസ് കണ്ടെടുത്തു. കാര്‍ റെന്റിന് എടുത്താണ് മോഷണമുതല്‍ വില്‍ക്കാന്‍ ആലപ്പുഴയില്‍ എത്തിയത്. കെ എല്‍ ബി 31 ബി, 4508 എന്ന നമ്പരിലുള്ള അള്‍ട്ടോ കാറിലാണ് പോയത്. 2009 ല്‍ ചങ്ങനാശ്ശേരി പോലീസ് കള്ളനോട്ട് കേസില്‍ സി പി എം നേതാവിന്റെ ബന്ധുവായ കണ്ണനെ അറസ്‌ററ് ചെയ്തിരുന്നു. സി പി എം തിരുവല്ല ഏരിയാ കമ്മിറ്റിഅംഗവും ഡി വൈ എഫ് ഐ തിരുവല്ല ഏരിയാ കമ്മിറ്റി പ്രസിഡന്റുമായ സി എന്‍ രാജേഷിന്റെ അച്ഛന്റെ മകനാണ് അറസ്റ്റിലായ കണ്ണന്‍ തിരുവല്ല ഡി വൈ എസ് പി രാജീവ്, സി ഐ ബിനു വര്‍ഗീസ്, അഡി എസ് ഐ എബ്രഹാം എ വി, അസി എസ് ഐ മധുസൂതനന്‍ പിള്ള, എന്നിവരുടെ നേത്യത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എവിടെ ലൈഫ്‌ബോയ്(ബ്രാഞ്ച് സമ്മേളനം) ഉണ്ടോ! അവിടെ ആരോഗ്യ(അടിപിടി)മുണ്ട്!
By Unknown 9/27/2011 11:00:00 PM
എവിടെ ലൈഫ്‌ബോയ് ഉണ്ടോ! അവിടെ ആരോഗ്യമുണ്ട്!. ലൈഫ് ബോയ് സോപ്പിന്റെ പ്രശസ്തമായ പഴയ പരസ്യവാചകം ഇന്നലെ സഭയില്‍ കേട്ടത് കെ. മുരളീധരന്റെ നാവില്‍ നിന്നാണ്. പരസ്യവാചകത്തിന് മുരളീധരന്‍ ചെറിയൊരു ഭേദഗതിയും വരുത്തി. എവിടെ ബ്രാഞ്ച് സമ്മേളനമുണ്ടോ! അവിടെ അടിപിടിയുണ്ട്!.
ഇപ്പോള്‍ നടന്നുവരുന്ന സി.പി.എം സംഘടനാ സമ്മേളനത്തെക്കുറിച്ച് കെ. മുരളീധരന്റെ നിരീക്ഷണം ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ ചിരിയുടെ അമിട്ടുപൊട്ടിച്ചു. കുഞ്ഞാലിക്കുട്ടിയെയും ബാലകൃഷ്ണപിള്ളയെയും കുറിച്ച് പറയുമ്പോള്‍ വി.എസ് അച്യുതാനന്ദന് നൂറുനാവാണ്. പക്ഷെ സ്വന്തം മകനെ ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ മിണ്ടാട്ടമില്ല. സ്വന്തം കാര്യം വരുമ്പോള്‍ എല്ലാ ആദര്‍ശവും മാറ്റിവെയ്ക്കുന്നയാളാണ് അച്യുതാനന്ദനെന്ന കാര്യത്തിലും മുരളീധരന് സംശയമില്ല. കാനനചോലയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെയെന്ന് ചോദിക്കുന്നവരല്ല പ്രതിപക്ഷം. അങ്ങനെ ചോദിച്ചില്ലെങ്കിലും ഭരണപക്ഷം എല്ലാം അറിഞ്ഞു ചെയ്‌തോണം. മുഖ്യമന്ത്രിയും മന്ത്രിമാരും ദല്‍ഹിയില്‍ പോയപ്പോള്‍ കൂടെക്കൂട്ടാത്തതിന്റെ പരിഭവം ഇ.പി ജയരാജന്‍ സഭയില്‍ പറഞ്ഞത് ഏതാണ്ടിങ്ങനെയാണ്. കൊതിക്കെറുവ് പറയുന്നതാണെന്ന് തെറ്റിദ്ധരിച്ചാലോ എന്നു കരുതിയാകണം 'പ്രതിപക്ഷ സഹകരണം' എന്ന വാക്ക് ചിലയിടങ്ങളില്‍ ഉപയോഗിക്കാന്‍ ജയരാജന്‍ മറന്നില്ല. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് ഇ.പി ജയരാജന്റെ നാവില്‍ നിന്ന് വീണതോടെ, ഭരണനിര സടകുടഞ്ഞെഴുന്നേറ്റു. ബെന്നി ബെഹനാനും ശിവദാസന്‍ നായരും ജയരാജനെതിരെ തിരിഞ്ഞു. ശിവദാസന്‍ നായര്‍ ഉന്നയിച്ച പോയിന്റ് ഓഫ് ഓര്‍ഡറില്‍ ജയരാജന്‍ പറഞ്ഞ വസ്തുതാ വിരുദ്ധമായ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കാമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.
മണിച്ചിത്രത്താഴിലെ നാഗവല്ലിയെ പോലെ എല്ലാനേതാക്കളെയും നോക്കി വിടമാട്ടെ വിടമാട്ടെ എന്നു പറയുന്ന പ്രതിപക്ഷ നേതാവിനെ പൊതുശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്നാണ് സി.പി മുഹമ്മദിന്റെ ആവശ്യം. 24 മണിക്കൂറും അന്യനെ കുളത്തിലാക്കാന്‍ ആഗ്രഹിക്കുന്ന വരട്ടുതത്വവാദിയാണ് അച്യുതാനന്ദനെന്നും പട്ടാമ്പി അംഗം തുറന്നടിച്ചു. വേശ്യയുടെ ചാരിത്ര്യപ്രസംഗവും കവലച്ചട്ടമ്പിയുടെ അഹിംസാ പ്രസംഗവും കേള്‍ക്കണമെങ്കില്‍ വി.എസിന്റെ ആദര്‍ശ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. സന്തോഷ് മാധവന്‍, വെണ്ടര്‍ കുമാര്‍, സുരേഷ്‌കുമാര്‍, റൗഫ് എന്നിവരുമായാണ് അച്യുതാനന്ദന്റെ ചങ്ങാത്തം. ജസ്റ്റിസ് ബാലിയെ സുപ്രീംകോടതിയില്‍ നിയമിക്കാന്‍ വേണ്ടി കത്തെഴുതിയ വി.എസാണ് ഇപ്പോള്‍ ആദര്‍ശ പ്രസംഗം നടത്തുന്നത്. വെണ്ടര്‍ കുമാറുമായി നടത്തിയ ഗൂഢാലോചനയുടെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവരുമെന്ന മുന്നറിയിപ്പും സി.പി മുഹമ്മദ് അച്യുതാനന്ദന് നല്‍കി. റിയാലിറ്റി ഷോയിലെ വിധികര്‍ത്താവിനെപ്പോലെ ജി. സുധാകരന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് മാര്‍ക്കിട്ടു. ആള്‍ക്കൂട്ടത്തില്‍ തനിയേ നില്‍ക്കുന്ന മുഖ്യമന്തി, വകുപ്പു വഴങ്ങാത്ത കെ ബാബു, ആലപ്പുഴ കുളമാക്കിയ അടൂര്‍പ്രകാശ്, പഞ്ചായത്തിനു പണം നല്‍കാത്ത മുനീര്‍, പാര്‍ലമെന്ററി എത്തിക്‌സ് അറിയാത്ത കെ.പി മോഹനന്‍, കുഴികളുടെ തോഴനായ ഇബ്രാഹിം കുഞ്ഞ്, സ്വര്‍ഗത്തില്‍ നിന്നു ഭൂമിയിലേക്ക് ഇറങ്ങിവന്നിട്ടില്ലാത്ത പി.ജെ ജോസഫ് എന്നിങ്ങനെ. അബ്ദുറബ്ബിനെ ഉപമിച്ചത് റബ്ബില്‍ ആലമീനായ തമ്പുരാനേയെന്നാണ്. ശിവ, ശിവയെന്ന് നാമം ചൊല്ലി ശിവകുമാറിനെയും അഭിസംബോധന ചെയ്തു. ഇതെല്ലാം കേട്ടുരസിച്ചെങ്കിലും ഏറ്റവുമൊടുവില്‍ ഉത്തരാധുനിക കവി കൂടിയായ സുധാകരന്‍ ആലപിച്ച കവിത കേട്ടപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പോലും തലയില്‍ കൈവച്ചു പോയി. എല്‍.ഡി.എഫ് സര്‍ക്കാരിലെ എലിമിനേഷന്‍ റൗണ്ടില്‍ സുധാകരന് ദേവസ്വം വകുപ്പ് പോയി പകരം കയര്‍ വകുപ്പ് ഏറ്റെടുക്കേണ്ടിവന്ന ദുരവസ്ഥ ഇതിനിടെ പാലോടു രവി ചൂണ്ടിക്കാട്ടി.
അഴിമതിക്കാരുടെ ബ്ലാക്ക് ലിസ്റ്റുണ്ടാക്കണമെന്ന നിര്‍ദ്ദേശവും പാലോട് രവി മുന്നോട്ടുവെച്ചു. പഴയ കേസുകെട്ടുകളുമായി കോടതിവരാന്തകള്‍തോറും നിരങ്ങുന്നതല്ല പ്രതിപക്ഷനേതാവിന്റെ ജോലിയെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി പരിഹസിച്ചു. പാമൊലിന്‍ കേസില്‍ ആടിനെ പട്ടിയാക്കുന്ന സമീപനമാണു പ്രതിപക്ഷത്തിന്റേതെന്നു സണ്ണി ജോസഫ്. ഉമ്മന്‍ചാണ്ടി പ്രതിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ജഡ്ജിമാരെ ശുംഭന്‍മാരെന്നും കൊഞ്ഞാണന്‍മാരെന്നും വിളിക്കുന്നവരാണ് ഭരണപക്ഷത്തിനെതിരെ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.120 ദിവസം കൊണ്ട് ആയിരം ദിനത്തിന്റെ പ്രയോജനം സംസ്ഥാനത്തിനുണ്ടായെന്ന കെ.മുരളീധരന്റെ പരാമര്‍ശം കേട്ടപ്പോള്‍ പ്രതിപക്ഷനിരയില്‍ നിന്ന് ചില കമന്റുകള്‍. ഒരിക്കല്‍ നിങ്ങളെന്നെ ട്രാക്ക് തെറ്റിച്ചതാണ്, ഇനിയും അതിന് ശ്രമിച്ചാല്‍ ഞാന്‍ വീഴില്ലെന്ന് മുരളീധരന്‍. കെ.എന്‍.എ ഖാദറും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വേഗതയ്ക്ക് നല്ല മാര്‍ക്കിട്ടു. വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കുന്നതിനു പകരം പ്രതിപക്ഷത്തെക്കൂടി ഉള്‍പ്പെടുത്തി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നു കെ.എന്‍.എ. ഖാദര്‍ ആവശ്യപ്പെട്ടു. ആളുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കുന്നതില്‍ ശ്രീരാമകൃഷ്ണന് പരാതിയുണ്ട്. പരാതികള്‍ അതാത് മന്ത്രിമാര്‍ക്ക് നല്‍കിയാല്‍ പോരെ. എല്ലാ പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുടെ മുന്നിലെത്തണമെന്നത് രാജഭരണത്തിന്റെ ഹാങ്ഓവറാണെന്നാണ് ശ്രീരാമകൃഷ്ണന്റെ പക്ഷം. കുഞ്ഞൂഞ്ഞും കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും ഒറ്റടീമായി മുന്നോട്ടുപോവുന്നതിന്റെ അസൂയയായാണ് പ്രതിപക്ഷ വിമര്‍ശനത്തെ സണ്ണിജോസഫ് കാണുന്നത്.
അന്ധവിശ്വാസം, വര്‍ഗ്ഗീയത, അഴിമതി
By Unknown 9/27/2011 10:15:00 PM
എല്ലാ രാഷ്ട്രീയ മൂല്യങ്ങളും വലിച്ചെറിഞ്ഞ് ബി.ജെ.പി ബല്ലാരി സഹോദരന്മാരായ പണച്ചാക്കുകളുടെ പിറകേപോയി. പണച്ചാക്കുകളുടെ കാവല്‍ക്കാരനായതുകൊണ്ടുമാത്രം ബി.ജെ.പിയുടെ മുമ്പില്‍ പിടിച്ചുനില്ക്കാന്‍ യെദ്യൂരപ്പയ്ക്ക്
കഴിഞ്ഞു. യദ്യൂരപ്പയെ ബി.ജെ.പി കൈവിട്ടിട്ടില്ല. എങ്ങനെ കൈവിടും? ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഒരുക്കിയ 'നരേന്ദ്ര മോഡി'യായിരുന്നല്ലോ യദ്യൂരപ്പ.
കഴിഞ്ഞു. യദ്യൂരപ്പയെ ബി.ജെ.പി കൈവിട്ടിട്ടില്ല. എങ്ങനെ കൈവിടും? ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഒരുക്കിയ 'നരേന്ദ്ര മോഡി'യായിരുന്നല്ലോ യദ്യൂരപ്പ.
പണവും സ്വര്‍ണവും നല്കിയാല്‍ ഹിന്ദുദൈവങ്ങള്‍ പ്രസാദിക്കുമെന്ന വിശ്വാസം ഹിന്ദുക്കളിലെ അഴിമതിക്കാര്‍ക്കിടയില്‍ വ്യാപകമാണിപ്പോള്‍. ഇവരുടെ പ്രാര്‍ത്ഥനയ്ക്കു മുമ്പില്‍ ഹിന്ദു ദൈവങ്ങള്‍ ലജ്ജിക്കുക തന്നെയാവാം. ഹിന്ദു ദൈവങ്ങളെ പണം കൊടുത്തു വിലയ്ക്കു വാങ്ങാമെന്ന അന്ധവിശ്വാസത്തിന്റെ അടിമകളും പ്രചാരകരുമായി കഴിഞ്ഞിരിക്കുന്നു അഴിമതിക്കാര്‍. ഹിന്ദു ദൈവങ്ങള്‍ക്കെന്തിനാണ് സ്വര്‍ണവും പണവുമെന്ന ചോദ്യം ഹിന്ദുമതവിശ്വാസികളില്‍ നിന്നുയരുന്നില്ല. അഴിമതിക്കാര്‍ ഹിന്ദുദൈവങ്ങളുടെ മുമ്പില്‍ സ്വര്‍ണം സമര്‍പ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു ഹിന്ദുത്വ രാഷ്ട്രീയക്കാര്‍. അഴിമതികൊണ്ട് അസ്വസ്ഥമായ മനസ്സുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഭ്രാന്താണ് ദൈവങ്ങള്‍ക്കുള്ള സ്വര്‍ണ സമര്‍പ്പണമെന്നു പറയാന്‍ ഇവിടെ ഒരു പ്രസ്ഥാനവുമില്ല. ഇത് വിശ്വാസമല്ല, അന്ധവിശ്വാസമാണെന്നു തിരിച്ചറിയാന്‍ മനുഷ്യനു കഴിയുന്നില്ല. ഈ അന്ധവിശ്വാസത്തിന് അര്‍ത്ഥം ജനിപ്പിക്കുന്ന രീതിയിലാണ് ബി.ജെ.പിയും ആര്‍.എസ്.എസുമൊക്കെ അടങ്ങിയ സംഘപരിവാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. എന്തായാലും ദൈവത്തിനെന്തിനാണ് സ്വര്‍ണം എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ സംഘപരിവാറിന്റെ രാഷ്ട്രീയക്കപ്പലായ ബി.ജെ.പി. ബാധ്യതപ്പെട്ടിരിക്കുന്നു.
ഹിന്ദുദൈവങ്ങളുടെ മുമ്പില്‍ ഒരുപാട് സ്വര്‍ണങ്ങളെത്തിച്ച ഒരാളാണ് ബല്ലാരിയിലെ ഖനി രാജാവും കര്‍ണാടകയിലെ മന്ത്രിയും ഇപ്പോള്‍ സിബിഐയുടെ തടവറയിലുമായ ജനാര്‍ദ്ദനറെഡ്ഡി. നാല്പത്തഞ്ച് കോടിയുടെ രത്‌നക്കല്ലുകള്‍ പതിപ്പിച്ച ഒരു സ്വര്‍ണകിരീടം ജനാര്‍ദന റെഡ്ഡി. കര്‍ണാടകയില്‍ മന്ത്രിയായിരിക്കുമ്പോള്‍ തിരുപ്പതി ദേവനു സമര്‍പ്പിച്ചു. അനധികൃത ഖനനം എന്ന കുറ്റത്തിന് ജനാര്‍ദന റെഡ്ഡി സി.ബി.ഐയുടെ പിടിയിലായപ്പോള്‍ തിരുപ്പതി ഭഗവാന്റെ യഥാര്‍ത്ഥഭക്തന്മാര്‍ തിരുപ്പതി ദേവസ്വത്തോടപേക്ഷിച്ചു ജനാര്‍ദന റെഡ്ഡി തിരുപ്പതി ഭഗവാന് നല്കിയ സ്വര്‍ണ കിരീടം തിരിച്ചുകൊടുക്കണമെന്ന്. ഭക്തന്മാര്‍ തിരുപ്പതി ഭഗവാന് സമര്‍പ്പിച്ച സ്വര്‍ണം തിരിച്ചുകൊടുക്കാനാവില്ലെന്നാണ് തിരുപ്പതി ദേവസ്വം ഭക്തന്മാര്‍ക്ക് മറുപടി നല്കിയത്. അങ്ങനെയാണെങ്കില്‍ തിരുപ്പതി ദേവസ്വം ഖനി രാജാവും അഴിമതിക്കാരനുമായ ജനാര്‍ദന റെഡ്ഡിയെ തിരുപ്പതി ഭഗവാന്റെ ഭക്തനായി അംഗീകരിച്ചിരിക്കുന്നു. ജനാര്‍ദ്ദന റെഡ്ഡിയുടെ കള്ളപ്പണത്തെ ബി.ജെ.പിയും അംഗീകരിച്ചിരിക്കുന്നു. എല്ലാ രാഷ്ട്രീയ മൂല്യങ്ങളും വലിച്ചെറിഞ്ഞ് ബി.ജെ.പി ബല്ലാരി സഹോദരന്മാരായ പണച്ചാക്കുകളുടെ പിറകേപോയി. റെഡ്ഡി സഹോദരന്മാരുടെ പണച്ചാക്കുകളുടെ കാവല്‍ക്കാരനായതുകൊണ്ടു മാത്രം ബി.ജെ.പിയുടെ മുമ്പില്‍ പിടിച്ചുനില്ക്കാന്‍ യെദ്യൂരപ്പയ്ക്ക് കഴിഞ്ഞു. ഇന്നും യദ്യൂരപ്പയെ ബി.ജെ.പി കൈവിട്ടിട്ടില്ല. എങ്ങനെ കൈവിടും? കര്‍ണാടകയ്ക്കുവേണ്ടി ബി.ജെ.പി ഒരുക്കിയ നരേന്ദ്ര മോഡിയായിരുന്നല്ലോ യദ്യൂരപ്പ.
ജനാര്‍ദന റെഡ്ഡിയെ ബിജെപി രാഷ്ട്രീയത്തിലും കര്‍ണാടക മന്ത്രിസഭയിലുമൊക്കെ നിലനിര്‍ത്തുന്നതിനു ചുക്കാന്‍ പിടിച്ച മുന്‍മുഖ്യമന്ത്രി, യെദ്യൂരപ്പയും ഹിന്ദു ദൈവങ്ങളുടെ മുമ്പില്‍ സ്വര്‍ണമെത്തിച്ച ഒരു രാഷ്ട്രീയക്കാരനാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച യദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനും എതിരാളികളെ തുരത്താനും അഭയം പ്രാപിച്ചത് ഹിന്ദു ദൈവങ്ങളെയായിരുന്നു. കേരളത്തിലും ഹിന്ദുക്ഷേത്രങ്ങളെയും ഹിന്ദു ദൈവങ്ങളെയും തേടി പല തവണ യദ്യൂരപ്പ വരികയും പല ദൈവങ്ങള്‍ക്കും വാരിക്കോരി കൊടുക്കുകയും ചെയ്തു. ബി.ജെ.പിയുടെ നേതൃത്വമോ പാര്‍ട്ടിയിലെ ജനങ്ങളോ ഇതിനെതിരെ മിണ്ടിയില്ല. യദ്യൂരപ്പയുടെ കള്ളപ്പണവും സ്വര്‍ണമായി ദൈവസന്നിധാനത്തിലെത്തുന്നതിന് ബി.ജെ.പി കൂട്ടുനിന്നു. ബി.ജെ.പിയും ക്ഷേത്ര ഭാരവാഹികളും ദൈവങ്ങളുടെ മുമ്പിലേക്കെത്തുന്ന കള്ളപ്പൊന്നിനോട് ഒരേ സമീപനമാണ് സ്വീകരിച്ചത്. ഇതിലൂടെ ബി.ജെ.പി ചെയ്യുന്നത് അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്നു കണ്ടെടുക്കപ്പെട്ട നിധിയെ മുന്‍നിര്‍ത്തിയും ബി.ജെ.പി അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ ഹിന്ദുക്ഷേത്രങ്ങളും ബി.ജെ.പിയുടെ സ്വന്തമാണെന്ന രീതിയിലാണ് ആ രാഷ്ട്രീയ കക്ഷി പെരുമാറുന്നത്. ഹിന്ദു ദൈവങ്ങള്‍ക്കെന്തിനാണ് കള്ളപ്പണം കൊണ്ടുണ്ടാക്കുന്ന സ്വര്‍ണം എന്ന ചോദ്യം തന്നെയാണ് ഇപ്പോഴും മുഴച്ചു നില്ക്കുന്നത്. കള്ളപ്പണക്കാര്‍ ഹിന്ദുക്ഷേത്രങ്ങളിലെത്തിക്കുന്ന സ്വര്‍ണത്തിന് സര്‍ക്കാര്‍ സുരക്ഷിതത്വം നല്കണമെന്ന ഗതികേടുപോലുമുണ്ടായിരിക്കുന്നു.
കള്ളപ്പണവും കള്ളപ്പൊന്നും കാലാകാലങ്ങളായി ഹിന്ദുദേവാലയങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. ഇങ്ങനെയുള്ള പണവും പൊന്നും ഒരുപാടളവില്‍ത്തന്നെ ഒഴുകിയെത്തുന്നുണ്ട് തിരുപ്പതി ക്ഷേത്രത്തില്‍. ക്ഷേത്രങ്ങളില്‍ വന്നെത്തുന്ന പണത്തില്‍ വലിയൊരുഭാഗം ശുദ്ധമല്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ക്കും ജനങ്ങള്‍ക്കും ഭക്തര്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമറിയാം. ജനാര്‍ദന റെഡ്ഡി ഒരു കള്ളപ്പണച്ചാക്കാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം തിരുപ്പതി ദേവനായി സമര്‍പ്പിച്ച നാല്പത്തഞ്ചുകോടിയുടെ സ്വര്‍ണം പതിപ്പിച്ച കിരീടം ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചത്. അത് ജനാര്‍ദന റെഡ്ഡിയെന്ന കൊള്ളപ്പണക്കാരനു തിരിച്ചുകൊടുക്കാന്‍ തങ്ങള്‍ക്കവകാശമില്ലെന്നാണ് യഥാര്‍ത്ഥ ഭക്തന്മാരെ ഇപ്പോള്‍ തിരുപ്പതി ദേവസ്വം അറിയിക്കുന്നത്. തിരുപ്പതി ഭഗവാനെ നിന്ദിക്കുകയും റെഡ്ഡിയെ സ്തുതിക്കുകയുമാണ് ഇതിലൂടെ ക്ഷേത്രഭാരവാഹികള്‍ ചെയ്യുന്നത്. ഇന്ന് ക്ഷേത്രങ്ങളിലേക്കൊഴുകിയെത്തുന്ന കള്ളപ്പൊന്നും കള്ളപ്പണവും വാസ്തവത്തില്‍ കോടതി കയറേണ്ട വിഷയമാണ്.സ്വര്‍ണക്കട്ടിലില്‍ കിടന്നുറങ്ങിയ ചൗഷസ്‌കിയനായ ഖനി രാജാവ് ജനാര്‍ദന റെഡ്ഡിയെ പിന്താങ്ങാനുംജയിലില്‍ നിന്നു രക്ഷിക്കാനുമാണ് ബി.ജെ.പി. ഇപ്പോഴും ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. അനധികൃത ഖനനത്തിലൂടെ ധനം കുന്നുകൂടിയ ജനാര്‍ദന റെഡ്ഡിയെ ബി.ജെ.പി നേതാക്കളിലൊരു വിഭാഗം പൂജിക്കുകയായിരുന്നു. ബല്ലാരിയിലെ കൊള്ളക്കാരായ റെഡ്ഡി സഹോദരന്മാരുടെ പണമാണ് യദ്യൂരപ്പയുടെ മുഖ്യമന്ത്രി പദത്തിനു ചുറ്റും കറങ്ങിയത്. ഈ പണത്തെ ധിക്കരിക്കാന്‍ ബി.ജെ.പിയുടെ അഖിലേന്ത്യാ നേതൃത്വത്തിനു കഴിഞ്ഞില്ല. ബല്ലാരി സഹോദരന്മാരുടെ പണം വേറെയും മേഖലകളെ കെട്ടിപ്പുണര്‍ന്നിരുന്നു. ഈ പണത്തിന് ഹൈദരബാദിലേക്കൊരു പാലമുണ്ടായിരുന്നു. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗ്‌മോഹന്‍ റെഡ്ഡി പുതിയ പാര്‍ട്ടിയുണ്ടാക്കാനും കോണ്‍ഗ്രസിനെ ആന്ധ്രയില്‍ തകര്‍ക്കാനും ഇന്നുപയോഗിക്കുന്ന പണം കുറച്ചൊക്കെ ബല്ലാരിപ്പണവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ജഗ്‌മോഹനും ജനാര്‍ദന റെഡ്ഡിയും യദ്യൂരപ്പയുമൊക്കെ ഒരേ തൂവല്‍പ്പക്ഷികള്‍ തന്നെ. ആന്ധ്രയില്‍ ജഗ്‌മോഹന്‍ റെഡ്ഡിയെ കൂട്ടുപിടിക്കാനും സഹായിക്കാനും ബി.ജെ.പി തഞ്ചം നോക്കി ഇരിക്കുകയാണ്. വെങ്കയ്യനായിഡുവിന്റെ ഹൈദരാബാദില്‍ കിടന്നു പുകയുന്നുണ്ടാവണം.
ബി.ജെ.പി കര്‍ണാടകയില്‍ ഊന്നിയ വേര് കരിഞ്ഞുപോയി. ഇനി ദക്ഷിണേന്ത്യയില്‍ വേരൂന്നാന്‍ കഴിയില്ല. ഒരിക്കല്‍ ഇന്ത്യയുടെ വിശ്വാസത്തിലേയ്ക്കു വന്ന ബി.ജെ.പി ഇനി ഇന്ത്യന്‍ മനസ്സില്‍ ഇടമില്ലാത്ത വിധത്തില്‍ അടിച്ചകറ്റപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെ പുതിയ മതേതര വേഷത്തില്‍ ഇന്ത്യ വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ ദേശീയ മനസ്സിന് ബി.ജെ.പി. അന്യമായിക്കൊണ്ടിരിക്കുകയാണ്. രഥയാത്രയും സദ്ഭാവനയും ഉപവാസവുമൊക്കെ ബല്ലാരി സഹോദരന്മാരുടെ അനധികൃത ഖനനത്തിന്റെ കൂട്ടത്തില്‍പ്പെടുത്താവുന്നതുതന്നെ. ബി.ജെ.പി എല്ലാ അര്‍ത്ഥത്തിലും ഹിന്ദുമത ഭ്രാന്തന്മാരുടെ രാഷ്ട്രീയം പ്രയോഗിക്കുന്ന ഒരു കക്ഷിയാണ്. സംഘപരിവാരങ്ങളുടെയും ഹൈന്ദവ അന്ധവിശ്വാസത്തിന്റെയും തടവറയില്‍ കഴിയുന്ന ബി.ജെ.പിയ്ക്ക് ഒരിക്കലും ഇന്ത്യ അതിന്റെ ഭരണഘടനയില്‍ സൂക്ഷിക്കുന്ന സെക്കുലറിസത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളാനാവില്ല. വര്‍ഗീയതയിലൂടെയും അഴിമതിയിലൂടെയും അധികാരത്തിലെത്തി ഹൈന്ദവരാഷ്ട്രമുണ്ടാക്കുക എന്ന ബി.ജെ.പിയുടെ ലക്ഷ്യം മനുഷ്യവിരുദ്ധമായ ഒരു രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയത്തിന്റെ തകര്‍ച്ച ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നു.
Monday, September 26, 2011
പിണറായി രാജിവെയ്ക്കണമായിരുന്നു: സിപിഐ
By Unknown 9/26/2011 10:32:00 PM
തൃശൂര്‍: ലാവലിന്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രാജിവച്ച് മാതൃക കാട്ടേണ്ടിയിരുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി.
അഴമതി ആരോപണത്തിന്റെ പേരില്‍ 1967ല്‍ ഇഎംഎസ് മന്ത്രിസഭയില്‍ നിന്നും എംഎന്‍ ഗോവിന്ദന്‍നായരും ടിവി തോമസും രാജിവച്ചു കാണിച്ച മാതൃക പിണറായിയും കാണിക്കേണ്ടിയിരുന്നുവെന്നാണ് ജില്ലാ സെക്രട്ടറി സിഎന്‍ ജയദേവന്‍ പറഞ്ഞത്.
അന്തിക്കാട് സിപിഐ ലോക്കല്‍ കമ്മിറ്റി 'അഴിമതിവിരുദ്ധ പോരാട്ടങ്ങളില്‍ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
അഴമതി ആരോപണത്തിന്റെ പേരില്‍ 1967ല്‍ ഇഎംഎസ് മന്ത്രിസഭയില്‍ നിന്നും എംഎന്‍ ഗോവിന്ദന്‍നായരും ടിവി തോമസും രാജിവച്ചു കാണിച്ച മാതൃക പിണറായിയും കാണിക്കേണ്ടിയിരുന്നുവെന്നാണ് ജില്ലാ സെക്രട്ടറി സിഎന്‍ ജയദേവന്‍ പറഞ്ഞത്.
അന്തിക്കാട് സിപിഐ ലോക്കല്‍ കമ്മിറ്റി 'അഴിമതിവിരുദ്ധ പോരാട്ടങ്ങളില്‍ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ശശിയുടെ ഭീഷണി; കോടിയേരിയെ രക്ഷിക്കാന്‍ സി കെ പിയെ ബലിയാടാക്കി
By Unknown 9/26/2011 11:48:00 AM
കോഴിക്കോട്: നേരിട്ടു ബന്ധമില്ലാതെ, തന്റേതല്ലാത്ത കുറ്റങ്ങള്‍ ചുമത്തി സി കെ പി പത്മനാഭനെതിരായ നടപടി സി പി എം നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. ലൈംഗികാരോപണത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും പടിക്കു പുറത്താക്കപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ
പി ശശിയുടെ ഭീഷണിയെ തുടര്‍ന്ന് നേതൃത്വം സി കെ പിയെ ബലിയാടാക്കിയെന്നാണ് പുതിയ വിവാദം. പാര്‍ട്ടിയില്‍ വിവാദങ്ങളിലൊന്നം പെടാതെ അച്ചടക്കം പാലിച്ച് അണികളില്‍പോലും സുസമ്മതനായ സി കെ പിയെ കുരുക്കാന്‍ നേതൃത്വം നിര്‍ബന്ധിതമാവുകയായിരുന്നു. തനിക്കെതിരെ നടപടി വന്നതോടെ അതിനു കാരണക്കാരനായ സി കെ പിയെ ഒതുക്കാന് ശശി നേരത്തെതന്നെ നേതൃത്വത്തില്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. സി കെ പിയെ കുരുക്കുന്നതോടൊപ്പം കര്‍ഷക സംഘം സെക്രട്ടറിയും തന്റെ ഇഷ്ടക്കാരനുമായ കോടിയേരി ബാലകൃഷ്ണനെ രക്ഷപ്പെടുത്തുക എന്നതുമായിരുന്നു ശശിയുടെ തന്ത്രം. ശശിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നില്‍ പ്രധാന കണ്ണി സി കെ പിയായിരുന്നുവെന്നാണ് ശശിയുടെ നിഗമനം. പ്രശ്‌നം നേതൃത്വം മുഖവിലക്കെടുക്കാതിരുന്നിട്ടും ആയത് വിവാദമാക്കി വി എസ് അച്യുതാനന്ദനില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതും സി കെ പിയാണത്രെ. നടപടിയെടുത്തില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന വി എസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശശിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്നത്. ഇതിന്റെ പകതീര്‍ക്കലായിരുന്നു കരുത്തുറ്റ വി എസ് പക്ഷക്കാരനായിരുന്ന സി കെ പിക്കെതിരെ ശശി കളിച്ചത്.
എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി നേതൃത്വം ശശിയുടെ മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. തന്നെ കുരുക്കിയവരെ ഒതുക്കിയില്ലെങ്കില്‍ നേതാക്കളെ കുറിച്ചുള്ള എല്ലാ കഥകളും പുറത്തറിയുമെന്നായിരുന്നു പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന് ശശി നല്‍കിയതാക്കീത്. ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍, കോട്ടമുറിക്കല്‍, ശശി തുടങ്ങിയവര്‍ക്കെതിരെയുള്ള നടപടികളില്‍ അണികള്‍ പ്രതികരിക്കുന്നില്ലെങ്കിലും സി കെ പി പത്മനാഭനെതിരെ അകാരണമായി നേതൃത്വം കൈക്കൊണ്ട നടപടിയില്‍ അവര്‍ ക്ഷുഭിതരാണ്. സംഭവം ബ്രാഞ്ചു സമ്മേളനങ്ങളിലും മറ്റും ഏറെ വിവാദമായിട്ടുണ്ട്. ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിലും പ്രശ്‌നം ചര്‍ച്ചാവിഷയമാകുമെന്നാണ് ചില നേതാക്കളില്‍നിന്നുള്ള സൂചന.കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് തട്ടിയെടുത്തത് ഓഫീസ് സെക്രട്ടറിയാണെന്ന് വ്യക്തമായിരിക്കെ സംസ്ഥാന സെക്രട്ടറി സി കെ പി ക്കെതിരെ നടപടിക്ക് മുതിര്‍ന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ചേതോവികാരമെന്തെന്നാണ് പാര്‍ട്ടിക്കിടയില്‍ ഉയരുന്ന ചോദ്യം. വിവാദ സംഭവം നടക്കുന്ന വേളയില്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു കര്‍ഷക സംഘം സംസ്ഥാനട്രഷറര്‍. അങ്ങിനെയാണെങ്കില്‍ ഫണ്ട് ക്രമക്കേട് നടത്തിയ സംഭവത്തില്‍ കോടിയേരിയും കുറ്റക്കാരനല്ലേ? സി കെ പി പത്മനാഭന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട്. ബഹുജന സംഘടനകളുടെ അക്കൗണ്ടുകള്‍ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍ എന്നീ ഭാരവാഹികളില്‍ ആരെങ്കിലും രണ്ടുപേര്‍ സംയുക്തമായി കൈകാര്യം ചെയ്യണമെന്നാണ് കീഴ്‌വഴക്കം. കര്‍ഷകസംഘം ഫണ്ടിന്റെ കാര്യത്തില്‍ ഈ കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്നും പത്മനാഭന്‍ ഒറ്റക്കാണ് അക്കൗണ്ട് കൈകാര്യം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘം ട്രഷററായിരുന്നിട്ടും കോടിയേരി ബാലകൃഷ്ണന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് അണികള്‍ക്കിടയിലെ സംസാരം.
പി ശശി പുറത്തായി ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് സി കെ പിക്കെതിരെയും മറ്റൊരു തരത്തില്‍ നടപടിയുണ്ടായത്. ഇത് പാര്‍ട്ടിയില്‍ ഏറെ സംശയമുണര്‍ത്തുന്നു. കര്‍ഷകസംഘത്തിന്റെ ഫണ്ട് കൈകാര്യം ചെയ്തതിലെ വീഴ്ച നേരത്തെതന്നെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണെങ്കിലും ശശിക്കെതിരെ നടപടി വന്നശേഷമാണ് സി കെ പിക്കെതിരെ നീക്കങ്ങള്‍ തുടങ്ങിയത്. അതെസമയം സംഘം ഫണ്ടിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കാന്‍ ബാധ്യതപ്പെട്ട ട്രഷററായ കോടിയേരിക്കെതിരെ ഒരക്ഷരംപോലും മിണ്ടാനോ ചോദിക്കാനോ നേതൃത്വം തയ്യാറാവാതിരുന്നത് പി ശശിയുടെ ഭീഷണിക്ക് മുന്നില്‍ ഭയന്നാണെന്ന് ഇപ്പോള്‍ ഉയരുന്ന കോടിയേരി വിവാദം വ്യക്തമാക്കുന്നു
Sunday, September 25, 2011
നെടുമ്പാശ്ശേരി കൂടൂതല്‍ സുന്ദരിയാകുന്നു, സൗകര്യങ്ങള്‍ വര്‍ദ്ധിക്കും, യൂറോപ്പിലേയ്ക്ക് നേരിട്ട് സര്‍വീസ്
By rohit c raju 9/25/2011 11:37:00 PM
കേരളത്തിന്റെ അഭിമാനമായ നെടുമ്പാശ്ശേരി വിമാനത്താവളം കൂടുതല്‍ സൗകര്യങ്ങളോടെ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങുവാന്‍ പോകുന്നു. വിമാനത്താവളത്തില്‍ 400 കോടി രൂപ ചെലവില്‍ പുതിയൊരു ടെര്‍മിനല്‍ കൂടി തുറക്കാന്‍ തീരുമാനിച്ചതായി സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ഷിക പൊതുയോഗത്തില്‍ അറിയിച്ചു. പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാര്‍ക്കു സൗകര്യമൊരുക്കാന്‍ സിയാലിനു ശേഷിയുണ്ടാകും. മണിക്കൂറില്‍ നാലായിരം യാത്രക്കാര്‍ക്കു വന്നുപോകാനാവും. ഇതോടെ വിമാനത്താവളത്തിലെ സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനായി സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പുതിയതായി പണിയുമെന്ന് അറിയിച്ചിരിക്കുന്ന ടെര്‍മിനല്‍, രണ്ടു നിലകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തോട് കൂടിയായിരിക്കും നിര്‍മ്മിക്കപ്പെടുക. യാത്രക്കാര്‍ വിമാനത്തില്‍ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതിനും എയ്‌റോബ്രിജ് ഉപയോഗിച്ചാവും എന്നതും പുതിയ നിര്‍ദേശത്തില്‍ പെടുന്നു. പുതിയ ടെര്‍മിനലില്‍ 16 പാര്‍ക്കിങ് ബേ ഉണ്ടാകും. ആകെ പാര്‍ക്കിങ് ബേയുടെ എണ്ണം നാല്‍പതാകും. 15 വര്‍ഷത്തെ ആവശ്യത്തിന് ഈ പുതിയ ടെര്‍മിനല്‍ മതിയാവും എന്നാണ് കണക്കാക്കുന്നത്. യൂറോപ്പിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കാന്‍ ശ്രമം തുടരുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. കൂടാതെ കേരളത്തിന്റെ ടൂറിസം വികസനത്തിനും കാര്യമായ സംഭാവന നല്‍കുവാന്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് സാധിക്കും.
കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളും എയര്‍ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ സിവില്‍ ഏവിയേഷന്റെ ഉന്നതതല സംഘം കേരളത്തിലെത്തും. വിവിധ ഗവണ്‍മെന്റ് ഏജന്‍സികളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 43.4 ലക്ഷം പേര്‍ കൊച്ചി വിമാനത്താവളംവഴി യാത്ര ചെയ്തു. രണ്ടു വര്‍ഷത്തിനകം യാത്രക്കാരുടെ എണ്ണം 50 ലക്ഷം കവിയുമെന്നാണു പ്രതീക്ഷ. പോയ സാമ്പത്തിക വര്‍ഷത്തില്‍ 90 കോടി രൂപയാണു സിയാലിന്റെ അറ്റാദായം. മുന്‍വര്‍ഷത്തെക്കാള്‍ 16% വളര്‍ച്ച. 245 കോടിയാണ് മൊത്തവരുമാനം. ഓഹരിയുടമകള്‍ക്കു 15% ലാഭവിഹിതം നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
രാജ്യാന്തര ടെര്‍മിനലിന്റെ മുന്‍വശത്ത് മേല്‍വിതാനം നിര്‍മിക്കുന്നതോടെ യാത്രക്കാര്‍ക്കു മഴ നനയാതെ അകത്തുകടക്കാനാവും. ടെര്‍മിനലിലേക്കു കടക്കാന്‍ മൂന്നു വഴികളുണ്ടാകും. യാത്രയയ്ക്കാനെത്തുന്നവര്‍ക്കും ഏറെ സൗകര്യപ്രദമായി ഇതു മാറും. ഷോപ്പിങ്ങിനും മറ്റുമായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്യും. ഗോള്‍ഫ് കോഴ്‌സ് രണ്ടാംഘട്ട വികസനം പുരോഗമിക്കുന്നു. ഇതോടൊപ്പം ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലസ്, അക്വാട്ടിക് കോംപ്ലക്‌സ് എന്നിവ നിര്‍മിക്കും. ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ കാണികള്‍ക്കായി 2600 ഇരിപ്പിടങ്ങളുണ്ടാകും. നിര്‍മാണം നടന്നുവരുന്ന ട്രേഡ് ഫെയര്‍ സെന്റര്‍, എയര്‍പോര്‍ട്ട് മ്യൂസിയം, കേരളത്തിലെ ആദ്യത്തെ 110 കെവി ഹൈബ്രിഡ് സബ് സ്‌റ്റേഷന്‍ എന്നിവ ഉടന്‍ പൂര്‍ത്തിയാക്കും. ട്രേഡ് ഫെയര്‍ സെന്ററും മ്യൂസിയവും മൂന്നു മാസത്തിനകം തുറന്നുകൊടുക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
മെട്രോ റയില്‍ പദ്ധതി നെടുമ്പാശേരിയിലേക്കു നീട്ടുന്നത് നിലവിലുള്ള അലൈന്‍മെന്റില്‍ പണി തുടങ്ങിയശേഷം ഗൗരവമായി ആലോചിക്കും. അങ്കമാലിയില്‍ നിന്നു വിമാനത്താവളത്തിലേക്കു പുതിയ റോഡ് നിര്‍മിക്കുന്ന ആവശ്യം തത്വത്തില്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അത്താണിയില്‍ നിന്നു വിമാനത്താവളത്തിലേക്കുള്ള റോഡ് നാലുവരിയാക്കി വികസിപ്പിക്കും. വളവുകള്‍, റയില്‍വേ മേല്‍പാലം എന്നിവിടങ്ങളില്‍ റോഡിന് ആറു വരി വീതിയുണ്ടാകും. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ പൂര്‍ത്തീകരണത്തിനും മുന്‍ഗണന നല്‍കും
പാമോയില്‍ ; പി സി ജോര്‍ജിന്റെ ഔദ്യോഗിക വിശദീകരണം
By rohit c raju 9/25/2011 02:34:00 PM
ജനാധിപത്യത്തില്‍ ജനങ്ങളുടെ ഇച്ഛയും സ്വാതന്ത്ര്യവുമാണ് ഏറ്റവും വലുതെന്ന വിശ്വാസത്തോടെ ആണ് എക്കാലവും ഞാന്‍ വിഷയങ്ങളെ സമീപിച്ചിട്ടുള്ളത്. ഭരണഘടനാനുസൃതമായ നമ്മുടെ വ്യവസ്ഥിതിയില്‍ അവസാന വിജയം സത്യത്തിനും നീതിക്കുമായിരിക്കുമെന്ന അടിയുറച്ച വിശ്വാസമാണ് എന്നും എന്നെ മുന്നോട്ട് നയിച്ചിട്ടുള്ളത്. ഇതുകൊണ്ടാണ് പാമോയില്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി 2011 ആഗസ്ത് 8-ന് പുറപ്പെടുവിച്ച വിധിയിലെ അപാകങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ ഇന്ത്യന്‍ പ്രസിഡന്റിന് 2011 സപ്തംബര്‍ ആറിന് കത്തയച്ചത്. ഒരു പൗരന്‍ എന്ന നിലയില്‍ ഒരു ജഡ്ജിയുടെ വിധിന്യായത്തിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ എനിക്കുള്ള അവകാശം യു.ഡി.എഫിലെ ഘടകകക്ഷികളും ജനങ്ങളും ഇതിനോടകം അംഗീകരിച്ചു എന്നാണ് എന്റെ വിശ്വാസം. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ബി.ജെ.പി. പ്രസിഡന്റും ചീഫ് വിപ്പ് സ്ഥാനത്തുനിന്നുള്ള എന്റെ രാജി ആവശ്യപ്പെടുകയുണ്ടായി.
''ഏതോ ഉപദേശകര്‍ നല്‍കിയ തെറ്റായ ഉപദേശം കേട്ട്'' ഞാന്‍ ചെയ്ത 'മഠയത്തര'മാണ് രാഷ്ട്രപതിക്ക് കത്തെഴുതിയ എന്റെ നടപടിയെന്നും ഇത് 'ബുദ്ധികെട്ട അതിസാമര്‍ഥ്യ'മാണ് എന്നും പ്രതിപക്ഷനേതാവ് വി.എസ്. വ്യക്തമാക്കുകയുണ്ടായി. ഞാന്‍ ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണെന്നും അച്യുതാനന്ദന്‍ പറയുകയുണ്ടായി. അച്യുതാനന്ദന്‍ ജുഡീഷ്യറിയെ വെല്ലുവിളിച്ചതിന്റെ ഒന്നിലേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജി സിരിജഗന്‍, സര്‍ക്കാറിനെതിരെ ഒരു വിധി പ്രഖ്യാപിച്ചപ്പോള്‍, ആ ജഡ്ജിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല. ജഡ്ജി സിരിജഗന്റെ ഓഫീസ് നിക്ഷിപ്തതാത്പര്യക്കാരുമായി ഒത്തുകളിക്കുന്നുവെന്ന ധ്വനിവരുന്ന പ്രസ്താവനയാണ് അന്ന് അച്യുതാനന്ദന്‍ നടത്തിയത്. അതിനുമുമ്പ് പാമോയില്‍ ഇറക്കുമതി അനുവദിക്കണം എന്ന വിധി പ്രഖ്യാപിച്ച ജഡ്ജിക്കെതിരെ അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനകളും ആരും മറന്നിട്ടില്ല. ലാവലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന വിധി പ്രഖ്യാപിച്ച കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. ബാലിയെ സുപ്രീംകോടതി ജഡ്ജി ആക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗികമായി കത്തെഴുതിയ ആളാണ് അച്യുതാനന്ദന്‍.
രാഷ്ട്രപതിക്ക് കത്തയച്ച എന്റെ നടപടി 'ഭരണഘടനാ വിരുദ്ധവും', 'ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കവും' ആണെന്ന ആരോപണത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാതെ വയ്യ. എന്റെ നടപടി എങ്ങനെയാണ് ഭരണഘടനാവിരുദ്ധമാകുന്നതെന്ന് വിശദീകരിക്കാന്‍ ഇക്കാര്യം ഉന്നയിച്ചവര്‍ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. ''ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്'' എന്റെ നടപടിയെന്ന ചിലരുടെ പരാമര്‍ശത്തോടും ഞാന്‍ വിയോജിക്കാനാഗ്രഹിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളായ കോടതികള്‍, സി.എ.ജി., ഗവര്‍ണര്‍ എന്നിവയെ നിരന്തരം ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നാണ് എന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സി.പി.എമ്മിന്റെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ മേല്‍പ്പറഞ്ഞ ഭരണഘടനാ സ്ഥാപനങ്ങളെ തുടര്‍ച്ചയായി വെല്ലുവിളിച്ചുവരുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും.
എന്നാല്‍ എന്റെ നടപടിയെ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നടപടിയായി കാണുന്നവര്‍ പക്ഷേ, എങ്ങനെയാണ് ഞാന്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നില്ല. ജുഡീഷ്യറിയെ നവീകരിക്കാനുള്ള നടപടികള്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി നടന്നുവരികയാണ്. അഴിമതിയാരോപണങ്ങള്‍ നേരിട്ട സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന പി.ടി. ദിനകരന്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മുമ്പായി രാജിവെച്ചു. 2011 ആഗസ്ത് ഒന്നിന് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നും അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് രാജിവെക്കുകയുണ്ടായി. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും ബന്ധുക്കള്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഉന്നതതലത്തില്‍ നടക്കുമെന്നാണ് വിശ്വസിക്കുന്നത്. ജുഡീഷ്യറിയെ കൂടുതല്‍ ഉത്തരവാദിത്വമുള്ളതാക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ജുഡീഷ്യല്‍ സ്റ്റാന്റേര്‍ഡ്‌സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്ലിന് 2010 ഒക്ടോബര്‍ 5ന്തന്നെ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കിയിരുന്നു. ഈ ബില്ലിന് 2011 ആഗസ്ത് 24 ന് കേന്ദ്ര നിയമകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകാരം നല്കുകയുണ്ടായി.
സീനിയര്‍ ജഡ്ജിമാര്‍ക്ക് എതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാന്‍ പ്രസ്തുത ബില്ലില്‍ നിര്‍ദേശിക്കപ്പെട്ട 'നാഷണല്‍ ജുഡീഷ്യല്‍ ഓവര്‍സൈറ്റ് കമ്മിറ്റി'യില്‍ രണ്ട് 'നോണ്‍ ജുഡീഷ്യല്‍' അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നുവരെ പാര്‍ലമെന്ററി സ്റ്റാാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സോഷ്യല്‍ വാച്ച്'പോലുള്ള സന്നദ്ധ സംഘടനകള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ ജുഡീഷ്യറിയെ നവീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്കിവരുന്നുണ്ട്. ഇതൊന്നും ഭരണഘടനാവിരുദ്ധമായി ആരുംതന്നെ വിലയിരുത്തിയിട്ടില്ല. ഈ ശ്രമങ്ങള്‍ക്ക് സമാന്തരമായി ജുഡീഷ്യറിയെ നവീകരിക്കാനും ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്താനുമുള്ള ഒരു എളിയ ശ്രമമാണ് ഉത്തരവാദിത്വബോധമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ ചെയ്തത്.
വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ കത്തയയ്ക്കാനുള്ള എന്റെ അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇതുവരെ പൊതുമണ്ഡലത്തില്‍ നടന്നത്. എന്നാല്‍ കത്തില്‍ ഞാന്‍ പരാമര്‍ശിച്ച വിഷയത്തെക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നില്ലെന്നത് എന്നെ വേദനിപ്പിക്കുന്നു. അക്കാര്യത്തെക്കുറിച്ചുകൂടി ചില വസ്തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാമോയില്‍ കേസില്‍ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫയുടെ 2011 ആഗസ്ത് 8 ലെ ഉത്തരവിലെ ഗുരുതരമായ അപാകങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് തികച്ചും ഭരണപരമായ പരിഹാരം തേടിയാണ് ഞാന്‍ രാഷ്ട്രപതിക്ക് കത്തയച്ചത്.
സുപ്രീംകോടതി, ഹൈക്കോടതി എന്നിവയുടെ വിധിന്യായങ്ങള്‍ക്കെതിരെയാണ് മേല്‍പ്പറഞ്ഞ ജഡ്ജിയുടെ വിധിന്യായം എന്നാണ് ഞാന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. 1990-ല്‍ അലഹാബാദ് ഹൈക്കോടതി ശ്യാമചരണും സ്റ്റേറ്റ് ഓഫ് യു.പി.യും തമ്മില്‍ നടന്ന കേസില്‍ പുറപ്പെടുവിച്ച വിധിന്യായം രണ്‍ധീര്‍സിങ് റാണ 1997 (1) എസ്.സി.സി. 36, റീത്താ നാഗ് 2009 (9) എസ്.സി.സി. 129 എന്നീ വിധിന്യായങ്ങള്‍. സുപ്രീംകോടതിയുടെ കിഷന്‍ലാലും ധര്‍മേന്ദ്ര ബാഫ്‌നയും തമ്മില്‍ 2009 (7) എസ്.സി.സി. 685 എന്ന വിധിന്യായം സുപ്രീംകോടതി ബാബുഭായ് 2010 (12)എസ്.സി.സി. 254 എന്നീ വിധിന്യായങ്ങള്‍ക്കെതിരാണ് പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതി ജഡ്ജി വി.കെ. ഹനീഫയുടെ വിധിന്യായം എന്നതാണ് എന്റെ വാദം. എന്റെ കത്ത് കോടതി വിധിന്യായത്തിനെതിരായ അപ്പീല്‍ തേടലല്ല, മറിച്ച് ജുഡീഷ്യറിയുടെ സമീപനത്തിനെതിരായ അച്ചടക്കവുമായി ബന്ധപ്പെട്ട ഭരണപരമായ നടപടികള്‍ക്ക് വേണ്ടിയാണ്. മേല്‍പ്പറഞ്ഞ സുപ്രീംകോടതി/ഹൈക്കോടതി വിധിന്യായങ്ങളിലൂടെ ബന്ധപ്പെട്ട ജഡ്ജിമാര്‍ മുന്നോട്ടുവെച്ച പ്രധാന നിരീക്ഷണങ്ങളെ ഇപ്രകാരം ചുരുക്കാം.
(എ) ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ സെക്ഷന്‍ 173 (8) പ്രകാരം പ്രോസിക്യൂഷനോ പ്രതിക്കോ ഒരു അവകാശം എന്ന നിലയില്‍ കോടതിയില്‍നിന്ന് തുടരന്വേഷണം ആവശ്യപ്പെടാനാവില്ല. ഏതന്വേഷണത്തിനും ഒരു അവസാനം (/ഹൃമാഹറള്‍) ഉണ്ടാവണം എന്നതിനാലാണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അന്വേഷണം അവസാനിക്കും എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
(ബി) അന്വേഷണം കളങ്കിതമോ അന്യായമായ രീതിയിലുള്ളതോ ആണെങ്കില്‍ മാത്രമേ കോടതി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടുള്ളൂ.
(സി) ജഡ്ജി സ്വന്തമായി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടില്ല.
(ഡി) അന്വേഷണം അന്യായവും കളങ്കരഹിതവും പക്ഷപാതപരവും നടപടിക്രമങ്ങള്‍ക്കെതിരും ആണെങ്കില്‍ മാത്രമേ കോടതിക്ക് അന്വേഷണത്തില്‍ ഇടപെടാനാവൂ.
മേല്‍പ്പറഞ്ഞ സുപ്രീംകോടതി/ഹൈക്കോടതി വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫയുടെ നടപടിയില്‍ അപാകമുണ്ടെന്ന നിഗമനത്തില്‍ ഞാനെത്തിച്ചേര്‍ന്നത്. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി ഈ കേസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോള്‍ എടുക്കുക വഴി ഭരണഘടന വിഭാവനം ചെയ്യുന്ന നീതിന്യായ ഭരണസംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ് ചെയ്തത് എന്ന് ഞാന്‍ കത്തില്‍ വ്യക്തമാക്കിയത്. ജഡ്ജി ഈ ഉത്തരവിലൂടെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോെളടുക്കുകയും അതുവഴി കേസിലെ 23-ാം സാക്ഷിയായ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്തില്ല എങ്കില്‍ താന്‍ ഇനിയും തുടരന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടിരിക്കും എന്ന അദൃശ്യസന്ദേശം നല്കുകയുമാണ് ചെയ്തത് എന്നതാണ് പൗരനെന്ന നിലയിലുള്ള എന്റെ വാദം. മാത്രമല്ല, 2011 ആഗസ്ത് 8ലെ വിധിപ്രഖ്യാപനത്തിനുശേഷം പ്രസ്തുത ജഡ്ജി തന്റെ വിധിന്യായത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരെ സ്വന്തം ചേംബറില്‍ വിളിച്ച് വിശദീകരിച്ചതായി എനിക്ക് വിവരം ലഭിച്ച കാര്യവും ഞാന്‍ എന്റെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.നിരന്തര നിരീക്ഷണങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വിധേയമാകുന്നു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി.
മേല്‍പ്പറഞ്ഞ വാദങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതി ജഡ്ജി വി.കെ. ഹനീഫയുടെ വിധി തിരുത്തപ്പെടേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അക്കാര്യം ഇന്ത്യയുടെ രാഷ്ട്രപതിയെ അറിയിക്കേണ്ടത് എന്റെ ചുമതലയാണെന്ന് ഞാന്‍ കരുതുന്നു. ഉത്തരവാദിത്വബോധമുള്ള ഒരു പൗരനെന്ന നിലയില്‍ ആ കടമ നിറവേറ്റുകയാണ് ഞാന്‍ ചെയ്തത്. പൗരധര്‍മം അരക്കിട്ടുറപ്പിക്കാനുള്ള എന്റെ പോരാട്ടത്തെ എല്ലാ ജനങ്ങളും പിന്തുണയ്ക്കുമെന്ന് ഞാന്‍ കരുതുന്നു
മാരാരിക്കുളത്തെ സി പി എം സമരം : പാര്‍ട്ടി സമ്മേളനങ്ങള്‍ പിടിച്ചെടുക്കാനുളള ഐസക്കിന്റെ തന്ത്രം
By Unknown 9/25/2011 11:09:00 AM
പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തുന്നതിനായി കോമളപുരത്തെ സ്പിന്നേഴ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് അണികളെ പറ്റിച്ചതിന്റെ ജാള്യത മറയ്ക്കാന്‍ തോമസ് ഐസക് ആസൂത്രണം ചെയ്ത സമരം സി പി എമ്മിന് തന്നെ ബാധ്യതയാകുന്നു.
ജില്ലയിലെ പാര്‍ട്ടിയില്‍ മേധാവിത്വം ഉറപ്പിക്കുന്നതിന് സ്ഥലം എം എല്‍ എ നടത്തുന്നതാണ് ഈ സമരാഭാസമെന്ന് ഇതിനോടകം വ്യക്തമായതോടെ പലരും വിട്ടു നില്‍ക്കുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി മുതല്‍ പാര്‍ട്ടി ബന്ധുക്കള്‍ക്ക് വരെ സ്പിന്നേഴ്‌സില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് നടക്കാതെ വന്നതോടെ പലരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ സമരത്തിലൂടെ ഇതിനെ തരണം ചെയ്യാനുളള നീക്കമാണ് സി പി എം നടത്തുന്നത്. ഇന്നലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കലവൂരില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം എന്ന പേരില്‍ ഐസക്ക് 24 മണിക്കൂര്‍ സമരം തുടങ്ങിയത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം യാതൊന്നും ഈ മേഖലയ്ക്കായി ചെയ്യാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ ഉദ്ഘാടനം ചെയ്ത് പണം കളഞ്ഞതാണെന്ന വസ്തുത ജനങ്ങള്‍ക്കും ബോധ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മാസങ്ങളുടെ മാത്രം പ്രായമുളള യു ഡി എഫ് സര്‍ക്കാരിനെതിരെ വികസനത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന സമരം അനാവശ്യമാണെന്ന നിലപാടാണ് പാര്‍ട്ടിക്കുളളില്‍ പോലും ഉളളത്.
ഘടക കക്ഷികള്‍ പ്രത്യേകിച്ച് സി പി ഐയും ഇത്തരത്തിലുളള അഭിപ്രായക്കാരാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ജി സുധാകരനുമായി കെമ്പുകോര്‍ക്കുന്ന ഐസക് പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷകനാണെന്ന് വരുത്തി തീര്‍ത്ത് അണികള്‍ക്കിടയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനുളള നീക്കമാണ് നടത്തുന്നത്. കലവൂരില്‍ ഇന്നലെ പിണറായി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന്റെ പോസ്റ്ററില്‍ നിന്നും ജി സുധാകരന്റെ പേര് ഒഴിവാക്കിയത് ഇന്നലെ ഏറെ വിവാദമായിരുന്നു. ചടങ്ങില്‍ അധ്യക്ഷനായിരുന്ന തന്റെ പേര് മനപ്പൂര്‍വ്വം തളളിയതാണെന്ന സൂചനയും സുധാകരന് കിട്ടിയിട്ടുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പദ്ധതികള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന സ്വീകരണത്തില്‍ വിറളി പൂണ്ടാണ് സി പി എം ഇപ്പോള്‍ സമര മാര്‍ഗം അവലംബിച്ചിരിക്കുന്നത്
Saturday, September 24, 2011
ഇടത് യുവസംഘടനകളുടെ ഗതികേട്
By Unknown 9/24/2011 01:50:00 PM
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ ഇടതുപക്ഷ യുവജന സംഘടനകള്‍ ഈ മാസം 26-ാം തീയതി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനൊരുങ്ങുന്നു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായത്തെപ്പറ്റി യു.ഡി.എഫ് സര്‍ക്കാര്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല.
പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമാരംഭിച്ചു എന്ന ഏതോ അറിവിന്റെ അടിസ്ഥാനത്തിലാണ് ഇടത് യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. നിഴലിനോട് യുദ്ധം ചെയ്യാന്‍ രസമായിരിക്കും. അവിടെ തോല്‍വിയും ജയവും ഇല്ല. അതുപോലെ ഒരു നിഴല്‍വേട്ടയാണ് ഇടതുയുവാക്കളുടെ ഈ സമരമെന്ന് കരുതാം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 55 വയസ്സാണ്. കുറുക്കുവഴിയേ പെന്‍ഷന്‍ ഏകീകരണം എന്ന പേരില്‍ അത് ഒരു വയസ്സോളം നീട്ടിക്കൊടുത്തത് കഴിഞ്ഞ ഇടതുസര്‍ക്കാരാണ്. തികച്ചും വികലവും അശാസ്ത്രീയവുമായിരുന്നു ആ നടപടി. എന്തെന്നാല്‍ പലദിവസങ്ങളായി സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടവരെല്ലാം മാര്‍ച്ച് 31-ാം തീയതി കൂട്ടത്തോടെ പണി നിര്‍ത്തിപ്പോകേണ്ട അവസ്ഥ അതുമൂലം ഉണ്ടായി. പി.എസ്.സി വഴിയുള്ള നിയമനം പലതരം ഘട്ടങ്ങളില്‍ കിടക്കുമ്പോള്‍ ഒറ്റയടിക്ക് വിരമിക്കുന്ന പതിനായിരക്കണക്കിന് ജീവനക്കാരുടെ ഒഴിവ് പിറ്റേദിവസം തന്നെ നികത്താന്‍ പ്രായോഗിക വിഷമതയുണ്ട്. വിരമിക്കുന്നവരുടെയെല്ലാം പെന്‍ഷന്‍ ആനുകൂല്യം കൊടുത്തുതീര്‍ക്കാനും വിഷമം നേരിടുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം ഈ തുഗ്ലക്ക് പരിഷ്‌കാരത്തിന്റെ കെടുതി സംസ്ഥാനം അനുഭവിച്ചു. ഓഫീസുകള്‍ മുഴുവന്‍ മാര്‍ച്ച് മാസം വിരമിക്കുന്നവരുടെ യാത്രയയപ്പ് ബഹളങ്ങളില്‍ മുങ്ങി. ഓഫീസിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു.
ചില വകുപ്പുകള്‍ക്ക് പെന്‍ഷന്‍ ആകുന്നവരുടെ ആനുകൂല്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന ജോലി മാത്രം ചെയ്യാനേ നേരമുണ്ടായുള്ളൂ. ഇതുമൂലം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നാട്ടുകാര്‍ക്ക് ലഭിക്കേണ്ട അവശ്യസേവനങ്ങള്‍ പോലും തടസ്സപ്പെട്ടു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്വാഭാവികമായും ആലോചിച്ചിരിക്കാം. വര്‍ഷാവര്‍ഷം പെന്‍ഷന്‍ ഏകീകരണത്തിന്റെ പേരില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഇടതുസര്‍ക്കാര്‍ ഇതുപോലെ പല കന്നംതിരിവുകളും ചെയ്തുവെച്ചിട്ടുണ്ട്. അതൊക്കെ മാറ്റിയെടുക്കേണ്ടത് ഉത്തരവാദിത്വമുള്ള ഭരണാധികാരികളുടെ ചുമതലയാണ്. അത് ചെയ്യാനുള്ള ആലോചന ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തി. പെന്‍ഷന്‍ ഏകീകരണത്തിന് പകരം പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന സര്‍വീസ് സംഘടനകളുടെ ചിരകാല ആവശ്യം സ്വാഭാവികമായും സംഘടനാ പ്രതിനിധികള്‍ സര്‍ക്കാരിന്റെ മുന്നില്‍ വച്ചിട്ടുണ്ടാകാം. അതില്‍ ഇടതുപക്ഷ സംഘടനകളും ഉള്‍പ്പെടും. യുവജനങ്ങളുടെ തൊഴില്‍ അവസരം നഷ്ടപ്പെടും എന്നുകരുതി ആരും ആ ആവശ്യത്തില്‍ നിന്ന് മാറിനിന്നിട്ടില്ല. ഇപ്പോള്‍ ഇടതു യുവാക്കള്‍ ഇല്ലാത്ത തീരുമാനത്തിനെതിരെ സമരം പ്രഖ്യാപിച്ച് രംഗത്തുവരുമ്പോള്‍ സി.പി.എം ഉള്‍പ്പെടെ ഇടതുപക്ഷ സംഘടനകള്‍ക്ക് ഈ വിഷയത്തിലുള്ള നിലപാട് എന്തെന്ന് പരസ്യമായി വ്യക്തമാക്കാന്‍ ബാധ്യതയുണ്ട്.
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ആയി നിലനില്‍ക്കുന്ന ഏകസംസ്ഥാനം കേരളമാണ്.
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ആയി നിലനില്‍ക്കുന്ന ഏകസംസ്ഥാനം കേരളമാണ്.
രൂക്ഷമായ തൊഴിലില്ലായ്മ നിലനിന്ന കാലത്ത് ഇ.എം.എസ് സര്‍ക്കാരാണ് കേരളത്തിലെ പെന്‍ഷന്‍ പ്രായം 58ല്‍ നിന്ന് 55 വയസ്സായി കുറച്ചത്. ഇത് പുനഃപരിശോധിക്കാന്‍ സമയമായി എന്ന് ബോധ്യമുള്ളതുകൊണ്ടാകണമെല്ലോ കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പെന്‍ഷന്‍ ഏകീകരണമെന്ന പേരില്‍ ഒരുകൊല്ലത്തോളം വിരമിക്കല്‍ കാലാവധി നീട്ടിക്കൊടുത്തത്. അപ്രായോഗികവും അശാസ്ത്രീയവുമായ ആ നടപടിയ്‌ക്കെതിരെ ഇപ്പോള്‍ സമരസജ്ജരായി രംഗത്തുവന്നിരിക്കുന്ന യുവസംഘടനകളെ അന്നൊന്നും കണ്ടില്ല. തൊഴിലില്ലായ്മയോ യുവാക്കളുടെ ക്ഷേമമോ ഒന്നുമല്ല ഈ സംഘടനകളുടെ പ്രഖ്യാപിത സമരത്തിന്റെ ലക്ഷ്യം. കക്ഷിരാഷ്ട്രീയത്തിന്റെ കുന്നായ്മകളില്‍ പ്രതിഷേധിച്ച് അകന്നുകൊണ്ടിരിക്കുന്ന അണികളെ പിടിച്ചുനിര്‍ത്തണം. തികച്ചും സ്വാര്‍ത്ഥമായ രാഷ്ട്രീയലാഭത്തിനുവേണ്ടി ജനവിരുദ്ധ സമരം നടത്താന്‍ മടിയില്ലാത്തവര്‍ സമരവിഷയം തിരഞ്ഞ് ഇല്ലാത്ത തീരുമാനത്തിനെതിരെ മാര്‍ച്ച് നടത്താന്‍ ഒരുങ്ങുമ്പോള്‍ സാമാന്യജനം ചിരിക്കുകയാണ്.
ദേശാഭിമാനിയില്‍ 'ജാഗ്രതക്കുറവ്' അയോഗ്യതയല്ല; ജയരാജന്മാര്‍ക്കും
By Unknown 9/24/2011 01:16:00 PM
കര്‍ഷകസംഘം ഓഫീസ് സെക്രട്ടറി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.പി പദ്മനാഭനെതിരെ
'ജാഗ്രതക്കുറവി'ന്റെ പേരില്‍ അച്ചടക്ക നടപടിയെടുത്ത സി.പി.എം ഇതേ രീതിയില്‍ ജാഗ്രതക്കുറവു കാണിച്ച ഒരുപിടി നേതാക്കളെ ഇതിനു മുമ്പ് സംരക്ഷിച്ചു.ദേശാഭിമാനിയില്‍ നടന്ന നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രതക്കുറവു കാണിച്ച സി.പി.എം നേതാക്കളായ ഇ.പി ജയരാജന്‍, പി ജയരാജന്‍, വി.വി ദക്ഷിണാമൂര്‍ത്തി, എം സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കാത്ത പാര്‍ട്ടിയാണ് സമാനസ്വഭാവമുള്ള സംഭവത്തില്‍ സി.കെ.പിയെ ബലിയാടാക്കിയത്. ലോട്ടറിരാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് കോടികള്‍ വാങ്ങിച്ച സംഭവത്തില്‍ ഇ.പി ജയരാജനു മേല്‍ പാര്‍ട്ടി ജാഗ്രതക്കുറവ് ആരോപിച്ചിരുന്നു.ജയരാജനെ തല്‍ക്കാലം ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് മാറ്റിയതല്ലാതെ പാര്‍ട്ടിയില്‍ തരംതാഴ്ത്തിയില്ല. ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് പിന്നീട് തിരികെ കൊണ്ടുവരികയും ചെയ്തു.
നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജരായിരിക്കേ ദേശാഭിമാനിയിലെ സര്‍ക്കുലേഷന്‍ ചുമതലയുള്ള യു. കെ. സജീവന്‍ എന്നയാള്‍ രണ്ടരലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. ദേശാഭിമാനിയില്‍ കാഷ്യറായിരുന്ന ഇയാളുടെ ഭാര്യ ജെസിയുടെ ഒത്താശയോടെയായിരുന്നു തിരിമറിയെന്നും അന്വേഷണത്തില്‍ ബോധ്യപ്പെടുകയുണ്ടായി. ദേശാഭിമാനിയില്‍ നടന്ന ഈ തട്ടിപ്പിന്റെ പേരില്‍ പി ജയരാജനെതിരേ നടപടിയുണ്ടായില്ലെന്നു മാത്രമല്ല തട്ടിപ്പു നടത്തിയ ജീവനക്കാരന് ഗള്‍ഫിലേക്ക് പോകാനുള്ള സഹായം പാര്‍ട്ടി നേതാക്കള്‍ തന്നെ ചെയ്തുകൊടുക്കുകയുമുണ്ടായി.ദേശാഭിമാനിയില്‍ സമാനരീതിയില്‍ തട്ടിപ്പുകള്‍ വേറെയും നടന്നു. കണ്ണൂര്‍ യൂണിറ്റില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ദേശാഭിമാനി ലോക്കല്‍ സെക്രട്ടറി കൂടിയായ നീലേശ്വരം ബങ്കളം സ്വദേശി കുഞ്ഞിക്കണ്ണന്‍ ആറു ലക്ഷത്തിലധികം രൂപയുടെ വെട്ടിപ്പാണ് നടത്തിയത്. ദേശാഭിമാനി ജീവനക്കാരുടെ വെല്‍ഫയര്‍ സൊസൈറ്റിയിലെ പണവും പാര്‍ട്ടിക്ക് ലെവിയായി അടച്ച ഒന്നരലക്ഷത്തോളം രൂപയുമാണ് തിരിമറി നടത്തിയത്. അന്ന് ജാഗ്രതക്കുറവ് കാണിച്ചതിന്റെ പേരില്‍ യൂണിറ്റ് മാനേജര്‍ എം സുരേന്ദ്രന്റെ പേരില്‍ പാര്‍ട്ടി നടപടി വന്നിട്ടില്ല. കുഞ്ഞിക്കണ്ണനെ കോഴിക്കോടേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. ഇയാള്‍ പിന്നീട് ജോലി രാജിവെച്ച് ഗള്‍ഫിലേക്കു പോയി. പിന്നീടാണ് ദേശാഭിമാനിയിലെ ബാധ്യതകള്‍ തീര്‍ത്തത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ദേശാഭിമാനിയില്‍ കോഴിക്കോട് സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കരിവെള്ളൂര്‍ പെരളത്തെ സുകുമാരന്‍ എട്ടു ലക്ഷത്തിലധികം രൂപ തട്ടിയ സംഭവത്തിലും മാനേജരായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തിക്കെതിരേ ജാഗ്രതക്കുറവിന്റെ പേരില്‍ നടപടി വന്നിട്ടില്ല. തട്ടിപ്പു നടത്തിയയാളുടെ മകന് ദേശാഭിമാനിയില്‍ തന്നെ കണ്ണൂരിലെ പാര്‍ട്ടി ഘടകത്തിന്റെ എതിര്‍പ്പ് മറികടന്ന് ജോലി നല്‍കുകയുമുണ്ടായി. കണ്ണൂരിലെ എ.കെ.ജി ആശുപത്രിയില്‍ നടന്ന കോടികളുടെ വെട്ടിപ്പിലും കാസര്‍ഗോട്ട് സഹകരണ സ്ഥാപനങ്ങളുടെ പണം തിരിമറി നടത്തി ഇപ്പോഴും വെട്ടിപ്പു നടത്തിക്കൊണ്ടിരിക്കുന്ന സംഭവത്തിലുമൊന്നും നടപടിയെടുക്കാതെ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. കാസര്‍ഗോട്ട് മുന്‍ എം.എല്‍.എ കൂടിയായ നേതാവിനെതിരേ സാമ്പത്തികവും അല്ലാത്തതുമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അതൊന്നും ഈ പാര്‍ട്ടിക്ക് പ്രശ്‌നമേയല്ല. സി.കെ.പി പദ്മനാഭനെ പോലുള്ള സി.പി.എമ്മിലെ വംശനാശം നേരിടുന്ന ജനകീയ നേതാക്കളെ പാര്‍ട്ടിസമ്മേളനമാകുമ്പോഴേക്കും ഇല്ലാതാക്കുകയെന്ന അജണ്ടയാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നത്.
പണത്തിനായി രക്തസാക്ഷിയെ കീറിക്കളഞ്ഞ് എസ്.എഫ്.ഐ ക്രൈസ്റ്റ് കോളേജില്‍ മാഗസിന്‍ ഇറക്കി
By rohit c raju 9/24/2011 09:27:00 AM
ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ ക്രൈസ്റ്റ് കോളേജിലെ മാഗസിന്‍ സ്പാരോ പുറത്തിറക്കിയത് എസ്.എഫ്.ഐ യുടെ ഏറ്റവും അവസാനത്തെ രക്തസാക്ഷിയായ എ.ബി.ബിജേഷിവിന്റെ ഫോട്ടോയും, അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള അനുശോചനക്കുറിപ്പും ആദ്യതാളുകളില്‍ ഉള്‍പ്പെടുത്തിയായിരുന്നു. വര്‍ഷങ്ങളായി മാഗസിന്‍ പുറത്തിറക്കുമ്പോള്‍ ക്രൈസ്റ്റിന്റെ (യേശുദേവന്‍) ചിത്രം ആദ്യതാളുകളില്‍ ഉള്‍പ്പെടുത്തുക പതിവാണ്. എന്നാല്‍ ഈ വര്‍ഷത്തെ മാഗസിനില്‍ അതുള്‍പ്പെടുത്തിയിട്ടില്ല എന്ന് മാത്രമല്ല, പ്രിന്‍സിപ്പാളിന്റെയും, മാനേജരുടെയും ചിത്രങ്ങള്‍ അര്‍ഹിക്കുന്ന പ്രധാന്യത്തോടെയല്ല പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രൈസ്റ്റ് കോളേജുമായോ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായോ യാതൊരു ബന്ധവുമില്ലാത്ത എസ്.എഫ്.ഐ.രക്തസാക്ഷി ബിജേഷിന്റെ ചിത്രം രേഖപ്പെടുത്തിയത് മാനേജ്മെന്റിനെ പ്രകോപിപ്പിക്കുകയും, രക്തസാക്ഷിയുടെ ചിത്രം മാഗസിനില്‍നിന്നും കീറിക്കളഞ്ഞ് വിതരണം ചെയ്‌താല്‍ മാത്രമേ കോളേജില്‍നിന്ന് മാഗസിന് അനുവദിച്ചിട്ടുള്ള യൂണിയന്‍ ഫണ്ടായ 50000 രൂപയിലധികം നല്‍കുകയുള്ളൂ എന്ന് പറഞ്ഞപ്പോള്‍ ഫണ്ടിനുവേണ്ടി സ്വന്തം രക്തസാക്ഷിയെ കീറിക്കളയാന്‍ കോളേജിലെ സഖാക്കള്‍ക്ക് യാതൊരു മടിയും ഉണ്ടായില്ല.
മാഗസിന്റെ 7, 8 പേജുകള്‍ കീറിക്കളഞ്ഞ നിലയിലാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. ഏരിയ, ജില്ലാ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം ഗത്യന്തരമില്ലാതെ പേജുകള്‍ കീറിക്കളഞ്ഞതും എസ്.എഫ്.ഐ നേതൃത്വമാണ്. മാനേജുമെന്റിന് മുമ്പില്‍ സംഘടന മുട്ടുമടക്കിയത്തില്‍ എതിര്‍പ്പുമായി സംഘടനയില്‍തന്നെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. രക്തസാക്ഷിയെ വിസ്മരിച്ച് ഫണ്ടിന് പുറകെ പോയ സംഘടനാ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ ഈ മാസം നടക്കുന്ന കോളേജ് യൂണിയന്‍ ഇലക്ഷനില്‍ ഒരു വിഭാഗം നിലപാട് വ്യക്തമാക്കും എന്നറിയുന്നുകോട്ടയം ഓർമ: വൻ ചുവപ്പുസേനയെ തിരുവനന്തപുരത്തിറക്കാൻ സിപിഎം
By rohit c raju 9/24/2011 09:18:00 AM
തിരുവനന്തപുരം: ഫെബ്രുവരിയിൽ തലസ്ഥാനത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ അച്ചടക്കം ഉറപ്പുവരുത്താൻ തീവ്രപരിശീലനം ലഭിച്ച വൻ ചുവപ്പുസേന. കഴിഞ്ഞ കോട്ടയം സമ്മേളനം നൽകിയ ദുരനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണു നടപടി. സമ്മേളനത്തിനായി 25,000 ചുവപ്പു വൊളന്റിയർമാരെയാണ് അണിനിരത്തുന്നത്. ഇതുവരെ ഒരു സംസ്ഥാന സമ്മേളനത്തിലും ഇത്രയധികം സേനാംഗങ്ങളെ ഇറക്കിയിട്ടില്ല.
തലസ്ഥാനജില്ലയിലെ ഓരോ ലോക്കൽ കമ്മിറ്റിയും മൂന്നു പ്ളറ്റൂണുകളെ പരിശീലിപ്പിച്ചു വിന്യസിപ്പിക്കാനാണു നിർദേശം. ഒരു ടീമിൽ 33 പേർ വീതം. അങ്ങനെ പുരുഷന്മാരുടെ രണ്ടു സംഘവും, വനിതകളുടെ ഒരു സംഘവും. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വേറെ. 101 പേരുടെ ഓരോ സംഘത്തെ തലസ്ഥാനജില്ലയിലെ 248 ലോക്കൽകമ്മിറ്റികൾ പരിശീലിപ്പിച്ചു രംഗത്തിറക്കും. സമ്മേളന സമാപനദിവസം ഇവരുടെ പരേഡ് ഉണ്ടായിരിക്കും.
സമാപനദിനത്തിലെ പ്രകടനത്തിലും പൊതുസമ്മേളനത്തിലും ഇവരായിരിക്കും സുരക്ഷാഭടന്മാർ. മുൻകാല സിപിഎം സമ്മേളനങ്ങളിൽ ഏറി വന്നാൽ പതിനായിരം പേരുടെ സേനയെയാണു വിന്യസിച്ചുപോന്നത്. കോട്ടയം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം അലങ്കോലമായതിന്റെ നാണക്കേട് പാർട്ടിയെ ഇപ്പോഴും വേട്ടയാടുകയാണ്. വി.എസ്. അച്യുതാനന്ദൻ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലേക്കു കുപ്പിയേറ് നടന്നു. തുടർന്ന് രൂക്ഷമായ ഭാഷയിൽ പിണറായിക്കു സംസാരിക്കേണ്ടിവന്നു.
മദ്യപിച്ചുവന്നവർ സമ്മേളനം അലങ്കോലമാക്കി എന്ന വിശദീകരണമാണു പുറത്തു നൽകിയതെങ്കിലും കേഡർ പാർട്ടിയുടെ സമ്മേളനത്തിനു ചേരാത്ത സംഭവങ്ങളാണുണ്ടായതെന്നു പാർട്ടിക്കു ബോധ്യമായിരുന്നു. ചുവപ്പുസേനയുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്നും കണ്ടു. ചുവന്ന കൊടിയും, വി.എസിന്റെ ചിത്രവുമായി വന്നവരെ പാർട്ടിക്കാരെന്നു കണ്ട് അകത്തു കടത്താൻ അനുവദിച്ചതാണു പ്രശ്നമെന്നു വിശദീകരിക്കപ്പെട്ടു.
ഈ സംഭവത്തെ തുടർന്നാണു വൊളന്റിയർമാരുടെ റിക്രൂട്ട്മെന്റും പരിശീലനവും മെച്ചപ്പെടുത്താൻ നിശ്ചയിച്ചത്. പ്രകടനത്തിലും പൊതുസമ്മേളനത്തിലും രണ്ടുലക്ഷം പേരെ അണിനിരത്താനും പാർട്ടി നിശ്ചയിച്ചു. ഒരു ലക്ഷം പേർ വനിതകളായിരിക്കും. ശംഖുമുഖത്തായിരിക്കും സമാപനസമ്മേളനം. പ്രതിനിധി സമ്മേളനം എകെജി ഹാളിൽ. ജനറൽസെക്രട്ടറി പ്രകാശ് കാരാട്ട് അടക്കം പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ വലിയ നിര തന്നെ സംസ്ഥാന സമ്മേളനത്തിനെത്തും. സംസ്ഥാന സമ്മേളനത്തിന്റെ ചുവരെഴുത്തുകൾ തലസ്ഥാനത്തു പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു
തലസ്ഥാനജില്ലയിലെ ഓരോ ലോക്കൽ കമ്മിറ്റിയും മൂന്നു പ്ളറ്റൂണുകളെ പരിശീലിപ്പിച്ചു വിന്യസിപ്പിക്കാനാണു നിർദേശം. ഒരു ടീമിൽ 33 പേർ വീതം. അങ്ങനെ പുരുഷന്മാരുടെ രണ്ടു സംഘവും, വനിതകളുടെ ഒരു സംഘവും. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വേറെ. 101 പേരുടെ ഓരോ സംഘത്തെ തലസ്ഥാനജില്ലയിലെ 248 ലോക്കൽകമ്മിറ്റികൾ പരിശീലിപ്പിച്ചു രംഗത്തിറക്കും. സമ്മേളന സമാപനദിവസം ഇവരുടെ പരേഡ് ഉണ്ടായിരിക്കും.
സമാപനദിനത്തിലെ പ്രകടനത്തിലും പൊതുസമ്മേളനത്തിലും ഇവരായിരിക്കും സുരക്ഷാഭടന്മാർ. മുൻകാല സിപിഎം സമ്മേളനങ്ങളിൽ ഏറി വന്നാൽ പതിനായിരം പേരുടെ സേനയെയാണു വിന്യസിച്ചുപോന്നത്. കോട്ടയം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം അലങ്കോലമായതിന്റെ നാണക്കേട് പാർട്ടിയെ ഇപ്പോഴും വേട്ടയാടുകയാണ്. വി.എസ്. അച്യുതാനന്ദൻ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലേക്കു കുപ്പിയേറ് നടന്നു. തുടർന്ന് രൂക്ഷമായ ഭാഷയിൽ പിണറായിക്കു സംസാരിക്കേണ്ടിവന്നു.
മദ്യപിച്ചുവന്നവർ സമ്മേളനം അലങ്കോലമാക്കി എന്ന വിശദീകരണമാണു പുറത്തു നൽകിയതെങ്കിലും കേഡർ പാർട്ടിയുടെ സമ്മേളനത്തിനു ചേരാത്ത സംഭവങ്ങളാണുണ്ടായതെന്നു പാർട്ടിക്കു ബോധ്യമായിരുന്നു. ചുവപ്പുസേനയുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്നും കണ്ടു. ചുവന്ന കൊടിയും, വി.എസിന്റെ ചിത്രവുമായി വന്നവരെ പാർട്ടിക്കാരെന്നു കണ്ട് അകത്തു കടത്താൻ അനുവദിച്ചതാണു പ്രശ്നമെന്നു വിശദീകരിക്കപ്പെട്ടു.
ഈ സംഭവത്തെ തുടർന്നാണു വൊളന്റിയർമാരുടെ റിക്രൂട്ട്മെന്റും പരിശീലനവും മെച്ചപ്പെടുത്താൻ നിശ്ചയിച്ചത്. പ്രകടനത്തിലും പൊതുസമ്മേളനത്തിലും രണ്ടുലക്ഷം പേരെ അണിനിരത്താനും പാർട്ടി നിശ്ചയിച്ചു. ഒരു ലക്ഷം പേർ വനിതകളായിരിക്കും. ശംഖുമുഖത്തായിരിക്കും സമാപനസമ്മേളനം. പ്രതിനിധി സമ്മേളനം എകെജി ഹാളിൽ. ജനറൽസെക്രട്ടറി പ്രകാശ് കാരാട്ട് അടക്കം പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ വലിയ നിര തന്നെ സംസ്ഥാന സമ്മേളനത്തിനെത്തും. സംസ്ഥാന സമ്മേളനത്തിന്റെ ചുവരെഴുത്തുകൾ തലസ്ഥാനത്തു പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു
മുഴുവന്‍ ഗ്രാമങ്ങളിലും ബാങ്കിങ് സേവനം: കേരളം റെക്കോഡിലേക്ക്
By rohit c raju 9/24/2011 07:56:00 AM
കണ്ണൂര്‍: മുഴുവന്‍ ഗ്രാമങ്ങളിലും ബാങ്കിങ് സേവനം എത്തിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന റെക്കോഡ് കേരളത്തിന് സ്വന്തമാവുന്നു. സപ്തംബര്‍ 30ന് ഇതിന്റെ പ്രഖ്യാപനം നടക്കും. ഇടുക്കി ജില്ലയിലെ വിദൂര ഗ്രാമങ്ങളായ ആനവിരട്ടിയിലും കാന്തിപ്പാറയിലുംവരെ ഇനി ബാങ്കിങ് സേവനം കൈയെത്തുംദൂരത്ത് ലഭിക്കും. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ടെന്ന നേട്ടം 2007ല്‍ത്തന്നെ കേരളം കൈവരിച്ചിരുന്നു. ഹരിയാണയോടൊപ്പമാണ് കേരളം ഈ ബഹുമതി പങ്കിട്ടത്.
ബാങ്ക് ശാഖകളില്ലാത്ത സ്ഥലങ്ങളില്‍ സമീപ ശാഖകളുടെ സേവനം പ്രയോജനപ്പെടുത്തിയാണ് അക്കൗണ്ടുകള്‍ തുറന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വാഭിമാന്‍ പദ്ധതിയുടെ ഭാഗമായി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കുകളുടെ സഹകരണത്തോടെയാണ് ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സേവനം ലഭ്യമാക്കുന്നത്. രണ്ടായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനം ഉറപ്പുവരുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ കേരളത്തില്‍ ഇതില്‍ക്കുറവ് ജനസംഖ്യയുള്ള ഗ്രാമങ്ങളിലും പദ്ധതി നടപ്പാക്കി. 2012 മാര്‍ച്ച് 31ന് മുമ്പ് ഈ ലക്ഷ്യം കൈവരിക്കാനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടതെങ്കിലും കേരളം അതിനുമുമ്പേ ഈ നേട്ടത്തിലെത്തി.
സംസ്ഥാനത്ത് രണ്ടായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 120 ഗ്രാമങ്ങളിലും ഇതില്‍ക്കുറവ് ജനസംഖ്യയുള്ള ഏഴ് ഗ്രാമങ്ങളിലുമാണ് ബാങ്ക് ശാഖകള്‍ ഇല്ലാതിരുന്നത്. ഇവിടങ്ങളിലെല്ലാം പുതിയ ബാങ്ക് ശാഖകളോ സാറ്റലൈറ്റ് ശാഖകളോ സ്ഥാപിച്ചും ബിസിനസ് കറസ്‌പോണ്ടന്‍റ് മാതൃക പ്രയോജനപ്പെടുത്തിയുമാണ് ബാങ്കിങ് സേവനം എത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ചതെന്ന് റിസര്‍വ് ബാങ്ക് എ.ജി.എം. കെ.ഡി.ജോസഫ് പറഞ്ഞു. വിദൂര ഗ്രാമങ്ങളിലാണ് ബാങ്കിങ് കറസ്‌പോണ്ടന്‍റ് മാതൃക നടപ്പാക്കിയത്. ബാങ്ക് ചുമതലപ്പടുത്തുന്ന ഏജന്‍സികള്‍ മുഖേന ബാങ്കിങ് സേവനം ലഭ്യമാക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഇതുവഴി പുതിയ ശാഖകള്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനായി.
സംസ്ഥാനത്ത് പാലക്കാട് ജില്ലയിലായിരുന്നു ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമങ്ങള്‍ കൂടുതല്‍. ഇവിടെ 28 ഗ്രാമങ്ങളാണ് ഈ വിഭാഗത്തിലുള്‍പ്പെട്ടിരുന്നത്. കുറവ്, തൃശ്ശൂര്‍ ജില്ലയിലും- ഒരു ഗ്രാമം മാത്രം. കണ്ണൂര്‍ ജില്ലയില്‍ ആറ് ഗ്രാമങ്ങളാണുണ്ടായിരുന്നത്. കാസര്‍കോട് ജില്ലയില്‍ പത്ത് ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനം ലഭ്യമായിരുന്നില്ല. തൊഴിലുറപ്പു പദ്ധതിയിലും മറ്റും കൂലി ബാങ്ക് അക്കൗണ്ട് വഴിയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ബാങ്കിങ് സേവനം ഗ്രാമങ്ങളിലേക്കെത്തിക്കുന്നത്. സാധാരണക്കാര്‍ക്കുകൂടി ബാങ്കിങ് സേവനം ലഭ്യമാക്കുകയുംസ്വകാര്യ പണമിടപാടുകാരുടെ പിടിയില്‍നിന്ന് അവരെ മോചിപ്പിക്കുകയും ഇതിന്റെ ലക്ഷ്യമാണ്
ബാങ്ക് ശാഖകളില്ലാത്ത സ്ഥലങ്ങളില്‍ സമീപ ശാഖകളുടെ സേവനം പ്രയോജനപ്പെടുത്തിയാണ് അക്കൗണ്ടുകള്‍ തുറന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വാഭിമാന്‍ പദ്ധതിയുടെ ഭാഗമായി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കുകളുടെ സഹകരണത്തോടെയാണ് ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സേവനം ലഭ്യമാക്കുന്നത്. രണ്ടായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനം ഉറപ്പുവരുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ കേരളത്തില്‍ ഇതില്‍ക്കുറവ് ജനസംഖ്യയുള്ള ഗ്രാമങ്ങളിലും പദ്ധതി നടപ്പാക്കി. 2012 മാര്‍ച്ച് 31ന് മുമ്പ് ഈ ലക്ഷ്യം കൈവരിക്കാനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടതെങ്കിലും കേരളം അതിനുമുമ്പേ ഈ നേട്ടത്തിലെത്തി.
സംസ്ഥാനത്ത് രണ്ടായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 120 ഗ്രാമങ്ങളിലും ഇതില്‍ക്കുറവ് ജനസംഖ്യയുള്ള ഏഴ് ഗ്രാമങ്ങളിലുമാണ് ബാങ്ക് ശാഖകള്‍ ഇല്ലാതിരുന്നത്. ഇവിടങ്ങളിലെല്ലാം പുതിയ ബാങ്ക് ശാഖകളോ സാറ്റലൈറ്റ് ശാഖകളോ സ്ഥാപിച്ചും ബിസിനസ് കറസ്‌പോണ്ടന്‍റ് മാതൃക പ്രയോജനപ്പെടുത്തിയുമാണ് ബാങ്കിങ് സേവനം എത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ചതെന്ന് റിസര്‍വ് ബാങ്ക് എ.ജി.എം. കെ.ഡി.ജോസഫ് പറഞ്ഞു. വിദൂര ഗ്രാമങ്ങളിലാണ് ബാങ്കിങ് കറസ്‌പോണ്ടന്‍റ് മാതൃക നടപ്പാക്കിയത്. ബാങ്ക് ചുമതലപ്പടുത്തുന്ന ഏജന്‍സികള്‍ മുഖേന ബാങ്കിങ് സേവനം ലഭ്യമാക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഇതുവഴി പുതിയ ശാഖകള്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനായി.
സംസ്ഥാനത്ത് പാലക്കാട് ജില്ലയിലായിരുന്നു ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമങ്ങള്‍ കൂടുതല്‍. ഇവിടെ 28 ഗ്രാമങ്ങളാണ് ഈ വിഭാഗത്തിലുള്‍പ്പെട്ടിരുന്നത്. കുറവ്, തൃശ്ശൂര്‍ ജില്ലയിലും- ഒരു ഗ്രാമം മാത്രം. കണ്ണൂര്‍ ജില്ലയില്‍ ആറ് ഗ്രാമങ്ങളാണുണ്ടായിരുന്നത്. കാസര്‍കോട് ജില്ലയില്‍ പത്ത് ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനം ലഭ്യമായിരുന്നില്ല. തൊഴിലുറപ്പു പദ്ധതിയിലും മറ്റും കൂലി ബാങ്ക് അക്കൗണ്ട് വഴിയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ബാങ്കിങ് സേവനം ഗ്രാമങ്ങളിലേക്കെത്തിക്കുന്നത്. സാധാരണക്കാര്‍ക്കുകൂടി ബാങ്കിങ് സേവനം ലഭ്യമാക്കുകയുംസ്വകാര്യ പണമിടപാടുകാരുടെ പിടിയില്‍നിന്ന് അവരെ മോചിപ്പിക്കുകയും ഇതിന്റെ ലക്ഷ്യമാണ്
























