Friday, September 30, 2011
Home »
» ‘മാലിന്യമുക്ത കേരളം’ ഒക്ടോബര്‍ രണ്ടിന് കോട്ടയത്ത് തുടങ്ങും
‘മാലിന്യമുക്ത കേരളം’ ഒക്ടോബര്‍ രണ്ടിന് കോട്ടയത്ത് തുടങ്ങും
By Anonymous 9/30/2011 10:45:00 AM
മാലിന്യ മുക്ത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് കോട്ടയത്ത് നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം മറ്റ് 13 ജില്ലകളിലും നടക്കും. പദ്ധതിയെ ക്കുറിച്ച് വ്യാഴാഴ്ച സര്‍വക്ഷിയോഗം ചേരും. രാവിലെ 11ന് സ്പീക്കറുടെ കോണ്‍ഫന്‍സ് ഹാളിലാണ് യോഗം. ഇടത്-യു.ഡി.എഫ് കക്ഷികളെയും ബി.ജെ.പിയെയും യോഗത്തിന് വിളിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ മൂന്നുമുതല്‍ ഒമ്പത് വരെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ മാലിന്യനിര്‍മാര്‍ജന പരിപാടികള്‍ നടക്കും. എം.എല്‍.എമാരായിരിക്കും ഇതിനുള്ള കമ്മിറ്റികളുടെ ചെയര്‍മാന്മാര്‍. പത്തുമുതല്‍ 16 വരെ പഞ്ചായത്തുതലത്തില്‍ പരിപാടികള്‍ നടക്കും. നവംബര്‍ മൂന്ന് മുതല്‍ 15 വരെ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ച് പരിപാടികള്‍ നടത്തും. എല്ലാ തലത്തിലെയും പരിപാടികള്‍ സ്ഥലത്തെ ശുചീകരണ പരിപാടി ഏറ്റെടുത്തുകൊണ്ടായിരിക്കും. സംസ്ഥാനം, ജില്ലാ, പഞ്ചായത്ത് തലങ്ങളില്‍ ഇതിനായി കമ്മിറ്റികള്‍ രൂപവത്കരിക്കും. കോട്ടയത്തെ ഉദ്ഘാടനചടങ്ങിലേക്ക് പ്രതിപക്ഷനേതാവിനെ ക്ഷണിക്കും. ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കും. കാസര്‍കോട് -അടൂര്‍ പ്രകാശ്, കണ്ണൂര്‍-കെ.സി. ജോസഫ്, കോഴിക്കോട് -പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, മലപ്പുറം -എ.പി. അനില്‍കുമാര്‍, പാലക്കാട് -കെ.പി. മോഹനന്‍, തൃശൂര്‍ -സി.എന്‍. ബാലകൃഷ്ണന്‍, എറണാകുളം -ടി.എം. ജേക്കബ്, ആലപ്പുഴ -കെ. ബാബു, വയനാട് - പി.കെ. ജയലക്ഷ്മി, ഇടുക്കി- പി.ജെ. ജോസഫ്, പത്തനംതിട്ട കെ.ബി. ഗണേഷ്കുമാര്‍, കൊല്ലം -ഷിബുബേബിജോണ്‍, തിരുവനന്തപുരം- വി.എസ് ശിവകുമാര്‍.






