Random Posts

Wednesday, September 28, 2011

വൈദ്യുതി സര്‍ച്ചാര്‍ജ് അടുത്തമാസം മുതല്‍

വൈദ്യുതി സര്‍ച്ചാര്‍ജ് അടുത്തമാസം ഒന്നു മുതല്‍ യൂണിറ്റിന് 25 പൈസാനിരക്കില്‍ നല്‍കണം. പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ സര്‍ച്ചാര്‍ജില്‍ നിന്ന് ഒഴിവാക്കി. ബാക്കിയുള്ള എല്ലാ ഉപഭോക്താക്കളില്‍ നിന്നും ആറുമാസത്തേക്ക്് മാത്രമാണ് സര്‍ച്ചാര്‍ജ് ഈടാക്കുന്നത്. പ്രതിമാസം 120 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ സര്‍ച്ചാര്‍ജ് സര്‍ക്കാര്‍ നല്‍കും. ഈ ഇനത്തില്‍ 54 കോടിരൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാറിന് ഉണ്ടാകുന്നത്. ഇത് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് നല്‍കിയ ശുപാര്‍ശ ധനവകുപ്പ് അംഗീകരിച്ചു.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അടുത്തദിവസം തന്നെ ഉത്തരവിറങ്ങും. സര്‍ച്ചാര്‍ജ് ഈടാക്കേണ്ട തീയതി റഗുലേറ്ററി കമ്മീഷന്‍ രണ്ട് തവണ നീട്ടിയിരുന്നു. ഓഗസ്റ്റ് ഒന്നുമുതലാണ് യൂണിറ്റിന് 25 പൈസ നിരക്കില്‍ സര്‍ച്ചാര്‍ജ് ഈടാക്കാന്‍ ആദ്യം ഉത്തരവ് വന്നത്. ഏതൊക്കെ ഉപഭോക്താക്കള്‍ക്കാണ് സബ്സിഡി നല്‍കേണ്ടത് എന്നകാര്യത്തില്‍ തീര്‍പ്പാകാന്‍ വൈകിയത് മൂലം സര്‍ച്ചാര്‍ജ് ഈടാക്കാനുള്ള തീയതി സപ്തംബര്‍ ഒന്നിലേക്കും പിന്നീട് ഒക്ടോബര്‍ ഒന്നിലേക്കും നീട്ടുകയായിരുന്നു.