പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പാകത്തില്‍ വിദ്യാഭ്യാസ വകുപ്പിന് ആധുനികമുഖം നല്‍കാനുള്ള പദ്ധതികള്‍ക്കാണ് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് നൂറുദിന പരിപാടിയില്‍ തുടക്കം കുറിച്ചത്. ചുരുങ്ങിയ ദിനങ്ങള്‍ക്കുള്ളില്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിക്കാന്‍ മന്ത്രിയുടെ നായകതത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു. പതിറ്റാണ്ടുകളായി മുറുകിനിന്ന സാങ്കേതിക കുരുക്കുകള്‍ അഴിച്ചെടുത്തുവെന്നതാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ വന്‍നേട്ടം. അതിവേഗതയില്‍ സഞ്ചരിക്കുന്ന കാലത്തിനൊപ്പമെത്താന്‍ വിദ്യാഭ്യാസ വകുപ്പിനെ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്.
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് സമഗ്രവും ശാശ്വതവുമായ പരിഹാരം കാണുന്നതിനുള്ള വിദ്യാഭ്യാസ പാക്കേജ് തയ്യാറാക്കാന്‍ കഴിഞ്ഞത് മികച്ച നേട്ടമായികാണുന്നു. സ്കൂളുകളില്‍ തലയെണ്ണുന്ന പ്രക്രിയ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടു. 1997നു ശേഷം ജോലിയില്‍ പ്രവേശിച്ച പ്രൊട്ടക്ഷന്‍ ആനുകൂല്യം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് പാക്കേജ്. 2010-2011 വര്‍ഷം വരെ സര്‍വീസിലുള്ള അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പ് നല്‍കുന്നു. സംസ്ഥാനത്താകെ 10503 അധ്യാപകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തില്‍ സമീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത പരിവര്‍ത്തനത്തിന് പാക്കേജിലൂടെ തുടക്കം കുറിക്കാനായി. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ വിദ്യാഭ്യാസവകുപ്പിന് ദിശാബോധം നല്‍കാന്‍ കഴിയുകയില്ല. അതുകൊണ്ടാണ് സംതൃപ്തമായ അധ്യാപക സമൂഹവും സമാധാനമുള്ള കലാലയാന്തരീക്ഷവുമെന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ചത്. പ്ലസ്വണ്‍ പഠനത്തിന് ആവശ്യമായ സീറ്റുകളില്ലാതിരുന്ന എട്ട് ജില്ലകളില്‍ 540 സ്കൂളുകളിലായി 550 അധിക ബാച്ചുകള്‍ അനുവദിച്ചത് നൂറു ദിന കര്‍മ പരിപാടിയിലെ മികച്ച നേട്ടമാണ്. ഇതിലൂടെ അധികമായി 27500 പ്ലസ് വണ്‍ സീറ്റുകള്‍ ലഭ്യമായി. ബദല്‍ സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനു നടപടിയായി. sൈ്രമറി തലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള ദിവസവേതനക്കാരായ അധ്യാപകരുടെ വേതനം ഇരട്ടിയാക്കി. 2007നു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു വര്‍ധന. sൈ്രമറി വിദ്യാലയങ്ങളില്‍ ദിവസ വേതനം 200 രൂപയില്‍നിന്ന്് 400രൂപയായും ഹൈസ്കൂള്‍ അധ്യാപകരുടേതും ഹയര്‍സെക്കണ്ടറി ജൂനിയര്‍ അധ്യാപകരുടേതും 250 അഞ്ഞൂറായും ഹയര്‍സെക്കണ്ടറി സീനിയര്‍ അധ്യാപകര്‍ക്ക് 300 എന്നത് 600 രൂപയായും വര്‍ധിപ്പിച്ചു. സാക്ഷരതാ മിഷന്‍ അതോറിട്ടിയുടെ കീഴില്‍ വിവിധ തലങ്ങളിലുള്ള പ്രേരക്മാരുടെ അലവന്‍സും പ്രീsൈ്രമറി ജീവനക്കാരുടെ അധിക വേതനവും വര്‍ധിപ്പിച്ചു.
Thursday, September 15, 2011
Home »
» സാങ്കേതിക കുരുക്കഴിച്ച് വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്
സാങ്കേതിക കുരുക്കഴിച്ച് വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്
By Anonymous 9/15/2011 09:42:00 AM






