തിരുവനന്തപുരം: ഫെബ്രുവരിയിൽ തലസ്ഥാനത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ അച്ചടക്കം ഉറപ്പുവരുത്താൻ തീവ്രപരിശീലനം ലഭിച്ച വൻ ചുവപ്പുസേന. കഴിഞ്ഞ കോട്ടയം സമ്മേളനം നൽകിയ ദുരനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണു നടപടി. സമ്മേളനത്തിനായി 25,000 ചുവപ്പു വൊളന്റിയർമാരെയാണ് അണിനിരത്തുന്നത്. ഇതുവരെ ഒരു സംസ്ഥാന സമ്മേളനത്തിലും ഇത്രയധികം സേനാംഗങ്ങളെ ഇറക്കിയിട്ടില്ല.
തലസ്ഥാനജില്ലയിലെ ഓരോ ലോക്കൽ കമ്മിറ്റിയും മൂന്നു പ്ളറ്റൂണുകളെ പരിശീലിപ്പിച്ചു വിന്യസിപ്പിക്കാനാണു നിർദേശം. ഒരു ടീമിൽ 33 പേർ വീതം. അങ്ങനെ പുരുഷന്മാരുടെ രണ്ടു സംഘവും, വനിതകളുടെ ഒരു സംഘവും. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വേറെ. 101 പേരുടെ ഓരോ സംഘത്തെ തലസ്ഥാനജില്ലയിലെ 248 ലോക്കൽകമ്മിറ്റികൾ പരിശീലിപ്പിച്ചു രംഗത്തിറക്കും. സമ്മേളന സമാപനദിവസം ഇവരുടെ പരേഡ് ഉണ്ടായിരിക്കും.
സമാപനദിനത്തിലെ പ്രകടനത്തിലും പൊതുസമ്മേളനത്തിലും ഇവരായിരിക്കും സുരക്ഷാഭടന്മാർ. മുൻകാല സിപിഎം സമ്മേളനങ്ങളിൽ ഏറി വന്നാൽ പതിനായിരം പേരുടെ സേനയെയാണു വിന്യസിച്ചുപോന്നത്. കോട്ടയം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം അലങ്കോലമായതിന്റെ നാണക്കേട് പാർട്ടിയെ ഇപ്പോഴും വേട്ടയാടുകയാണ്. വി.എസ്. അച്യുതാനന്ദൻ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലേക്കു കുപ്പിയേറ് നടന്നു. തുടർന്ന് രൂക്ഷമായ ഭാഷയിൽ പിണറായിക്കു സംസാരിക്കേണ്ടിവന്നു.
മദ്യപിച്ചുവന്നവർ സമ്മേളനം അലങ്കോലമാക്കി എന്ന വിശദീകരണമാണു പുറത്തു നൽകിയതെങ്കിലും കേഡർ പാർട്ടിയുടെ സമ്മേളനത്തിനു ചേരാത്ത സംഭവങ്ങളാണുണ്ടായതെന്നു പാർട്ടിക്കു ബോധ്യമായിരുന്നു. ചുവപ്പുസേനയുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്നും കണ്ടു. ചുവന്ന കൊടിയും, വി.എസിന്റെ ചിത്രവുമായി വന്നവരെ പാർട്ടിക്കാരെന്നു കണ്ട് അകത്തു കടത്താൻ അനുവദിച്ചതാണു പ്രശ്നമെന്നു വിശദീകരിക്കപ്പെട്ടു.
ഈ സംഭവത്തെ തുടർന്നാണു വൊളന്റിയർമാരുടെ റിക്രൂട്ട്മെന്റും പരിശീലനവും മെച്ചപ്പെടുത്താൻ നിശ്ചയിച്ചത്. പ്രകടനത്തിലും പൊതുസമ്മേളനത്തിലും രണ്ടുലക്ഷം പേരെ അണിനിരത്താനും പാർട്ടി നിശ്ചയിച്ചു. ഒരു ലക്ഷം പേർ വനിതകളായിരിക്കും. ശംഖുമുഖത്തായിരിക്കും സമാപനസമ്മേളനം. പ്രതിനിധി സമ്മേളനം എകെജി ഹാളിൽ. ജനറൽസെക്രട്ടറി പ്രകാശ് കാരാട്ട് അടക്കം പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ വലിയ നിര തന്നെ സംസ്ഥാന സമ്മേളനത്തിനെത്തും. സംസ്ഥാന സമ്മേളനത്തിന്റെ ചുവരെഴുത്തുകൾ തലസ്ഥാനത്തു പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു