ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയ്ക്ക് പുറത്ത് സ്‌ഫോടനം നടന്നു. നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.
ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപം രാവിലെ 10.15നാണ് സ്‌ഫോടനമുണ്ടായത്. കോടതി സ്ഥിതി ചെയ്യുന്ന കോംപ്ലക്‌സിലേയ്ക്ക് പ്രവേശിക്കാനുള്ള പാസ്സിനായി അഞ്ചാം നമ്പര്‍ ഗേറ്റില്‍ ഇരുന്നൂറോളം പേര്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു.
ഹൈക്കോടതി വളപ്പില്‍ നിന്ന് സ്‌ഫോടനത്തിന്റെ വലിയ ശബ്ദം കേട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോടതി വളപ്പിന് ചുറ്റും പോലീസിനെ വിന്യസിച്ചുകഴിഞ്ഞു.
ബുധനാഴ്ചകള്‍ ഹൈക്കോടതിയില്‍ പൊതുവെ തിരക്ക് കൂടുതലായിരിക്കും. പൊതുതാല്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന ദിവസമായതിനാല്‍ നിരവധി പേരാണ് ബുധനാഴ്ചകളില്‍ ഹൈക്കോടതിയിലുണ്ടാവുക.