Random Posts

Friday, September 23, 2011

കെ.എസ്.യു. വനിതാ നേതാവിനെ ക്ലാസില്‍ കയറി മര്‍ദ്ദിച്ചവശയാക്കി


കോട്ടയം: എസ്.എഫ്.ഐ. അക്രമി സംഘം വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. എസ്.എഫ്.ഐ. നേതാക്കള്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നാട്ടകം പോളിയില്‍ നടത്തിയ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടകം കോളജ് കെ.എസ്.യു. യൂണിറ്റ് സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയുമായ അഞ്ജു ചെല്ലപ്പനെയാണ് അക്രമികള്‍ ഇന്നലെ രാവിലെ ക്ലാസില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചത്. മൂന്നാംവര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജുവിനെ എസ്.എഫ്.ഐ. ഏരിയാ കമ്മിറ്റി അംഗമായ വിദ്യാര്‍ത്ഥിനിയുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ച് അവശയാക്കിയത്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എസ്.എഫ്.ഐ. നേതാക്കളുള്‍പ്പെടെയുള്ളവര്‍ അക്രമിസംഘത്തിലുണ്ടായിരുന്നു. അക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റ അഞ്ജുവിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു. പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതിന്റെ പ്രതികാരമായാണ് അക്രമം അരങ്ങേറിയത്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ അടക്കം എട്ട് സീറ്റ് കെ.എസ്.യു നേടിയത് എസ്.എഫ്.ഐയെ വിറളി പിടിപ്പിച്ചിരുന്നു. പരാജയത്തിന്റെ നാണക്കേട് മറയ്ക്കാന്‍ വ്യാപക അക്രമത്തിനാണ് എസ്.എഫ്.ഐ. രംഗത്തുവന്നിട്ടുള്ളത്.
ഡി.സി.സി. പ്രസിഡന്റ് കുര്യന്‍ ജോയി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ലതികാ സുഭാഷ്, ബിജു പുന്നത്താനം, ജോബോയി ജോര്‍ജ് തുടങ്ങി ഒട്ടേറെപ്പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ജുവിനെ സന്ദര്‍ശിച്ചു