ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയതിന് പ്രശസ്ത അഭിഭാഷകനും അണ്ണാ ഹസാരെയുടെ സംഘത്തിലെ പ്രമുഖനുമായ പ്രശാന്ത് ഭൂഷണിന് അവകാശലംഘന നോട്ടീസ്.
എം.പിമാര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള പരാമര്‍ശം നടത്തിയതിന് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. ഇത് തീര്‍ത്തും അന്യായമാണ്. പൊതുജന താല്പര്യ പ്രകാരം സത്യങ്ങള്‍ തുറന്നുപറയുന്നത് അവകാശലംഘനമല്ല-പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. താന്‍ ചെയ്തത് അവകാശലംഘനമാണെങ്കില്‍ പാര്‍ലമെന്ററി അവകാശങ്ങളെക്കുറിച്ചുള്ള ധാരണകള്‍ പുന:പരിശോധിക്കേണ്ടതുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
വെള്ളിയാഴ്ച കിരണ്‍ ബേദിയ്ക്കും അവകാശ ലംഘന നോട്ടീസ് ലഭിച്ചിരുന്നു. എം.പിമാര്‍ക്കെതിരെ തെറ്റായ പരാമര്‍ശം നടത്തി എന്നുതന്നെയായിരുന്നു കിരണ്‍ ബേദിയ്‌ക്കെതിരെയുള്ള ആരോപണവും. നോട്ടീസിന് കൃത്യസമയത്ത് മറുപടി നല്‍കുമെന്നും എന്നാല്‍ തന്റെ പരാമര്‍ശങ്ങളില്‍ മാപ്പ് പറയില്ലെന്നും ബേദി വ്യക്തമാക്കി.
തന്റെ പരാമര്‍ശം സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളതായിരുന്നുവെന്നും ആ ഘട്ടത്തില്‍ അങ്ങിനെ പറയേണ്ടത് അത്യാവശ്യമായിരുന്നുവെന്നും കിരണ്‍ ബേദി പറഞ്ഞു. സത്യം പറയുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു-ബേദി പറഞ്ഞു. നിരവധി മുഖംമൂടികള്‍ അണിയുന്നവരാണ് രാഷ്ട്രീയക്കാരെന്ന കിരണ്‍ ബേദിയുടെ പരാമര്‍ശമാണ് വിവാദമായത്.