ആലപ്പുഴ: സംസ്ഥാനത്ത് 20,000 പട്ടയങ്ങള്‍ ഉടന്‍ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്നും അഞ്ചുവര്‍ഷം കൊണ്ട് ഭൂരഹിതരായ ആളുകളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ആദ്യകാല്‍വയ്പാണിതെന്നും റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ആലപ്പുഴയില്‍, ജില്ലാതല പട്ടയവിതരണമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനും നിക്ഷിപ്തതാല്പര്യങ്ങള്‍ക്കും അതീതമായായിരിക്കും പട്ടയത്തിന് അര്‍ഹരായവരെ കണ്ടെത്തുക. പട്ടയം ലഭിക്കുന്നതിനു നിയമതടസ്സം ഉണ്ടായാല്‍ സംസ്ഥാനസര്‍ക്കാരിനു സാധ്യമാകുന്നതാണെങ്കില്‍ അതു പരിഹരിച്ചു പട്ടയം നല്‍കും. ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹാരനിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ സര്‍വേ ഡയറക്ടറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മേളയില്‍ 659 പട്ടയങ്ങളും 324 കൈവശരേഖകളും വിതരണം ചെയ്തു. സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച 164 വീടുകളുടെ താക്കോല്‍ദാനവും 17 പട്ടികവര്‍ഗ വിദ്യാ ര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡു വിതരണവും റവന്യു മന്ത്രി നിര്‍വ്വഹിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ദേശീയകുടുംബക്ഷേമനിധി എന്നിവയില്‍ നിന്നുള്ള ധനസഹായവിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. മേളയില്‍ 365 സുനാമി പട്ടയവും 27 പുറമ്പോക്കു പട്ടയവും അഞ്ചു ലക്ഷംവീടുപട്ടയവും 103 കോളനി പട്ടയവും 42 മിച്ചഭൂമി പട്ടയവും 64 ദേവസ്വം പട്ടയവും 50 ലാന്റ് ട്രൈബ്യൂണല്‍ പട്ടയവും മൂന്ന് കണ്ടുകൃഷി പട്ടയവുമാണ് വിതരണം ചെയ്തത്. 221 സുനാമി കൈവശരേഖയും 103 പുറമ്പോക്ക് കൈവശരേഖയും വിതരണം ചെയ്തു. മന്ത്രി കെ ബി ഗണേഷ് കുമാര്‍ പട്ടയവിതരണം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ ജി സുധാകരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.പ്രതിഭാ ഹരി, ജില്ലാ കളക്ടര്‍ സൗരഭ് ജെയിന്‍, നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ, മുന്‍ എം.എല്‍.എ. എ.എ.ഷുക്കൂര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.പി. തമ്പി, നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു







