Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday, October 31, 2011

ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കല്‍ പുനരാരംഭിക്കും

ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി നവംബറില്‍ പുനരാരംഭിച്ചേക്കും. കഴിഞ്ഞ നവംബറില്‍ നിര്‍ത്തിവെച്ച നടപടികള്‍ക്കാണ് വീണ്ടും തുടക്കംകുറിക്കുന്നത്. ദേശീയപാത 47ല്‍ ചേര്‍ത്തല മുതല്‍ കളിയിക്കാവിള വരെയുള്ള 216 കിലോമീറ്ററാണ് ഇനി 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനുള്ളത്. ഇതിനായി ഏകദേശം 450 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. ദേശീയപാത 17ല്‍ കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതല്‍ എറണാകുളം ജില്ലയിലെ ഇടപ്പള്ളി വരെ 417 കിലോമീറ്റര്‍ ദൂരം വികസിപ്പിക്കാനുണ്ട്. ഇതിനായി 950 ഹെക്ടറോളം ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. ഇതെല്ലാം നവംബറില്‍ പുനരാരംഭിക്കും.
കേന്ദ്ര പാക്കേജിനു പുറമെ, പുറമ്പോക്കില്‍ താമസിക്കുന്നവരെയും വാടകക്കാരെയും മറ്റും ഉള്‍പെടുത്തി സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പുനരധിവാസ പാക്കേജുകൂടി നടപ്പാക്കിക്കൊണ്ടാണ് പദ്ധതിക്ക് പുതുജീവന്‍ പകരുന്നത്. ദേശീയപാത നിയമമനുസരിച്ച് ഭൂമി ഒഴിയേണ്ടിവരുന്നവര്‍ക്കു നഷ്ടപരിഹാരത്തുക നല്‍കാന്‍ മാത്രമേ വ്യവസ്ഥയുള്ളൂ. പുനരധിവാസ പാക്കേജ് നല്‍കാനാവില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതു പൊതുവായി ബാധകമായതിനാല്‍ പുനരധിവാസകാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കേ തീരുമാനം എടുക്കാനാവൂ. പുനരധിവാസ പദ്ധതികൂടി ഉള്‍പെടുത്തി കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രത്തിന് പാക്കേജ് സമര്‍പ്പിച്ചപ്പോള്‍ അംഗീകാരം ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കേന്ദ്രത്തില്‍നിന്ന് ഭൂമിയുടെ പരമാവധി നഷ്ടപരിഹാരം നേടിയെടുക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ ചെലവില്‍ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സംസ്ഥാനത്തിന് ആയിരം കോടി രൂപ ചെലവു വരുമെന്നാണ് സര്‍ക്കാറിന്റെ പ്രാഥമിക കണക്ക്. ഭൂമി ഏറ്റെടുക്കുന്നതിന്റെ പേരില്‍ ഉപജീവനമാര്‍ഗം അടയുന്ന എല്ലാവരും പാക്കേജിന്റെ പരിധിയില്‍വരും. വാടകക്കെട്ടിടത്തില്‍ നിന്ന് ഒഴിയേണ്ടിവരുന്നവര്‍ക്ക് നിശ്ചിത തുക നഷ്ടപരിഹാരമായി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടു പ്രകാരമാണ് പുനരധിവാസ പാക്കേജ് നടപ്പിലാക്കുക.
ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഭൂമി ഏറ്റെടുക്കലിനെതിരെ വന്‍തോതിലുള്ള പ്രതിഷേധവും പ്രക്ഷോഭവും ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചത്. ഇതേത്തുടര്‍ന്ന് ദേശീയപാത വികസനം 30 മീറ്ററാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആദ്യം നിലപാട് എടുത്തെങ്കിലും കേന്ദ്രാനുമതി കിട്ടാത്തതിനാല്‍ 45 മീറ്ററാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സൗമ്യ കൊലക്കേസ് വിധി ഇന്ന്


വാദങ്ങളും എതിര്‍വാദങ്ങളുമായി അഞ്ചുമാസം നീണ്ട സൗമ്യ കൊലക്കേസിന്റെ വിധി തിങ്കളാഴ്ച പ്രസ്താവിക്കും. തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബുവാണ് വിധി പറയുക. 2011 ഫിബ്രവരി ഒന്നിന് എറണാകുളം - ഷൊറണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന മഞ്ഞക്കാട് സ്വദേശിനി സൗമ്യയെ തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍വച്ച് ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നതാണ് കേസ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫിബ്രവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍വെച്ചാണ് മരിക്കുന്നത്. കേസില്‍ തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ സമത്വപുരം, വിരുദാചലം സ്വദേശി ഗോവിന്ദച്ചാമി (30) ആണ് പ്രതി.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മുന്‍നിര്‍ത്തിയാണ് വിചാരണ നടന്നത്. ഏകപ്രതി മാത്രമുള്ള കേസില്‍ 82 സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു. തെളിവിലേക്കായി 43 കൂട്ടം തൊണ്ടിമുതലുകളും 101 രേഖകളും സമര്‍പ്പിക്കപ്പെട്ടു. നാലായിരത്തിലധികം വരുന്ന സാക്ഷിമൊഴികള്‍ ജഡ്ജി നേരിട്ട് സ്വന്തം കൈപ്പടയില്‍ എഴുതിയെടുത്തതും വിസ്താരത്തിന്റെ ദൈര്‍ഘ്യവും സൗമ്യ കേസിനെ സമാനതകളില്ലാത്ത കേസാക്കി മാറ്റി. 1000 പേജുള്ള കുറ്റപത്രം മൂന്ന് വാള്യങ്ങളായി സിഡിയിലാക്കിയാണ് പോലീസ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് നല്കിയത്.

പതിനൊന്നുദിവസംകൊണ്ട് അവസാനിക്കുമെന്നു കരുതി തുടങ്ങിയ വിചാരണ തീരാന്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ അഞ്ചുമാസം വേണ്ടിവന്നു. സമാനതകളില്ലാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പരമാവധി ശിക്ഷതന്നെ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദൃക്‌സാക്ഷിയില്ലെന്നും മെഡിക്കല്‍ തെളിവുകള്‍ ശക്തമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ഗോവിന്ദച്ചാമിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു.

സമാന കേസുകള്‍ ഏറ്റെടുക്കുന്ന അഭിഭാഷകരാരും പ്രതിക്കുവേണ്ടി ഹാജരാകാന്‍ തയ്യാറാകാതെ വന്നപ്പോള്‍ മുംബൈയില്‍ പ്രാക്ടീസ് ചെയ്യുന്ന ബി.എ. ആളൂരാന്‍ എന്ന അഭിഭാഷകന്‍ ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ഏറ്റെടുക്കുകയായിരുന്നു. വിചാരണവേളയില്‍ പ്രതിക്കെതിരെ കോടതിവളപ്പില്‍ പോലുമുണ്ടായ പ്രതിഷേധങ്ങളും പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് ഡോക്ടര്‍മാര്‍ വിഭിന്ന അഭിപ്രായം പ്രകടിപ്പിച്ചതുമെല്ലാം സൗമ്യ കേസിനെ വാര്‍ത്തകളില്‍ നിലനിര്‍ത്തി. കേസിന്റെ ഗൗരവവും പ്രതിക്കെതിരെ ഉണ്ടായേക്കാവുന്ന ആക്രമണവും മുമ്പില്‍ക്കണ്ട് തിങ്കളാഴ്ച കോടതിയില്‍ കനത്ത സുരക്ഷയൊരുക്കും.

ജേക്കബ് എന്ന റെക്കോര്‍ഡുകാരന്‍

ചോദ്യങ്ങളുടെ മുന്നില്‍ തപ്പിത്തടയുന്ന മന്ത്രി ആയിരുന്നില്ല ടി.എം. ജേക്കബ്. തന്റെ വകുപ്പ് സംബന്ധിച്ച ഏത് ചോദ്യത്തിനും ഉപചോദ്യത്തിനും അക്ഷോഭ്യനായി ജേക്കബ് മറുപടി പറഞ്ഞ് മുന്നേറുന്നതിന് കേരള നിയമസഭ നിരവധി തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരം പ്രകടനങ്ങളുടെ പേരില്‍ നിരവധി റെക്കോര്‍ഡുകളും ജേക്കബിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലെ റെക്കോര്‍ഡുകള്‍ എന്നും ജേക്കബിന് പിന്നാലെ വന്നുകൊണ്ടിരുന്നു.
1986 ജൂണ്‍ 29ന് രാവിലെ നിയമസഭയില്‍ ചോദ്യോത്തര വേള ആരംഭിക്കുന്നതുതന്നെ വിവാദങ്ങളുടെ കോലാഹലത്തോടെയായിരുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പ്രീഡിഗ്രി ബോര്‍ഡിന്റെ പേരില്‍ ചിന്നംവിളികളോടെ നില്‍ക്കുന്ന പ്രതിപക്ഷം. ആദ്യ ചോദ്യം തന്നെ ജേക്കബിനുനേരെ. അതിന് മറുപടി പറഞ്ഞുതുടങ്ങുമ്പോഴേക്കും നാനാവശത്തുനിന്നും ചോദ്യങ്ങളും ഉപചോദ്യങ്ങളും നേര്‍ത്ത പുഞ്ചിരിയോടെ പതറാതെ മറുപടി പറഞ്ഞുമുന്നേറുമ്പോള്‍ ഒടുവില്‍ സ്പീക്കര്‍ വിളിച്ചു പറഞ്ഞു ചോദ്യോത്തര വേള അവസാനിച്ചിരിക്കുന്നു. അപ്പോഴേക്കും സമയം 11.30 കഴിഞ്ഞിരുന്നു. 30 ചോദ്യങ്ങള്‍ക്കാണ് അന്ന് ജേക്കബ് മറുപടി പറഞ്ഞത്. പല പല മന്ത്രിമാര്‍ മറുപടി പറഞ്ഞ് സമയം കഴിച്ചിരുന്ന ചോദ്യോത്തര വേള മുഴുവനും ഒറ്റയ്ക്ക് നിന്ന് മറുപടി പറഞ്ഞ് അന്ന് ജേക്കബ് സ്ഥാപിച്ചത് ഒരു റെക്കോര്‍ഡായിരുന്നു. ഇന്നുവരെ മറ്റാരും തകര്‍ക്കാത്ത റെക്കോര്‍ഡ്. ഒരു ദിവസത്തെ ചോദ്യോത്തവേള മുഴുവന്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ മറ്റാര്‍ക്കും ഇന്നോളം കഴിഞ്ഞിട്ടില്ല.

1977ല്‍ ആദ്യമായി ജേക്കബ് നിയമസഭയില്‍ എത്തുമ്പോള്‍ അഞ്ചാം കേരളനിമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം അദ്ദേഹമായിരുന്നു. 26 വയസ്സ്. അന്നുമുതല്‍ 2006 വരെ തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു. ഒരേ മുന്നണിയുടെ ഭാഗമായി തുടര്‍ച്ചയായി കാല്‍നൂറ്റാണ്ട് നിയമസഭാംഗമായ വ്യക്തി എന്ന അപൂര്‍വ റെക്കോര്‍ഡും ജേക്കബിന് സ്വന്തം. 2006ല്‍ പിറവത്തുതന്നെയായിരുന്നു ആദ്യമായി പരാജയത്തിന്റെ കയ്പ് ടി.എം. ജേക്കബ് അറിഞ്ഞതും.
1977ല്‍ പിറവത്ത്നിന്ന് ആദ്യമായി സഭയിലെത്തിയ അദ്ദേഹം പിന്നീട് 1980, '82, '87 വര്‍ഷങ്ങളില്‍ കോതമംഗലം മണ്ഡലത്തില്‍നിന്നുമാണ് സഭിയിലെത്തിയത്. പിന്നീട് 1991ല്‍ വീണ്ടും പിറവത്തേക്ക് തട്ടകം മാറ്റിയ ജേക്കബ് 96, 2001ലും അവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി പോലെയും കെ.എം. മാണിക്ക് പാലാ പോലെയുമായിരുന്നു ജേക്കബിന് പിറവം. 2006 ല്‍ കൈവിട്ട പിറവംതന്നെ 2011ല്‍ ജേക്കബിനെ വിജയത്തോട് ചേര്‍ത്തുപിടിച്ചു. അപ്പോഴും അതൊരു റെക്കോര്‍ഡായിരുന്നു. ഈ മന്ത്രിസഭയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന്റെ ഉടമ. 157 വോട്ട്.

മന്ത്രി എന്ന നിലയില്‍ ജേക്കബ് കാഴ്ചവെച്ച പല പദ്ധതികളും അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ എഴുതപ്പെട്ടതാണ്. ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ ഫിസിക്കല്‍ എഡൂക്കേഷന്‍ കോളജ് സ്ഥാപിച്ചത് ജേക്കബായിരുന്നു. പില്‍ക്കാലത്ത് ഹയര്‍സെക്കന്ററി ആയി മാറിയ പ്രീഡിഗ്രി ബോര്‍ഡ് എന്ന ഏറെ വിവാദമായ ആശയത്തിന്റെ ഉപജ്ഞാതാവും അദ്ദേഹംതന്നെയായിരുന്നു.
ജലസേചനവകുപ്പ് മന്ത്രിയായപ്പോള്‍ കേരളത്തിന് ആദ്യമായി ഒരു ജലനയം രൂപീകരിച്ചതും ജേക്കബിന്റെ കീഴിലായിരുന്നു. ആരും ശ്രദ്ധിക്കാതെ കിടന്ന സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയിലും ഒട്ടേറെ റെക്കോര്‍ഡുകള്‍ അദ്ദേഹം സ്ഥാപിച്ചു. എഴുത്തച്ഛന്‍ പുരസ്കാരം, ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് മാതൃകയില്‍ ജെ.സി. ഡാനിയല്‍ പുരസ്കാരം, സ്വാതി പുരസ്കാരം എന്നീ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതും ജേക്കബ് സാംസ്കാരികമന്ത്രിയായിരുന്ന കാലത്താണ്. ഫോക്ലോര്‍ അക്കാദമിയും നടനഗ്രാമവും അദ്ദേഹം സാക്ഷാത്കരിച്ചവയായിരുന്നു.
മികച്ച പാര്‍ലമെന്റേറിയനുള്ള ഗാന്ധി അവാര്‍ഡ്, പൊന്നറ ഫൌണ്ടേഷന്‍ പുരസ്കാരം, ദേശീയ ശ്രമവീര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

മന്ത്രി ടി.എം.ജേക്കബ് അന്തരിച്ചു

ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (63) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും സമീപത്ത് ഉണ്ടായിരുന്നു.

ഹൃദയത്തിന് സമ്മര്‍ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒക്ടോബര്‍ 17നാണ് അദ്ദേഹത്തെ ലേക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. മരണവിവരം അറിഞ്ഞതോടെ വിവിധ മേഖലകളിലെ വ്യക്തികള്‍ ആസ്പത്രിയില്‍ എത്തി.

ഫെഡറല്‍ ബാങ്ക്, സീനിയര്‍ മാനേജരാണ് ഭാര്യ ഡെയ്‌സി. മക്കള്‍: അഡ്വ. അനൂപ് ജേക്കബ് (യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അമ്പിളി ജേക്കബ് (അസി. മാനേജര്‍, ഇന്‍കല്‍, തിരുവനന്തപുരം). മരുമക്കള്‍: അനില (ലക്ചറര്‍, ബി.പി.സി. കോളേജ്, പിറവം), ദേവ് (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, തിരുവനന്തപുരം).

ടി.എം. ജേക്കബ് 1977ല്‍ 26-ാം വയസ്സില്‍ പിറവം നിയോജകമണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. അഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു അദ്ദേഹം. പിറവത്തുനിന്നും കോതമംഗലത്തുനിന്നും മാറിമാറി എട്ടുതവണ സഭയിലെത്തി. നാലു പ്രാവശ്യം മന്ത്രിയായി. 82-87 വിദ്യാഭ്യാസമന്ത്രിയായും 91-96ല്‍ ജലസേചന - സാംസ്‌കാരികമന്ത്രിയായും 2001-ല്‍ ജലസേചനമന്ത്രിയായും പ്രവര്‍ത്തിച്ചു.

കേരള നിയമസഭയില്‍ ഒട്ടേറെ റെക്കോഡുകളുടെ ഉടമയാണ് ജേക്കബ്. ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച അംഗങ്ങളിലൊരാണ് അദ്ദേഹം. വിദ്യാഭ്യാസമന്ത്രിയായിരിക്കെ, നിയമസഭയില്‍ ചോദ്യത്തോരവേള മുഴുവന്‍ ഒറ്റചോദ്യത്തിനും അതിന്റെ ഉപചോദ്യങ്ങള്‍ക്കും മാത്രമായി പ്രമുഖ നേതാക്കള്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ട് റെക്കോഡിട്ടതും ജേക്കബ് തന്നെ. പ്രീഡിഗ്രി ബോര്‍ഡിനെപ്പറ്റിയുള്ള 30 ചോദ്യങ്ങള്‍ക്കാണ് ജേക്കബ് മറുപടി നല്‍കിയത്. രാവിലെ എട്ടര മുതല്‍ പതിനൊന്നര വരെ നിയമസഭയില്‍ മറുപടി നല്‍കി വിസ്മയിപ്പിച്ചത് കേരള നിയമസഭയിലെ ആദ്യസംഭവമായിരുന്നു.

കേരള നിയമസഭയുടെ പരിഗണനയ്ക്കു വന്ന വിവിധ ബില്ലുകളിന്മേല്‍ ഏറ്റവും കൂടുതല്‍ ഭേദഗതികളവതരിപ്പിച്ച അംഗങ്ങളില്‍ ഒരാള്‍ ടി.എം. ജേക്കബാണ്.

കേരളത്തില്‍ പതിനെട്ടു വയസ്സില്‍ വോട്ടവകാശം അനുവദിച്ചത് ടി.എം. ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണ്. 1979 മാര്‍ച്ച് ഏഴാം തിയ്യതി ജില്ലാഭരണ ബില്ലിന്മേലുള്ള ജേക്കബിന്റെ സുദീര്‍ഘമായ പ്രസംഗത്തിലും തുടര്‍ന്ന് അവതരിപ്പിച്ച ദേഭഗതികളുടെയും കൂടി ഫലമാണിത്.

എറണാകുളം ജില്ലയിലെ തിരുമാറാടി താണിക്കുന്നേല്‍ മാത്യുവിന്റെയും അന്നമ്മയുടെയും മകനായി 1950 സപ്തംബര്‍ 18നാണ് ജേക്കബ് ജനിച്ചത്. മണ്ണത്തൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍, വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ഗവ. ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പഠനകാലത്തു തന്നെ കേരള കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ.എസ്.സി.യില്‍ ചേര്‍ന്നു. മാര്‍ ഇവാനിയോസ് കോളേജിലെ യൂണിറ്റ് പ്രസിഡന്റായി തുടങ്ങി കെ.എസ്.സി. സംസ്ഥാന പ്രസിഡന്റ് വരെയായി. പിന്നീടു യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. 79-81ലും, 87-91ലും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായി. 1993ല്‍ മാതൃസംഘടനയില്‍ നിന്ന് പിരിഞ്ഞ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് രൂപം നല്‍കി. കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഡി.ഐ.സി. (കെ) രൂപവത്കരിച്ചപ്പോള്‍ ജേക്കബ് അതിന്റെ ഭാഗമായെങ്കിലും പിന്നീട് സ്വന്തം പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു.

സ്‌കൂള്‍ യുവജനോത്സവത്തെ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ജേക്കബാണ്. പ്രീഡിഗ്രി കോഴ്‌സ് കോളേജുകളില്‍ നിന്നു വേര്‍പെടുത്തിയ ജേക്കബിന്റെ നടപടി ഏറെ എതിര്‍പ്പുണ്ടാക്കിയെങ്കിലും പിന്നീട് പ്ലസ് ടു എന്ന പേരില്‍ അതേ പരിഷ്‌കാരം നടപ്പിലാക്കപ്പെട്ടു.

നെടുമ്പാശ്ശേരി വിമാനത്താവളം,കൊച്ചി രാജ്യാന്തര സ്റ്റേഡിയം എന്നിവ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കേരളത്തില്‍ ആദ്യമായി ഒരു ജലനയം കൊണ്ടുവന്നത് ടി.എം.ജേക്കബാണ്.

സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ടി.എം. ജേക്കബ് പ്രതികരിച്ചിരുന്നു. യഥാര്‍ഥത്തില്‍ സംസ്ഥാന താത്പര്യങ്ങള്‍ക്കെതിരായുള്ള പ്രശ്‌നങ്ങള്‍ ഏതെല്ലാമെന്ന് ജനങ്ങള്‍ അറിഞ്ഞിരുന്നതുതന്നെ പലപ്പോഴും ജേക്കബിന്റെ പ്രതികരണങ്ങളിലൂടെയായിരുന്നു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പുറമെ കേന്ദ്രത്തിന്റെ തീരസംരക്ഷണ നിയമംമൂലമുണ്ടായ പ്രശ്‌നങ്ങള്‍, റെയില്‍വേ സോണ്‍ പ്രശ്‌നം എന്നിവയെല്ലാം ആദ്യമായി ഏറ്റെടുത്തത് ജേക്കബായിരുന്നു.

ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള ഗാന്ധി അവാര്‍ഡ്, ഏറ്റവും പ്രഗല്ഭനായ ഭരണാധികാരിക്കുള്ള പൊന്നറ ഫൗണ്ടേഷന്‍ പുരസ്‌കാരം, മികച്ച പൊതുപ്രവര്‍ത്തകനും ഭരണാധികാരിക്കുമുള്ള ദേശീയ ശ്രമവീര്‍ അവാര്‍ഡ്, പ്രവാസി മലയാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിനുള്ള വിദേശമലയാളി പുരസ്‌കാരം, അമിക്കോസ് അവാര്‍ഡ് എന്നിവ ജേക്കബിനെ തേടിയെത്തിയ ബഹുമതികളില്‍ ചിലത് മാത്രമാണ്. സഭയ്ക്കും സമൂഹത്തിനും വേണ്ടി നിസ്തുലമായ സേവനമനുഷ്ഠിച്ചതിന് പരിശുദ്ധ പാത്രിയാര്‍ക്കിസ് ബാവ ദമാസ്‌കസില്‍ വെച്ച് കമാന്‍ഡര്‍ പദവി നല്‍കി ജേക്കബിനെ അനുഗ്രഹിച്ചിട്ടുണ്ട്.

സി.പി.എമ്മില്‍ 'ശശി-ഗോപി രോഗം' താഴേയ്ക്ക് പടരുന്നു


സി.പി.എമ്മില്‍ മേല്‍ ത്തട്ടില്‍ ബാധിച്ച രോഗം പതിയേ താഴേയ്ക്ക് വ്യാപിക്കുകയാണത്രെ. ഏറ്റവുമൊടുവില്‍ നടപടി വന്നിരിക്കുന്നത് സി.പി.എം കൊട്ടാരക്കര ഏരിയകമ്മിറ്റി സെക്രട്ടറി സി. മുകേഷിനെതിരെയാണ്. മുകേഷിനെ സെക്രട്ടറി ‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ഏരിയ കമ്മറ്റിയോഗം തീരുമാനിച്ചു. ഏരിയ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. സഹദേവന് നല്കാന്‍ യോഗം തീരുമാനിച്ചതായി പാര്‍ട്ടി ഇന്നലെ പത്രക്കുറുപ്പില്‍ അറിയിച്ചു.

മുകേഷിനെതിരായി പാര്‍ട്ടിക്ക് മുന്നിലുള്ള പരാതി പരിഗണിക്കുമ്പോള്‍ അദ്ദേഹം സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി കൈക്കൊണ്ടിട്ടുള്ളത്. മുകേഷിനെതിരെ ഒരു വനിതാ പ്രവര്‍ത്തക നല്കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടി അമ്മ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊട്ടാരക്കര ഏരിയ കമ്മിറ്റി ഓഫീസില്‍ വി. രവീന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബി, സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായ ബി. രാഘവന്‍, കെ. വരദരാജന്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചിരുന്നു.

പാര്‍ട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറു വിഭാഗത്തെ ഒതുക്കുന്നതിനുള്ള ഔദ്യോഗിക പക്ഷത്തിന്റെ ആസൂത്രണ നീക്കമാണിതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് ഇടുക്കി ജില്ലയില്‍ ഇതിലും ഗൗരവമായ ആരോപണം മഹിളാ നേതാവ് ഉന്നയിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി നേരിട്ട് പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തില്‍ അത് ചര്‍ച്ച ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Saturday, October 29, 2011

ഇല്ലാത്തൊരു വല്ലാത്ത സമരനായകന്‍



പുന്നപ്ര-വയലാര്‍ സമരം - അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ ഊരും പേരും അറിയാത്ത നൂറു
കണക്കിന് കര്‍ഷക-കയര്‍, മത്സ്യതൊഴിലാളികള്‍ മണ്‍കൂനകളായിത്തീര്‍ന്നകഥ. അവരുടെ രക്തവും മാംസവും അനേകം നേതാക്കള്‍ക്ക് 'സമരനായകര്‍' എന്ന പദവി ചാര്‍ത്തി നല്‍കി, എം.എല്‍.എ.മാരും, എം.പി.മാരും, മന്ത്രിമാരും, മുഖ്യമന്ത്രിമാരും ആക്കി മാറ്റി. ഇവരുടെയിടയില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ എന്ന് സ്വയം നടിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ യഥാര്‍ത്ഥത്തില്‍ സമരനായകന്‍ ആയിരുന്നോ?

''ഞാനും, സൈമണ്‍ ആശാനും മറ്റുള്ളവരും ചേര്‍ന്ന് പുന്നപ്ര മുതല്‍ വാടയക്കല്‍വരെയുള്ള മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമം നടത്തി''. ചിന്തപബ്ലിഷേഴ്‌സ് (2006) പ്രസിദ്ധീകരിച്ച ''പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ'' എന്ന ലേഖനസമാഹാരം ഭാഗം രണ്ട് - രണ്ടാം ലേഖനത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയാണ് മുകളില്‍ ഉദ്ധരിച്ചത്. ഈ പ്രസ്താവനയില്‍ നിന്ന്  ഒരുകാര്യം വ്യക്തമാണ്. 1122 തുലാം പത്താം തീയതിയിലെ (അഥവാ 1946 ഒക്‌ടോബര്‍ 27) വയലാര്‍ വെടി വെയ്പ്പിലേക്കു നയിച്ച ചേര്‍ത്തല താലൂക്കിലെ തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന് അച്യുതാനന്ദന്‍ അവകാശപ്പെടുന്നില്ല. അതിനാല്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ എന്ന പദവിയില്‍ നിന്ന് വയലാര്‍ ഭാഗം നിസംശയം വെട്ടി നീക്കാം. ശേഷിക്കുന്നത് അദ്ദേഹം പുന്നപ്ര സമരനായകന്‍ ആണോ എന്ന ചോദ്യമാണ്. അതിന് 1122 തുലാം 7 (1946 ഒക്‌ടോബര്‍ 24) ലെ പുന്നപ്ര വെടിവെയ്പിലും പശ്ചാത്തല സംഭവങ്ങളിലും അദ്ദേഹത്തിന്റെ ഭാഗം എന്ത് എന്ന് ''പുന്നപ്ര-വലയാര്‍ സമരം അനുഭവങ്ങളിലൂടെ'' എന്ന ഗ്രന്ഥത്തില്‍ തെളിവുകളുണ്ടോ എന്നുനോക്കാം. മേല്‍പറഞ്ഞ ലേഖനസമാഹാരത്തിലെ ആദ്യലേഖനം പുന്നപ്ര സമരസേനാനി എച്ച്.കെ. ചക്രപാണിയുടേതാണ്. പുന്നപ്ര ക്യാമ്പ് ആക്രമിച്ച് എസ്.ഐ. നാടാരെ വെട്ടാന്‍ ആജ്ഞ നല്‍കുന്നത് പി.കെ. ചന്ദ്രാനന്ദന്‍ ആണെന്നു വ്യക്തമാക്കുന്ന ലേഖനത്തിന്റെ ഒരിടത്തും അച്യുതാനന്ദന്‍ വരുന്നതേയില്ല.
 
രണ്ടാം ലേഖനം കെ.എസ്. ബെന്‍ എന്ന സമരനായകന്റേതാണ്. വി.എ. സൈമണ്‍ ആശാന്‍, ടി.വി. തോമസ്, പി.പി.ജോണ്‍കുട്ടി, ടി.സി. പത്മനാഭന്‍, വി.കെ.ഭാസ്‌കരന്‍ എന്നിവരെ സമരനായകരായി പറയുന്നു. 1121 കര്‍ക്കടകം 21 ന് സൈമണ്‍ ആശാനെ അറസ്റ്റുചെയ്തതായി രേഖപ്പെടുത്തുന്നു. ''ഞാനും'' കൂടി ഒപ്പമില്ല. നാടാര്‍ കൊലക്കേസ്സ് (പുന്നപ്ര സംഭവം) പ്രതികളായ 95 പേരുടെ ലിസ്റ്റ് ലേഖനത്തിന്റെ അവസാനമുണ്ട് ''ഞാനും'' അതിലുമില്ല.മൂന്നാം ലേഖനം വി.കെ.വാസവന്‍ എന്ന നേതാവിന്റെയാണ്. ഇവിടെ പുന്നപ്ര സംഭവങ്ങളില്‍ സൈമണ്‍ ആശാന്റെ നേതൃത്വപരമായ പങ്ക് വിശദീകരിക്കുന്നുണ്ട്. പി.ടി. പുന്നൂസ്സ്, ആര്‍. സുഗതന്‍, കുമാരന്‍ വക്കീല്‍, വി.കെ. കരുണാകരന്‍, എന്‍.എസ്.പി.പണിക്കര്‍, കെ.എസ്. ബെന്‍ ഇവരെയൊക്കെപ്പറ്റി പറയുന്നുണ്ട്. ''ഞാനും'' മാത്രമില്ല.നാലും, ആറും ലേഖനങ്ങള്‍ സൈമണ്‍ ആശാന്റെ സന്തതസഹചാരികളുടേതാണ്. രണ്ടു ലേഖനങ്ങളിലും അച്യുതാനന്ദന്‍ അവകാശപ്പെട്ടതുപോലെ സൈമണ്‍ ആശാന്റെ കൂടെ ''ഞാനും'' ഉള്ളതായി കാണുന്നില്ല. ആറാം ലേഖനത്തിന്റെ തന്നെ ഭാഗമായി വട്ടയാല്‍ പള്ളി സംഭവത്തിലെ 22 പ്രതികളുടെ ലിസ്റ്റ് ചേര്‍ത്തിട്ടുണ്ട്. ഒന്നാം പേരുകാരന്‍ സൈമണ്‍ ആശാനാണെങ്കിലും ''ഞാനും'' അവിടെയുമില്ല.
 
13-ാം ലേഖനം പുന്നപ്ര സമരസേനാനി കറുകപ്പറമ്പില്‍ യോഹന്നാന്റെ അനുഭവങ്ങളാണ്. പുന്നപ്രയിലെ കയര്‍-മത്സ്യമേഖലയില്‍ സൈമണ്‍ ആശാന്‍, ആര്‍. സുഗതന്‍, കെ.എസ്.ബെന്‍, ടി.വി. തോമസ് എന്നിവര്‍ നേതൃത്വം നല്കി പ്രവര്‍ത്തിച്ചിരുന്നതായി പ്രസ്താവിക്കുന്നുണ്ട്. 14 ാം ലേഖനത്തില്‍ വാരിയംപറമ്പില്‍ കൃഷ്ണന്‍ എന്ന സമരസേനാനി പറയുന്നത് സൈമണ്‍ ആശാന്‍, കെ.വി.പത്രോസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍, പി.റ്റി. പുന്നൂസ്സ്, ആര്‍. സുഗതന്‍ എന്നിവര്‍ പുന്നപ്ര സമരത്തിന്റെ നേതൃസ്ഥാനത്തു പ്രവര്‍ത്തിച്ചു എന്നാണ്. 13ലും 14ലും സൈമണ്‍ ആശാന്‍ ഉണ്ട്, ''ഞാനും'' ഇല്ല. 
1946 ല്‍ വെറും 23 വയസ്സുകാരന്‍ ആയതുകൊണ്ടാണോ ''ഞാനും'' (അച്യുതാനന്ദന്‍) ഉണ്ടെന്ന് ''പുന്നപ്ര-വയലാര്‍ സമരം - അനുഭവങ്ങളിലൂടെ''യില്‍ (ചിന്ത പബ്ലിഷേഴ്‌സ്) ആരും പറയാതിരുന്നത്. എങ്കില്‍ പല ലേഖനങ്ങളിലും 19 വയസ്സുകാരന്‍ പി.കെ.ചന്ദ്രാനന്ദന് നായകസ്ഥാനം നല്‍കിയതോ. അന്ന് (1946) 12 വയസ്സ് മാത്രമുള്ള ടി.കെ. പളനിക്കുവേണ്ടി (1996 ലെ മാരാരിക്കുളം വിപ്ലവത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി) പ്രസ്തുത പുസ്തകത്തിന്റെ 126-ാം പേജില്‍ തലക്കെട്ടോടുകൂടിയ പ്രത്യേക പരിഗണനനല്‍കിയതും, പ്രായം കുറഞ്ഞതുകൊണ്ട് ആരെയും ഒഴിവാക്കിയിട്ടില്ല എന്നതിന് തെളിവാണ്.
 
സി.പി.എം. ആഭിമുഖ്യത്തിലുള്ള ചിന്ത പബ്ലിഷേഴ്‌സ് 2006 ല്‍ പുറത്തിറക്കിയ ''പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ'' യില്‍ പ്രമുഖ സമരസേനാനികള്‍ ആരും സമരത്തില്‍ വി.എസ്. അച്യുതാനന്ദന്റെ സംഭാവന പറയുന്നില്ല. മാത്രമല്ല പുന്നപ്ര സമരത്തില്‍ ''ഞാനും സൈമണ്‍ ആശാനും'' എന്ന് അച്യുതാനന്ദന്‍ എഴുതിയ സൈമണ്‍ ആശാന്‍ എല്ലായിടത്തും ഒന്നാമനായി സ്മരിക്കപ്പെടുന്നുണ്ട്. അച്യുതാനന്ദനെ ആരും വെട്ടിനിരത്തിയതല്ല. പുന്നപ്ര സമരത്തില്‍ അച്യുതാനന്ദന് സ്വയം പ്രചരിപ്പിക്കുന്ന നായകസ്ഥാനം ഇല്ല എന്നുള്ളതാണ് സത്യം. പുന്നപ്ര-വയലാറില്‍ ജീവത്യാഗം ചെയ്ത പാവപ്പെട്ട തൊഴിലാളികളെ അപഹസിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും, പാര്‍ട്ടി നേതാക്കന്മാരേയും അന്ധമായി വിശ്വസിച്ചതുകൊണ്ടാണ്  അവര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടത് എന്ന് തുറന്നു പറയുകമാത്രമേ ചെയ്തിട്ടുള്ളൂ. പൊള്ളയായ അവകാശവാദങ്ങളും നിറംപിടിപ്പിച്ചനുണകളും ചേര്‍ത്ത് കെട്ടിച്ചമച്ചുണ്ടാക്കി കപടവിപ്ലവനാടകമായിരുന്നു പുന്നപ്ര-വയലാര്‍ സമരം. 
പുന്നപ്ര സമരം കലാശിക്കുന്നത് പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിലാണ്. 30 ല്‍ താഴെ പൊലീസ്സുകാര്‍ മാത്രമേ ക്യാമ്പിലുണ്ടായിരുന്നുള്ളു. ആയിരക്കണക്കിന് സായുധമായ കമ്യൂണിസ്റ്റുകാര്‍ ക്യാമ്പ് വളഞ്ഞു. തിരുവിതാംകൂര്‍ പൊലീസിലെ സാത്വികനെന്ന് അറിയപ്പെട്ട വേലായുധന്‍ നാടാരായിരുന്നു ക്യാമ്പിന്റെ ഇന്‍സ്‌പെക്ടര്‍. സഹപ്രവര്‍ത്തകര്‍ തടഞ്ഞിട്ടും, ''എന്നെ ആരും ഒന്നും ചെയ്യുകയില്ല, ഞാന്‍ ഈശ്വരവിരോധം ചെയ്തിട്ടില്ല'' എന്നു പറഞ്ഞു കൊണ്ട് നാടാര്‍ ഒറ്റയ്ക്ക് നിരായുധനായി ജനക്കൂട്ടത്തിന്റെ അടുത്തേയ്ക്ക് ചെന്നു.
 
സമരക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയ പോലെ ജാഥ പിരിഞ്ഞുപോകണമെന്ന് അപേക്ഷാ രൂപത്തില്‍ തൊഴുകൈകളോടെ (പേജ് 58 പുന്നപ്ര-വയലാര്‍ സമരം-അനുഭവങ്ങളിലൂടെ) ആവശ്യപ്പെട്ടു. ''എസ്.ഐ.നാടാര്‍ തന്റെ തൊപ്പി പുറകോട്ടിട്ടു. അതൊരു കീഴടങ്ങലായിരുന്നു''. (പേജ് 37 പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ). ഇന്‍സ്‌പെക്ടര്‍ മുന്നോട്ടു വന്ന് ലീഡര്‍മാരായ പത്മനാഭനും, കെ.ജെ.നിക്‌സാസ്സുമായി സംസാരിച്ചു. (പേജ് 137. കെ.സി.ജോര്‍ജ് പുന്നപ്ര-വയലാര്‍). പെട്ടെന്ന് പി.കെ. ചന്ദ്രാനന്ദന്‍ പറഞ്ഞു 'വെട്ടെടാ'. നാടാരെ തെങ്ങുകയറ്റ തൊഴിലാളി കുഞ്ഞുണ്ണിപ്പരവന്‍ തന്റെ പണിയായുധം കൊണ്ടുവെട്ടി. ഒറ്റവെട്ടിന് തലയറ്റുവീണ നാടാരുടെ ശരീരത്തില്‍ 196 കുത്തുകള്‍ കിട്ടി. (പേജ് 18 പുന്നപ്ര-വയലാര്‍ - അനുഭവങ്ങളിലൂടെ) പിന്നെയാണ് പോലീസുകാര്‍ പ്രാണരക്ഷാര്‍ത്ഥം വെടി വച്ചത്. യഥാര്‍ത്ഥത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തിലെ ആദ്യരക്തസാക്ഷി വേലായുധന്‍ നാടാരാണ്. പുന്നപ്ര ക്യാമ്പു സ്ഥിതി ചെയ്തിരുന്നത് അപ്‌ളോണ്‍ അരൂജിന്റെ കെട്ടിടത്തിലായിരുന്നു. കമ്യൂണിസ്റ്റുകാര്‍ പറയുന്ന അപ്‌ളോണ്‍ അരൂജെന്ന ജന്മി. 1974 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക സമരചരിത്രത്തില്‍ ജന്മിയായ അപ്‌ളോണ്‍ അരൂജ് എന്ന് എഴുതിയ കെ.സി.ജോര്‍ജ് 1971 ല്‍ അതു തിരുത്തി. അപ്‌ളോണ്‍ അരൂജ് ജന്മിയായിരുന്നില്ല, കമ്യൂണിസ്റ്റ് വിരോധിമാത്രമായിരുന്നു. (പേജ് 95 പുന്നപ്ര-വയലാര്‍-കെ.സി.ജോര്‍ജ്). ചുരുക്കത്തില്‍ നാടാര്‍ കൊലക്കേസ് എന്ന് പുന്നപ്ര സമരത്തെ വിളിക്കാം.
 
വയലാറിലാകട്ടെ പട്ടാളക്കാരുടെ വെടിയുണ്ടകള്‍ക്ക് ഇരയായി അസംഖ്യം തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് നേതാക്കന്മാരുടെ പരാജയം കൊണ്ടുമാത്രമാണ്. ''തുലാം ഏഴിന് പുന്നപ്ര വെടിവയ്പുനടന്നപ്പോള്‍ തന്നെ വയലാര്‍ ക്യാമ്പു പിരിച്ചുവിടാന്‍  നിര്‍ദ്ദേശിച്ചുകൊണ്ട് കെ.വി.പത്രോസ്-സുപ്രീം കമാന്‍ഡര്‍ വയലാറിലേക്ക് ഒരു കത്തു കൊടുത്തയച്ചു. കത്തുകിട്ടിയത് എന്റെയും കുമാരപണിക്കരുടേയും കയ്യിലാണ്. കിട്ടുന്നത് വയലാര്‍ വെടി വയ്പുകഴിഞ്ഞ് തുലാം പത്തിന് രാത്രി പത്തുമണിക്ക്. താമസംവരാനുള്ള കാരണം ഇന്നും അജ്ഞാതമാണ്. ക്യാമ്പ് പിരിട്ടുവിട്ട് പ്രവര്‍ത്തകര്‍ സ്ഥലം വിടുക എന്നതാണ് കത്തില്‍ എഴുതിയിരുന്നത്''. (പേജ് 146 ല്‍ സി.കെ. ഭാസ്‌കരന്‍ പുന്നപ്ര-വയലാര്‍ സമരം-അനുഭവങ്ങളിലൂടെ). ''തുലാം പത്തിന് മുമ്പ് ക്യാമ്പ് പിരിച്ചുവിടണം എന്ന നിര്‍ദ്ദേശം ഞങ്ങള്‍ക്കു കിട്ടിയിരുന്നില്ല. ഒരു പക്ഷെ നേതാക്കള്‍ക്ക് അറിയാമായിരുന്നിരിക്കാം. ഒരു സര്‍ക്കുലര്‍ കിട്ടി, പിരിഞ്ഞുപോകാനാണ് എഴുതിയിരുന്നത്. തുലാം അഞ്ചിന് എഴുതിയത് പതിനാറിനു കിട്ടി. അങ്ങിനെ സംഭവിച്ചതിലെ മറ്റു കാര്യങ്ങള്‍ അറിയില്ല''. (പേജ് 161 വാവ ആശാന്‍ -പുന്നപ്ര-വയലാര്‍ സമരം-അനുഭവങ്ങളിലൂടെ). ''പട്ടാളം വന്നാല്‍ വെടിവയ്ക്കില്ല എന്ന ധാരണയുണ്ടായിരുന്നു. പ്രത്യേകിച്ചും മഹാരാജാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന അവസരത്തില്‍''. (പേജ് 149 പി.എ. ഗംഗാധരന്‍ പുന്നപ്ര-വയലാര്‍ സമരം - അനുഭവങ്ങളിലൂടെ). കത്തുകള്‍ വൈകിയതെങ്ങനെ. മേല്‍പറഞ്ഞ ധാരണ ആരുനല്‍കി. ചരിത്രാതീതകാലത്തെ സംഭവങ്ങള്‍വരെ പുനരന്വേഷിച്ച് തെറ്റുതിരുത്തുന്ന സി.പി.എം. ഇനിയെങ്കിലും അന്വേഷിക്കുമോ.
 
പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും, പാര്‍ട്ടി നേതാക്കന്മാരോടുള്ള കൂറും വിശ്വാസവും ചോദ്യം ചെയ്യപ്പെടാനാവാത്തതും സ്മരണാര്‍ഹവുമാണ്. പക്ഷേ അവരെ വെടിയുണ്ടകള്‍ക്കുമുന്നിലേയ്ക്കു തള്ളി വിടുകയും, യഥാസമയം നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ ഒളിക്കുകയും, പുഴയായി ഒഴുകിയ ചോരയ്ക്ക് വില പറഞ്ഞ് ഉന്നതങ്ങളില്‍ എത്തുകയും ചെയ്തവര്‍ ആരോണാ അവരുടെ ചെയ്തികളിലെ വഞ്ചന വിളിച്ചുപറയുമ്പോഴാണ് രക്തസാക്ഷി മണ്ഡപങ്ങളിലെ മൃഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ട് അശാന്തരായി അലയുന്ന തൊഴിലാളികളുടെ ആത്മാക്കള്‍ക്ക് മുക്തിയും മോക്ഷവും ലഭിക്കുന്നത്. അത് എല്ലാ ജനാധിപത്യവിശ്വാസികളുടേയും കടമയുമാണ്. ഇനിയും പറയാന്‍ പോകുന്നത് ചരിത്രമല്ല. കഥ മാത്രമാണ്. 1122 തുലാം മാസത്തിലെ ഒരു പ്രഭാതം. ആലപ്പുഴ പട്ടണത്തിലെ പ്രശസ്ത കയര്‍ ഫാക്ടറിയുടെ സമീപത്തെ ചെറിയ പീടികമുറിയുടെ മുമ്പില്‍ കുറേ കയര്‍ ഫാക്ടറി തൊഴിലാളി സ്ത്രീകള്‍ കൂടി നില്‍ക്കുന്നു. അവര്‍ ആരേയോ ശപിക്കുകയും ശകാരിക്കുകയും ചെയ്യുന്നുണ്ട്. പീടികയില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ക്കട ഒരാഴ്ചയായി തുറക്കുന്നില്ല. സ്ത്രീ തൊഴിലാളികള്‍ തയ്ക്കാന്‍ നല്‍കിയ തുണികളുമായി യുവാവായ തയ്യല്‍ക്കാരന്‍ മുങ്ങിയിരിക്കുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന് തൊട്ടു മുമ്പും പിമ്പും അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ എല്ലാ കുറ്റകൃത്യങ്ങളിലേയും പ്രതികളുടെ പേരില്‍ പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയകുറ്റംകൂടി ചുമത്തുന്ന പതിവ് സര്‍.സി.പിയുടെ പൊലീസിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തയ്ക്കാന്‍ നല്‍കിയ തുണികള്‍ നഷ്ടപ്പെട്ട സ്ത്രീതൊഴിലാളികള്‍ പൊലീസില്‍ പരാതിപ്പെട്ടുകാണണം.

സിപിഎം പ്രവര്‍ത്തകയെ പീഡിപ്പിച്ച ഡിവൈഎഫ് ഐ നേതാവ് അറസ്റ്റില്‍


തൃശൂര്‍: സിപിഎം നേതാവിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച ഡിവൈ എഫ് ഐ നേതാവ് ജയിലിലായി. മുളകുന്നത്തുകാവ് മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അയ്യന്തോള്‍ പുല്ലഴി 
കോഴിക്കോടന്‍ വിജേഷ് വേണു (32)  വിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റു ചെയ്തത്.  അദ്ധ്യാപികയായ യുവതി പഠന കാലത്ത്  തൃശൂരിലെ വനിത കോളെജിലെ കൗണ്‍സിലറായിരുന്നു. വിജീഷ് എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജ് ചെയര്‍മാനും. അന്നുള്ള ബന്ധം മുതലെടുത്ത് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ചതിച്ചു എന്നാണ് കേസ്സ്. മുമ്പ്‌നേതാവ്  വിവാഹം കഴിച്ചുവെങ്കിലും ഉപേക്ഷിക്കപ്പെട്ടു.  പീഡിപ്പിക്കപ്പെട്ട യുവതിയുമായി ബന്ധം നിലനില്‍ക്കേ മൂന്നാമതൊരു  വിവാഹത്തിന് ഒരുങ്ങുമ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്. നവ. 5നാണ് വിവാഹം നിശ്ചയിച്ചിരുന്നത്.അതറിഞ്ഞാണ്  ബാഞ്ച്‌ സെക്രട്ടറിയായപിതാവ് മകളേയും കൂട്ടി പേരാമംഗലം പോലീസില്‍ പരാതി നല്‍കിയത്. ആരോഗ്യ വകുപ്പില്‍ താല്‍ക്കാലിക തസ്തികയില്‍ ജോലി നോക്കുകയാണ് വിജീഷ്.  അമ്മ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനാല്‍ അവിടത്തെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം.  ദലിത് വിഭാഗത്തില്‍പെട്ട അദ്ധ്യാപികയും സിപിഎം മഹിളാ അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകയാണ്. വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ചും വശീകരിച്ചും ഭീഷണിപ്പെടുത്തിയും മുളകുന്നത്തുകാവിലെ വീട്ടിലേക്കു നിര്‍ബന്ധിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മൂന്നു വര്‍ഷമായി പീഡനമുണ്ടാകാറുണ്ടെന്നാണ് ആക്ഷേപം.  എസ് എഫ് ഐ ജില്ലാ ഭാരവാഹിയായ വിജേഷ് പിന്നീട് ഡിവൈഎഫ്‌ഐയുടെ ഏരിയാ കമ്മിറ്റി അംഗവും ജില്ലാ കമ്മിറ്റി അംഗവുമായി. മൂന്നാമതും വിവാഹം നിശ്ചയിച്ചതറിഞ്ഞ് വനിത നേതാവ് പാര്‍ട്ടിനേതാക്കളോട് പരാതി പറഞ്ഞെങ്കിലും അവര്‍ വഴുതി മാറുകയായിരുന്നു.

Friday, October 28, 2011

വി.എസിന് എന്തും പറയാം; ഡി.വൈ.എഫ്.ഐയ്ക്കും


കൊച്ചി: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനോടുള്ള ഡിവൈഎഫ്‌ഐ, എഐവൈഎഫ്  നേതാക്കളുടെയും സിപിഎം നേതാക്കളുടെയും സ്‌നേഹം കണ്ട് മലയാളികളുടെ കണ്ണു നിറഞ്ഞു.
ഗണേഷ് കുമാര്‍ തന്റെ വാക്കു പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും മുഖ്യമന്ത്രി സഭയില്‍ ഖേദം പ്രകടിപ്പിച്ചിട്ടും കലിയടങ്ങാത്ത ഡിഫി-എഐവൈഎഫ് നേതാക്കള്‍ കേരളമാകെ ആഭാസസമരം നടത്തുന്നു. ഒരാള്‍ തെറ്റ് തുറന്നു പറഞ്ഞ് മാപ്പപേക്ഷിക്കുമ്പോള്‍ ക്ഷമിക്കുക എന്ന സാമാന്യമര്യാദപോലും മറന്നാണ് സര്‍ക്കാരിനെതിരെ കലാപം അഴിച്ചുവിടുവാന്‍ കാത്തുകെട്ടിക്കിടക്കുന്ന സിപിഎം  നേതാക്കള്‍ തെരുവിലിറങ്ങിയത്. ഗണേഷ്‌കുമാര്‍ മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം തീരില്ലെന്ന കണ്ടെത്തലുമായാണ് റേറ്റിംഗ് കൂട്ടാന്‍ മത്സരിക്കുന്ന ചില ചാനലുകള്‍ ഇന്നലെ തള്ളിനീക്കിയത്. വാര്‍ത്താ ദാരിദ്ര്യത്തില്‍ ബുദ്ധിമുട്ടുന്ന ചില ചാനലുകള്‍ ഗണേഷ്‌കുമാര്‍ പണ്ടെങ്ങോ യാത്ര ചെയ്ത കഥയുമായാണ്, കേരളത്തില്‍ കലാപം അഴിച്ചുവിടാനും ചാനല്‍ ചര്‍ച്ച കൊഴുപ്പിക്കാനും ശ്രമിച്ചത്. ഇതിനിടെ നമ്മള്‍ മറന്ന് പോകുന്ന ചില കാര്യങ്ങളുമുണ്ട്.
 
വി.എസ്. അച്യുതാനന്ദന്  ലതികാ സുഭാഷിനെ ആക്ഷേപിക്കാം, കെ.ഇ.എന്നിനെ കുരങ്ങനെന്ന് വിളിക്കാം. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ അധിക്ഷേപിക്കാം, മന്ത്രിയെ പോഴന്‍ എന്ന് വിളിക്കാം. ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കും സിപിഎം നേതാക്കള്‍ക്കും എസ്.എഫ്.ഐക്കാര്‍ക്കും ആരെയും തന്തയ്ക്കു വിളിക്കാം. ശുംഭനെന്ന് വിളിക്കാം. മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിക്കാം. കുഞ്ഞാലിക്കുട്ടിയേയും ബാലകൃഷ്ണപിള്ളയേയും വായില്‍ തോന്നിയതൊക്കെ വിളിക്കാം, പക്ഷേ അതൊക്കെ ബൂമറാങ് പോലെ തിരികെ വരുമ്പോള്‍ ഒന്നും സഹിക്കാനാവുന്നില്ല. എന്തൊക്കെ വിടുവായത്തരങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി വി.എസിന്റേതായി പ്രബുദ്ധ കേരളം സഹിക്കുന്നത്. വി.എസിനെ ആക്ഷേപിച്ചതിന്റെ പേരില്‍ തെരുവിലിറങ്ങിയ ഡിഫി-ളെശ-എഐവൈഎഫ്  നേതാക്കള്‍ വിളിച്ച മുദ്രാവാക്യങ്ങളും റെക്കോര്‍ഡ് ചെയ്തു കാണിക്കണം  ടിവി ചാനലുകാര്‍. മന്ത്രിയെ പേപ്പട്ടിയെന്നും പുറത്ത് പറയാന്‍ കൊള്ളാത്ത അശ്ലീല സംബോധനകള്‍ നടത്തുന്നതും ചാനല്‍ ക്യാമറകള്‍ കണ്ടില്ല!  ഇടതുപക്ഷത്തിന് എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സ് ആരാണ് നല്‍കിയത്?
 
ഗണേഷിനു ശേഷം പി.സി.ജോര്‍ജ്ജിന്റെ പ്രസംഗത്തിനും എന്തോ കുഴപ്പമുണ്ടെന്ന കണ്ടെത്തലുമായാണ് പിന്നീട് ചാനലുകാര്‍ രംഗം കൊഴുപ്പിച്ചത്. സ്ത്രീകളെ മുഴുവന്‍ അപമാനിച്ചുവെന്നാരോപിച്ച് രണ്ടാം ദിവസം  കേരളത്തില്‍ കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചനയാണ് പിന്നീട് നടന്നത്. ഇതിനിടെ ചില ചാനലുകാര്‍ പണ്ടെങ്ങോ ഗണേഷ് സ്ത്രീയെ അപമാനിച്ചു എന്നാരോപിച്ച് കഥയും മെനഞ്ഞു. എന്നാല്‍ ടി വി രാജേഷ് എംഎല്‍എ വനിതാ പോലീസിനെ ആക്ഷേപിച്ച സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ആരും മിനക്കെട്ടില്ല. റോഡിനു നടുവില്‍ വനിതാ പൊലീസിനെയും പൊലീസുകാരെയും ആക്ഷേപിച്ചതിനെക്കുറിച്ച് അന്വേഷിക്കാനും ചാനലുകാര്‍ മെനക്കെട്ടില്ല. വി.എസിന്റെ നാക്കിന്റെ ചൊറിച്ചില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പുച്ഛത്തോടെ മാത്രമേ അദ്ദേഹം എന്നും മറ്റുള്ളവരെ കണ്ടിട്ടുള്ളു. ഇതില്‍ ജയരാജന്‍മാരും രാജേഷുമാരും  ബിജുമാരും വ്യത്യസ്തരല്ല. സ്ഥിരമായി പിതൃത്വത്തെ ആക്ഷേപിച്ച് സംസാരിക്കുന്ന എസ്.എഫ്.ഐ നേതാക്കളുടെ ജല്പനങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കണം. വായില്‍ തോന്നുന്നതെന്തും വിളിച്ച് പറഞ്ഞിട്ട് അവയൊക്കെ തിരികെ വരുമ്പോള്‍ അസഹിഷ്ണുത കാട്ടിയിട്ട് കാര്യമില്ലെന്ന് സിപിഎം നേതാക്കള്‍ ഇനിയെങ്കിലും ഓര്‍ക്കണം.

Thursday, October 27, 2011

വരുന്നു വീണ്ടും പിണറായി, അച്യുതാനന്ദന്‍ പോര് അഥവാ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്സ്


തിരുവനന്തപുരം: മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഫറന്‍സിനുവേണ്ടി സിപിഐഎം ഒരുങ്ങുമ്പോള്‍ അത് പിണറായി വിജയനും വിഎസ് അച്യുതാനന്ദനും തമ്മിലുള്ള 'ആശയപോരാട്ട'ത്തിന്റെ അരങ്ങുറപ്പിക്കല്‍ കൂടിയായി മാറുന്നു.

നിരവധി വെട്ടിനിരത്തലുകള്‍ക്കൊടുവില്‍ ബ്രാഞ്ച് തല യോഗങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ലോക്കല്‍ കമ്മിറ്റി സമ്മേളനങ്ങള്‍ തുടങ്ങുമ്പോള്‍ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് അണികളുടെ മനസ്സില്‍ ഉയരുന്നത്. ഒന്ന് തുടര്‍ച്ചയായ നാലാം തവണയും പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുമോ? രണ്ട്, 87ാം വയസ്സിലും കൂടുതല്‍ കരുത്തുകാട്ടുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യാതനന്ദന്റെ കാലുകള്‍ വിലങ്ങിട്ടു പൂട്ടുമോ?

പാര്‍ട്ടി തുടര്‍ച്ചയായി നിഷേധിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിഎസ് എന്നും പിണറായിയെന്നും രണ്ടു പക്ഷം പാര്‍ട്ടിയില്‍ സജീവമാണ്. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയാകുമ്പോഴും വിഎസ് കൂടുതല്‍ കൂടുതല്‍ ദുര്‍ബ്ബലനായി മാറുകയാണ് ചെയ്തത്.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണ് ഈ വിഭാഗിയത മറ നീക്കി പുറത്തുവന്നത്. തിരഞ്ഞെടുപ്പില്‍ അച്യുതാനന്ദന് ആദ്യം ടിക്കറ്റ് നിഷേധിച്ച പാര്‍ട്ടിക്ക് അണികളുടെ പരസ്യമായ പ്രക്ഷോഭപരിപാടികളെ തുടര്‍ന്ന് അദ്ദേഹത്തെ മല്‍സരിപ്പിക്കേണ്ടി വന്നു. അദ്ദേഹം വിജയിച്ച് മുഖ്യമന്ത്രിയായി. തുടര്‍ന്ന് ഭരണം നടന്ന അഞ്ചുവര്‍ഷവും പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടയിലൂടെയാണ് അച്യുതാനന്ദന്‍ മുന്നോട്ടുനീങ്ങിയത്.

ഈ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലും പാര്‍ട്ടി ഗണ്യമായ നേട്ടമുണ്ടാക്കിയത് വിഎസ് അച്യുതാനന്ദന്‍ ഫോര്‍മുല കൊണ്ടു തന്നെയാണ്. എന്തായാലും എംഎ ബേബി, തോമസ് ഐസക്, കൊടിയേരി ബാലകൃഷ്ണന്‍ കൂട്ടുകെട്ടിന്റെ നിലപാടായിരിക്കും ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ണായകമാവുക.

Tuesday, October 25, 2011

പ്രതിപക്ഷം ഇരന്നു വാങ്ങിയത് മുഖമടച്ചുള്ള ആഘാതം


ആവനാഴിയുടെ ശുദ്ധശൂന്യത പരിഗണിക്കാതെ വില്ലെടുത്തു വീശി യുദ്ധം ജയിക്കാമെന്ന് വ്യാമോഹിച്ച വിഡ്ഢിയായ പോരാളിയുടെ റോളെടുത്ത് പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ കളിച്ച അസംബന്ധ നാടകത്തിന് ജനകീയ കോടതി നല്‍കിയത് നെഗറ്റീവ് മാര്‍ക്ക്.
ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കാനുള്ള പദ്ധതിയിലൂടെ ഖജനാവില്‍ നിന്ന് നൂറുകോടിയോളം രൂപ നഷ്ടമായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവയ്ക്കാനും ഇതു സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിന്റെ മറവില്‍ യു.ഡി.എഫ് മന്ത്രിസഭയെ വൈഷമ്യത്തിലാക്കാനും അണിയറയില്‍ നടന്ന തയ്യാറെടുപ്പ് അരങ്ങില്‍ അമ്പേ പാളുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പ്രതിഛായയ്ക്ക് അണുവിട ഊനമുണ്ടാക്കാന്‍ പാമോലിന്‍ കേസിന് സാധ്യമാകാതെ വന്നതിന്റെ നൈരാശ്യം ടൈറ്റാനിയം ആരോപണത്തിന്റെ വിഷം ചീറ്റി മറികടക്കാനുള്ള ആസൂത്രിത നീക്കമാണ് നിയമസഭയില്‍ അടിമുടി തകര്‍ന്നത്. അനിതര സ്വഭാവമാര്‍ന്ന പൊതുജീവിത ശൈലിയിലൂടെ അത്യന്ത സ്വച്ഛമായൊരു പ്രതിഛായ സ്വായത്തമാക്കിയ ഉമ്മന്‍ ചാണ്ടിയെ അലോസരപ്പെടുത്താന്‍ പോന്ന ആരോപണമൊന്നുമല്ല ടൈറ്റാനിയം കമ്പനിയുമായി ബന്ധപ്പെട്ടുയര്‍ന്നതെന്ന് പ്രതിപക്ഷത്തിന് വ്യക്തമായറിയാമായിരുന്നു. ഇന്നലെ നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കൊന്നും തന്നെ പുതുമയില്ലെന്നും ആവര്‍ത്തനം മാത്രമാണെന്നും സാക്ഷ്യപ്പെടുത്തിയത് എളമരം കരീം തന്നെ. അടിയന്തിര പ്രമേയാവതരണത്തിന് വിഫല ശ്രമം നടത്താനും വഴിപാടുപോലെ ആവര്‍ത്തിക്കുന്ന വാക്കൗട്ടില്‍ കാര്യം തീര്‍ക്കാനുമല്ലാതെ പ്രതിപക്ഷം കൂടുതലൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തം.
 
പക്ഷേ അഗ്നിശുദ്ധി തെളിയിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന ഉമ്മന്‍ ചാണ്ടിയാകട്ടെ തനിക്ക് യാതൊന്നും ഒളിക്കാനില്ലെന്ന് പ്രതിപക്ഷത്തെ മാത്രമല്ല കേരള ജനതയെ ഒട്ടാകെത്തന്നെ ബോധ്യപ്പെടുത്തണമെന്ന ശാഠ്യത്തിലായിരുന്നു. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകളെ തകിടംമറിച്ചുകൊണ്ട്  അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നല്‍കാനും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചാ നടപടികളത്രയും ടെലിവിഷന്‍ ചാനലുകളിലൂടെ തല്‍സമയം ജനങ്ങളെ കാണിക്കാനുമുള്ള തീരുമാനമുണ്ടായത്. 
ദുഷ്ടലാക്കോടെ ചിലര്‍ അക്കമിട്ട് നല്‍കുന്ന വിവരങ്ങളും കുറ്റാരോപണങ്ങളും ഏകപക്ഷീയമായി മാധ്യമങ്ങളിലൂടെ വിളമ്പി അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന്റെ അഭിനവ കുലപതി പട്ടമണിയാന്‍ വെമ്പി നില്‍ക്കുന്നവരുമായി പ്രതിപക്ഷം കൈകോര്‍ത്തപ്പോള്‍ വിരചിതമായ അപഹാസ്യ തിരക്കഥയ്ക്ക് അപ്പുറമായി ടൈറ്റാനിയം അഴിമതി ആരോപണത്തില്‍ പതിരില്ലെന്ന് ചര്‍ച്ചയുടെ തല്‍സമയ സംപ്രേക്ഷണം കണ്ട ജനകോടികള്‍ക്ക് വ്യക്തമായി. പതിമൂന്നാം കേരള നിയമസഭയുടെ ഈ സമ്മേളനം ഇങ്ങനെയും ചരിത്രത്തില്‍ ഇടംനേടി. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം വലിച്ചെടുപ്പിക്കുന്ന മുഖ്യമന്ത്രിയുടെ തന്ത്രത്തില്‍ അതേമാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും കുരുങ്ങുകയായിരുന്നു.
 
കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുന്നതിന്റെ അരോചകതയില്‍ പുളയുന്ന പ്രതിപക്ഷത്തിനു നേരെ ഉമ്മന്‍ ചാണ്ടിയും ഇതര ഭരണ കക്ഷിയംഗങ്ങളും അയച്ച ആഗ്നേയാസ്ത്രങ്ങളുടെ പ്രഹരശേഷിയും ജനങ്ങള്‍ നേരിട്ടുകണ്ടു. ആയിരത്തിലേറെ വ്യവസായ ശാലകള്‍ മലിനീകരണ നിയന്ത്രണ സംവിധാനത്തിന്റെ പോരായ്മ മൂലം അടച്ചു പൂട്ടത്തക്ക സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നുള്ള അന്ത്യ ശാസനത്തിന് താന്‍ നല്‍കിയ മറുപടി ഇല്ലായിരുന്നെങ്കില്‍ ടൈറ്റാനിയത്തിന് അന്നേ ഷട്ടര്‍ വീഴുമായിരുന്നെന്ന് സംശയലേശമെന്യേ സമര്‍ത്ഥിക്കാന്‍ മുഖ്യമന്ത്രിക്ക് സാധ്യമായി. രണ്ടു കത്തിന്റെ പേരില്‍ തന്നെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ യത്‌നിക്കുന്ന പ്രതിപക്ഷത്തോട് അദ്ദേഹം പറഞ്ഞതിങ്ങനെ: രണ്ടല്ല, മൂന്നു കത്തുകള്‍ ഞാനയച്ചിരുന്നു. ഈ നടപടിക്കു വേണ്ടി തന്നെ നിര്‍ബന്ധിച്ചത് ഇടതുപക്ഷങ്ങളുടേതുള്‍പ്പടെയുള്ള ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദമായിരുന്നെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയപ്പോഴും മറുപടിയില്ലാതെ പ്രതിപക്ഷം വൈക്ലബ്യത്തിലാകുന്നത് ജനങ്ങള്‍ കണ്ടു. അത്രയേറെ കുഴപ്പമുണ്ടാക്കിയ നടപടിയാണ് താന്‍ സ്വീകരിച്ചതെങ്കില്‍ തുടര്‍ന്നുവന്ന ഇടതു മന്ത്രിസഭ കൊട്ടിഘോഷത്തോടെ ശിലാസ്ഥാപനവും മറ്റുമായി പദ്ധതി മുന്നോട്ടു കൊണ്ടുപോയതെന്തിനെന്ന ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ പ്രതിപക്ഷ നിരകളെ ഉത്തരം മുട്ടിച്ചു. പദ്ധതിക്കായുള്ള യന്ത്ര സാമഗ്രികള്‍ ഇറക്കുമതി ചെയ്തത് ഇടതു സര്‍ക്കാരായിരുന്നെന്ന വെളിപ്പെടുത്തലാകട്ടെ അതിലേറെ സ്‌ഫോടകാത്മകമായി.
പദ്ധതി നടത്തിപ്പിന് കരാര്‍ നല്‍കിയ പൊതുമേഖലാ സ്ഥാപനത്തെ ആക്ഷേപിച്ച പ്രതിപക്ഷത്തെ കുത്തി മുറിവേല്‍പ്പിക്കുന്നതായിരുന്നു ഒരു ഓര്‍മപ്പെടുത്തല്‍; വൈദ്യുതി ബോര്‍ഡിനെ കബളിപ്പിച്ച് അന്നത്തെ മന്ത്രിയുടെ ഒത്താശയോടെ കോടികളുടെ അഴിമതി നടത്തിയ ലാവ്‌ലിനെപ്പോലെ വിദേശ തട്ടിപ്പു കമ്പനിയല്ല മെക്കോണ്‍ എന്നത്. സി.ബി.ഐ അന്വേഷണാവശ്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാനും ഉമ്മന്‍  ചാണ്ടിക്കു കഴിഞ്ഞു. കെട്ടിച്ചമച്ച ആക്ഷേപങ്ങളുടെയും കള്ളക്കഥകളുടെയും മറവില്‍ നിയമസഭയുടെ സമയം നഷ്ടമാക്കാനും മന്ത്രിമാരെ സമ്മര്‍ദ്ദത്തിലാക്കി ഭരണം തടസ്സപ്പെടുത്താനും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആവര്‍ത്തിക്കുന്ന ജനദ്രോഹത്തിന് തടയിടാന്‍ ഇന്നലത്തെ നിയമസഭാ നടപടികള്‍ ഒരു പരിധിവരെയെങ്കിലും ഇടയാക്കുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാം

പുന്നപ്ര-വയലാര്‍ നുണകള്‍ വീണ്ടും


പതിവ് നുണകള്‍ക്ക് പുറമേ ഒരു പുതിയ നുണയും ഇപ്രാവശ്യം അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും തിരുവിതാംകൂറില്‍ ഉത്തവാദ ഭരണത്തിനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു എന്നുമാത്രമാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇത്തവണത്തെ വാദമുഖങ്ങളില്‍ ഈ സമരങ്ങള്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായിരുന്നെന്നും പറഞ്ഞിരിക്കുന്നു.

ഇത്തവണത്തെ പുന്നപ്ര-വയലാര്‍ വാരാഘോഷങ്ങളിലും പതിവ് നുണകള്‍ ആവര്‍ത്തിച്ചു. മുഖ്യ പ്രഭാഷകന്‍ വി.എസ് അച്യുതാനന്ദന്‍ പ്രസംഗിച്ചത് ഇങ്ങനെ ആയിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമായി നിലനിര്‍ത്തി അമേരിക്കന്‍ മോഡല്‍ നടപ്പിലാക്കാനാണ് സര്‍. സി.പി. രാമസ്വാമി അയ്യരും മഹാരാജാവ് ചിത്തിര തിരുനാളും ശ്രമിച്ചത്.  ഇതിനെതിരായ പോരാട്ടത്തില്‍ ചിരത്രം രേഖപ്പെടുത്തിയ മുന്നേറ്റമാണ് പുന്നപ്ര-വയലാര്‍ സമരം. നാടിന്റെ മോചനത്തിന് പുന്നപ്ര-വയലാര്‍ വഹിച്ച പങ്ക് രാജ്യത്തിനാകെ മാതൃകയാണ് ” (ദേശാഭിമാനി, ഒക്ടോബര്‍ 24). 
പതിവ് നുണകള്‍ക്ക് പുറമേ ഒരു പുതിയ നുണയും ഇപ്രാവശ്യം അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും തിരുവിതാംകൂറില്‍ ഉത്തവാദ ഭരണത്തിനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു എന്നുമാത്രമാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇത്തവണത്തെ വാദമുഖങ്ങളില്‍ ഈ സമരങ്ങള്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായിരുന്നെന്നും പറഞ്ഞിരിക്കുന്നു. പുന്നപ്ര-വയലാര്‍ സംഭവങ്ങള്‍ 1946 ഒക്ടോബറിലാണ്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉണ്ടായത് 1947 ലാണ്. കാലഗണനയില്‍ പറ്റിയ പിശകായി ഇതിനെ കണക്കാക്കാം. ചിത്തിര തിരുനാള്‍ മഹാരാജവ് തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചുകൊണ്ട് രാജവിളംബരം പുറപ്പെടുവിച്ചത് 1947 ജൂണ്‍ 11 നായിരുന്നു. ഇതിനെതിരായി ശക്തമായ സമരം നടത്തിയതും പ്രസ്തുത വിളംബരം പിന്‍വലിപ്പിച്ചതും സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ആയിരുന്നു. പുന്നപ്ര-വയലാര്‍ സംഭവകാലത്ത് സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉണ്ടായിരുന്നില്ല.
 
1946 ഒക്ടോബര്‍ 24-ാം തീയതി പുന്നപ്രയിലും 27-ാം തീയതി വയലാറിലും ഉണ്ടായസംഭവങ്ങള്‍ വിലയിരുത്തിയാല്‍ ഒരുകാര്യം വ്യക്തമാകും. അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ മാത്രം ഒതുങ്ങിനിന്ന പരാജയപ്പെട്ട ഒരു പണിമുടക്ക് നടത്തുക മാത്രമാണ് ടി.വി തോമസിന്റെ നേതൃത്വത്തിലുള്ള സംയുക്ത ട്രേഡ് യൂണിയന്‍ ചെയ്തത്. പണിമുടക്കിയ തൊഴിലാളികള്‍ക്ക് ക്യാമ്പുകളില്‍ ഊണും ഉറക്കവും നടത്താനേ കഴിഞ്ഞുള്ളൂ. നേതാക്കള്‍ ഒളിവില്‍ പോവുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും യൂണിയനുകളും നിരോധിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു. അതാണ് ചരിത്രം. തിരുവിതാംകൂര്‍ സംസ്ഥാനമാകെ ഇളക്കിമറിച്ചുകൊണ്ട് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നടത്തിവന്ന ഉത്തരവാദ ഭരണത്തിന് വേണ്ടിയുള്ള സമരത്തില്‍ ഒരു ദിവസം പോലും അമ്പലപ്പുഴ ചേര്‍ത്തല താലൂക്കിലെ തൊഴിലാളി സംഘടനകള്‍ പങ്കെടുത്തിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാവ് സി.കേശവന്റെ നേതൃത്വത്തില്‍ നടന്നെങ്കിലും ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ടി.വി. തോമസിനെ ഉപയോഗിച്ചുകൊണ്ട് ഫലപ്രദമായി ഇത് തടഞ്ഞു. ദിവാന്‍ സര്‍ സി.പിക്ക് സ്റ്റേറ്റ് കോണ്‍ഗ്രസ്സിനോടായിരുന്നു കൂടുതല്‍ വിരോധം. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാവ് സി. കേശവനെ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരില്‍ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്ത് വെച്ച് അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്സെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതി സി.കേശവനെ ഒരുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഈ വിധിക്കെതിരെ തിരുവിതാംകൂര്‍  ഹൈക്കോടതിയില്‍ സി.കേശവന്‍ അപ്പീല്‍ നല്‍കിയപ്പോള്‍ ശിക്ഷ രണ്ട് വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. അക്കാലത്തെ നീതിന്യായപീഠവും ഇങ്ങനെയായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നടത്തിവന്ന ഉത്തരവാദ ഭരണത്തിനുള്ള പ്രക്ഷോഭണങ്ങളില്‍ നിന്നും കഴിയുന്നത്ര വിഭാഗങ്ങളെ മാറ്റി നിര്‍ത്താന്‍ ദിവാന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു ദിവാന്‍ ടി.വി. തോമസ് രഹസ്യബന്ധങ്ങള്‍.
 
ഇക്കാരണത്താലാണ് സ്റ്റേറ്റ് കോണ്‍ഗ്രസ്സുമായി സഹകരിക്കാതെ 1946 ഒക്ടോബര്‍ 22 ന് (തുലാം 5) ടി.വി. തോമസ് കമ്മ്യൂണിസ്റ്റ് യൂണിയനുകളുടെ സംയുക്ത പണിമുടക്ക് അഹ്വാനം ചെയ്തത്. പക്ഷേ ടി.വി. തോമസിന്റേയും ദിവാന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് 1938 മുതല്‍ വമ്പിച്ച ജനപിന്തുണയോടെ തിരുവിതാംകൂറിലാകെ നടത്തി വന്നിരുന്ന ഉത്തരവാദ ഭരണപ്രക്ഷോഭത്തെ “ഹൈജാക്ക്” ചെയ്യുകയായിരുന്നു ടി.വി തോമസിന്റെ ലക്ഷ്യം. പണിമുടക്കിന് മുമ്പ് തന്നെ പുന്നപ്രയിലേയും ചേര്‍ത്തലയിലേയും കമ്മ്യൂണിസ്റ്റുകാര്‍ സംഘബലത്തില്‍ മദിച്ച് നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് പണിമുടക്കിന് മുമ്പ് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും യൂണിയനുകളേയും ദിവാന്‍ സര്‍. സി.പി നിരോധിച്ചു. ഇതോടെ ദിവാന്റേയും ടി.വി. തോമസിന്റേയും ലക്ഷ്യം നടക്കാതെ പോയി. തൊഴിലാളികള്‍ ക്യാമ്പുകളില്‍ അഭയം തേടേണ്ടിവന്നു. അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ മാത്രം നടന്ന ഈ സംഭവങ്ങളുടെ കാലത്ത് തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ നേതൃത്വവും എവിടെയായിരുന്നു. പി. കൃഷ്ണപിള്ളയുടെ ജീവിത ചരിത്രം എന്ന നിലയില്‍ ടി.വി.കെ എഴുതിയ “സഖാവ്” എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്നോടി പൊതുപണിമുടക്കായിരുന്നു. രണ്ട് തട്ടുകളായാണ് സമരനേതൃത്വം പ്രവര്‍ത്തിച്ച് വന്നത്. പത്രോസ്, പി.ജി. പത്മനാഭന്‍, സി.ജി.സദാശിവന്‍, കെ.കെ.കുഞ്ഞന്‍, കെ.സി. ജോര്‍ജ്ജ് ഇവരുള്‍പ്പെട്ട പാര്‍ട്ടി നേതൃത്വം   ഒളിവില്‍ ടി.വി. തോമസ് (ട്രേഡ് യൂണിയന്‍ നേതൃത്വം) സി.കെ. കുമാരപണിക്കര്‍ (ബഹുജന നേതൃത്വം) തുടങ്ങിയവര്‍ വെളിയില്‍(പേജ് 169 സഖാവ്)
 
ഒളിവില്‍ പോയ നേതാക്കളെല്ലാം ഈ സമയത്ത് സംസ്ഥാനത്തിന് വെളിയില്‍ കോഴിക്കോട്ടാണ് താമസിച്ചിരുന്നത്. 1946 ഒക്ടോബര്‍ 24 ന് പകല്‍ 3.00 മണിക്ക് പുന്നപ്ര റിസര്‍വ്വ് പോലീസ് ക്യാമ്പിലേക്ക് ഒരു വിഭാഗം തൊഴിലാളികള്‍ ഇരച്ചു കയറുകയും തുടര്‍ന്ന് കൂട്ടമരണത്തിന് ഇടയാക്കിയ അക്രമവും വെടിവെയ്പ്പും നടക്കുമ്പോള്‍ ടി.വി. തോമസ് ആലപ്പുഴ കടപ്പുറത്തുള്ള റെസ്റ്റ് ഹൗസില്‍ കൊല്ലം ഡി.എസ്.പി വൈദ്യനാഥ അയ്യരുമായി രഹസ്യ ചര്‍ച്ചയിലായിരുന്നു. അക്കാലത്തെ സംഭവങ്ങള്‍ മുഴുവന്‍ നേരിട്ടറിയാമായിരുന്ന ഒരു മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ഈ സംഭവത്തെക്കുറിച്ച് ഈ ലേഖകനോട് ചില വിവരങ്ങള്‍ പറയുകയുണ്ടായി. പാര്‍ട്ടിയും ടി.വി. തോമസും അറിയാതെ നടന്ന പുന്നപ്ര സംഭവങ്ങള്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ കഴിയുമോ എന്നായിരുന്നു അവര്‍ ഗൂഢാലോചന നടത്തിയത്. എന്നാല്‍ അത് നടന്നില്ല. സംഭവത്തിന്റെ നിജസ്ഥിതി നേരത്തെതന്നെ ജനങ്ങള്‍ അറിഞ്ഞുകഴിഞ്ഞിരുന്നു.ഒക്ടോബര്‍ 27 ന് രാവിലെ 11.00 മണിക്ക് തിരുവിതാംകൂര്‍ പട്ടാളം നാല് ബോട്ടുകളിലായി കായല്‍ വഴി വയലാറില്‍ വന്നിറങ്ങിയ ഉടനെ സി.കെ. കുമാരപണിക്കര്‍ (വയലാര്‍ സ്റ്റാലിന്‍) സ്ഥലം വിട്ടു. നിസ്സഹായരും, നിരായുധരുമായ പാവം തൊഴിലാളികള്‍ വയലാര്‍ കോയിക്കല്‍ ക്ഷേത്ര മൈതാനത്തെ ക്യാമ്പില്‍ കിടന്ന് വെടിയേറ്റ് മരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ട്രേഡ് യൂണിയന്‍ നേതാക്കളുടേയും നിരുത്തരവാദ പരമായ പെരുമാറ്റങ്ങളെക്കുറിച്ച് എന്‍.ശ്രീകണ്ഠന്‍ നായര്‍ അദ്ദേഹത്തിന്റെ വഞ്ചിക്കപ്പെട്ട വേണാട് എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. 
കന്നിമാസത്തിന്റെ അവസാന ഗഡുവില്‍ പുന്നപ്രയിലും ചേര്‍ത്തലയിലും നടന്ന സംഭവങ്ങള്‍ യുക്തിയുടെയും ന്യായത്തിന്റെയും  പരിധി ഉല്ലംഘിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തിരിക്കാന്‍ സാധിച്ചില്ല. മറ്റു തൊഴിലാളി വിഭാഗങ്ങളോട് ആലോചിക്കാന്‍ സാധിച്ചില്ല. പല സ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ശക്തി കേന്ദ്രീകരിച്ചു ശാസ്ത്രീയമായി വിന്യസിക്കാന്‍ കഴിഞ്ഞില്ല. ഏകീകൃതമായ നേതൃത്വം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. വിവിധ കേന്ദ്രങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിഞ്ഞില്ല” (പേജ് 34, വഞ്ചിക്കപ്പെട്ട വേണാട്).
 
ചുരുക്കത്തില്‍ പറഞ്ഞാല്‍ നേതാക്കളുടെ ചതിയില്‍പ്പെട്ട് പുന്നപ്രയിലും വയലാറിലും കുറെ നിസ്സഹായരായ പാവങ്ങള്‍ മരിക്കാനിടയായ ദുരന്തമാണ് 1946 ഒക്ടോബര്‍ 24 നും 27 നും സംഭവിച്ചത്.
ചരിത്ര വസ്തുതകളില്‍ നിന്നും പുന്നപ്ര-വയലാര്‍ സംഭവങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1.    പുന്നപ്ര വയലാര്‍ സംഭവങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല. സ്വാതന്ത്ര്യ സമരം അവസാനിക്കുകയും കേന്ദ്രത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനും ശേഷമുള്ള സംഭവങ്ങളാണിത്.
2. ഈ സംഭവങ്ങള്‍ അക്കാലത്ത് തിരുവിതാംകൂര്‍ സംസ്ഥാനത്താകെ നടന്നുവന്ന ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമല്ല. പ്രസ്തുത പ്രക്ഷോഭം നടത്തിയത് സ്റ്റേറ്റ് കോണ്‍ഗ്രസ്സാണ്.
3. ഈ സംഭവങ്ങള്‍  സ്വതന്ത്ര തിരുവിതാംകൂര്‍വാദത്തിനെതിരായ സമരമല്ല. സ്വതന്ത്ര തിരുവതാംകൂര്‍ വാദം ഉന്നയിക്കപ്പെട്ടത് 1947 ജൂണിലാണ്. (പുന്നപ്ര-വയലാറിനും 8 മാസങ്ങള്‍ക്ക് ശേഷം).
4. പുന്നപ്രയില്‍ നടന്നത് രണ്ട് സമ്പന്ന കുടുംബങ്ങള്‍ തമ്മില്‍ ഒരു വിവാഹം മുടങ്ങിയതു സംബന്ധിച്ചുണ്ടായ വിരോധവും തുടര്‍ന്നുണ്ടായ സംഘട്ടനങ്ങളും അതിന്റെ അനന്തര ഫലവുമാണ്.
5. വയലാര്‍ വെടിവെയ്പ്പ് നേതാക്കളുടെ ചതിയും വഞ്ചനയും മൂലം ഉണ്ടായ ദുരന്തമാണ്.
എന്നിട്ടും ഒരു വിഭാഗം നേതാക്കള്‍ പുന്നപ്ര-വയലാര്‍ സംഭവങ്ങളെ മഹത്വവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നത് 1942 ലെ ജാള്യത (ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തതിന്റെ) മറച്ചു വയ്ക്കുവാനും, ഖജനാവില്‍ നിന്നും  പ്രതിവര്‍ഷം 8.28 കോടി രൂപാ 1150 കമ്മ്യൂണിസ്റ്റുകാര്‍   സ്വാതന്ത്ര്യസമര പെന്‍ഷനായി ചോര്‍ത്തിക്കൊണ്ടു പോകുന്നത് ന്യായീകരിക്കാനുമാണ്.

എസ്.എം.എസ്സിലൂടെ തീവണ്ടിസമയം അറിയാം

മൊബൈലില്‍ എസ്.എം.എസ്. അയച്ചാല്‍ തീവണ്ടികളുടെ സമയവിവരം അറിയാവുന്ന പുതിയ സംവിധാനം റെയില്‍വേ മന്ത്രാലയം ഏര്‍പ്പെടുത്തി. സാറ്റലൈറ്റ് സംവിധാനമുപയോഗിച്ചാണ് യാത്രക്കാര്‍ക്ക് തീവണ്ടികളുടെ സമയവിവരം വ്യക്തമാക്കുന്ന റിയല്‍ ടൈം ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ആര്‍.ടി.ഐ.എസ്.) നടപ്പാക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ റിസര്‍ച്ച് വിഭാഗവും (ആര്‍.ഡി.എസ്.ഒ, ലക്‌നൗ) കാണ്‍പൂര്‍ ഐ.ഐ.ടിയും സംയുക്തമായി സാറ്റലൈറ്റ് ഇമേജിങ് ഫോര്‍ റിയല്‍ ടൈം നാവിഗേഷന്‍ (സിമ്രാന്‍) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നടപ്പാക്കുന്നത്.

09415139139 എന്ന നമ്പരിലേക്ക് തീവണ്ടിയുടെ നമ്പര്‍ എസ്.എം.എസ്. അയച്ചാല്‍ തീവണ്ടി ഏതു സ്റ്റേഷനിലാണ്, കൃത്യസമയത്താണോ ഓടുന്നത്, തൊട്ടടുത്ത പ്രധാന സ്റ്റേഷനില്‍നിന്ന് എത്ര കിലോമീറ്റര്‍ അകലെയാണ് തുടങ്ങിയ വിവരങ്ങള്‍ അറിയാം.
ആദ്യഘട്ടമായി ഉത്തരേന്ത്യയില്‍ സര്‍വീസ് നടത്തുന്ന 12 തീവണ്ടികളില്‍ ഈ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ന്യൂഡല്‍ഹി-ഹൗറാ, ഹൗറാ-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, സിയാല്‍ദാ-ന്യൂഡല്‍ഹി, ന്യൂഡല്‍ഹി-സിയാല്‍ദാ രാജധാനി എക്‌സ്പ്രസ്, ന്യൂഡല്‍ഹി-മുംബൈ സെന്‍ട്രല്‍, മുംബൈ സെന്‍ട്രല്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, മുംബൈ സെന്‍ട്രല്‍-നിസാമുദ്ദീന്‍, നിസാമുദ്ദീന്‍-മുംബൈ സെന്‍ട്രല്‍ രാജധാനി എക്‌സ്പ്രസ് , ന്യൂഡല്‍ഹി-ലക്‌നൗ, ലക്‌നൗ-ന്യൂഡല്‍ഹി ശതാബ്ദി എക്‌സ്പ്രസ് എന്നീ തീവണ്ടികളുടെ സമയവിവരമാണ് ഇപ്പോള്‍ എസ്.എം.എസ് വഴി അറിയാനാവുക. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍നടന്ന സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി ദിനേശ് ദ്വിവേദി ആര്‍.ടി.ഐ.എസ് സംവിധാനം ഉദ്ഘാടനം ചെയ്തു.

139 ലേക്ക് വിളിച്ചാല്‍ നിലവില്‍ തീവണ്ടിസമയം അറിയാനാകുമെങ്കിലും ഇതിന് ഒട്ടേറെ പോരായ്മകള്‍ ഉള്ളതിനാലാണ് പുതിയ സംവിധാനം. ഈ സംവിധാനം വ്യാപിപ്പിക്കുന്നതോടെ ഭാവിയില്‍ കേരളത്തിലോടുന്ന തീവണ്ടികളുടെ സമയവിവരവും അറിയാനാകും. 2012 ഡിസംബറോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. 110 കോടി രൂപയുടെ പദ്ധതിയാണിത്.

Monday, October 24, 2011

വഞ്ചിക്കപ്പെട്ട പുന്നപ്ര-വയലാര്‍


വീണ്ടും പുന്നപ്ര-വയലാര്‍ വാരാഘോഷങ്ങള്‍ ആലപ്പുഴയിലും പരിസരങ്ങളിലും ഒക്ടോബര്‍ 20 മുതല്‍ 27 വരെ നടക്കുകയാണ്. വമ്പിച്ച ഘോഷയാത്രകള്‍, ബാന്‍ഡുമേളങ്ങള്‍, കൊടിതോരണങ്ങള്‍, ദീപശിഖാറിലേ, കലാപരിപാടികള്‍, സെമിനാറുകള്‍ തുടങ്ങിയവയാണ് പരിപാടികള്‍.
ചെലവേറിയ വേദികളും പന്തലുകളും അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ ഒരുങ്ങുന്നു. അതില്‍ നൂറുകണക്കിന് ചുമപ്പ് പ്ലാസ്റ്റിക് കസേരകള്‍ നിരത്തിയിട്ടുണ്ട്. നേതാക്കള്‍ വേദികളില്‍ പ്രസംഗിക്കും. നേതാക്കളുടെ വരവ് അറിയിച്ചുകൊണ്ട് കാതടപ്പിക്കുന്ന ശബ്ദത്തോടെ പ്രചരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കും. വര്‍ഷങ്ങളായി ആലപ്പുഴക്കാര്‍ ഈ സമയത്ത് കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണിത്. 1946 ഒക്ടോബര്‍ 24-ന് പുന്നപ്ര കടലോരത്തെ പൊലീസ് ക്യാമ്പിലേക്ക് ഒരുകൂട്ടം തൊഴിലാളികള്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് വെടിവെയ്പ്പും സംഘട്ടനങ്ങളും ഉണ്ടായി. ഈ സംഭവത്തില്‍ 28 തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചു (ഔദ്യോഗിക കണക്ക്). 5 പൊലീസുകാര്‍ വെട്ടുംകുത്തുമേറ്റ് കൊല്ലപ്പെട്ടു. സബ്ബ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാരും മരിച്ച പൊലീസുകാരുടെ കൂട്ടത്തിലുണ്ട്. ഈ സംഭവത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് 1946 ഒക്ടോബര്‍ 27-ന് വയലാര്‍ കോയിക്കല്‍ ക്ഷേത്രമൈതാനത്തെ തൊഴിലാളി ക്യാമ്പിലേക്ക് തിരുവിതാംകൂര്‍ സ്റ്റേറ്റ് പട്ടാളം യന്ത്രത്തോക്ക് ഉപയോഗിച്ച് വെടി വെച്ചതിന്റെ ഫലമായി 103 ചെറുപ്പക്കാരായ തൊഴിലാളികള്‍ മരിച്ചുവീണു. ഈ രണ്ട് സംഭവങ്ങളുടേയും 65-ാം വാര്‍ഷികമാണ് ഇത്തവണയും പുന്നപ്ര-വയലാര്‍ വാരാഘോഷങ്ങളായി രണ്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്നത്.
 
ഓരോ വര്‍ഷവും ആഘോഷം നടക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പുന്നപ്ര-വയലാര്‍ സംഭവങ്ങളെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ചിത്രീകരിക്കാറുണ്ട്. എന്നുമാത്രമല്ല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ് ഈ സംഭവങ്ങള്‍ എന്നവകാശപ്പെട്ടുകൊണ്ട് ഇപ്പോള്‍ 1150 കമ്മ്യൂണിസ്റ്റുകാര്‍ പുന്നപ്ര-വയലാറിന്റെ പേരില്‍ പ്രതിമാസം 6000 രൂപ വീതം പെന്‍ഷന്‍ വാങ്ങുന്നുണ്ട്. സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോള്‍ തരപ്പെടുത്തിയെടുത്തതാണിത്. ഈ ഇനത്തില്‍ പ്രതിവര്‍ഷം 8 കോടി 28 ലക്ഷം രൂപ സംസ്ഥാന ഖജനാവില്‍ നിന്നും ചോര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റൊരു വിശദീകരണം ഈ സംഭവങ്ങള്‍ തിരുവിതാംകൂറില്‍ നടന്ന ഉത്തരവാദ ഭരണ പ്രക്ഷോഭണങ്ങളുടെ ഭാഗമായിരുന്നു എന്നാണ്. ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കും എതിരായ തൊഴിലാളികളുടെ സമരമായിട്ടും ഇതിനെ ചിത്രീകരിച്ച് വരുന്നു. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഒരു തലമുറയെ പറഞ്ഞ് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണെന്ന് നോക്കാം.
 
1946 കാലഘട്ടം രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള സമയമാണ്. നാട്ടില്‍ കടുത്ത തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവുമായിരുന്നു. അരിയും ഭക്ഷണ പദാര്‍ത്ഥങ്ങളും കിട്ടാനില്ല. കിട്ടിയാല്‍ തന്നെ തീപിടിച്ച വിലകൊടുക്കണം. വസ്ത്രത്തിനും കടുത്ത ക്ഷാമമായിരുന്നു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയ പട്ടാളക്കാര്‍ നാട്ടില്‍ തിരിച്ചെത്തി തൊഴിലില്ലാതെ അലയുന്നു. പുറം രാജ്യങ്ങളില്‍ ജോലിയുണ്ടായിരുന്നവരും തൊഴില്‍ രഹിതരായി നാട്ടില്‍ തിരിച്ചെത്തി. നാട്ടില്‍ ജോലിയില്ല. ഉള്ള ജോലിക്ക് ന്യായമായ കൂലിയും ഇല്ലാത്ത അവസ്ഥ. കര്‍ഷകത്തൊഴിലാളികള്‍ക്കും ഫാക്ടറി തൊഴിലാളികള്‍ക്കും പ്രതിദിനം ഒന്നര രൂപ പോലും കൂലി കിട്ടാത്ത അവസ്ഥ. ഈ വിധത്തില്‍ ജനങ്ങളാകെ കഷ്ടപ്പെട്ടുകൊണ്ടിരുന്ന ഘട്ടത്തില്‍ തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ അവഗണനയും  കൂടിയായപ്പോള്‍ സര്‍ക്കാരിനെതിരായ ജനവികാരം ശക്തിപ്പെട്ടു. നാട്ടിന്‍പുറങ്ങളിലെ സാധാരണ പാവപ്പെട്ടവരെല്ലാം വന്‍കിടജന്മിമാരുടെ കുടികിടപ്പുകാരായിരുന്നു. ജന്മിമാരുടേയും അവരുടെ കാര്യസ്ഥന്മാരായ ഗുണ്ടകളുടേയും വരുതിയില്‍ ഈ പാവപ്പെട്ടവര്‍ കഴിയേണ്ട സ്ഥിതിയായിരുന്നു. അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ പൊതുസ്ഥിതി ഇതായിരുന്നു. 
അമ്പലപ്പുഴ താലൂക്കിലെ കടലോര ഗ്രാമമാണ് പുന്നപ്ര. ഇവിടെ ചെറുകിട ജന്മിമാരുടെ കുടികിടപ്പുകാരായ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളായിരുന്നു ഭൂരിപക്ഷവും.
 
ലത്തീന്‍ കത്തോലിക്കരായ സമ്പന്ന കുടുംബങ്ങളും പുന്നപ്രയിലുണ്ടായിരുന്നു. ഈ സമ്പന്ന കുടുംബങ്ങളായിരുന്നു മത്സ്യബന്ധനത്തിനുള്ള വള്ളങ്ങളുടേയും വലയുടേയും ഉടമസ്ഥര്‍. അവരുടെ കുടികിടപ്പുകാരായ മത്സ്യത്തൊഴിലാളികള്‍ ഈ വള്ളവും വലയും ഉപയോഗിച്ച് മീന്‍ പിടിക്കും. കിട്ടുന്നതില്‍ പകുതിയിലധികവും വള്ളം-വല മുതലാളി എടുക്കും. തൊഴിലാളിക്ക് കിട്ടുന്നത് കഷ്ടിച്ച് അന്നത്തേക്ക് അരിവാങ്ങാന്‍ മാത്രമുള്ള തുക. ഇങ്ങനെ മത്സ്യത്തൊഴിലാളികളും മറ്റ് വിഭാഗം തൊഴിലാളികളും വളരെ കഷ്ടപ്പെട്ടും യാതനകള്‍ അനുഭവിച്ചും ജീവിച്ചുവന്ന കാലഘട്ടത്തില്‍ പുന്നപ്രയില്‍ ചില സംഭവങ്ങള്‍ ഉണ്ടായി. പുന്നപ്രയിലെ സമ്പന്ന കുടുംബമായിരുന്ന അരശര്‍ക്കടവില്‍-പൊള്ളയില്‍ കുടുംബത്തിലെ യുവവ്യവസായിയായ അന്തപ്പന് വേണ്ടി മറ്റൊരു സമ്പന്ന കുടുംബമായിരുന്ന കറുകപ്പറമ്പിലെ സില്‍വസ്റ്ററുടെ മകള്‍ കൊച്ചുത്രേസ്യയുമായി വിവാഹാലോചന നടത്തി. അന്തപ്പന്‍ അക്കാലത്ത് വളര്‍ന്നുവന്നുകൊണ്ടിരുന്ന മത്സ്യ വ്യവസായി ആയിരുന്നു. ഈ ആലോചന നാട്ടില്‍ ചര്‍ച്ചാ വിഷയമായി. എന്നാല്‍ ഈ വിവാഹം നടന്നില്ല. മറ്റൊരു മത്സ്യ വ്യവസായിയായിരുന്ന ഇപ്പോലിത്ത് എന്നയാള്‍ ഈ വിവാഹം മുടക്കിയതായി കഥ പ്രചരിച്ചു. ഈ വിവരം അറിഞ്ഞ് ക്ഷുഭിതനായ കൊച്ചുത്രേസ്യയുടെ സഹോദരനും മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവുമായ കെ.എസ്.ബെന്‍ തൊഴിലാളികളെ പറഞ്ഞുവിട്ട് ഇപ്പോലിത്തിനെ കയ്യേറ്റം ചെയ്യിച്ചു. ഇതിന് പൊലീസ് കേസുണ്ടായി.
 
ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വിവരം പ്രചരിപ്പിച്ച് കൂടുതല്‍ തൊഴിലാളികളെ പ്രകോപിപ്പിച്ചുകൊണ്ട് 1946 ഒക്ടോബര്‍ 16-ന് (1122 കന്നി 31) ഉച്ചയ്ക്ക് ശേഷം പുന്നപ്ര കടപ്പുറത്ത് വ്യാപകമായ അക്രമങ്ങളും കൊള്ളയും തീവെയ്പും അരങ്ങേറി. അക്രമം നടന്നത് അന്തപ്പന്റെ കുടങ്ങളിലായിരുന്നു. ഇപ്പോലിത്തിന്റെയും ബന്ധുക്കളുടേയും വീടുകളും ആക്രമിക്കപ്പെട്ടു. അന്തപ്പന്റെ മത്സ്യഷെഡുകള്‍ തീവെച്ച് നശിപ്പിച്ചു. ഇതെല്ലാം കല്യാണം മുടങ്ങിയ വിരോധത്തിന് നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം അനുയായികള്‍ ചെയ്തതാണ്. വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിച്ച ഹീനമായ നടപടിയായിരുന്നു അത്. ഈ സംഭവങ്ങളെ തുടര്‍ന്ന് അന്നുതന്നെ പുന്നപ്രയില്‍ പൊലീസ് ക്യാമ്പ് തുറന്നു. അരശര്‍കടവില്‍ കുടുംബാംഗമായിരുന്ന അപ്ലോന്‍ അറൌജിന്റെ വീട്ടിലാണ് പൊലീസ് ക്യാമ്പ് തുറന്നത്. സബ്ബ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാരുടെ നേതൃത്വത്തില്‍ 28 സായുധ പൊലീസുകാരാണ് ക്യാമ്പിലുണ്ടായിരുന്നത്. പുന്നപ്ര-വയലാര്‍ സംഭവങ്ങളെക്കുറിച്ച് എഴുതിയവരാരും പുന്നപ്ര പൊലീസ് ക്യാമ്പ് തുടങ്ങാനിടയായ യഥാര്‍ത്ഥ സംഭവങ്ങള്‍ പറഞ്ഞിട്ടില്ല. ഈ പൊലീസ് ക്യാമ്പാണ് ഒക്ടോബര്‍ 24-ന് ആക്രമിക്കപ്പെട്ടത്. നിരവധി അക്രമങ്ങള്‍ക്ക് വിധേയനായ അന്തപ്പന്റെ വീട്ടിലായിരുന്നു സബ്ബ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാര്‍ ഊണും ഉച്ചയുറക്കവും നടത്തിയിരുന്നത്. തൊഴിലാളികളുടെ ആക്രമണങ്ങള്‍ക്കിരയായ ഇപ്പോലിത്തും അനുയായികളും പൊലീസ് ക്യാമ്പില്‍ത്തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. സ്വാഭാവികമായും ഇത് എതിര്‍വിഭാഗത്തിന് കൂടുതല്‍ പ്രതികാര മനോഭാവത്തിനിടയാക്കി.
 
ഒക്ടോബര്‍ 24ന് പകല്‍ 3.00 മണിക്ക് ഒരുസംഘം തൊഴിലാളികള്‍ (അവരില്‍ കൂടുതലും ലത്തീന്‍ കത്തോലിക്കരായ മത്സ്യത്തൊഴിലാളികള്‍) പൊലീസ് ക്യാമ്പിലേക്ക് ഇരച്ചു കയറി. പൊലീസ് വെടിവെച്ചു. അന്തപ്പന്റെ വീട്ടില്‍ ഉച്ചയുറക്കത്തിലായിരുന്ന സബ്ബ് ഇന്‍സ്‌പെക്ടര്‍ സ്ഥലത്ത് ഓടിയെത്തിയപ്പോഴേക്കും കുഞ്ഞുണ്ണി എന്ന തെങ്ങുകയറ്റ തൊഴിലാളി അരിവാള്‍കൊണ്ട് നാടാരുടെ കഴുത്തിന് വെട്ടി. തലയറ്റ നാടാര്‍ മരിച്ചുവീണു. തുടര്‍ന്നുണ്ടായ രൂക്ഷമായ സംഘട്ടനത്തിലും വെടിവെയ്പ്പിലും 28 തൊഴിലാളികള്‍ മരിച്ചുവീണു. നാടാര്‍ ഉള്‍പ്പടെ 5 പൊലീസുകാരും മരിച്ചു. ഇതായിരുന്നു പുന്നപ്ര സംഭവങ്ങള്‍. രണ്ട് സമ്പന്ന കുടുംബങ്ങള്‍ തമ്മില്‍ ഒരു വിവാഹം മുടങ്ങിയത് സംബന്ധിച്ച് തര്‍ക്കങ്ങളും തുടര്‍ സംഘട്ടനങ്ങളുമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്.വയലാറില്‍ നടന്നത് മറ്റൊന്നായിരുന്നു. പുന്നപ്ര വെടിവെയ്പ്പിനെ തുടര്‍ന്ന് അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തി. യൂണിയനുകളേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും നിരോധിക്കുകയും ക്യാമ്പുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അമ്പലപ്പുഴ ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അക്കാലത്ത് പ്രവര്‍ത്തിച്ച് വന്ന തൊഴിലാളി ക്യാമ്പുകളെല്ലാം പിരിഞ്ഞു. വയലാര്‍ കോയിക്കല്‍ ക്ഷേത്ര മൈതാനത്ത് പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് മാത്രം പിരിഞ്ഞില്ല. ഈ ക്യാമ്പിലാണ് ഒക്ടോബര്‍ 27-ന് രാവിലെ 11.30 ന് തിരുവിതാംകൂര്‍ പട്ടാളം വെടിവെച്ചത്. ക്യാമ്പിലുണ്ടായിരുന്ന നിരായുധരായ 103 തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചു. വിശദാംശങ്ങള്‍ നേരത്തെ ഈ കോളത്തില്‍ വിശദമായി പ്രതിപാദിച്ചിരുന്നതാണ്.
 
1946 ഒക്ടോബര്‍ മാസത്തിലെ ഈ രണ്ട് സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവണ്‍മെന്റായിരുന്നു. ഇടക്കാല സര്‍ക്കാര്‍ 1946 സെപ്തംബര്‍ രണ്ടിന് അധികാരത്തില്‍ വന്നു. അതിനുശേഷം 52 ദിവസം കഴിഞ്ഞുണ്ടായ പുന്നപ്ര പൊലീസ് വെടിവെയ്പും 55 ദിവസം കഴിഞ്ഞുണ്ടായ വയലാര്‍ പട്ടാള വെടിവെയ്പ്പും എങ്ങനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകും. നീതിമാന്‍മാരും ന്യായാസനങ്ങളും അഭിപ്രായം പറയട്ടെ. പ്രതിവര്‍ഷം 8.28 കോടി ഖജനാവില്‍ നിന്നും ചോര്‍ത്തിക്കൊണ്ടുപോകുന്നതിന്റെ ന്യായം അവര്‍ പറയട്ടെ.  തിരുവിതാംകൂറില്‍ അക്കാലത്ത് നടന്ന ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമാണ് പുന്നപ്ര-വയലാറെന്നാണ് മറ്റൊരു വാദം. ഇത് ശരിയല്ല. രിതുവിതാംകൂറില്‍ 1938 മുതല്‍ ഉത്തരവാദ ഭരണത്തിന് വേണ്ടിയും രാജഭരണം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ബഹുജന സമരം നടന്നത് സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലായിരുന്നു. ആ സമരം ഉത്തരവാദ ഭരണം അനുവദിച്ച 1947 ഒക്ടോബര്‍ 12 വരെ തുടര്‍ന്നു. വളരെ ശക്തമായ ജനപിന്തുണ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സമരത്തിന് ഉണ്ടായിരുന്നു. 1946-ല്‍ എന്‍. ശ്രീകണ്ഠന്‍നായര്‍ എഴുതിയ “വഞ്ചിക്കപ്പെട്ട വേണാട്” എന്ന ഗ്രന്ഥത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പിന്തുണയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിട്ടുണ്ട്.
 
“സമുദായ വഴക്കുകളും ഭിന്നതകളും ത്യജിച്ച് എല്ലാ ജനവിഭാഗങ്ങളും സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ കൊടിക്കീഴില്‍ അണിനിരന്നു കൊല്ലവര്‍ഷം 1113 ല്‍ (1938) തുടങ്ങിയ ഉത്തരവാദ ഭരണപ്രക്ഷോഭണം ഒന്‍പതുകൊല്ലത്തെ മര്‍ദ്ദനത്തെ അതിജീവിച്ച് ഇന്നും (1946) തീക്ഷ്ണമായി തന്നെ തുടരുന്നു. ലാത്തിയും ലോക്കപ്പ് മര്‍ദ്ദനങ്ങളും, വെടിയുണ്ടയും കഴുമരവും ജനങ്ങളെ ഭയപ്പെടുത്താന്‍ പര്യാപ്തമായില്ല. നീതിന്യായ വകുപ്പ് ഉള്‍പ്പടെ ഭരണകൂടത്തിന്റെ എല്ലാ ചക്രങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ജനകീയ ശക്തിയെ ഞെരിക്കാന്‍ കഴിഞ്ഞില്ല. ബഹുജനശക്തി വര്‍ദ്ധമാനമായ വീര്യത്തോടുകൂടി മുമ്പോട്ട് വന്നു. സമുദായ സംഘടനകള്‍ ഒന്നൊന്നായി തകര്‍ന്നു. എല്ലാ വിഭാഗങ്ങളും സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ലയിച്ചു” (പേജ്-21 വഞ്ചിക്കപ്പെട്ട വേണാട്)രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളേയും ഉത്തരവാദ ഭരണപ്രക്ഷോഭത്തില്‍ അണിനിരത്താന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിച്ചിരുന്നു. 
1946 സെപ്തംബര്‍ 22-ന് (1122 കന്നി 7) ആലപ്പുഴ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ അങ്കണത്തില്‍ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളിലെ എഴുപതോളം കമ്മ്യൂണിസ്റ്റ് അനുഭാവ യൂണിയന്‍ പ്രതിനിധികളുടെ ഒരു യോഗം ടി.വി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടി. നൂറോളം പ്രതിനിധികള്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു. എന്‍. ശ്രീകണ്ഠന്‍ നായര്‍, പി.ടി പൊന്നൂസ്  എന്നിവരും സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാവ് സി. കേശവനും പ്രസ്തുത യോഗത്തില്‍ സംബന്ധിച്ചു.
 
സര്‍ക്കാരിനെതിരായ സമരം നയിക്കാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന് മാത്രമേ പ്രാപ്തിയുള്ളൂ എന്നും അതുകൊണ്ട് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് സമരനേതൃത്വം ഏറ്റെടുക്കണമെന്നും ട്രേഡ് യൂണിയന്‍ പണിമുടക്ക് വേണ്ടെന്നും യോഗം തീരുമാനിക്കുകയും സി.കേശവന്റെ നിര്‍ദ്ദേശ പ്രകാരം യോഗം വീണ്ടും ഒക്ടോബര്‍ 12ന് (കന്നി 27) കൂടുവാനായി തീരുമാനിച്ച് പിരിയുകയും ചെയ്തു. ഇതെല്ലാം സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ ട്രേഡ് യൂണിയന്‍ നേതാക്കളെ മാത്രം ഒക്ടോബര്‍ 8 ന് (കന്നി 23) തിരുവനന്തപുരത്തേക്ക് ചര്‍ച്ചയ്ക്ക് വിളിച്ചു. പഴയ നിയമസഭാ മന്ദിത്തിലായിരുന്നു ചര്‍ച്ച. തൊഴിലാളികള്‍ ആവശ്യപ്പെട്ടതെല്ലാം ദിവാന്‍ അംഗീകരിച്ചു കൊടുത്തു.  ഇന്ത്യയിലാദ്യമായി 4% ബോണസ് മാറ്റിവെയ്ക്കപ്പെട്ട വേതനം എന്ന നിലയില്‍ ലാഭനഷ്ടം നോക്കാതെ കൊടുക്കണമെന്നും ദിവാന്‍ നിര്‍ദ്ദേശിച്ചു. തന്ത്രപരമായ നീക്കമായിരുന്നു ഇത്. ചര്‍ച്ചയ്ക്ക് ചെന്ന ടി.വി. തോമസിന് ദിവാന്റെ വസതിയായ ഭക്തിവിലാസത്തില്‍ ഒരു വിരുന്ന് സല്‍ക്കാരവും നല്‍കി. ദിവാന്റെ സ്വകാര്യ മുറിയില്‍ കൊണ്ടുപോയി രഹസ്യചര്‍ച്ചയും നടത്തി. അവരെന്താണ് ചര്‍ച്ച ചെയ്തതെന്ന് അന്ന് വൈകുന്നേരത്തോടെ മനസ്സിലായി.
 
അന്ന് വൈകുന്നേരം ദിവാന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലത്ത് വെച്ച് സി.കേശവനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജയിലിലായതിനാല്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള ഒക്ടോബര്‍ 12 ലെ (കന്നി 27) ആലപ്പുഴ ട്രേഡ് യൂണിയന്‍ സംയുക്തയോഗത്തില്‍ പങ്കെടുക്കാന്‍ സി.കേശവന് കഴിഞ്ഞില്ല. ട്രേഡ് യൂണിയന്‍ യോഗം ഒക്ടോബര്‍ 12 ന് തന്നെ കൂടുകയും സി.കേശവന്റെ സാന്നിദ്ധ്യത്തില്‍ സെപ്തംബര്‍ 22 ന് എടുത്ത തീരുമാനത്തിന് വിരുദ്ധമായി ഒക്ടോബര്‍ 20 ന് (തുലാം 5) പൊതു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. തീരുമാനവും പ്രഖ്യാപനവും ടി.വി. തോമസ് സ്വന്തംനിലയില്‍ ചെയ്തു. എന്നാല്‍ ഒക്ടോബര്‍ 12 ന് ട്രേഡ് യൂണിയന്‍ യോഗം നടന്നുകൊണ്ടിരിക്കുമ്പോള്‍ ചേര്‍ത്തലയില്‍ ഒരു സംഘം കമ്മ്യൂണിസ്റ്റുകാര്‍ അവിടുത്തെ വന്‍കിട ജന്മിയായിരുന്ന കട്ടിയാട്ട് ശിവരാമപ്പണിക്കരുടെ കൃഷിക്കാരനായ രാമന്‍ എന്നയാളെ മര്‍ദ്ദിക്കുകയും അയാള്‍ മരിച്ചു പോവുകയും ചെയ്തു. ഒക്ടോബര്‍ 16 നാണ് നേരത്തെ വിശദീകരിച്ച പുന്നപ്രയിലെ അക്രമണങ്ങളും തീവെയ്പ്പും പൊലീസ് ക്യാമ്പ് തുടങ്ങലും ഉണ്ടായത്. ഈ രണ്ട് സംഭവങ്ങളും പാര്‍ട്ടി നേതൃത്വം അറിയാതെ പ്രാദേശിക സംഘബലത്തില്‍ മദിച്ച ചിലയാളുകളുടെ സൃഷ്ടിയാണ്. ചേര്‍ത്തലയിലും പുന്നപ്രയിലും ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ഒക്ടോബര്‍ 18ന് ഒരു പ്രത്യേക ഉത്തരവ് മൂലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളിലെ കമ്മ്യൂണിസ്റ്റ് അനുകൂല യൂണിയനുകളേയും സര്‍ക്കാര്‍ നിരോധിച്ചു. ഇതേ തുടര്‍ന്നാണ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി ക്യാമ്പുകള്‍ തുറന്നത്. പുന്നപ്രയിലേയും വയലാറിലേയും വെടിവെയ്‌പ്പോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും അവര്‍ നേതൃത്വം കൊടുത്തുവന്ന യൂണിയനുകളുടേയും പ്രവര്‍ത്തനങ്ങള്‍ ഫലത്തില്‍ ഇല്ലാതായി. ഈ പരാജയത്തെക്കുറിച്ച് വഞ്ചിക്കപ്പെട്ട വേണാടില്‍ എന്‍. ശ്രീകണ്ഠന്‍ നായര്‍ ഇങ്ങനെ എഴുതിയിരിക്കുന്നു 
“അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ അസംഘടിതവും വിവേക രഹിതവുമായ നേതൃത്വം നല്‍കി. പട്ടണം വിട്ട് ജനവാസം കുറഞ്ഞ ഗ്രാമങ്ങളില്‍ അവര്‍ ശക്തി കേന്ദ്രീകരിച്ചു. വിശദമായ പരിപാടിയോ സമര്‍ത്ഥമായ നേതൃത്വമോ ഉണ്ടായിരുന്നില്ല. സായുധസേനകള്‍ കയ്യേറി അക്രമിക്കുന്നതുവരെ അവര്‍ ക്യാമ്പുകളില്‍ കൂടി കിടന്നു.

വി.എസ് നിലപാട് വ്യക്തമാക്കണം -പി.സി. വിഷ്ണുനാഥ്

ടി.ജി. നന്ദകുമാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ.
ജഡ്ജിമാരെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തിയാണ് കോര്‍പറേറ്റ് ദല്ലാളായ നന്ദകുമാറെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആലുവ ഗെസ്റ്റ് ഹൗസില്‍ അദ്ദേഹവുമായി അച്യുതാനന്ദന്‍ നടത്തിയ കൂടിക്കാഴ്ച ഗൗരവതരമാണ്.
വി.എസിന്‍െറ ഭരണകാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്‍റര്‍ റിലയന്‍സിന് കുറഞ്ഞ തുകക്ക് കൈമാറിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് നന്ദകുമാര്‍. അത്തരം മോശപ്പെട്ട പ്രതിച്ഛായ ഉള്ളവരുമായി അച്യുതാനന്ദന്‍ വെച്ചുപുലര്‍ത്തുന്ന ബന്ധം എന്തടിസ്ഥാനത്തിലെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും പി.സി. വിഷ്ണുനാഥ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

നാല് സംസ്ഥാനങ്ങളില്‍ ശബരിമല സെല്‍ രൂപവത്കരിക്കും

ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ സെക്രട്ടേറിയറ്റുകള്‍ കേന്ദ്രീകരിച്ച് ശബരിമല സെല്‍ രൂപവത്കരിക്കാന്‍ കോട്ടയത്ത് ചേര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.ചര്‍ച്ചയിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും മറ്റ് സംസ്ഥാനങ്ങളുമായി സഹകരിച്ച് ദീര്‍ഘകാല പ്രവര്‍ത്തനം നടത്താനും രൂപംകൊടുത്ത മാസ്റ്റര്‍പ്ളാന്‍ നടപ്പാക്കാന്‍ 150 കോടിയുടെ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
പദ്ധതി നടത്തിപ്പിന് കര്‍ണാടക സര്‍ക്കാര്‍ അഞ്ച്കോടി വാഗ്ദാനം നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കാമെന്ന ഉറപ്പും ലഭിച്ചു.
ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശം നല്‍കി.
തീര്‍ഥാടകരുമായി എത്തുന്ന ലോറികളെ നിയന്ത്രിക്കാനും അപകടം ഒഴിവാക്കാനും മറ്റ് സംസ്ഥാനങ്ങളിലെ ആര്‍.ടി.ഒമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ ധാരണയായി. ഇതിന് അതത് ഭാഷകളില്‍ പ്രചാരണമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തും. ക്ളീന്‍ ശബരിമല പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ശബരിമല മുതല്‍ പമ്പ വരെയുള്ള ഭാഗം മാലിന്യമുക്തമാക്കുന്ന കര്‍മപദ്ധതിക്ക് മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
തീര്‍ഥാടനകാലം തുടങ്ങുന്നതിന് മുമ്പ് സര്‍ക്കാറും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ചാലക്കയം-പമ്പ റോഡ് റബറൈസ്ഡാക്കിയും അനുബന്ധമായ 17 റോഡുകള്‍ നവീകരിച്ചും തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കും.അഞ്ച് വര്‍ഷത്തെ മാസ്റ്റര്‍ പ്ളാനില്‍ ഉള്‍പ്പെടുത്തി അപകട സാധ്യത നിലനില്‍ക്കുന്ന അരവണ പ്ളാന്‍റ് മാറ്റി സ്ഥാപിക്കുന്നതിനും നിലവിലെ വലിയപന്തലിന് മുകളില്‍ കൂടുതല്‍ സൗകര്യത്തോടെ 25 കോടി മുടക്കി മറ്റൊരു പന്തല്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സന്നിധാനത്തും പമ്പയിലും യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യമൊരുക്കാനും ദേവസ്വംബോര്‍ഡും മാസ്റ്റര്‍ പ്ളാന്‍ കമ്മിറ്റിയും നടപടിയൊരുക്കിയിട്ടുണ്ടെന്നും വി.എസ്. ശിവകുമാര്‍ പറഞ്ഞു.

ഡി.വൈ.എഫ്.എെ പ്രവര്‍ത്തകരുടെ കുത്തേറ്റ് പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

സസ്പെന്‍ഷനിലിരിക്കുന്ന പൊലീസുകാരനെ ഡി.വൈ.എഫ്.എെ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. കല്ലൂരിനടുത്തുള്ള താലത്തുപറമ്പ് പാലൊളി കുട്ടപ്പന്റെ മകന്‍ ഷൈജു(34)വിനാണ് കുത്തേറ്റത്. നെഞ്ചിലും പുറത്തും ആഴത്തിലുള്ള കുത്തേറ്റ ഷൈജു തൃശൂര്‍ അശ്വനി ആസ്പത്രിയില്‍ എെ.സി.യുവില്‍ ഗുരുതരാവസ്ഥയിലാണ്.
ഇന്നലെ വൈകീട്ട് നാലിന് നായങ്ങരാടിയില്‍ വെച്ചാണ് ഡി.വൈ.എഫ്.എെ പ്രവര്‍ത്തകരും സഹോദരങ്ങളുമായ കോന്നത്തുപറമ്പില്‍ ഉമേഷ്, ഉല്ലാസ് എന്നിവര്‍ ചേര്‍ന്നാണ് ഷൈജുവിനെ ആക്രമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ഡി.വൈ.എഫ്.എെ നേതാവ് എെനസ് ആന്റണി വധക്കേസിലെ പ്രതികളിലൊരാളായ കുഞ്ഞുകുട്ടന്റെ സഹോദരനാണ് ഷൈജു. അതേ വധക്കേസിലെ പ്രധാന സാക്ഷിയാണ് ഉമേഷ്. ഇന്നലെ നായരങ്ങാടിയില്‍വെച്ച് ഷൈജുവും ഉമേഷും ഉല്ലാസും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. വാഗ്വാദത്തിനിടയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്ത് ഷൈജുവിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുള്ള ഷൈജു രണ്ടുവര്‍ഷമായി സസ്പെന്‍ഷനിലാണ്. ആക്രമണത്തെ തുടര്‍ന്ന് ഉമേഷും ഉല്ലാസും ഒളിവിലാണ്.

മകനെ രക്ഷിക്കാന്‍ ദല്ലാള്‍ കുമാറുമായി വി.എസിന്റെ രഹസ്യ കൂടിക്കാഴ്ച

ഇടനിലക്കാരനുമായി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ ഒളിച്ചുകളി പരസ്യമായി. മകന്‍ അരുണ്‍കുമാറിനെ രക്ഷിക്കാനുള്ള വഴിതേടി ഇന്നലെ വി.എസ് അച്യുതാനന്ദന്‍ ദല്ലാള്‍കുമാറെന്ന നന്ദകുമാറുമായി ആലുവ പാലസില്‍ നടത്തിയ രഹസ്യ ചര്‍ച്ച പിടിക്കപ്പെട്ടു.
സ്ഥിരമായി വി.എസ് നടത്തുന്ന രഹസ്യ കൂടിക്കാഴ്ച ഇത്തവണ ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവിന്റെ ആദര്‍ശമുഖംമൂടി അഴിഞ്ഞുവീണു. ഇടമലയാര്‍ ഉള്‍പെടെയുള്ള കേസുകളില്‍ കോടതികളില്‍ നിന്ന് തനിക്ക് അനുകൂലമായ വിധി നേടാന്‍ വി.എസ് ജഡ്ജിമാരെ സ്വാധീനിച്ചെന്നും ഇക്കാര്യത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് നന്ദകുമാറാണെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കേ, കൂടിക്കാഴ്ച വന്‍ വിവാദത്തിനാണ് വഴിതുറക്കുന്നത്. മകന്‍ അരുണ്‍കുമാറിനെതിരെയുള്ള കേസുകള്‍ അന്വേിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതായ വാര്‍ത്തകള്‍ വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് വി.എസ് ദല്ലാള്‍കുമാറുമായി ചര്‍ച്ച നടത്തിയത്. ഇത് മകനെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മുമ്പ് പലപ്പോഴും ഇയാളുമായി വി.എസ് ആലുവ ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇരുവരും ഒരുമിച്ച് ഡല്‍ഹിയിലേക്ക് വിമാനയാത്ര ചെയ്തിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വി.എസിന്റെ വഴിവിട്ട ബന്ധം സ്ഥിരീകരിക്കപ്പെട്ടത് ഇന്നലെയാണ്. വി.എസിന് ഇയാളുയുള്ള ബന്ധം ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തെളിവുനല്‍കാന്‍ തയാറാണെന്ന് രാംകുമാര്‍ വെല്ലുവിളിച്ചെങ്കിലും വി.എസ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
പാമോലിന്‍ കേസില്‍ കക്ഷിചേരാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസം വി.എസ് പറഞ്ഞിരുന്നു. വി.എസിന്റെ പുതിയ നിലപാടുകളും അരുണ്‍കുമാറിനെ കാത്തിരിക്കുന്ന കടുത്ത അന്വേണങ്ങളുമാണ് വീണ്ടും ദല്ലാള്‍കുമാറിന്റെ സേവനം തേടാന്‍ പ്രേരിപ്പിച്ചത്.

സിപിഎമ്മിന്‌ ഇത്‌ സ്‌ത്രീ ശാപത്തിന്റെ കാലം

സിപിഎമ്മിന്‌ ഇത്‌ സ്‌ത്രീ ശാപത്തിന്റെയും ജയരാജ ഗീര്‍വാണത്തിന്റെയും കാലമാണെന്ന്‌ അടക്കം പറയുന്നത്‌ അണികള്‍തന്നെ. പാര്‍ട്ടിക്ക്‌ ആണികളായി മാറിക്കൊണ്ടിരിക്കുന്ന മുതിര്‍ന്ന സഖാക്കള്‍ എന്തിനും മുതിര്‍ന്നവരാകുന്നതാണിപ്പോള്‍ സമ്മേളനങ്ങളിലെ ചര്‍ച്ച. രാജേഷിന്റെ വിലാപം, ഒരു ഗദ്‌ഗദത്തില്‍ ഒതുക്കാമായിരുന്നുവെന്നുമുണ്ട്‌ അഭിപ്രായം. പാര്‍ട്ടി പത്രത്തിന്റെ ഒരു യൂണിറ്റില്‍ ലോക്കല്‍ കമ്മിറ്റി അംഗമായ സഖാവ്‌ തന്നെയാണ്‌ സ്വകാര്യമായി ഈ അഭിപ്രായം പങ്കുവെയ്‌ക്കുത്‌. പരസ്യമായി പറഞ്ഞാല്‍ സികെപി പത്മനാഭന്റെ അനുഭവമുണ്ടാകുമെന്നാണു പേടി.
സ്‌ത്രീ ശാപം പണ്ട്‌ അവിഭക്ത പാര്‍ട്ടിയുടെ കാലം മുതല്‍ക്കേയുള്ളതാണ്‌. ഗൗരിയമ്മ സഖാവിനെ ടി വി തോമസ്‌ സഖാവ്‌ നിയമപരമായി സ്വന്തമാക്കിയപ്പോള്‍, നിയമപരമായല്ലാതെ ഒളിവില്‍ വെച്ച്‌ സ്വന്തമാക്കിയ മറ്റൊരു സ്‌ത്രീയും അവര്‍ക്കൊരു കുഞ്ഞുമുണ്ടായിരുന്നുവെന്നത്‌ ഇപ്പോള്‍ രഹസ്യമല്ല. ശാപമോ എന്തോ ഗൗരിയമ്മ- തോമസ്‌ ദാമ്പത്യം അധികം നീണ്ടില്ല. പാര്‍ട്ടിക്കൊപ്പം പിളര്‍ന്ന ലോകത്തിലെ തന്നെ അപൂര്‍വ ദാമ്പത്യമായി അതു മാറി.
കാലം കുറേ കഴിഞ്ഞ്‌ ശശി സഖാവിന്റെ വീരേതിഹാസങ്ങളുടെ കൂട്ടത്തിലാണ്‌ പിന്നെയും സ്‌ത്രീയും ശാപവും രംഗപ്രവേശം ചെയ്യുന്നത്‌. അതു കേരളം ചര്‍ച്ച ചെയ്‌തു കഴിഞ്ഞതാണ്‌. ഏഷ്യാനെറ്റിലെ ഷാജഹാന്‌ ശശീന്നു പറഞ്ഞപ്പോള്‍ രണ്ടടിയും കിട്ടി. ശശി പുറത്തു പോയി വക്കീല്‍ കുപ്പായമിട്ടെങ്കിലും പാര്‍ട്ടിയില്‍ ഇപ്പോഴും നല്ല സ്വാധീനം. സികെപിക്ക്‌ സീറ്റു കിട്ടാതിരുന്നതും കുറച്ചൂടെ കഴിഞ്ഞപ്പോള്‍ പണ്ടെങ്ങോ കര്‍ഷക സംഘം ഓഫിസ്‌ സെക്രട്ടറി കാശ്‌ കൈകാര്യം ചെയ്‌തതിലെ പിശകിന്റെ പേരില്‍ സികെപിയെ തരംതാഴ്‌ത്തിയതുമെല്ലാം ആ സ്വാധീനത്തിന്റെ തെളിവുമായി. പക്ഷേ, പാര്‍ട്ടിയില്‍ മഹാ മന്നനായി വിളങ്ങിയിരുന്ന ആ കാലം ഇനി തിരിച്ചു വരാനിടയില്ലെന്നുറപ്പാണല്ലോ. അതാണു സ്‌ത്രീ ശാപത്തിന്റെ ശക്തി. എറണാകുളത്തെ കോട്ടമുറിക്കല്‍ സഖാവിന്റെ ഗതി ഗോപിയായതിനു സ്‌ത്രീ നേരിട്ട്‌ പരാതിക്കാരിയായില്ലെങ്കിലും പങ്കാളിയായി. എല്ലാം കഴിഞ്ഞ്‌ വെള്ള പാന്റും ഷര്‍ട്ടുമിട്ട വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിന്റെ രൂപത്തിലും കാക്കിയിട്ട ഹൈവേ പൊലീസിന്റെ രൂപത്തിലുമാണ്‌ ഇപ്പോള്‍ സ്‌ത്രീ ശാപം. ആദ്യത്തേതിലും രണ്ടാമത്തേതിലും ചുറുചുറുക്കുള്ള രാജേഷ്‌ സഖാവാണ്‌ ആരോപണ വിധേയന്‍.  സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ മാമുക്കോയ പറയുന്നതുപോലെ, നന്നായിട്ടൊന്നു ശ്രമിച്ചാല്‍ ഇപ്പോഴും നല്ലൊരുത്തനെയൊക്കെ പാര്‍ട്ടിയില്‍ നിന്നു കിട്ടും.   പക്ഷേ, പറഞ്ഞിട്ടെന്താ. കാലം മാറി കഥ മാറി. പെണ്ണ്‌ പറയുന്നതിനാണിപ്പോള്‍ വില. പിടിച്ചെന്നു പറഞ്ഞാല്‍ പിടിച്ചെന്നുതന്നെ. സ്വയം ന്യായീകരിച്ചു രക്ഷപ്പെടാനൊന്നും കഴിയില്ല. റിപ്പോര്‍ട്ടിംഗില്‍ തോറ്റു തുന്നം പാടുന്ന ലേഡി ജേര്‍ണലിസ്റ്റുകള്‍ ചാനലില്‍ പ്രതിവാര ഫെമിനിസ്റ്റ്‌ പംക്തി തുടങ്ങുന്നതു സഹിക്കാം. ഇതു പക്ഷേ, തടിയില്‍ മണ്ണു പറ്റുന്ന കേസാണ്‌. രജനി കുമാരിയായാലും ഷംലാ കുമാരിയായാലും സൂക്ഷിച്ചില്ലെങ്കില്‍ പാരയാകും. ഭര്‍ത്താവ്‌ കണ്ണുരുട്ടിയാല്‍ ജാമ്യമില്ലാത്ത കുറ്റമാക്കുന്ന ഐപിസി 498 എ എന്ന വിഖ്യാത വകുപ്പിന്റെ കാലമാണ്‌.
ജഡ്‌ജിമാരെ ശുംഭന്‍മാര്‍ എന്നു വിളിച്ചു കുരുക്കിലായിട്ടും കണ്ണൂരിന്റെ ശൗര്യം വിടാത്ത എം വി ജയരാജന്റെ പുതിയ ഗീര്‍വാണമാണ്‌ ഇപ്പോള്‍ മറ്റൊരു പുലിവാല്‍. പക്ഷേ, പാര്‍ട്ടിക്കാരും പൊലീസു മാത്രമാണ്‌ അങ്ങനെ ചിന്തിക്കുന്നത്‌ എന്നതാണ്‌ രസം. ജയരാജനു യാതൊരു കുലുക്കവുമില്ല. പിള്ളേര്‍ക്കു നേരേ വെടിവെച്ച കോഴിക്കോട്‌ എസിപിയെ യൂണിഫോമില്ലാതെ കിട്ടിയാല്‍ നല്ല അടിവെച്ചു കൊടുത്തുകൊള്ളാനാണ്‌ ജയരാജന്റെ ആഹ്വാനം. എന്നുപറഞ്ഞാല്‍, നിയമം കൈയിലെടുത്തോളൂ, കൈയും കാലും തല്ലിയൊടിച്ചോളൂ എന്നാണ്‌ സഖാക്കളോട്‌ ജയരാജന്‍ പറഞ്ഞത്‌. അതാകട്ടെ, രാധാകൃഷ്‌ണ പിള്ളപ്പൊലീസിനു മാത്രമായി ബാധകമാകുന്ന കാര്യമല്ല താനും. മുന്‍ കാല പ്രാബല്യമുണ്ടെങ്കില്‍ എത്രയെത്ര പൊലീസുകാര്‍ കൈയും കാലും പ്ലാസ്റ്ററിട്ട്‌ നടക്കേണ്ടിവരും. പണ്ട്‌ പാര്‍ട്ടിക്കാരെ തല്ലിയ പലരും റിട്ടയര്‍ ചെയ്‌ത്‌ യൂണിഫോമില്ലാതെ ജീവിക്കുകയാണ്‌. അവര്‍ക്ക്‌ ഇനി നിലത്തുനില്‍ക്കാന്‍ സമയം കിട്ടിയില്ലെന്നുവരും. ജയരാജന്റെ ആഹ്വാനം കേട്ട സഖാക്കള്‍ അവരെയൊക്കെ തല്ലിക്കളിക്കാന്‍ തുടങ്ങിയാല്‍...?
ഏതായാലും കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുന്ന സ്ഥിതിക്ക്‌ പാര്‍ട്ടിക്ക്‌ ചെയ്യാനുള്ള ഒരേയൊരു കാര്യം എന്താണെന്നോ..? ജയരാജന്റെ ആഹ്വാനങ്ങള്‍ നിയമവിധേയമാക്കാന്‍ നിയമഭേദഗതിക്ക്‌ സമരം ചെയ്യുക. ഒപ്പം ഒരു ഭേദഗതി ബില്ല്‌ ഡ്രാഫ്‌റ്റ്‌ ചെയ്യുകയുമാകാം. ഭരണം കിട്ടുമ്പോള്‍ അത്‌ സഭയില്‍ അവതരിപ്പിച്ചാല്‍ മതിയല്ലോ. പിന്നെ, ശബ്ദതാരാവലിയൊന്ന്‌ അപ്‌ഡേറ്റ്‌ ചെയ്‌ത്‌ ജയരാജ പ്രയോഗങ്ങള്‍ അതില്‍ ഉള്‍പ്പെടുത്താനും ശ്രമം തുടങ്ങാവുന്നതാണ്‌.

Saturday, October 22, 2011

സി.പി.എം ശുംഭന്മാരുടെ വാവിട്ട വാക്കിന് മരുന്നുണ്ടോ....?


Imageവിവാദ പ്രസ്ഥാവനകള്‍ നടത്തി കേസിലകപ്പെടുന്നതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്തായി കേസില്ലാ വക്കീലായിരിക്കുന്ന പി ശശിക്ക് പണി ലഭിക്കാന്‍ സാധ്യതയുണ്ട്. പി ശശിക്ക് പണികൊടുക്കാനാണോ സി പി എംനേതാക്കള്‍ ഇത്തരത്തില്‍ മല്‍സരിക്കുന്നതെന്ന് പലപ്പോഴും തോന്നിപ്പോകും. ഇപ്പോള്‍ സി പി എം ഉണ്ടാക്കുന്ന കേസുകള്‍ക്ക് വക്കാലത്തുമായെത്തുന്നത് പി ശശിയാണ്. ഇത്തരത്തില്‍ നേതാക്കള്‍ പെരുമാറുന്നതോടെ സി പി എം എന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.

സിപിഎമ്മിന്റെ നാവിനു വിലങ്ങിടാന്‍ മരുന്നുണ്ടാകുമോ....?. സി പി എം നേതാക്കള്‍ കുറച്ചു നാളുകളായി തങ്ങളുടെ വാക്കുകള്‍കള്‍കൊണ്ട് സ്വയം കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണ്. വാവിട്ട വാക്ക് പാമ്പായി തിരിഞ്ഞുകൊത്തുമെന്ന്  സി പി എം നേതാവായ ജയരാജന് അറിയില്ലെന്നു തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം പലപ്പോഴായി നടത്തിയിരിക്കുന്നത്. മുന്നില്‍ അണികള്‍ നിരന്നു നില്‍ക്കുമ്പോള്‍ കയ്യടി നേടുന്നതിനായി എന്തും വിളിച്ചുപറയാമെന്ന ജയരാജന്റെ മിഥ്യാബോധമാണ് അദ്ദേഹത്തെ കുഴിയില്‍ വീഴിച്ചിരിക്കുന്നത്. ഇത്തരം പ്രസ്ഥാവനകളും പ്രകോപനപരമായ പ്രഖ്യാപനങ്ങളുംകൊണ്ട് ജയരാജന്‍ പാര്‍ട്ടിയില്‍തന്നെ വെറുക്കപ്പെട്ടവനായി മാറിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ ജയരാജനെ തള്ളിപ്പറയുകയുണ്ടായി. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലണമെന്ന സി.പി.എം സംസ്ഥാന സമിതിയംഗം എം വി ജയരാജന്റെ പ്രകോപനപരമായ പ്രസ്ഥാവന തെറ്റായി പോയെന്നും അത് പാര്‍ട്ടിവിരുദ്ധമാണെന്നും വി എസ് പറയുകയുണ്ടായി. ഇതോടെ ജയരാജന് പാര്‍ട്ടിയുടെ തുണയും നഷ്ടമായിരിക്കുകയാണ്. മാസങ്ങള്‍ക്കു മുമ്പ് തന്റെ ശുംഭന്‍ പ്രയോഗത്തിലൂടെയാണ് ജയരാജന്‍ തന്റെ വിവാദ പ്രസ്ഥാവനകള്‍ക്കു തിരികൊളുത്തിയത്. ഇതോടെ ജയരാജന്‍ കോടതി അലക്ഷ്യ കേസിന് കോടതി കയറിയിറങ്ങാന്‍ തുടങ്ങി. എന്നാല്‍ കോടതി അലക്ഷ്യ പ്രസ്ഥാവനയ്‌ക്കൊന്നും ജയരാജനെ തളയ്ക്കാന്‍ സാധിച്ചില്ല.
 
അതുകൊണ്ടാണ് വീണ്ടും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലണമെന്ന് അദ്ദേഹം തന്റെ അണികളോട് ആഹ്വാനം ചെയ്തത്. ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം, പിന്നേം ചാടിയാല്‍ ചട്ടിയോളം എന്ന പഴഞ്ചൊല്ല് ഇതിയാന് ഓര്‍മ്മയില്ലെന്നു തോന്നുന്നു. കോടതി അലക്ഷ്യ കേസ് നിലവിലിരിക്കെ ഇത്തരമൊരു പ്രസ്ഥാവന കൂടി നടത്തിയ ജയരാജന് വറചട്ടിയില്‍ തന്നെ വീഴാനാണ് യോഗം. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പാര്‍ട്ടി പലതവണ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിട്ടും ജയരാജന് അതൊന്നും പുത്തരിയല്ലെന്നായിരുന്നു മറുപടി. താന്‍ കുറേയേറെ കേസുകള്‍ കണ്ടിട്ടുള്ളതാണെന്നും, അതെല്ലാം തനിക്കു പുല്ലാണെന്നുമാണ് ജയരാജന്റെ പക്ഷം. തനിക്ക് എന്തും വിളിച്ചുപറയാമെന്നും അതിനുള്ള ലൈസന്‍സ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നുമുള്ള ഭാവത്തിലാണ് ജയരാജന്റെ നടപ്പ്. ഇത്തരം പ്രസ്ഥാവനകള്‍ കൊണ്ട് ജയരാജന്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതോടെ വളരെക്കാലമായി ഉറങ്ങിക്കിടക്കുകയായിരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശിവദാസമേനോനും ഉറക്കം വിട്ട് സടകുടഞ്ഞ് എഴുന്നേറ്റു. ജയരാജന്‍ പറഞ്ഞതിലും കൂടുതലായി വിവാദ പ്രസ്ഥാവന നടത്തിയാല്‍ മാത്രമേ അണികള്‍ക്കിടയില്‍ തനിക്ക് സ്ഥാനമുണ്ടാവൂ എന്ന ബോധം അദ്ദേഹത്തിനുമുണ്ടായി.
 
തനിക്ക് ജയരാജന്റെ പ്രസ്ഥാവനയില്‍ അല്‍പ്പം ഭേതഗതി വരുത്താനുണ്ടെന്നും രാധാകൃഷ്ണപിള്ളയെ യൂണിഫോമില്‍ കിട്ടിയാലും തല്ലമെന്നായിരുന്നു അറികളോട് ശിവദാസമേനോന്‍ ആഹ്വാനം ചെയ്തത്. ഇങ്ങോട്ട് അതിക്രമം കാണിച്ചാല്‍ ചവിട്ടി നീളം വലിക്കുമെന്ന ബാലിശമായ പ്രഖ്യാപനങ്ങളാണ് ശിവദാസമേനോന്‍ നടത്തിയത്. മുന്‍ മന്ത്രിവരെയായിരുന്ന ശിവദാസമേനോന്‍ നടത്തിയ വിവാദ പ്രസ്ഥാവന അറിവില്ലായ്മകൊണ്ടാണെന്ന് പറയാനാവില്ല. അണികളെ ഇത്തരത്തില്‍ പ്രകോപിതരാക്കി അക്രമം അഴിച്ചു വിടാനുള്ള ഗൂഡ തന്ത്രമാണ് ഇതിനു പിന്നിലെന്ന് എല്ലാവര്‍ക്കും മനസിലാക്കാനാവുന്നതേയുള്ളൂ. ഇത്തരം നേതാക്കള്‍ അരിവാളും ചുറ്റികയുമെടുത്ത് പോരാടാനാണ് അണികളോട് ആഹ്വാനം ചെയ്യുന്നത്. എം വി ജയരാജന്റെ വിവാദ പ്രസ്ഥാവന ഉണ്ടായതോടെ ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കാനും തീരുമാനമെടുത്തു.  സംഭവം വിവാദമായതോടെ കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിയുടെ നിര്‍ദേശപ്രകാരം  ടൗണ്‍പോലീസാണ് ജയരാജനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് വിവാദപ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍  പോലീസ് പരിശോധിക്കുന്നത്. 
പ്രസ്ഥാവനയുടെ പേരില്‍ കടുത്തൊരു നടപടി ജയരാജനെതിരെ ഉണ്ടാവുകയാണെങ്കില്‍ സ്വന്തം പാര്‍ട്ടിയുടെ പിന്തുണ പോലും ജയരാജന് ഉണ്ടാകാന്‍ സാധ്യതയില്ല. കണ്ണൂരിലെ ചില ചാനലുകാരാണ് വീഡിയോക്ലിപ്പിംഗുകള്‍ പോലീസിന് കൈമാറിയിട്ടുള്ളത്. ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ കനത്ത നടപടിയുണ്ടാവുമെന്നാണ് പോലീസ് അധികൃതര്‍ പറയുന്നത്.
 
കുറ്റംചെയ്യാന്‍ പ്രേരിപ്പിച്ചതിന് ഐ പി സി 116, 117 വകുപ്പുകള്‍ പ്രകാരവും, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് പോലീസ് ആക്ട് 117 ഇ പ്രകാരവുമാണ് ജയരാജനെതിരെ നിലവില്‍ പോലീസ് കേസെടുത്തിട്ടുള്ളത്. വീഡിയോ ക്ലിപ്പിംഗുകള്‍ പരിശോധിച്ച ശേഷം കുറ്റം  തെളിഞ്ഞാല്‍ ജയരാജന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. വിദ്യാര്‍ഥി സമരത്തിനിടെ വെടിയുതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച കൂട്ടായ്മയിലാണ് ജയരാജന്‍ പ്രകോപനപരമായ രീതിയില്‍ പ്രസ്ഥാവന നടത്തിയത്. യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്ണപിള്ളയും നമ്മളെപ്പോലെ സാധാരണ പൗരനാണെന്നും അതിനാല്‍ അദ്ദേഹത്തെ തല്ലുന്നതില്‍ ഭയക്കേണ്ട കാര്യമില്ലെന്നും ജയരാജന്‍ പറയുകയുണ്ടായി. ഇത്തരത്തില്‍ ജയരാജന്‍ വിദ്യാര്‍ത്ഥികളെ അക്രമം നടത്താന്‍ പ്രേരിപ്പിക്കുകയാണുണ്ടായത്. പോലിസുകാര്‍ ആക്രമിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ പേരില്‍ തിരിച്ചുതല്ലാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടെന്നും ജയരാജന്‍ പറയുകയുണ്ടായി. ഇതുകൂടാതെ വിദ്യാര്‍ത്ഥിയായ നിര്‍മ്മല്‍ മാധവ് മണ്ടനും തിരുമണ്ടനുമാണെന്നും പ്രഖ്യാപിച്ച് ജയരാജന്‍ പരസ്യമായി വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു.
 
രാധാകൃഷ്ണപിള്ളയെ യൂണിഫോമില്‍ കണ്ടാലും തല്ലണമെന്നു പ്രസ്ഥാവിച്ചതോടെ ശിവദാസ മേനോനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തലശ്ശേരി പോലീസാണ് ശിവദാസ മേനോനെതിരെ കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായി പ്രസംഗിക്കുക, ലഹളയ്ക്ക് പ്രേരണ നല്‍കുക, തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 116, 117, കേരളാ പോലീസ് ആക്ട് 17 ഇ, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കുറ്റം തെളിയിക്കുകയാണെങ്കില്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണ് ഇതും. വ്യാഴാഴ്ച്ച വൈകിട്ട് തലശ്ശേരി പുതിയ ബസ്സ്റ്റാന്റില്‍ സി എച്ച് കണാരന്‍ അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശിവദാസമേനോന്‍ പ്രകോപനപരമായ രീതിയില്‍ പ്രസംഗം നടത്തിയത്. പ്രസംഗത്തെക്കുറിച്ച് വിശദമായി പഠിച്ച ശേഷം മേല്‍ നടപടികള്‍ ഉണ്ടാകുമെന്ന് തലശ്ശേരി ഡി വൈ എസ് പി എ പി ഷൗക്കത്തലി അറിയിച്ചിട്ടുണ്ട്. 
ഇത്തരത്തില്‍ വിവാദ പ്രസ്ഥാവനകള്‍ നടത്തി കേസിലകപ്പെടുന്നതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്തായി കേസില്ലാ വക്കീലായിരിക്കുന്ന പി ശശിക്ക് പണി ലഭിക്കാന്‍ സാധ്യതയുണ്ട്. പി ശശിക്ക് പണികൊടുക്കാനാണോ സി പി എംനേതാക്കള്‍ ഇത്തരത്തില്‍ മല്‍സരിക്കുന്നതെന്ന് പലപ്പോഴും തോന്നിപ്പോകും. ഇപ്പോള്‍ സി പി എം ഉണ്ടാക്കുന്ന കേസുകള്‍ക്ക് വക്കാലത്തുമായെത്തുന്നത് പി ശശിയാണ്. തങ്ങള്‍ നടത്തിയ പ്രസ്ഥാവനകള്‍ തെറ്റാണെന്ന് സമ്മതിക്കാനുള്ള സാമാന്യ ബോധം പോലും സിപിഎം പ്രതിനിധികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ നേതാക്കള്‍ പെരുമാറുന്നതോടെ സി പി എം എന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.