ടി.ജി. നന്ദകുമാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ.
ജഡ്ജിമാരെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തിയാണ് കോര്‍പറേറ്റ് ദല്ലാളായ നന്ദകുമാറെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആലുവ ഗെസ്റ്റ് ഹൗസില്‍ അദ്ദേഹവുമായി അച്യുതാനന്ദന്‍ നടത്തിയ കൂടിക്കാഴ്ച ഗൗരവതരമാണ്.
വി.എസിന്‍െറ ഭരണകാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്‍റര്‍ റിലയന്‍സിന് കുറഞ്ഞ തുകക്ക് കൈമാറിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് നന്ദകുമാര്‍. അത്തരം മോശപ്പെട്ട പ്രതിച്ഛായ ഉള്ളവരുമായി അച്യുതാനന്ദന്‍ വെച്ചുപുലര്‍ത്തുന്ന ബന്ധം എന്തടിസ്ഥാനത്തിലെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും പി.സി. വിഷ്ണുനാഥ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.






