വൈദ്യുതി ദൗര്‍ലഭ്യത്തെ തുടര്‍ന്ന് രാത്രികാലത്ത് ഏര്‍പെടുത്തിയ ലോഡ്ഷെഡിംഗ് ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണമായി പിന്‍വലിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പവര്‍ എക്സേഞ്ചില്‍ നിന്നും മറ്റ് പല രീതികളിലും വൈദ്യുതി വാങ്ങി നിയന്ത്രണം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പകല്‍ ഏര്‍പ്പെടുത്തിയിരുന്ന ലോഡ്ഷെഡിംഗ് പിന്‍വലിച്ചിട്ടുണ്ട്. രാത്രിയിലുള്ള അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് ചില കേന്ദ്രങ്ങളില്‍ മാത്രമാണുള്ളത്. അതും ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണമായി ഒഴിവാക്കാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
Wednesday, October 12, 2011
Home »
» ലോഡ്ഷെഡിംഗ് ഉടന്‍ പിന്‍വലിക്കും
ലോഡ്ഷെഡിംഗ് ഉടന്‍ പിന്‍വലിക്കും
By Anonymous 10/12/2011 07:44:00 AM






