വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. അന്വേണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അരുണ്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആന്റണി ഡൊമനിക് തള്ളി. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോകായുക്ത അന്വേണം പിന്‍വലിച്ച് വിജിലന്‍സ് അന്വേണം നടത്താനുള്ള പുതിയ സര്‍ക്കാരിന്റെ തീരുമാനത്തില്‍ അപാകതയില്ലെന്നും ഇത് നിയമപരമാണെന്നും കോടതി പറഞ്ഞു. തനിക്കെതിരായ വിജിലന്‍സ് അന്വേണം രാഷ്ട്രീയപ്രേരിതമാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി നിരസിച്ചു. വിജിലന്‍സിന്റെ ചുമതല മുഖ്യമന്ത്രിക്കായതിനാല്‍ തനിക്ക് എതിരായ നിലപാടുകള്‍ ഉണ്ടാകുമെന്ന പരാതിയില്‍ കഴമ്പില്ലെന്ന് കോടതി പറഞ്ഞു. വിജിലന്‍സ് വകുപ്പിന്റെ ചുമതല ഇപ്പോള്‍ മുഖ്യമന്ത്രിക്കല്ല. ഈ വാദം സ്വീകരിച്ചാല്‍ സംസ്ഥാനത്തെ ഏജന്‍സികള്‍ക്കൊന്നും അരുണ്‍കുമാറിനെതിരെ അന്വേണം നടത്താന്‍ കഴിയാതെ വരുമെന്നും കോടതി പറഞ്ഞു.
എെ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ആയിരിക്കെ അരുകുമാറിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി നല്‍കിയ പരാതി ലോകായുക്തക്കു വിട്ട മുന്‍ സര്‍ക്കാരിന്റെ നടപടി നിയമപരമല്ലെന്നും ലോകായുക്തയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല പരാതിയില്‍ ഉന്നയിച്ചിരുന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇക്കാരണത്താലാണ് ലോകായുക്തയുടെ പരിഗണനയിലുള്ള പരാതി പിന്‍വലിച്ച് വിജിലന്‍സ് അന്വേണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി നിയമാനുസൃതമാണെന്ന് കോടതി വിലയിരുത്തി.
ലോകായുക്ത നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്ത സ്ഥാപനമായിരുന്നു എെ.എച്ച്.ആര്‍.ഡിയെന്നും ഇത് പരിശോധിക്കാതെയാണ് മുന്‍ സര്‍ക്കാര്‍ അന്വേണത്തിന് ലോകായുക്തയെ ചുമതലപ്പെടുത്തിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.






