സംസ്ഥാന സര്‍ക്കാറിന്‍െറ നെല്ല് സംഭരണ പദ്ധതി മലബാറിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.പി. മോഹനന്‍ നിയമസഭയില്‍ അറിയിച്ചു. കൂടുതല്‍ വെയര്‍ഹൗസുകള്‍ നിര്‍മിച്ച് യഥാസമയം സംഭരിക്കും. നെല്‍കൃഷി വ്യാപിപ്പിക്കാനും സഹായം നല്‍കാനുമായി കൃഷി, പഞ്ചായത്ത്, ഗ്രാമവികസന മന്ത്രിമാരുടെ സംയുക്ത സമിതി രൂപവത്കരിച്ചതായും എം. ചന്ദ്രന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
2011-12 വര്‍ഷം 163.34 കോടി രൂപയാണ് നെല്‍കൃഷിക്കായി മാറ്റി വെച്ചത്. രാസവളവില നിയന്ത്രിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. രാസവള വിലവര്‍ധന നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വാറ്റും സര്‍ ചാര്‍ജും ഒഴിവാക്കി. ഇതിലൂടെ സര്‍ക്കാറിന് 35 കോടി നഷ്ടമുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്കൂളുകളില്‍ ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശമുള്ളതായി മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. സ്കൂള്‍ മേധാവി ചെയര്‍മാനും പൊലീസ് ഹൗസ് സ്റ്റേഷന്‍ ഓഫിസര്‍ കണ്‍വീനറായുമാണ് പ്രൊട്ടക്ക്ഷന്‍ ഗ്രൂപ്പെന്ന് പി.കെ. ബഷീറിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
എസ്.എസ്.എല്‍.സി ബുക്കുകളിലെ തെറ്റുകള്‍ തിരുത്തുന്നതിന് ഗ്രീന്‍ ചാനല്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു.
തിരുവനന്തപുരം ജനറല്‍ ആശുപത്രി, കോട്ടയം, കൊല്ലം, പാലക്കാട് ജില്ലാ ആശുപത്രികള്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രികള്‍, കോഴിക്കോട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി എന്നിവിടങ്ങളില്‍ വെന്‍റിലേറ്റര്‍ സ്ഥാപിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.






