Random Posts

Saturday, October 8, 2011

നൂറനാട്ടെ സംഘര്‍ഷാവസ്ഥ: സര്‍വകക്ഷി സമാധാനയോഗം വിളിച്ചുചേര്‍ക്കും

ചാരുംമൂട്: രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് സമാധാന അന്തരീക്ഷം തകര്‍ന്ന നൂറനാട്ട് സര്‍വകക്ഷി സമാധാന യോഗം വിളിച്ചു ചേര്‍ക്കാന്‍ ധാരണ. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. നരേന്ദ്രബാബു, മാവേലിക്കര സി.ഐ. ശിവസുതന്‍പിള്ള എന്നിവര്‍ ജില്ലാപോലീസ് ചീഫ് ജയിംസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സര്‍വകക്ഷി സമാധാന യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായത്. ഇതിനുള്ള തീയതി ഉടന്‍ തീരുമാനിക്കുമെന്ന് പോലീസ് അധികാരികള്‍ പറഞ്ഞു.

കഴിഞ്ഞദിവസം എല്‍.ഡി.എഫ്, യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ഒരേസമയം പ്രകടനം നടത്തിയത് രണ്ട് മണിക്കൂറോളം നൂറനാട്ട് സംഘാര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് സംഘട്ടനത്തിലേക്ക് പോകാതെ പ്രശ്‌നം പരിഹരിച്ചത്. രണ്ടാഴ്ചമുമ്പ് നൂറനാട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും ആര്‍.എസ്.എസ്.പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ താത്കാലികമായി കെട്ടടങ്ങിയതല്ലാതെ ഇവയ്‌ക്കൊന്നും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. നൂറനാട് മേഖലയിലെല്ലായിടത്തും ശക്തമായ പോലീസ് കാവലും പട്രോളിങ്ങും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍വകക്ഷി സമാധാന യോഗം വിളിച്ചുചേര്‍ത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും നീക്കം ഉണ്ടായത്