Random Posts

Tuesday, October 4, 2011

ദാരിദ്ര്യരേഖ: ആസൂത്രണക്കമ്മീഷന്റെ പരിധി അടിസ്ഥാനമാക്കില്ലെന്ന് സര്‍ക്കാര്‍

കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തന മികവ് തിട്ടപ്പെടുത്താന്‍ 'ഫിയാറ്റ് ജസ്റ്റീഷ്യ' നടത്തിയ വെബ്‌സൈറ്റ് അഭിപ്രായ വോട്ടെടുപ്പില്‍ ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആകെ പോള്‍ ചെയ്തതില്‍ 75 ശതമാനം വോട്ട് നേടിയാണ് ഉമ്മന്‍ചാണ്ടി ഒന്നാമതെത്തിയത്. 65 ശതമാനം വോട്ട് നേടിയ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ വനം വകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ 63 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. എകൈ്‌സസ് മന്ത്രി കെ. ബാബു 62 ശതമാനം വോട്ട് നേടി നാലാം സ്ഥാനത്ത് നില്‍ക്കുന്നു. 58 ശതമാനം വോട്ട്‌നേടി അഞ്ചാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം നില്‍ക്കുന്നത് തൊഴില്‍ വകുപ്പുമന്ത്രി ഷിബു ബേബിജോണും വൈദ്യുതി വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദുമാണ്.

ഏറ്റവും മോശം പ്രകടനം നടത്തിയവരുടെ പട്ടികയില്‍ 22 ശതമാനം വോട്ട് നേടി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സഹകരണ വകുപ്പു മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ്. 23 ശതമാനം വോട്ട് നേടിയ വ്യവസായ വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 25 ശതമാനം വോട്ട് നേടിയ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് മൂന്നാം സ്ഥാനത്തും 29 ശതമാനം വോട്ട് നേടിയ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും പട്ടികവര്‍ഗക്ഷേമ വകുപ്പുമന്ത്രി എ.പി. അനില്‍കുമാറും നാലാം സ്ഥാനത്ത് നില്‍ക്കുന്നു. 32 ശതമാനം വോട്ട് നേടിയ ഗ്രാമവികസന വകുപ്പുമന്ത്രി കെ.സി. ജോസഫും കൃഷിമന്ത്രി കെ.പി. മോഹനനും അഞ്ചാം സ്ഥാനത്താണ്.

വളരെ നല്ലത്, നല്ലത്, ശരാശരി, മോശം എന്നീ ഗണങ്ങളിലാണ് പ്രവര്‍ത്തന മികവ് ഗ്രേഡിങ് നടത്തിയിട്ടുള്ളത്.

ഭരണത്തില്‍ സുതാര്യത, കാര്യക്ഷമത, സത്യസന്ധത, സാമൂഹിക പ്രതിബദ്ധത, ജനസമ്പര്‍ക്കം, സ്വഭാവശുദ്ധി, ഓഫീസില്‍ കൂടുതല്‍ സമയം ഇരുന്ന് പ്രവര്‍ത്തിയെടുക്കല്‍ തുടങ്ങിയ 15 മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടെടുപ്പ് നടത്തിയത്. ഇതിന്റെ ഫലം വകുപ്പുമന്ത്രിമാരെ അറിയിക്കുമെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ജനകീയ അഭിപ്രായ വോട്ടെടുപ്പിലൂടെ ഭരണത്തില്‍ ജനജാഗ്രത ഉറപ്പുവരുത്തി, മന്ത്രിമാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഫിയാറ്റ്ജസ്റ്റീഷ്യ ഡയറക്ടര്‍ അഡ്വ. എം.എല്‍. ജോര്‍ജ് അറിയിച്ചു.

കേരള ഹൈക്കോടതി ജഡ്ജിമാരുടെ പ്രവര്‍ത്തന മികവ് തിട്ടപ്പെടുത്തുന്നതിനുള്ള അഭിപ്രായ വോട്ടെടുപ്പ്www.fiatjusticia.org -ല്‍ നടന്നുവരികയാണ്.