This is default featured slide 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
Sunday, July 24, 2011
സി.പി.എമ്മില്‍ വീണ്ടും ലൈംഗികാരോപണം
മൂന്ന് വര്‍ഷത്തിനകം കുട്ടനാട് പാക്കേജ് പൂര്‍ണമായി നടപ്പാക്കും -കൃഷിമന്ത്രി കെ.പി.മോഹനന്‍

മൂന്ന് വര്‍ഷത്തിനകം കുട്ടനാട് പാക്കേജ് പൂര്‍ണമായും നടപ്പാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ ജി. സുധാകരന്‍ എം. എല്‍.എയെ അറിയിച്ചു.
കുട്ടനാട് പാക്കേജിന് കേന്ദ്രീകൃത സാങ്കേതിക നേതൃത്വം ഉണ്ടാവുക, പദ്ധതി സമയബന്ധിതമായി ആരംഭിക്കുക, അഴിമതിയുണ്ടായാല്‍ പരിശോധിക്കാന്‍ പ്രത്യേക വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുക, പൊതുജനങ്ങള്‍ക്ക് കുട്ടനാട് പാക്കേജിനെ സംബന്ധിച്ച് മനസ്സിലാക്കാന്‍ ലഘുലേഖ കുട്ടനാട് പ്രോസ്‌പിരിറ്റി കൗണ്‍സിലിന്‍േറതായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളാണ് നിയമസഭയില്‍ സബ്മിഷനിലൂടെ ജി. സുധാകരന്‍ ഉന്നയിച്ചത്.പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ മൂന്ന് തലങ്ങളിലുള്ള കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ പ്രോസ്‌പിരിറ്റി കൗണ്‍സില്‍, ചീഫ് സെക്രട്ടറി തലവനായ കോ ഓഡിനേഷന്‍ കമ്മിറ്റി, കാര്‍ഷികോല്‍പ്പാദന കമീഷന്‍ ചെയര്‍മാനായ ടാക്‌സ് ഇംപ്ലിമെന്‍േറഷന്‍ കമ്മിറ്റി എന്നിവക്ക് പുറമെ കേന്ദ്രതലത്തില്‍ കൃഷി അഡീഷനല്‍ സെക്രട്ടറി തലവനായ കേന്ദ്ര കോഓഡിനേഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നതായി മന്ത്രി പറഞ്ഞു.
പാക്കേജിലെ വിവിധ വകുപ്പുകളെ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ പ്രോജക്ട് ഓഫിസറെയും നിയമിച്ചിട്ടുണ്ട്. പദ്ധതികളെ ല്ലാം കാര്യക്ഷമമായും അഴിമതി വിമുക്തമാക്കി സുതാര്യമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 523 കോടിയുടെ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയും കൃഷി അനുബന്ധ മേഖലകളില്‍ 197 കോടിയുടെ പദ്ധതിയും 13ാം ധനകാര്യ കമീഷന്റെ അവാര്‍ഡില്‍ 300 കോടിയും ലഭ്യമായിട്ടുണ്ട്.
ജലസേചന പദ്ധതികളുടെ മേല്‍നോട്ടം വഹിക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇറിഗേഷന്‍) കണ്‍വീനറായും കമ്മിറ്റി പ്രവര്‍ത്തിക്കും.
കുട്ടനാട് പാക്കേജ് മുഖേന നടപ്പാക്കുന്ന പ്രവൃത്തികളുടെയും പാക്കേജിനെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളും പൊതുജനസമക്ഷം സമര്‍പ്പിക്കുന്നതിന് http://www.kuttanadpackage.in/എന്ന ദ്വിഭാഷ വെബ്‌സൈറ്റും സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുണ്ടെന്നും ജി. സുധാകരന്‍ എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയില്‍ കൃഷിമന്ത്രി വ്യക്തമാക്കി.
കൊച്ചി മെട്രോ : വെബ്‌സൈറ്റ് ഉദ്ഘാടനം 26 ന്
കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച എല്ലാ വിവരവും ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജൂലൈ 26ന് ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. വെകുന്നേരം നാലിന് മന്ത്രിയുടെ ഓഫിസിലാണ് ചടങ്ങ്. www.kochimtero.org വെബ് സൈറ്റില്‍ പദ്ധതി സംബന്ധിച്ച എല്ലാ വിവരവും പൊതുജനങ്ങള്‍ക്ക് ലഭിക്കും. കൊച്ചിയില്‍ മെട്രോ റയിലിന്റെ ആവശ്യകത, പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം, രൂപരേഖ, സാങ്കേതിക വിവരം, ഭൂമി ഏറ്റെടുക്കലിന്റെയും പുനഃരധിവാസത്തിന്റെയും വിവരം, മെട്രോ സ്‌റേഷനുകള്‍, മെട്രോ ട്രെയിനുകള്‍, ട്രെയിനുകളുടെ സാങ്കേതിക വിവരം എന്നിവയെല്ലാം വെബ് സൈറ്റിലൂടെ അറിയാന്‍ സാധിക്കും. കൂടുതല്‍ വിവരം ആവശ്യമുള്ളവര്‍ info@kochimtero.org ഇമെയില്‍ വിലാസത്തില്‍ ആവശ്യമായ വിവരം വ്യക്തമാക്കി ബന്ധപ്പെട്ടാല്‍ ഇമെയില്‍ മുഖേന മറുപടി 48 മണിക്കൂറിനകം ലഭിക്കും.പ്ലസ് ടു: 550 പുതിയ ബാച്ചുകള്‍ കൂടി,അപേക്ഷിച്ചവര്‍ക്കെല്ലാം അനുമതി

വിവാദങ്ങള്‍ക്കൊടുവില്‍ കൂടുതല്‍ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. അപേക്ഷ നല്‍കിയ 541 സ്‌കൂളുകളിലായി 550 അധിക ബാച്ചുകളാണ് അനുവദിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കും. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായാണ് ഈ ബാച്ചുകള്‍ അനുവദിക്കുക.
ആദ്യം 395 സ്‌കൂളുകളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാനുള്ള കരട് ലിസ്റ്റിനാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ എന്‍.എസ്.എസ്. അടക്കമുള്ള മാനേജ്‌മെന്റുകള്‍ രംഗത്തുവന്നു. കരട്പട്ടിക മലപ്പുറം ജില്ലയ്ക്ക് മാത്രമായി നൂറിലധികം ബാച്ചുകള്‍ അനുവദിക്കുന്ന രീതിയിലായിരുന്നു. ഇതാണ് പട്ടിക വിവാദമാകാന്‍ കാരണം. തുടര്‍ന്ന് എല്ലാവരുടെയും അപേക്ഷ പരിഗണിച്ച് ആവശ്യമുള്ളിടത്തെല്ലാം അധിക ബാച്ച് അനുവദിക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മന്ത്രിസഭായോഗം കഴിഞ്ഞുള്ള പത്രസമ്മേളനത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നില്ല. അന്തിമ പട്ടിക പുറത്തുവരുമ്പോള്‍ ആര്‍ക്കും പരാതിയുണ്ടാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എട്ടുജില്ലകളില്‍ നിന്നുള്ള പ്ലസ് വണ്‍ ബാച്ചിനുള്ള അപേക്ഷകള്‍ തരംതിരിച്ച് സീറ്റിന്റെയും ആവശ്യക്കാരുടെയും കണക്കുനോക്കി വിദ്യാഭ്യാസ വകുപ്പ് നാലായി തരംതിരിച്ചിരുന്നു. ആവശ്യകതയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ തരംതിരിച്ചത്. ആദ്യ മൂന്നു വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് കൊടുക്കാനാണ് ആദ്യം തീരുമാനിച്ചത്. അവസാന വിഭാഗത്തില്‍പ്പെടുന്നവയ്ക്ക് അധിക ബാച്ചിന്റെ അത്ര അത്യാവശ്യമില്ലെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍ ആദ്യ പട്ടികയില്‍ വരുന്നതില്‍ ഏറിയ പങ്കും മലപ്പുറം ജില്ലയില്‍ നിന്നുള്ളതായതിനാല്‍ അതിനെതിരെ വിമര്‍ശം ഉയര്‍ന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് അപേക്ഷകര്‍ക്കെല്ലാം പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ തീരുമാനിച്ചത്.
അമ്പതുപേരാണ് ഒരു ബാച്ചില്‍ വേണ്ടത്. കുറഞ്ഞത് 25 കുട്ടികളെങ്കിലും വേണം. നേരത്തെ ബാച്ചില്ലാത്ത വിഷയങ്ങള്‍ക്കാണ് പുതുതായി ബാച്ച് അനുവദിക്കുന്നതെങ്കില്‍ അഞ്ച് അധ്യാപക തസ്തിക അധികമായി ഉണ്ടാകും. നേരത്തെ ബാച്ചുള്ള വിഷയങ്ങള്‍ക്കുതന്നെയാണെങ്കില്‍ രണ്ട് പുതിയ തസ്തികയും പ്രൊമോഷനും മതിയാകും. ഓരോ സ്‌കൂളിന്റെയും കേസ് പ്രത്യേകമായെടുത്താണ് അധ്യാപക തസ്തിക സൃഷ്ടിക്കേണ്ടത്.
ഇതേസമയം ഇപ്പോള്‍ പരിഗണിക്കാത്ത ആറ് ജില്ലകളില്‍ ചില മേഖലകളില്‍ പ്ലസ് ടു സീറ്റ് തികയാത്തതായുണ്ട്. അവയെ പുതിയ ബാച്ച് അനുവദിക്കാന്‍ പരിഗണിച്ചിട്ടുമില്ല. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്. മുമ്പ് പ്ലസ് ടു അനുവദിച്ചവര്‍ക്കുതന്നെ വീണ്ടും ബാച്ചുകള്‍ അനുവദിക്കുന്ന കൂട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറിയില്ലാത്ത ഹൈസ്‌കൂളുകളെ കൂടി പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഇക്കുറി അപേക്ഷിച്ചവര്‍ക്കെല്ലാം പ്ലസ് ടു ബാച്ച് അനുവദിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. കൊല്ലം, ഇടുക്കി, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ എട്ടു ജില്ലകളിലാണ് സര്‍ക്കാര്‍ അധിക പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ചിരുന്നത്. അതത് പഞ്ചായത്ത്, നഗരസഭകളില്‍ ലഭ്യമായ പ്ലസ് വണ്‍ ബാച്ചിന്റെ ലഭ്യതയും അപേക്ഷകരായ കുട്ടികളുടെ എണ്ണവും തമ്മില്‍ താരതമ്യം ചെയ്ത് സീറ്റ് കുറവുള്ള ജില്ലകളെന്ന നിലയിലാണ് ഈ ജില്ലകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. പ്ലസ് വണ്‍ ബാച്ച് നിലവിലുള്ള സ്‌കൂളുകളില്‍ മാത്രമേ പുതിയ കോഴ്‌സ് അനുവദിക്കുന്നുള്ളൂ.
കഞ്ചാവുമായി മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ പിടിയില്‍
ഇടുക്കി ദേവികുളം ബൈസന്‍വാലി പൊട്ടന്‍കാട് കരയില്‍ ചെറുപറമ്പില്‍ വീട്ടില്‍ മാര്‍ട്ടിന്‍ (20), കുഞ്ചിത്തണ്ണി കരയില്‍ ഉറുമ്പക്കല്‍ വീട്ടില്‍ സുധി (19), കുഞ്ചിത്തണ്ണി പുത്തന്‍കണ്ടത്തില്‍ വീട്ടില്‍ അനന്തു (19) എന്നിവരാണ് പിടിയിലായത്.
കളമശേരി, ആലുവ, മൂവാറ്റുപുഴ ഭാഗങ്ങളിലായി വിതരണം ചെയ്യാന്‍ കഞ്ചാവുമായി ശനിയാഴ്ച രാവിലെ കളമശേരി പത്തടിപ്പാലത്ത് എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇടുക്കി രാജകുമാരി സ്വദേശി കണ്ണന്‍ എന്ന അഭിജിത്തിന്റെ കൈയില്‍നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. വെള്ളിയാഴ്ച രാത്രി എറണാകുളം സൗത് റെയില്‍വേ സ്‌റ്റേഷന് സമീപം സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ താമസിച്ച ഇവര്‍ ശനിയാഴ്ച രാവിലെ കഞ്ചാവ് വില്‍പ്പനക്ക്് ഇറങ്ങുകയായിരുന്നു. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം വ്യാപകമാകുന്നുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ് ശക്തമാക്കിയത്.
ആലുവ എക്‌സൈസ് പ്രത്യേക അന്വേഷണ സംഘം സി.ഐ എസ്. രഞ്ജിത്തിന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍, പ്രിവന്റീവ് ഓഫിസര്‍ വി.എ. ജബ്ബാര്‍, ഗാര്‍ഡുമാരായ ഷാജി വി. ഐസക്, വാസുദേവന്‍, എസ്. ബാലു, ധീരു അറക്കല്‍, രതീഷ്, സാമുവല്‍ ഐസക് എന്നിവരുമുണ്ടായിരുന്നു.
സ്വഭാവദൂഷ്യ ആരോപണം, സി.പി.എം. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും

എറണാകുളം ജില്ലയിലെ സി.പി.എമ്മിന്റെ സമുന്നതനായ നേതാവിനെതിരെ ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണം മേല്‍ക്കമ്മിറ്റിക്ക് വിടാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, പരാതി ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിച്ചതുപ്രകാരമാണ് ശനിയാഴ്ച അടിയന്തര യോഗം ചേര്‍ന്നത്. വി.എസ്. വിഭാഗം, നേതാവിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുകൂലിച്ചില്ല. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
നേതാവിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു വി.എസ്. വിഭാഗത്തിന്റെ നിലപാട്. ഒരു നിമിഷം പോലും സ്ഥാനത്ത് ഇരുത്തരുതെന്നും പകരം മുതിര്‍ന്ന നേതാവ് കെ.എന്‍. രവീന്ദ്രനാഥിനെ ചുമതല ഏല്പിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ആരോപണം കെട്ടിച്ചമച്ചതാണെന്ന് പിണറായി വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാമെന്ന് വി.എസ്. വിഭാഗം വാദിച്ചു. വി.എസ്. വിഭാഗത്തില്‍ നിന്നുള്ള മൂന്നുപേര്‍ രൂക്ഷമായിത്തന്നെയാണ് പ്രതികരിച്ചത്. പരാതി ആര്‍ക്കെതിരെയും ആര്‍ക്കും ഉന്നയിക്കാം, അന്വേഷണമില്ലാതെ നടപടികള്‍ പാടില്ലെന്നായിരുന്നു പിണറായി വിഭാഗത്തിന്റെ പക്ഷം. കമ്മിറ്റിയില്‍ ചേരിതിരിഞ്ഞ് അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യട്ടേയെന്ന് പിണറായി വിജയന്‍ നിര്‍ദേശിച്ചു. തിങ്കളാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെങ്കിലും, അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേതായിരിക്കും.
മുതിര്‍ന്ന നേതാവിനെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം തന്നെയാണ് പരാതി നല്‍കിയത്. സംസ്ഥാന കമ്മിറ്റിക്കും കേന്ദ്ര കമ്മിറ്റിക്കും പരാതിയുടെ കോപ്പി പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പരാതി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു തീരുമാനം. അതുപ്രകാരം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ചക്കെടുത്തെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇപ്പോള്‍ പന്ത് വീണ്ടും സംസ്ഥാന നേതൃത്വത്തിന്റെ കൈയിലെത്തിയിരിക്കുകയാണ്.
വി.എസ്., പിണറായി പക്ഷങ്ങള്‍ തമ്മില്‍ ശക്തമായ പോര് നടക്കുന്ന എറണാകുളം ജില്ലയില്‍ ഇതോടെ ഗ്രൂപ്പുയുദ്ധം പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. ആരോപണ വിധേയനായ നേതാവ് മുമ്പ് വി.എസ്. വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ സമ്മേളന ശേഷം അദ്ദേഹം ഔദ്യോഗിക പക്ഷത്തേക്ക് മാറിയതോടെ ജില്ലയിലെ ഗ്രൂപ്പുപ്രശ്‌നം രൂക്ഷമാകുകയായിരുന്നു. നേതാവ് മാറിയതോടെ വി.എസ്. വിഭാഗത്തിന് മുന്‍തൂക്കമുള്ള ജില്ല, പിണറായി പക്ഷത്തേക്ക് മാറിയെന്ന പ്രചാരണം ഉണ്ടായി. എന്നാല്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി വി.എസ്. വിഭാഗം ഇതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ആരോപണ വിധേയനായ നേതാവിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം ഔദ്യോഗിക പക്ഷത്തുനിന്ന് ഉണ്ടായപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റിലെ വി.എസ്. വിഭാഗം അതിനെ ചെറുത്തു തോല്പിച്ചിരുന്നു.
പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ, പിണറായി പക്ഷത്തെ ഉന്നത നേതാവിനെതിരെതന്നെ സ്വഭാവദൂഷ്യ ആരോപണം കൊണ്ടുവന്ന് വി.എസ്. പക്ഷം ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്.
Saturday, July 23, 2011
കായംകുളം മയക്കുമരുന്ന് ലോബിയുടെ പിടിയില്‍
കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, കറുപ്പ് തുടങ്ങിയ മയക്കുമരുന്നുകളാണ് രഹസ്യമായി വിറ്റഴിക്കപ്പെടുന്നത്. ആവശ്യക്കാരുണ്ടെങ്കില്‍ വീര്യംകൂടിയ മയക്കുമരുന്ന് ഓര്‍ഡര്‍ അനുസരിച്ച് നല്‍കുന്നതായും പറയപ്പെടുന്നു. പകല്‍ കോളജ് വിദ്യാര്‍ഥികളെയാണ് സംഘം ലക്ഷ്യമിടുന്നത്. കഞ്ചാവ് അടക്കമുള്ളവ ഉപയോഗിക്കുന്നവര്‍ വിദ്യാര്‍ഥികളോട് പരിചയം നടിച്ച് സുഹൃത്തുക്കളായി മാറിയാണ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഇവര്‍ പിന്നീട് ഇതിന്റെ ഇടനിലക്കാരായി മാറുകയും ചെയ്യുന്നു. കായംകുളത്ത് മയക്കുമരുന്ന് വില്‍പ്പനക്ക് ഭിക്ഷാടന സംഘത്തെയാണ് കൂടുതലായി നിയോഗിച്ചിരിക്കുന്നത്.ഇവര്‍ ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് അത്യാവശ്യക്കാര്‍ക്ക് രാപ്പകല്‍ വ്യത്യാസമില്ലാതെ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് പതിവ്. ഭിക്ഷാടനത്തിനായി എത്തുന്ന ഇവരെ ആരും സംശയിക്കില്ല എന്നതാണ് കാരണം. ഇവര്‍ ബസ്‌സ്റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷന്റെ സമീപത്തും മാര്‍ക്കറ്റ് ഭാഗത്തുമെത്തി സാധനങ്ങള്‍ കൈമാറുകയാണ് പതിവ്.
ചില സ്ത്രീകളും മയക്കുമരുന്ന് ലോബിയുടെ കച്ചവടക്കാരായി രംഗത്തുണ്ടെന്ന് പറയുന്നു.മാന്യമായി വസ്ത്രംധരിച്ച് എത്തുന്ന ഇവര്‍ രഹസ്യമായി സാധനങ്ങള്‍ ഏജന്റുമാര്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. കാന്‍സറിനുള്ള ചില മരുന്നുകളും വ്യാപകമായി വിറ്റഴിക്കാറുണ്ടെന്ന് പറയുന്നു.
തമിഴ്‌നാട് സ്വദേശികളായ ഭിക്ഷാടന സംഘ മാഫിയകളാണ് മയക്കുമരുന്ന് വില്‍പ്പനക്ക് പിന്നിലെന്നും സൂചനയുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ഭിക്ഷാടന സംഘങ്ങളുടെ ബാഗുകളിലും മറ്റുമായി കിലോക്കണക്കിന് കഞ്ചാവ്,ഹാഷിസ് തുടങ്ങിയ മയക്കുമരുന്നുകള്‍ കായംകുളത്തും പരിസരത്തും എത്തുന്നുണ്ടെന്ന് പറയുന്നു.
പലപ്പോഴും ഇത്തരക്കാരെ താക്കീതുചെയ്ത് പറഞ്ഞുവിടുകയാണ് പൊലീസ് ചെയ്യുന്നത്. രാത്രിയില്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയാല്‍ ഒരുപരിധിവരെ മയക്കുമരുന്ന് വില്‍പ്പന തടയാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.കള്ളുഷാപ്പില്‍ പോകുന്നത് കോണ്‍ഗ്രസ് പാരമ്പര്യമല്ല -രമേശ് ചെന്നിത്തല
ഏത് സമയത്ത് വോട്ടിനിട്ടാലും ധനവിനിയോഗ ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം നിയമസഭയില്‍ യു.ഡി.എഫിനുണ്ടായിരുന്നു. യു.ഡി.എഫിന് ഭൂരിപക്ഷമില്ലെങ്കില്‍ പിന്നെന്തിനാണ് പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്? വോട്ട് ചെയ്ത് സര്‍ക്കാറിനെ പുറത്താക്കാനുള്ള അവസരം ഉപയോഗിക്കാതെ ഗവര്‍ണറെ കാണാന്‍ പോയത് ജാള്യത മറക്കാനാണ്. ബി.ജെ.പിയുമായി ചേര്‍ന്ന് ഗ്രാമപഞ്ചായത്തുകളിലെ യു.ഡി.എഫ് ഭരണം അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചെന്നിത്തല പഞ്ചായത്ത് ഉള്‍പ്പെടെ 12 പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ ശ്രമം നടന്നു. ദേശീയ തലത്തിലും ഇത്തരമൊരു നീക്കം നടക്കുന്നു. അണ്ണാഹസാരെയെയും രാംദേവിനെയുമെല്ലാം ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ ബി.ജെ.പിയും സംഘ്പരിവാറും നടത്തുന്ന നീക്കങ്ങളെ ഇടതുപക്ഷം പിന്തുണക്കുകയാണ്. 70 കളില്‍ ഉണ്ടായതിനു സമാനമായ കൂട്ടുകെട്ട് ദേശീയതലത്തിലുണ്ടാക്കാനുള്ള ശ്രമമാണ് ഇടതുപാര്‍ട്ടികളും വര്‍ഗീയശക്തികളും നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈദ്യുതിവിതരണം മെച്ചപ്പെടുത്താന്‍ 175 നഗരങ്ങള്‍ക്ക് 1200 കോടി കേന്ദ്രസഹായം
കണ്ണൂര്‍: വൈദ്യുതിവിതരണരംഗത്ത് കൂടുതല്‍ കാര്യക്ഷമത ഉറപ്പുവരുത്താനും പ്രസരണനഷ്ടം ഒഴിവാക്കാനുമായി കേരളത്തിലെ 175 നഗരങ്ങളില്‍ക്കൂടി കേന്ദ്രസഹായത്തോടെ പുതിയ പദ്ധതി നടപ്പില്‍വരുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ അറിയിച്ചു. 1200 കോടി രൂപ ഇതിനായി കേന്ദ്രം നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ പണം സംസ്ഥാനത്തിന് ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തി.
നിലവില്‍ കേരളത്തിലെ 43 ടൗണുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിനായി 1200 കോടിരൂപ കേന്ദ്രസഹായം അനുവദിച്ചുകഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍, പാപ്പിനിശ്ശേരി, പയ്യന്നൂര്‍, മട്ടന്നൂര്‍ നഗരങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. നഗരങ്ങളിലെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുകയും വിവരസാങ്കേതികവിദ്യയുമായി വൈദ്യുതിവിതരണം സംയോജിപ്പിക്കുകയും ചെയ്യുന്നതാണ് കേന്ദ്രാവിഷ്‌കൃത പദ്ധതി. കണ്ണൂര്‍നഗരത്തിന് മാത്രം 58 കോടി രൂപ ഇതില്‍ വിഹിതമായി ലഭിക്കുമെന്ന് മന്ത്രി വെളിപ്പെടുത്തി.
30,000 ന് മേല്‍ ജനസംഖ്യയും 15 ശതമാനത്തില്‍ കൂടുതല്‍ വൈദ്യുതി പ്രസരണനഷ്ടവുമുള്ള നഗരങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ യോഗം ഈ നിബന്ധനകളില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനസംഖ്യ 30,000 എന്നത് 15,000 എന്നാക്കി നിജപ്പെടുത്തിയതാണ് പ്രധാന ഭേദഗതി. ഇതോടെ 175 നഗരങ്ങള്‍ കൂടി കേരളത്തില്‍നിന്ന് ഈ പദ്ധതിയില്‍ വരും.
വൈദ്യുതി വിതരണത്തിന് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുക, വോള്‍ട്ടേജ് ഉയര്‍ത്താന്‍ കൂടുതല്‍ കാര്യക്ഷമതയുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍, വിവരസാങ്കേതികവിദ്യവഴി പ്രവര്‍ത്തനം എളുപ്പത്തില്‍ ഏകോപിപ്പിക്കുക എന്നിവയാണ് പദ്ധതിക്ക് കീഴില്‍ വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 100 ശതമാനം തുകയും കേന്ദ്രവിഹിതമായി നല്‍കും. മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 50 ശതമാനം ഗ്രാന്‍റായിരിക്കും.
കേരളത്തില്‍ പാരമ്പര്യേതര ഊര്‍ജോത്പാദനത്തിന്റെ സാധ്യത പഠിക്കാന്‍ എന്‍.ടി.പി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്‍കിട വികസനപദ്ധതികളുമായി മുന്നോട്ടുപോകുന്ന കേരളത്തിന് ഊര്‍ജോത്പാദനത്തിനായി പുതിയ പദ്ധതികളില്ലെങ്കില്‍ അത് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
വൈദ്യുതി നിരക്ക് കൂടും,ആഗസ്ത് ഒന്നു മുതല്‍ 25 പൈസ സര്‍ചാര്‍ജ്

സംസ്ഥാനത്ത് ആഗസ്ത് ഒന്നു മുതല്‍ ആറു മാസത്തേക്ക് വൈദ്യുതിയുടെ യൂണിറ്റ് വിലയില്‍ 25 പൈസയുടെ വര്‍ധനയുണ്ടാവും. സര്‍ച്ചാര്‍ജിന്റെ രൂപത്തിലാണ് നിരക്കുയരുക. 2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെ താപവൈദ്യുതി വാങ്ങി വിതരണം ചെയ്ത വകയില്‍ കെ.എസ്.ഇ.ബിക്കുണ്ടായ അധികബാധ്യത പിരിച്ചെടുക്കുന്നതിനാണ് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ചു.
പ്രതിമാസം 20 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നവരെയും 500 വാട്ടില്‍ താഴെ മാത്രം കണക്ടഡ് ലോഡ് ഉള്ളവരെയും സര്‍ച്ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിന് വൈദ്യുതിതന്നെ സൗജന്യമായാണ് ലഭിക്കുന്നത്. മറ്റെല്ലാ വിഭാഗക്കാര്‍ക്കും സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ ദൈ്വമാസ ബില്ലില്‍ സര്‍ച്ചാര്‍ജ് കൂടി ചേരുമ്പോള്‍ 25 രൂപയുടെ വര്‍ധനയാണുണ്ടാവുക. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 50 രൂപയും 150 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 75 രൂപയും 200 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 100 രൂപയും ബില്ലില്‍ അധികം നല്‍കേണ്ടിവരും. പ്രതിമാസം 300 യൂണിറ്റ് ഉപയോഗിക്കുന്നവരുടെ ബില്ലില്‍ 150 രൂപ വര്‍ധിക്കും.
സര്‍ച്ചാര്‍ജ് ഒഴിവാക്കണമെങ്കില്‍ ബോര്‍ഡിനുണ്ടായ ബാധ്യത സബ്‌സിഡിയായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇപ്പോഴത്തെ നിലയില്‍ സര്‍ക്കാര്‍ അതിനു തയ്യാറാവില്ലെന്നു തന്നെയാണ് സൂചനകള്‍. വിഷയം പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ''കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയിന്മേലാണ് ഇപ്പോള്‍ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വലിയ നഷ്ടത്തിലുമാണ്. ഇപ്പോഴത്തെ സര്‍ച്ചാര്‍ജ് ആറു മാസത്തേക്കാണെന്നാണ് കമ്മീഷന്‍ പറഞ്ഞിട്ടുള്ളത്. അത് നടപ്പാക്കുന്ന കാര്യം സംബന്ധിച്ച് ആലോചിച്ചു തീരുമാനിക്കും'' - അദ്ദേഹം വ്യക്തമാക്കി.
ആഗസ്ത് ഒന്നു മുതല്‍ ആറു മാസത്തെ വൈദ്യുതി ഉപയോഗത്തിന് സര്‍ച്ചാര്‍ജ് പിരിക്കാനാണ് കമ്മീഷന്‍ അനുവദിച്ചത്. 2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെ വൈദ്യുതി വാങ്ങിയ വകയില്‍ 161.23 കോടി രൂപ അധികച്ചെലവുണ്ടായി എന്നായിരുന്നു ബോര്‍ഡിന്റെ കണക്ക്. എന്നാല്‍, കാലയളവില്‍ കെ.എസ്.ഇ.ബി. 30.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിറ്റഴിച്ചതായി കമ്മീഷന്‍ കണ്ടെത്തുകയും അധികബാധ്യത 150.29 കോടി രൂപയായി പുനഃക്രമീകരിക്കുകയും ചെയ്തു.
കളമശ്ശേരിയില്‍ എസ്.എഫ്.ഐ ഗുണ്ടകള്‍ അഴിഞ്ഞാടി
Friday, July 22, 2011
പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ സി പി എം-ബി ജെ പി കൂട്ടുകെട്ട്
കോഴിക്കോട്: യു ഡി എഫിന് ജനങ്ങള്‍ നല്‍കിയ വിജയത്തെ വിജയമല്ലാതാക്കി ചിത്രീകരിക്കാനും സര്‍ക്കാറിന്റെ നേട്ടങ്ങളെ വിലയിടിച്ചു കാട്ടാനുമാണ്
യദിയൂരപ്പയുടേത് ഗുരുതര അഴിമതി: ലോകായുക്ത
ബാംഗ്ലൂര്‍: ബെല്ലാരിയിലെ അനധികൃത ഖനന അഴിമതിയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് കര്‍ണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ്. എന്‍. ഹെഗ്‌ഡെ പറഞ്ഞു.
മാഫിയ സമാന അന്തരീക്ഷമാണ് ഇവര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും സന്തോഷ് ഹെഗ്‌ഡെ ചൂണ്ടിക്കാട്ടി. ഖനി സമൃദ്ധമായ ബെല്ലാരിയില്‍ എന്തുസംഭവിക്കുന്നുവെന്നറിയാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും എന്നാല്‍ അവിടെ മാഫിയ രൂപപ്പെടുന്നതു തടയാതെ മന്ത്രി ഒത്താശ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അധികാരമേറിയതുമുതല്‍ ആരോപണ വിധേയനായ യദിയൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അവിഹിത സഹായത്തോടെ രാജിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുവരികയായിരുന്നു. ഖനി മാഫിയക്ക് നേതൃത്വം നല്‍കുന്ന റെഡ്ഡി സഹോദരന്‍മാര്‍ യദിയൂരപ്പയെ രക്ഷപ്പെടുത്തുകയായിരുന്നു എന്ന ആരോപണം ശക്തമാണ്.
ഗോപാലവിലാസം പൊളിച്ചടുക്കി :പാര്‍ട്ടിക്കു വേണം എ.കെ.ജിയുടെ പേര്; കെട്ടിടങ്ങള്‍ക്കു പേരിടാന്‍!
പാര്‍ട്ടി കുടുംബങ്ങള്‍ 100 രൂപ വീതവും സഹകരണസ്‌ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 1000 രൂപ വീതവും നല്‍കണമെന്നാണു നിര്‍ദേശം. എ.കെ.ജി. ഭവന്‍ നിര്‍മാണത്തിനു സംഭാവന ആവശ്യപ്പെട്ടു പോസ്‌റ്റര്‍ പ്രചാരണവും സജീവം.
വീടു പൊളിക്കാന്‍ സി.പി.എം. സംസ്‌ഥാനസമിതിയുടെ അനുമതി ലഭിച്ചതു മാവിലായി ലോക്കല്‍ കമ്മിറ്റി മുഖേനയാണെന്നു 'ഗോപാലവിലാസ'ത്തിന്റെ ഇപ്പോഴത്തെ മേല്‍നോട്ടക്കാരന്‍ ജയരാജന്‍ പറഞ്ഞിരുന്നു. ഇതേ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണു വന്‍തുക മുടക്കി മാവിലായില്‍ സ്‌മാരകമുയരുന്നത്. എ.കെ.ജി. ഉദ്‌ഘാടനം ചെയ്‌ത മാവിലായി മൊയ്‌തു വായനശാലയ്‌ക്കു പിന്നിലാണു സ്‌മാരകമുയരുന്നത്
Thursday, July 21, 2011
വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്; കോടികളുടെ തിരിമറി കണ്ടെത്തി
കരാര്‍ ജീവനക്കാരുടെ നിയമനം, വിശദാംശങ്ങള്‍ എന്നിവയൊന്നും ഒരു ഓഫിസിലുമില്ല. വാട്ടര്‍ കണക്ഷനായി പ്ലംബര്‍മാരില്‍നിന്ന് ആയിരങ്ങള്‍ കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി. വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയുടെ നിര്‍ദേശാനുസരണം എ.ഡി.ജി.പി ശങ്കര്‍റെഡ്ഢിയുടെ നേതൃത്വത്തിലാണ് 72 ഓഫിസുകളില്‍ 'ഓപറേഷന്‍ ഡ്യൂ ഡ്രോപ്‌സ്' എന്ന മിന്നല്‍ പരിശോധന നടന്നത്.
കരാര്‍ പണികളുടെ പേരിലാണ് വ്യാപക ക്രമക്കേട്. ക്യാഷ് ബില്‍, കരാറുകാരനെ എങ്ങനെ നിശ്ചയിക്കല്‍, കരാര്‍ തൊഴിലാളികള്‍ ആരൊക്കെ തുടങ്ങിയ വിശദാംശങ്ങള്‍ ഒരിടത്തുമില്ല.
ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രം ഒരുവര്‍ഷത്തിനുള്ളില്‍ കരാറുകാര്‍ക്ക് കൊടുത്ത വകയില്‍ 5.63 കോടി എഴുതിയെടുത്തതായി കണ്ടെത്തി. കരാര്‍ പണികള്‍ക്ക് ഇത്രയും തുക നല്‍കിയെന്ന് അവകാശപ്പെടുമ്പോഴും നല്ലൊരുഭാഗം കമീഷനായി തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. ടെണ്ടര്‍ വിളിക്കല്‍, എഗ്രിമെന്റ് ഒപ്പിടല്‍ തുടങ്ങിയവ അപ്പാടെ ലംഘിച്ചാണ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ശങ്കര്‍റെഡ്ഢി മാധ്യമത്തോട് പറഞ്ഞു. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കുള്ള കരാറുകള്‍ നല്‍കുന്നതിലും വ്യാപക ക്രമക്കേടുണ്ട്. അരുവിക്കര ഡിവിഷന് കീഴില്‍ ആനുവല്‍ മെയിന്റനന്‍സിന് ടെണ്ടര്‍ വിളിച്ച 17ഉം വിഹിതം വെച്ചുപോയതായാണ് കണ്ടെത്തി. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കുള്ള എസ്റ്റിമേറ്റ് തയാറാക്കാതെ തുക കൂട്ടിക്കൊടുക്കുന്ന കീഴ്‌വഴക്കവും പല ഓഫിസുകളിലുമുണ്ട്.
മിക്കയിടങ്ങളിലും പല ജോലികളും അടിയന്തരപണികളായി ഉള്‍പ്പെടുത്തി പണം എഴുതിമാറുന്നുണ്ട്. റണ്ണിംഗ് കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുന്നതിലും കള്ളക്കളി നടക്കുന്നതായി കണ്ടെത്തി. ഇത്തരം കരാറുകാരുടെ പേരുണ്ടെങ്കിലും ചെറുകിട കരാറുകാരെ ഉപയോഗിച്ച് പണി ചെയ്ത് വന്‍തുക ബില്ലാക്കുന്ന അവസ്ഥയുമുണ്ട്.
ജീവനക്കാരുടെ അപര്യാപ്തതയുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നോ എടുക്കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമുള്ളവരെ എടുത്ത് വന്‍തുകഎഴുതി മാറുകയാണ്. ജോലി നഷ്ടപ്പെടാതിരിക്കാന്‍ തങ്ങളുടെ പേരില്‍ എഴുതിയുണ്ടാക്കുന്ന ബില്ലുകളില്‍ കരാര്‍ തൊഴിലാളികള്‍ വിയോജിപ്പ് പ്രകടിപ്പിക്കാറില്ലെന്നും അല്ലെങ്കില്‍ അവര്‍ക്കും കമീഷന്‍ ലഭിക്കുന്നുണ്ടാകുമെന്നുമാണ് വിജിലന്‍സ് വിലയിരുത്തല്‍. കരാര്‍ ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും പലയിടങ്ങളിലും പൈപ്പ് പൊട്ടലിന് കാരണമിതാണെന്നുമുള്ള സംശയം വിജിലന്‍സിനുണ്ട്. പല ഓഫിസുകളിലെയും ജീവനക്കാര്‍ കൈവശം സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് രൂപയും കണ്ടെത്തി. കൈക്കൂലിയാണിതെന്ന സംശയം വിജിലന്‍സിനുണ്ട്. കരാര്‍ പണികള്‍ നടന്നിട്ടുണ്ടോയെന്ന് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തുമെന്നും എ.ഡി.ജി.പി പറഞ്ഞു.
കരിപ്പൂര്‍ റണ്‍വേ നിര്‍മാണത്തില്‍ അഴിമതി

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ വീതി കൂട്ടലുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മുന്‍ സീനിയര്‍ മാനേജര്‍ക്കെതിരെ അടക്കം സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) സമര്‍പ്പിച്ചു.
മുന്‍ സീനിയര്‍ മാനേജര്‍ പ്രകാശ് കജ്ജങ്ങര്‍, മുന്‍ അസി. സീനിയര്‍ എല്‍. ശ്രീധര്‍, മുന്‍ അസി.മാനേജര്‍ ബിനോ ബേബി എന്നിവരെ പ്രതികളാക്കിയാണ് കൊച്ചി യൂനിറ്റ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ദല്‍ഹിയിലെ ബി.ആര്‍ അറോറ ആന്‍ഡ് അസോസിയേറ്റ്‌സ് അധികൃതരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
2008 -'09 വര്‍ഷത്തില്‍ റണ്‍വേ നിര്‍മാണം, അനുബന്ധ ജോലികള്‍ എന്നിവയുടെ കരാര്‍ ഏറ്റെടുത്ത അറോറ അസോസിയേറ്റ്‌സുമായി ഗൂഢാലോചന നടത്തിയ പ്രതികള്‍ കേന്ദ്ര സര്‍ക്കാറിന് വന്‍തുക നഷ്ടം വരുത്തിയെന്നാണ് സി.ബി.ഐ കേസ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 2007 ജനുവരി 19നാണ് അറോറയുമായി കരാര്‍ ഉണ്ടാക്കിയത്. 17,32,34,656 രൂപയാണ് കരാര്‍തുക നിശ്ചയിച്ചത്.എന്നാല്‍,വ്യാജ ഇന്‍വോയ്‌സിന്മേല്‍ ടാര്‍ ഉപയോഗിക്കുക വഴി സര്‍ക്കാറിന് 53,06,578 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് സി.ബി.ഐ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
എയര്‍പോര്‍ട്ട് അധികൃതരുടെ അറിവോടെ നടന്ന തട്ടിപ്പില്‍ സീനിയര്‍ മാനേജര്‍മാര്‍ അടക്കം സാമ്പത്തിക നേട്ടമുണ്ടാക്കിയതായി എഫ്.ഐ.ആറില്‍ ആരോപിച്ചു. ഗൂഢാലോചന, ചതി, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ ജെ.ആര്‍. ഡിക്രൂസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സ്വാശ്രയം: സര്‍ക്കാരും എഞ്ചിനീയറിംഗ് കോളജുകളും കരാറൊപ്പിട്ടു
മുമ്പ് കരാറില്‍ നിന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പിന്മാറുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള 11 മെഡിക്കല്‍ കോളെജുകളുടെ സംഘടനയായ മാനേജ്‌മെന്റ് അസോസിയേഷന്‍ സീറ്റും ഫീസും സംബന്ധിച്ച് നേരത്തെ സര്‍ക്കാരുമായി ധാരണയിലെത്തിയിരുന്നു.
സംസ്ഥാനത്ത് പുതുക്കിയ മദ്യനയം
നിലവില്‍ ഇത് മൂന്ന് ലിറ്റര്‍ ആണ്. മദ്യം വാങ്ങുകയോ കൈവശം വെക്കുകയോ ചെയ്യുന്നവരുടെ പ്രായപരിധി 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ബാര്‍ തുറക്കുന്ന സമയം രാവിലെ ഒമ്പത് മണിയാക്കി പരിഷ്‌കരിക്കാനും കള്ള് ഷാപ്പുകളുടെ നടത്തിപ്പില്‍ നിന്ന് സഹകരണസംഘങ്ങളേയും സൊസൈറ്റികളേയും ഒഴിവാക്കാനും നയത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
പകരം ഷാപ്പുകളുടെ നടത്തിപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നല്‍കും. ഇതിന് ചുരുങ്ങിയത് 50 തെങ്ങും അഞ്ച് തൊഴിലാളികളും വേണം. 2014 ന് ശേഷം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയുള്ളൂ. ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമയക്രമം കര്‍ശനമായി പാലിക്കണമെന്നും മദ്യ ഉപഭോഗം കുറച്ചുകൊണ്ട് വരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മദ്യനയത്തില്‍ പറയുന്നു.
ബാറുകള്‍ തമ്മിലുള്ള അകലം സംബന്ധിച്ചും പുതിയ നിര്‍ദേശമുണ്ട്. പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്ററും നഗരങ്ങളില്‍ ഒരു കിലോമീറ്ററും ആക്കി പുനഃക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ 200 മീറ്ററാണ് നഗരത്തിലെ ദൂരപരിധി. ബാറുകളും മദ്യഷാപ്പുകളും അടയ്‌ക്കേണ്ട സമയം സംബന്ധിച്ചും നിര്‍ദേശത്തിലുണ്ട്.
അരുണ്‍കുമാറിനെതിരെ അന്വേഷണത്തിന് ഒമ്പതംഗ സമിതി
യു.ഡി.എഫില്‍ നിന്ന് കെ.ശിവദാസന്‍ നായര്‍, എം.വി.ശ്രേയാംസ്‌കുമാര്‍, അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി, തോമസ് ഉണ്ണിയാടന്‍ എന്നിവരും എല്‍.ഡി.എഫില്‍ നിന്ന് പി.കെ.ഗുരുദാസന്‍, എസ്.ശര്‍മ, മുല്ലക്കര രത്‌നാകരന്‍, സി.കെ.നാണു എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.
അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പിനു ശേഷം മകനെ ചട്ടങ്ങള്‍ ലംഘിച്ച് ഐ.സി.ടി. അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചുവെന്നാണ് ആരോപണം. ബജറ്റിന്റെ ചര്‍ച്ചയ്ക്കിടെ പി.സി.വിഷ്ണുനാഥാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇങ്ങനെ നിയമിച്ചിട്ടില്ലെന്ന് അച്യുതാനന്ദന്‍ സഭയില്‍ വിശദീകരിച്ചു. ഭരണപക്ഷം ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സഭാസമിതി അന്വേഷിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. വിഷ്ണുനാഥ് ആരോപണത്തില്‍ ഉറച്ചു നിന്നതിനാലാണ് അന്വേഷണം സഭാസമിതിക്ക് വിടാന്‍ സ്പീക്കര്‍ തീരുമാനിച്ചത്.
ടിന്റു ലൂക്കയ്ക്ക് സ്ഥലവും വീടുവെക്കാന്‍ പണവും
ഇന്നലെ കാബിനറ്റില്‍ മന്ത്രിയുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ട് സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടിയ 10 കായികതാരങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് മൂന്നുലക്ഷവും വെള്ളി , വെങ്കല മെഡലുകള്‍ നേടിയവര്‍ക്ക് യഥാക്രമം രണ്ടും ഒന്നും ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇതോടൊപ്പം ഇവരുടെ പരിശീലകരായിരുന്ന രണ്ടു പേര്‍ക്ക് 25,000 രൂപ വീതവും മെഡല്‍ജേതാക്കളായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പത്തു സ്‌കൂളുകള്‍ക്ക് 50,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്.സ്വാശ്രയ കോളജ് കരാര്‍ ഒപ്പിടാനിരിക്കെ മുന്‍ വര്‍ഷം നിലനിന്നിരുന്ന സമ്പ്രദായത്തില്‍ നിന്നും ഇക്കുറി പിന്നോട്ട് പോകാനില്ല. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സ്വാശ്രയ കരാര്‍ ഒപ്പിടുന്നതു സംബന്ധിച്ചുയര്‍ന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി .വരും വര്‍ഷത്തില്‍ വ്യക്തമായ സമയമെടുത്ത് തീരുമാനിക്കേണ്ട കാര്യമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഐസക്ക് നടത്തിയത് ഒളിച്ചോട്ടം: ധനമന്ത്രി
ഈ വര്‍ഷം ശമ്പള ബാധ്യത വരില്ല എന്ന് ഐസക്ക് പറയുന്നത് ശരിയല്ലെന്ന് മാണി പറഞ്ഞു. സര്‍ക്കാരിന് ബാധ്യത ഉണ്ടാകും. മാര്‍ച്ച് 31ന് ഉണ്ടായിരുന്ന ട്രഷറി മിച്ചമായ 3881 കോടിയില്‍ മുന്‍വര്‍ഷത്തെ വൈകിവന്ന ഡ്രാഫ്റ്റുകളെല്ലാം നീക്കിവച്ചാലും 2500 കോടിയെങ്കിലും മിച്ചമായി പുതിയ സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്ന ഐസക്കിന്റെ വാദവും ശരിയല്ല. പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും ഐസക്ക് പണം നല്‍കിയിട്ടില്ല. ശമ്പള പരിഷ്‌കരണത്തിനും അധിക ഡി.എക്കുമായി 6518 കോടി രൂപ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വകയിരുത്തിയെന്ന ഐസക്കിന്റെ പ്രസ്താവന തെറ്റാണെന്നും കെ.എം മാണി പറഞ്ഞു
Wednesday, July 20, 2011
ഓരോ പീഡനങ്ങളും വളര്‍ച്ചയ്ക്കുള്ള വി.എസിന്റെ ഓരോരോ കാലത്തെ ആയുധങ്ങള്‍
ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയ്ക്കുനേരെ മാനഭംഗ ശ്രമം: യൂത്ത് കോണ്‍ഗ്രസ് മാര്ച് നടത്തി
രാജ്യത്തെ ധനമന്ത്രിമാരുടെ അധ്യക്ഷപദവിയിലേക്കു മാണിസാര്‍ നടന്നടുക്കുന്നു
ന്യൂയോര്‍ക്ക് ടൈംസ് കേരളത്തില്‍ കണ്ടത് രണ്ട് അത്ഭുതങ്ങള്‍; അടച്ചിട്ട നിധിശേഖരവും തുറന്നിട്ട മുഖ്യമന്ത്രിയുടെ ഓഫീസും
ധവളപത്രം: ഇടത് സര്‍ക്കാര്‍ 10,197 കോടി അധിക ബാധ്യത വരുത്തി
സംസ്ഥാനത്തിന്റെ മോശമായ ധനസ്ഥിതി ഒരു ബജറ്റുകൊണ്ടോ ഒരു വര്‍ഷത്തെ നടപടികള്‍ കൊണ്ടോ നേരെയാക്കാനാവില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്ന ധവളപത്രം ചെലവുകളില്‍ സാമ്പത്തിക അച്ചടക്കം വര്‍ധിപ്പിക്കാനും മുണ്ടുമുറുക്കിയുടുക്കാനും ആഹ്വാനം ചെയ്യുന്നു.
അധികബാധ്യതയില്‍ ശമ്പളപരിഷ്‌കരണം, മാന്ദ്യവിരുദ്ധ പാക്കേജ് എന്നിവമൂലമുള്ള ചെലവുകള്‍ കൊടുത്തുതീര്‍ക്കുന്നതിന് 5133 കോടി രൂപ മാത്രമാണ് ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ വകയിരുത്തിയിരുന്നത്. ബാക്കി ബാധ്യതയായ 5064 കോടി രൂപയ്ക്ക് ബജറ്റില്‍ വിഹിതം നീക്കിവെച്ചിരുന്നില്ല. ഈ അധികബാധ്യത സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയ ആഘാതമാണ് ഏല്പിച്ചിരിക്കുന്നതെന്ന് ധവളപത്രം ആരോപിക്കുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് കടത്തിന്റെ വളര്‍ച്ചാനിരക്കും മൊത്തം കടവും വര്‍ധിച്ചു. 2005-06ല്‍ 9.67 ശതമാനമായിരുന്ന സംസ്ഥാനത്തിന്റെ കടം 2006-07ല്‍ 8.59 ശതമാനമായും 2007-08ല്‍ 11.10 ശതമാനമായും 2008-09ല്‍ 14.19 ശതമാനമായും 2009-10ല്‍ 12.17 ശതമാനമായും മാറി. 2001-02ല്‍ 26,950 കോടി രൂപയായിരുന്ന കേരളത്തിന്റെ മൊത്തം കടം 2009-10ല്‍ 70,969 കോടി രൂപയായി ഉയര്‍ന്നു. 2010-11ല്‍ ഇത് 78,673 കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധവളപത്രം വിലയിരുത്തുന്നു.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി.) വളര്‍ച്ചാനിരക്ക് എല്‍.ഡി.എഫ്. സര്‍ക്കാറിന്റെകാലത്ത് കുറഞ്ഞുവെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. ഉയര്‍ന്ന ജി.എസ്.ഡി.പി. സമ്പദ്ഘടനയുടെ ശക്തിയുടെ സൂചനയാണ്. സംസ്ഥാനത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി.) ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത് 2004-05ല്‍ യു.ഡി.എഫിന്റെ ഭരണകാലത്താണ്-23.34 ശതമാനം. തുടര്‍ന്നുവന്ന സര്‍ക്കാറിന്റെ കാലത്തൊരിക്കലും ഈ വളര്‍ച്ചാനിരക്ക് കൈവരിക്കാനായില്ലെന്നും ധവളപത്രം പറയുന്നു.
പണം ചെലവഴിച്ചതിന്റെ രേഖകള്‍ യഥാസമയം നല്‍കാത്തതുവഴി 12-ാം ധനകാര്യക്കമ്മീഷന്‍ അവാര്‍ഡിന്റെ ഭാഗമായി 414 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നുണ്ട്. ട്രഷറിമിച്ചം നല്ല ധനകാര്യ സ്ഥിതിയുടെ സൂചകമല്ലെന്ന് സ്ഥാപിക്കുന്ന ധവളപത്രം അതിന്റെപേരില്‍ ആശ്വാസംകൊള്ളുന്നത് ബുദ്ധിയായിരിക്കില്ലെന്ന മുന്നറിയിപ്പും നല്‍കുന്നു. 2011 ഏപ്രില്‍ ഒന്നിന് 3881.94 കോടി രൂപയായിരുന്ന ട്രഷറി മിച്ചത്തിന്റെ ഭൂരിഭാഗവും ട്രഷറി സേവിങ്‌സ് ബാങ്ക് നിക്ഷേപമാണെന്നും ധവളപത്രം പറയുന്നു.
Tuesday, July 19, 2011
300 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസയക്കാന്‍ നിര്‍ദേശം
ചെറുതും വലുതുമായ രാജ്യത്തെ എല്ലാ രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഭൂരിപക്ഷം പാര്‍ട്ടികളും ഇത് പാലിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. വലിയ പാര്‍ട്ടികള്‍ കൃത്യമായി റിട്ടേണ്‍ നല്‍കുമ്പോള്‍ ചെറുകിട പാര്‍ട്ടികളാണ് ഒഴിഞ്ഞുമാറുന്നത്. നികുതി, ചൂതാട്ട നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്നും കള്ളപ്പണം വെളുപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാക്കിയത്.
നികുതി വെട്ടിപ്പിനുവേണ്ടി ചില വ്യക്തികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍തോതില്‍ പണം സംഭാവന ചെയ്യുന്നതായി രേഖകള്‍ ചമക്കുന്നത് കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു നടപടി. ആദായ നികുതി നിയമത്തിലെ സുപ്രധാന വകുപ്പുകള്‍ പ്രകാരം പണത്തിന്റെ ഉറവിടം, ഇത് ചെലവഴിച്ച രീതി എന്നിവ അറിയിക്കാന്‍ ഈ രാഷ്ട്രീയ കക്ഷികളോട് ഷോക്കോസ് നോട്ടീസിലൂടെ ആവശ്യപ്പെടാനാണ് തീരുമാനം. തമിഴ്നാടും പശ്ചിമബംഗാളും ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളെയാണ് ഇതുവരെ കണ്ടെത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ പട്ടിക ഉടന്‍ തയാറാക്കുമെന്ന് സി.ബി.ഡി.ടി അറിയിച്ചു.
രാജ്യത്ത് 1,200ലധികം രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. ഇതില്‍ വളരെ കുറച്ച് പാര്‍ട്ടികള്‍ മാത്രമാണ് ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കാളികളാവുന്നതെന്നും മറ്റുള്ളവയുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍ജീവമായ രാഷ്ട്രീയ പാര്‍ട്ടിളെ ഉപയോഗിച്ച് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായാണ് ആദായ നികുതി അന്വേണത്തില്‍ ബോധ്യപ്പെട്ടത്.
കര്‍ഷക പെന്‍ഷനും പലിശ രഹിത വായ്പയും
ചരിത്രത്തിലെ ഏറ്റവും കടുത്ത വഞ്ചനയിലാണ് കഴിഞ്ഞ ഭരണത്തില്‍ കര്‍ഷകര്‍ അകപ്പെട്ടത്. വാഗ്ദാനങ്ങള്‍ നിറവേറ്റാത്ത, തീരുമാനങ്ങള്‍ നടപ്പിലാക്കാത്ത, പ്രഖ്യാപനങ്ങള്‍ കാറ്റില്‍ പറത്തിയ, കേന്ദ്ര ആനുകൂല്യങ്ങള്‍ പോലും തട്ടിത്തെറിപ്പിച്ച, അനുവദിച്ച് കിട്ടിയതുപോലും തടഞ്ഞുവെച്ച ഇടതുഭരണത്തില്‍ നിന്ന് മോചനം നേടിയ ആഹ്ലാദത്തിലാണിപ്പോള്‍ കര്‍ഷകര്‍.
യു.ഡി.എഫ്. സര്‍ക്കാറിന്റെ പ്രഥമ ബജറ്റ് തന്നെ വലിയ നേട്ടങ്ങള്‍ കൈവരുമെന്ന വിശ്വാസം ഉളവാക്കിയിട്ടുണ്ട്. അലാവുദ്ദീന്റെ അത്ഭുത വിളക്കൊന്നും സര്‍ക്കാറിന്റെ കൈയിലില്ലെന്ന് ഏത് സാധാരണ കര്‍ഷകര്‍ക്കുമറിയാം. ജനങ്ങളെ ബഹുമാനിക്കുകയും കര്‍ഷകരെ സ്നേഹിക്കുകയും ചെയ്യുന്ന ഇച്ഛാശക്തിയുള്ള സര്‍ക്കാറാണ് കേരളത്തില്‍ അധികാരത്തില്‍ വന്നതെന്ന ഉറച്ച വിശ്വാസം കര്‍ഷകര്‍ക്കുണ്ട്.
സ്വതന്ത്ര കര്‍ഷക സംഘം മുന്നോട്ടുവെച്ച പ്രധാനപ്പെട്ട രണ്ടാവശ്യങ്ങളായിരുന്നു കര്‍ഷക പെന്‍ഷനും പലിശ രഹിത വായ്പയും. ഇതിന്റെ പേരില്‍ ചിലര്‍ ഞങ്ങളെ പരിഹസിക്കുകയുണ്ടായി. എന്നാല്‍ പ്രശ്നം ഏറെക്കുറെ അംഗീകരിക്കപ്പെട്ടുവെന്നുള്ളതില്‍ സ്വതന്ത്ര കര്‍ഷക സംഘം അഭിമാനിക്കുന്നു. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാറിന്റെ തീരുമാന പ്രകാരം നബാര്‍ഡ് ഇളവ് ചെയ്ത് വായ്പ തന്നതിനാല്‍ നെല്‍ കര്‍ഷകര്‍ക്ക് രണ്ട് വര്‍ഷം മുമ്പ് തന്നെ പലിശ രഹിത വായ്പ ലഭിച്ചിരുന്നു. എന്നാല്‍ അതിന് വേണ്ടത്ര പ്രാധാന്യം നല്‍കി പരമാവധി കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള നീക്കങ്ങള്‍ ഇടത് ഭരണത്തില്‍ ഉണ്ടായില്ല. പല ബാങ്കുകളും ഒന്നും നല്‍കിയതേയില്ല.
പുതിയ ബജറ്റില്‍ കൃത്യമായി വായ്പ തിരിച്ചടക്കുന്ന കര്‍ഷകര്‍ക്ക് അഞ്ച് ശതമാനം പലിശ ഇളവ് ചെയ്തു കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നബാര്‍ഡ് പല നിരക്കുകളിലായി വിവിധ സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പ അനുവദിച്ചു വരുന്നുണ്ട്. നാല് മുതല്‍ ഏഴ് വരെയാണ് നിരക്ക്. കേരളത്തിലെ അധിക വായ്പയും ഏഴ് ശതമാനത്തിന്റേതാണ്. രണ്ട് ശതമാനത്തിന്റെ ബാധ്യത ത്രിതല പഞ്ചായത്ത്മുനിസിപ്പല്‍ ഭരണ സംവിധാനത്തെ കൊണ്ട് വഹിപ്പിച്ചാല്‍ വീഴ്ച വരുത്താത്തവര്‍ക്ക് പലിശ രഹിത വായ്പക്ക് സമാനമായ സൗകര്യം ലഭിക്കും. സര്‍ക്കാറിന്റെ മുമ്പാകെ 10 വര്‍ഷമായി സ്വതന്ത്ര കര്‍ഷക സംഘം അവതരിപ്പിക്കുന്ന മാര്‍ഗവും ഇതുതന്നെയായിരുന്നു.
കേരളത്തിലെ എല്ലാ മേഖലകളിലും ക്ഷേമ നിധിയോ പെന്‍ഷനോ ഒക്കെയുണ്ട്. കര്‍ഷകര്‍ക്ക് മാത്രമാണ് അതൊന്നുമില്ലാത്തത്. 2006ലെ ബജറ്റില്‍ അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് വന്ന ഇടത് സര്‍ക്കാര്‍ ആ പ്രഖ്യാപനം കണ്ട ഭാവം പോലും നടിച്ചില്ല. അഞ്ച് വര്‍ഷം കഴിഞ്ഞാണെങ്കിലും യു.ഡി.എഫ്. തിരിച്ചെത്തി ആ പ്രഖ്യാപനം ആവര്‍ത്തിച്ചിരിക്കുന്നു.
കര്‍ഷക പെന്‍ഷന്‍ മാസത്തില്‍ 300 രൂപയാണ്. ഇത് തികച്ചും അപര്യാപ്തമാണ്. 1000 രൂപയെങ്കിലുമായി ഉയര്‍ത്തിയേ പറ്റൂ.
1991 96 കാലത്ത് യു.ഡി.എഫ്. ഭരണത്തില്‍ പി.പി. തങ്കച്ചന്‍ കൃഷി മന്ത്രിയായിരുന്നപ്പോള്‍ യുവാക്കളെ കാര്‍ഷിക രംഗവുമായി ബന്ധിപ്പിക്കുന്നതിന് ഒരു പരിപാടി ആവിഷ്ക്കരിച്ചിരുന്നു. നിരവധി സഹായങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. അപകടങ്ങള്‍ പറ്റിയാല്‍ മെഡിക്കല്‍ ആനുകൂല്യങ്ങളും 60 വയസ് കഴിഞ്ഞാല്‍ പെന്‍ഷനുമെല്ലാം നിര്‍ദ്ദേശിച്ചു. അപ്രകാരം ഒരു ലക്ഷം ചെറുപ്പക്കാരെ അംഗങ്ങളായി ചേര്‍ത്തു. മാറിവന്ന ഇടത് ഭരണകൂടം ഇത് അട്ടിമറിച്ചു. യു.ഡി.എഫ്. സര്‍ക്കാറും ആ കാര്യം വിസ്മരിച്ചിരിക്കയാണ്. പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിക്കുകയും പദ്ധതി പുനരാരംഭിക്കുകയും വേണം.
വന്യ മൃഗങ്ങളുടെ ശല്യം കാരണം മലയോര കര്‍ഷകര്‍ ഭീതിയിലാണ്. അനവധി കര്‍ഷകര്‍ ഇതിനകം കാട്ടുമൃഗങ്ങളുടെ ഉപദ്രവം കാരണം മരണമടഞ്ഞു. കാട്ടുമൃഗങ്ങളുടെ വിലപോലുമില്ലാത്ത ഒരു വിഭാഗമായിരിക്കുന്നു മലയോര കര്‍ഷകര്‍. അവര്‍ക്ക് ഏറെ ആശ്വാസവും സന്തോഷവും ലഭിച്ച സര്‍ക്കാര്‍ തീരുമാനമാണ് ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അനുവാദം. കാട്ടുപന്നികള്‍ മാത്രമല്ല ഉപദ്രവകാരികള്‍. കുരങ്ങും ആനയും പുലിയുമൊക്കെ ആ ഗണത്തിലുണ്ട്. ഇവയൊക്കെ മലയോര കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. ഇവകളില്‍ നിന്നെല്ലാം കര്‍ഷകന് രക്ഷ ലഭിക്കണം. ജീവനപ്പോലെ തന്നെ പ്രധാനമാണ് കര്‍ഷകന് കൃഷിയും. കാട്ടിലേക്ക് ജനങ്ങള്‍ കടക്കുന്നത് തടയുന്നതുപോലെ വന്യ മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും തടയേണ്ടിയിരിക്കുന്നു. കാടിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ച് മൃഗങ്ങള്‍ കാട്ടില്‍ നിന്ന് പുറത്ത് വരുന്നതിനെ തടയുകയാണ് ഇതിന് പരിഹാരം. മൃഗങ്ങളുടെ ഉപദ്രവത്തില്‍ മരണമടഞ്ഞ കര്‍ഷകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ആശ്വാസ ധനവും നശിച്ച കൃഷിക്ക് നഷ്ടപരിഹാരവും അനുവദിക്കണം. സ്വതന്ത്ര കര്‍ഷക സംഘം മുഖ്യമന്ത്രിക്ക് അവകാശ പത്രിക സമര്‍പ്പിച്ചിരിക്കയാണ്.
മുംബൈ സ്‌ഫോടനം: രണ്ടു മലയാളികളടക്കം എട്ടു പേര്‍ കസ്റ്റഡിയില്‍

മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി എട്ടു പേര്‍ കസ്റ്റഡിയില്‍. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണെന്നാണ് സൂചന. കൊല്‍ക്കത്ത, ബിഹാര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് തീവ്രവാദ സംഘടനകളായ ഇന്ത്യന്‍ മുജാഹിദീന്‍, ഹര്‍കത്തുല്‍ ജിഹാദ് അല്‍ ഇസ്‌ലാമി (ഹുജി ) എന്നിവയിലെ അംഗങ്ങളെന്ന് കരുതുന്നവര്‍ പിടിയിലായത്.
ബംഗളൂരുവില്‍ നിന്ന് രണ്ട് മലയാളികളുള്‍പ്പെടെ അഞ്ചു പേരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ മരിച്ച ഫയാസ് ഉസ്മാനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണത്രെ ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളെന്ന് സംശയിക്കുന്ന ഇവരെ പിടികൂടിയത്്. ഫയാസ് ഇവരുമായി മൊബൈലില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ബംഗളൂരു പൊലീസാണ് ഇവരെ പിടികൂടിയത്. പിന്നീട് മുംബൈ പൊലീസിന് കൈമാറുകയായിരുന്നു. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുകയാണ്. കസ്റ്റഡിയിലുള്ള മലയാളികളില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയാണെന്നാണ് സൂചന. ഒരാള്‍ ഹൈദരാബാദില്‍നിന്നും മറ്റുള്ളവര്‍ ഭട്കല്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.
കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ മുജാഹിദീന്‍ സംഘാംഗമെന്ന് കരുതുന്ന ഹാറൂണിനെയാണ് പശ്ചിമ ബംഗാള്‍ പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ ഭീകരവിരുദ്ധ സേന നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹാറൂണിനെ കസ്റ്റഡിയിലെടുത്തത്. 2008ലെ ഗുജറാത്ത് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡാനിഷ് റിയാസിന്റെ ഇ-മെയിലുകളില്‍നിന്നാണ് ഹാറൂണിനെ കുറിച്ച വിവരം ലഭിച്ചതെന്നാണ് ഗുജറാത്ത് എ.ടി.എസിന്റെ അവകാശവാദം. എന്നാല്‍, ഇയാള്‍ക്ക് മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. താലിബാനും ഇന്ത്യന്‍ മുജാഹിദീനും തമ്മില്‍ സഹകരണമുണ്ടെന്നും ഈ ബന്ധത്തിന്റെ പ്രധാന കണ്ണി ഹാറൂണ്‍ ആണെന്നുമാണ് ഗുജറാത്ത് എ.ടി.എസിന്റെ കണ്ടെത്തല്‍. ഹാറൂണ്‍ അടക്കമുള്ള ഇന്ത്യന്‍ മുജാഹിദീന്‍ നേതാക്കളുമായി ഡാനിഷ് നടത്തിയ അഞ്ച് ഇ-മെയില്‍ ആശയ വിനിമയങ്ങള്‍ പരിശോധിക്കുന്നതായും എ.ടി.എസ് പറഞ്ഞു.
ഞായറാഴ്ച ബിഹാറിലെ കിഷന്‍ഖഞ്ചില്‍ പിടിയിലായ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. റിയാസുല്‍ സര്‍ക്കാര്‍, മഹ്താബ് ആലം എന്നിവരെയാണ് വിദേശനിയമ പ്രകാരം ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ഇന്ത്യക്കാരനല്ലെന്നാണ് പൊലീസ് ഭാഷ്യം. ഹുജിയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. സര്‍ക്കാറിനെ വീട്ടില്‍ താമസിപ്പിച്ചതിനാണ് മഹ്താബ് ആലം അറസ്റ്റിലായത്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തുവരുകയാണ്.
1994 മുതല്‍ അജ്മീരില്‍ ജയിലില്‍ കഴിയുന്ന 'ഡോ. ബോബ്' എന്നറിയപ്പെടുന്ന ജലീസ് അന്‍സാരിയെയും മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. 93ലെ മുംബൈ സ്‌ഫോടനമടക്കം 60 കേസുകളില്‍ ജീവപര്യന്തം തടവ് അനഭവിക്കുകയാണ് ജലീസ്. കഴിഞ്ഞവര്‍ഷം ജയിലില്‍ നടന്ന റെയ്ഡില്‍ ജലീസിന്റെ കൈയില്‍നിന്ന് സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. പാകിസ്താനിലേക്കും ഗള്‍ഫ് നാടുകളിലേക്കും ജലീസ് ഫോണ്‍ചെയ്തതായി കണ്ടെത്തിയിരുന്നു.
ഇതിനിടയില്‍, സില്‍വാസാ പൊലീസിന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന 50 കിലോഗ്രാം അമോണിയം നൈട്രേറ്റ് കാണാതായി. മുംബൈ സ്‌ഫോടനത്തിന് ഇതാണൊ ഉപയോഗിച്ചതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. സ്‌ഫോടന കേസ് അന്വേഷിക്കുന്ന സംഘം സില്‍വാസാ പൊലീസിനെ ചോദ്യം ചെയ്തു. ഈ വര്‍ഷം മേയ് 20ന് ഒരു റിസോര്‍ട്ടില്‍ നടന്ന റെയ്ഡില്‍ പിടികൂടിയതാണ് അമോണിയം നൈട്രേറ്റ്. ഇതോടൊപ്പം വന്‍തോതില്‍ ജലാറ്റിന്‍ സ്റ്റിക്കുകളും സ്‌ഫോടക വസ്തുക്കളും പിടികൂടിയിരുന്നു. സവേരി ബസാര്‍, ഓപറ ഹൗസ്, ദാദര്‍ എന്നിവിടങ്ങളിലെ സ്‌ഫോടനത്തിന് അമോണിയം നൈട്രേറ്റാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.




















