പിതാവ് മൃദുല്‍ ശങ്കറിന്റെ കണ്ണുകള്‍ക്ക് കാഴ്ച ദിവസം ചെല്ലുന്തോറും നഷ്ടപ്പെടുന്നതിലും സഹോദരന്‍ മനോജിന്റെ വൃക്ക തകരാറിലായതും പെണ്‍കുട്ടിയെ വളരെയധികം വിഷമിപ്പിച്ചിരുന്നു. ആത്മഹത്യ സംബന്ധിച്ച് മാമ്പി സഹോദരി മണികയോട് പറഞ്ഞിരുന്നെങ്കിലും സഹോദരി ഇതിനെ അനുകൂലിച്ചില്ല. തുടര്‍ന്ന് മണിക സ്‌കൂളിലേക്ക് പോയപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കഴിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മരണാനന്തരം തന്റെ കണ്ണും വൃക്കകളും ഉപയോഗിച്ച് പിതാവിന്റെയും സഹോദരന്റെയും രോഗം ഭേദമാക്കണമെന്ന് മാമ്പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാമ്പിയുടെ മൃതദേഹം സംസ്‌കരിച്ച ശേഷമാണ് ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.
Tuesday, July 5, 2011
Home »
» പിതാവിനും സഹോദരനും അവയവം ദാനം ചെയ്യാന്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
പിതാവിനും സഹോദരനും അവയവം ദാനം ചെയ്യാന്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
By Sanitta Yohannan 7/05/2011 08:43:00 AM






