20 കോടിയോളം രൂപ മുതല്‍മുടക്കിയാണ് കൊച്ചി കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു കൊല്ലം കഴിയുന്നതിന് മുമ്പുതന്നെപ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങി.
മാലിന്യസംസ്‌കരണ പ്ലാന്റ് പണിയുന്നതിനുള്ള കോണ്‍ട്രാക്ടിലെ അഴിമതിയും നിര്‍മാണത്തിലെ അപാകങ്ങളും നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ്. പ്ലാന്റ് നിര്‍മാണം സംബന്ധിച്ച കരാര്‍ ചര്‍ച്ചകളും ധാരണകളും രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വിധേയമായി കോര്‍പ്പറേഷന്‍ ഓഫീസിനു പുറത്താണ് നടന്നതെന്നും പരാതി ഉയര്‍ന്നിരുന്നു.






