ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും ഈ മേഖലയില്‍ വന്‍ മാറ്റങ്ങളാണ് നടക്കുന്നത്. മാറിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം വിദ്യാഭ്യാസ മേഖലയില്‍ ആവശ്യമായി വന്നിരിക്കയാണ്. സര്‍ക്കാരിനുമാത്രം നിക്ഷേപിക്കുക അസാധ്യമാണ്. അതുകൊണ്ട് തന്നെ സ്വകാര്യ നിക്ഷേപവുമാവശ്യമാണ്. എന്നാല്‍ ഇതൊരു കച്ചവടമായി കാണാന്‍പാടില്ല. വിദ്യാഭ്യാസ രംഗത്ത് സാമൂഹിക നീതി ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. ശിക്ഷക് സദനത്തില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.എം.സി.ദിലീപ്കുമാര്‍ അധ്യക്ഷനായിരുന്നു. ഹൈബി ഈഡന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.കെ.എ. സിറാജ് ,പ്രൊഫ.ബിജോയ് മാത്യു, പ്രൊഫ.ജി.ജേക്കബ്, പ്രൊഫ.ബാലചന്ദ്രന്‍ കീഴോത്ത്, പ്രൊഫ.ഇ.ജെ. വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു.
Monday, July 11, 2011
Home »
» വിദ്യാഭ്യാസ മേഖലയെ സേവന മേഖലയായി കാണണം: മന്ത്രി കെ.വി.തോമസ്
വിദ്യാഭ്യാസ മേഖലയെ സേവന മേഖലയായി കാണണം: മന്ത്രി കെ.വി.തോമസ്
By Sanitta Yohannan 7/11/2011 11:56:00 AM






