Random Posts

Sunday, July 24, 2011

കൊച്ചി മെട്രോ : വെബ്‌സൈറ്റ് ഉദ്ഘാടനം 26 ന്

കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച എല്ലാ വിവരവും ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജൂലൈ 26ന് ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. വെകുന്നേരം നാലിന് മന്ത്രിയുടെ ഓഫിസിലാണ് ചടങ്ങ്. www.kochimtero.org വെബ് സൈറ്റില്‍ പദ്ധതി സംബന്ധിച്ച എല്ലാ വിവരവും പൊതുജനങ്ങള്‍ക്ക് ലഭിക്കും. കൊച്ചിയില്‍ മെട്രോ റയിലിന്റെ ആവശ്യകത, പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം, രൂപരേഖ, സാങ്കേതിക വിവരം, ഭൂമി ഏറ്റെടുക്കലിന്റെയും പുനഃരധിവാസത്തിന്റെയും വിവരം, മെട്രോ സ്‌റേഷനുകള്‍, മെട്രോ ട്രെയിനുകള്‍, ട്രെയിനുകളുടെ സാങ്കേതിക വിവരം എന്നിവയെല്ലാം വെബ് സൈറ്റിലൂടെ അറിയാന്‍ സാധിക്കും. കൂടുതല്‍ വിവരം ആവശ്യമുള്ളവര്‍ info@kochimtero.org ഇമെയില്‍ വിലാസത്തില്‍ ആവശ്യമായ വിവരം വ്യക്തമാക്കി ബന്ധപ്പെട്ടാല്‍ ഇമെയില്‍ മുഖേന മറുപടി 48 മണിക്കൂറിനകം ലഭിക്കും.