എ.കെ.ജിയുടെ സ്‌മരണകളുറങ്ങുന്ന ഗോപാലവിലാസം വീട് പൊളിക്കാന്‍ മൗനാനുവാദം നല്‍കിയ സി.പി.എം, മാവിലായില്‍ അദ്ദേഹത്തിന്റെ പേരില്‍ പാര്‍ട്ടി ഓഫീസ് പണിയാന്‍ പണപ്പിരിവു നടത്തുന്നു. മാവിലായില്‍ 'എ.കെ.ജി. ഭവന്‍' എന്ന പേരില്‍ നിര്‍മിക്കുന്ന സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസിനു വേണ്ടിയാണു പിരിവ്.
പാര്‍ട്ടി കുടുംബങ്ങള്‍ 100 രൂപ വീതവും സഹകരണസ്‌ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 1000 രൂപ വീതവും നല്‍കണമെന്നാണു നിര്‍ദേശം. എ.കെ.ജി. ഭവന്‍ നിര്‍മാണത്തിനു സംഭാവന ആവശ്യപ്പെട്ടു പോസ്‌റ്റര്‍ പ്രചാരണവും സജീവം.
വീടു പൊളിക്കാന്‍ സി.പി.എം. സംസ്‌ഥാനസമിതിയുടെ അനുമതി ലഭിച്ചതു മാവിലായി ലോക്കല്‍ കമ്മിറ്റി മുഖേനയാണെന്നു 'ഗോപാലവിലാസ'ത്തിന്റെ ഇപ്പോഴത്തെ മേല്‍നോട്ടക്കാരന്‍ ജയരാജന്‍ പറഞ്ഞിരുന്നു. ഇതേ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണു വന്‍തുക മുടക്കി മാവിലായില്‍ സ്‌മാരകമുയരുന്നത്. എ.കെ.ജി. ഉദ്‌ഘാടനം ചെയ്‌ത മാവിലായി മൊയ്‌തു വായനശാലയ്‌ക്കു പിന്നിലാണു സ്‌മാരകമുയരുന്നത്