നാമനിര്‍ദേശപത്രിക 21 വരെ നല്‍കാം. സൂക്ഷ്മ പരിശോധന 22ന്. 25 വരെ പത്രിക പിന്‍വലിക്കാം. വോട്ടെണ്ണല്‍ ആഗസ്റ്റ് പത്തിന്. സ്ഥാനാര്‍ഥികള്‍ സെപ്റ്റംബര്‍ എട്ടിനകം ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നല്‍കണം.
Friday, July 15, 2011
Home »
» പത്ത് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി
പത്ത് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി
By Anonymous 7/15/2011 07:17:00 AM
സംസ്ഥാനത്തെ പത്ത് തദ്ദേശഭരണ വാര്‍ഡുകളില്‍ ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചു. കൊല്ലം ജില്ലയില്‍ തേവലക്കര ഗ്രാമപഞ്ചായത്തിലെ അരിനല്ലൂര്‍, കല്ലുവാതുക്കലിലെ ചിറക്കര, എറണാകുളത്ത് ചേന്ദമംഗലത്തെ കുഞ്ഞുവരാത്തുരുത്ത്, കോതമംഗലം ബ്ലോക് പഞ്ചായത്തിലെ നേര്യമംഗലം, കോഴിക്കോട് വാണിമേലിലെ പുതുക്കുടി, വയനാട്ടില്‍ തവിഞ്ഞാലിലെ കോളങ്ങോട്, വാളാട്, മീനങ്ങാടിയിലെ പാലക്കാമൂല, കണ്ണൂര്‍ പിണറായിയിലെ പാനുണ്ട, കാസര്‍കോട് ജില്ലയില്‍ അജാനൂരിലെ പള്ളോട്ട് എന്നിവയാണ് വാര്‍ഡുകള്‍.






