Random Posts

Sunday, July 3, 2011

സൂക്കര്‍ബര്‍ഗ് ഗൂഗിള്‍ ഉടമകളെ മറികടന്നു

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്റെ സാമ്പത്തിക മൂല്യം ഗൂഗിള്‍ സ്ഥാപകരുടെ മൂല്യത്തിനേക്കാള്‍ കൂടുതല്‍. നിലവിലെ വിപണിമൂല്യം അനുസരിച്ച് സാങ്കേതികവിദ്യാ സ്ഥാപനങ്ങളുടെ ഉടമസ്ഥരില്‍ ഏറ്റവും വലിയ പണക്കാരില്‍ മൂന്നാമത്തെ ആളാണ് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സൂക്കര്‍ബര്‍ഗ്!. മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഒറാക്കിള്‍ സ്ഥാപകന്‍ ലാരി എലിസനും മാത്രമാണ് മാര്‍ക്ക് സൂക്കര്‍ബെര്‍ഗിന്റെ മുകളില്‍ ഉള്ളത്.

ഫേസ്ബുക്കിന്റെ 225,000 ഓഹരികള്‍ ജിഎസ്‌വി കാപിറ്റല്‍ എന്നൊരു കമ്പനി വാങ്ങിയതിനെ തുടര്‍ന്നാണ് സാങ്കേതികവിദ്യാ രംഗത്ത് മാര്‍ക്ക് സൂക്കര്‍ബെര്‍ഗ് വിപണിമൂല്യത്തില്‍ മൂന്നാമത്തെ വ്യക്തിയായി മാറിയത്. ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ മൂല്യം 70 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണെന്നാണ് അനുമാനിക്കപ്പെടുന്നത്. ഈ കണക്ക് അനുസരിച്ച്, മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്റെ മൂല്യം ഏകദേശം 18 ബില്യന്‍ അമേറ്റിക്കന്‍ ഡോളറാണെന്ന് ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗൂഗിളിന്റെ സ്ഥാപകരായ സെര്‍ജി ബിന്നിന്റെയും ലാരി പേജിന്റെയും മൂല്യം ഇപ്പോള്‍ വെറും 17 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. എന്നാല്‍ 56 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യവുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്‌സ് തന്നെ. തൊട്ട് പിന്നാലെയുള്ള ഒറാക്കിളിന്റെ ലാരി എലിസന്റെ മൂല്യം 39.5 ബില്യന്‍ അമേരിക്കന്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്റെ മൂല്യം 13.5 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ക്ക് നടത്തിയ മൂല്യമുന്നേറ്റത്തില്‍ കടപുഴകിയത് ആപ്പിളിന്റെ സ്റ്റീവ് ജോബ്‌സ് ആയിരുന്നു.

ഇത്തവണ കടപുഴകിയതാകട്ടെ ഗൂഗിളിന്റെ സ്ഥാപകരും. ബാക്കിയുള്ള ബില്‍ ഗേറ്റ്‌സിനെയും ലാരി എലിസനെയും വെട്ടി സാങ്കേതികവിദ്യാ രംഗത്തെ അതികായനാകുമോ മാര്‍ക്ക് എന്ന് ഉറ്റുനോക്കുകയാണ് സാമ്പത്തികലോകം.

ഇതിനിടെ ഫേസ്ബുക്കിന്റെ പ്രചാരം തടയാന്‍ ഗൂഗിള്‍ പുതിയ സോഷ്യല്‍ ഇന്‍ട്രാക്റ്റിങ് സൈറ്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഗൂഗിള്‍ പ്ലസ് എന്നറിയപ്പെടുന്ന ഈ നെറ്റ് വര്‍ക്കിങ് സൈറ്റ് ഉടന്‍ തന്നെ ബിഗ് ഹിറ്റായി മാറുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍