ലാവലിന്‍ കേസില്‍ തുടരന്വേഷണത്തിന് സിബിഐ കോടതി ഉത്തരവിട്ട് രണ്ടു കൊല്ലം പിന്നിട്ടെങ്കിലും അന്വേഷണം ഇഴയുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തത് കേസിലെ വിചാരണയെ ബാധിക്കുമെന്നാണ് ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ സി.ബി.ഐ.ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഇത് ചൊവ്വാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.
ഇപ്പോള്‍ നടക്കുന്ന തുടരന്വേഷണത്തിന്റെ അവസ്ഥയെന്തെന്ന് കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സി.ബി.ഐ.ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. കേസന്വേഷണത്തിന്റെ മേല്‍നോട്ടം സി.ബി.ഐ. പ്രത്യേക കോടതി നിര്‍വഹിക്കണമെന്നും ആവശ്യമുണ്ട്. ഇതു സംബന്ധിച്ചും ഹൈക്കോടതി ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
കേസന്വേഷണം ഊര്‍ജിതമാക്കാന്‍ സി.ബി.ഐ.ക്ക് നിര്‍ദേശം കൊടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ സി.ബി.ഐ. പ്രത്യേക കോടതിയില്‍ നേരത്തേ ഒരു അപേക്ഷ സമര്‍പ്പിച്ചിരുന്നു. കേസിനെപ്പറ്റി പുതിയതായി ലഭിച്ച ചില വിവരങ്ങള്‍ പ്രോസിക്യൂഷന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ മറ്റൊരു ഉപഹര്‍ജിയും നല്‍കി. ഇത് ഡിസംബര്‍ 19-ലേക്ക് മാറ്റിയിരിക്കുകയാണ് എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
Tuesday, July 12, 2011
Home »
» ലാവലിന്‍ അന്വേഷണം ഇഴയുന്നതിന് എതിരെ ഹര്‍ജി
ലാവലിന്‍ അന്വേഷണം ഇഴയുന്നതിന് എതിരെ ഹര്‍ജി
By Anonymous 7/12/2011 08:20:00 AM






