തൃശൂര്‍: വിയ്യൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട ദയ ആശുപത്രിയില്‍ ഓപ്പറേഷന്‍ കഴിഞ്ഞ് ഐ.സി.യുവില്‍ കിടത്തിയിരുന്ന 34 വയസ്സുള്ള യുവതിയെ മാനഭംഗപ്പെടുത്തിയതിന് നേഴ്‌സിംഗ് അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തു.
പീച്ചി കണ്ണാറ പയ്യനം കൊട്ടമുള്ളത്ത് ഗോഡ്‌ലി പോള്‍ ജോയ് (27) യാണ് പിടിയിലായത്. എടപ്പാള്‍ സ്വദേശിനിയായ യുവതി വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനാണ് ആശുപത്രിയില്‍ എത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. 2 നേഴ്‌സുമാരും ഗോഡ്‌ലിയുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. രാത്രി 9 മണിക്ക് ഇയാള്‍ ഐ.സി.യു.വില്‍ കയറി യുവതിയെ നിരീക്ഷിച്ചു. പിന്നീട് വീണ്ടും രാത്രി 11 മണിക്ക് എത്തി പനി കുറയാന്‍ മരുന്ന് കുത്തിവെച്ചതായി പറയുന്നു. ഇത് മയക്കത്തിനുള്ള മരുന്നാണ്. പിന്നീടാണ് അപമാനിച്ചത്. ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം യുവതി തന്നെയാണ് വിവരം പുറത്ത് പറഞ്ഞത്. ഭര്‍ത്താവും ഒത്ത് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. പീഡന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഗോഡ്‌ലി പോളായിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് പീഡനക്കാര്യം ഗോഡ്‌ലി പോള്‍ സമ്മതിച്ചത്. ബലാല്‍സംഗത്തിന് ശ്രമിച്ചു എന്നാണ് കുറ്റം. വിവരം അറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്റ് വൈസ് പ്രസിഡണ്ട് എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തു







