തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള വിദേശമലയാളികള്‍ക്കൊരു ശുഭവാര്‍ത്ത. നാട്ടിലെത്തിയ ശേഷം വിദേശകറന്‍സി മാറാന്‍ വന്‍നഗരങ്ങളിലേക്ക് ഇനി പോകേണ്ടതില്ല. സ്വന്തംനാട്ടില്‍ത്തന്നെയുള്ള പോസ്റ്റ് ഓഫീസുകളില്‍ ഇതിനുള്ള സൗകര്യം ഒരുങ്ങുകയാണ്. ഇതുള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ക്കാണ് പോസ്റ്റല്‍വകുപ്പ് തുടക്കംകുറിച്ചിരിക്കുന്നത്. പോസ്റ്റല്‍ വകുപ്പിന് കീഴില്‍ എ.ടി.എം, കോര്‍ ബാങ്കിങ് സംവിധാനങ്ങള്‍ ഇക്കൊല്ലം നിലവില്‍വരികയാണ്. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എട്ടിടത്ത് ഒഴികെ 43 ഹെഡ്‌പോസ്‌റ്റോഫിസുകളിലും മാര്‍ച്ചോടെ എ.ടി.എം സൗകര്യം നടപ്പാക്കും.
ഇന്റര്‍ ബാങ്കിങ് സൗകര്യവും ഇവിടെ ലഭിക്കും. പോസ്‌റ്റോഫിസുകളില്‍ സേവിങ് ബാങ്ക് അക്കൗണ്ടുള്ളവര്‍ക്കാണ് എ.ടി.എം കാര്‍ഡ് അനുവദിക്കുക. പോസ്‌റ്റോഫിസ്‌വഴി അയക്കുന്ന രജിസ്‌റ്റേര്‍ഡ് ഉരുപ്പടികള്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിയുന്ന ട്രാക്കിങ് ആന്റ് ട്രെയ്‌സിങ് സംവിധാനം അടുത്തമാസം നടപ്പാകും. യൂനിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ രജിസ്‌ട്രേഷനുള്ള (ആധാര്‍ പദ്ധതി) ഏജന്‍സിയായി പോസ്റ്റല്‍ വകുപ്പിനെയും സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് ഐ.എം.ജി യില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിക്കും.
ആധാര്‍ രജിസ്‌ട്രേഷന്‍ പദ്ധതി സെപ്റ്റംബറോടെ മുഴുവന്‍ ജില്ലകളിലും തുടങ്ങും. മൊത്തം 300 പോസ്‌റ്റോഫിസുകളിലായിരിക്കും ആധാര്‍ രജിസ്‌ട്രേഷന് സൗകര്യം ഉണ്ടാകുക. തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കുന്നവര്‍ക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറിന് രജിസ്റ്റര്‍ ചെയ്യാം. പദ്ധതിക്ക് തുടക്കമിടുന്ന തിരുവനന്തപുരം ജില്ലയില്‍ ജി.പി.ഒ, തൈക്കാട് പോസ്‌റ്റോഫിസുകളില്‍ അഞ്ചാം തീയതി മുതലും ഒരാഴ്ചക്കകം ഫോര്‍ട്ട്, വികാസ്ഭവന്‍, നാലാഞ്ചിറ, മെഡിക്കല്‍കോളജ്, കവടിയാര്‍, മണക്കാട്, പേരൂര്‍ക്കട, ശാസ്തമംഗലം എന്നിവിടങ്ങളിലെ പോസ്‌റ്റോഫിസുകളിലും ആദ്യഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ പോസ്‌റ്റോഫിസുകളും ഇക്കൊല്ലം കമ്പ്യൂട്ടര്‍വത്കരിക്കും. കൂടുതല്‍ പോസ്‌റ്റോഫിസുകളില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് സൗകര്യം ഏര്‍പ്പെടുത്തും.
പോസ്‌റ്റോഫിസുകള്‍വഴി രാജ്യത്തിനകത്തും പുറത്തും പാഴ്‌സലുകള്‍ അയക്കുന്നതിന് പ്രത്യേക പാക്കറ്റ് (ഫഌറ്റ്‌റേറ്റ് ബോക്‌സ്) നല്‍കിത്തുടങ്ങി. രാജ്യത്തിനകത്ത് ഈ പാക്കറ്റില്‍ ഒരു കിലോ വരെയുള്ള പാഴ്‌സല്‍ അയക്കാന്‍ 125 രൂപയും രണ്ടര കിലോവരെ 200 വരെയും അഞ്ചുകിലോ വരെ 400 രൂപയുമാണ്. വിദേശത്തേക്ക് ഇത് യഥാക്രമം 1000, 1500, 2500 രൂപയായിരിക്കും