തിരുവനന്തപുരം: 39,428 കോടി രൂപ റവന്യൂ വരുമാനവും 44,961 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 2011-12 വര്‍ഷത്തെ പുതുക്കിയ ബജറ്റ് ധനകാര്യമന്ത്രി കെ.എം മാണി അവതരിപ്പിച്ചു. സംസ്ഥാനത്ത് പുതുതായി നാല് മെഡിക്കല്‍ കോളജുകള്‍, റോഡ് വികസനത്തിന് 200 കോടി രൂപ, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് 5 കോടി രൂപ, എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആശുപത്രി, ഈ സാമ്പത്തികവര്‍ഷം ഒരു ലക്ഷം തൊഴിലവസരം, വര്‍ദ്ധിപ്പിച്ച സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍, റിങ് റോഡുകള്‍ എന്നിവയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പ്രഥമബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍. വിദേശമദ്യം, ആഡംഭര വീടുകള്‍, കാറുകള്‍, സ്വര്‍ണം എന്നിവക്ക് വില കൂടുമെന്നും ബജറ്റില്‍ പറയുന്നു.
ബജറ്റിലെ മറ്റ് നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും ഇവയാണ്:
അടിസ്ഥാന സൗകര്യവികസനം:
- വിഴിഞ്ഞം തുറമുഖ പദ്ധതി 150 കോടി രൂപ
- കൊച്ചി മെട്രോയ്ക്ക് 25 കോടി
- സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് 10 കോടി രൂപ
- കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടി രൂപ
- വള്ളുവനാട്, ഭരണങ്ങാനം വികസന അതോറിറ്റിക്ക് 25 ലക്ഷം.
- വര്‍ക്കലയുടെ സമഗ്ര ടൂറിസം വികസനത്തിന് 2 കോടി രൂപ
- മലയോര വികസന അതോറിറ്റിക്ക് 5 കോടി
- ശബരിമല സീറോവേസ്റ്റ് പദ്ധതിക്കു 5 കോടി
- എരുമേലിയില്‍ ടൗണ്‍ഷിപ്പിന് രണ്ട് കോടി രൂപ
- അരുവിക്കരയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 50 ലക്ഷം
- തീരദേശ വികസന അതോറിറ്റിക്ക് 5 കോടി
- തലസ്ഥാനനഗര വികസനത്തിന് 30 കോടി
ആരോഗ്യമേഖല:
- ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് മലപ്പുറം ജില്ലകളില്‍ പുതിയ മെഡിക്കല്‍കോളജുകള്‍
- എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്റര്‍
- എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷൂറന്‍സ് പദ്ധതി
- എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 5 കോടി രൂപ
- കിഡ്‌നി, ക്യാന്‍സര്‍, ഹൃദയരോഗികള്‍ക്കായി ദിവസവും ഭാഗ്യക്കുറി
- വയനാട്ടില്‍ ആധുനിക ചികിത്സാകേന്ദ്രം
- സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രികള്‍ എല്ലാ ജില്ലകളിലും
- ആലപ്പുഴ, തൃശൂര്‍, കോട്ടയം മെഡിക്കല്‍കോളജുകള്‍ക്ക് 43 കോടി രൂപ
- 52 ലക്ഷം കുടുംബങ്ങള്‍ക്കു 2 ലക്ഷം രൂപയുടെ രാജീവ് ഇന്‍ഷുറന്‍സ് പദ്ധതി
- പാണക്കാട് വിദ്യാഭ്യാസ- ആരോഗ്യ ഹബിന് ഒരു കോടി
റോഡ്- ഗതാഗത വികസനം:
- ഗതാഗത വികസന മാസ്റ്റര്‍ പ്ലാനിന് 10 കോടി രൂപ
- റോഡ് -പാലം വികസനത്തിന് 200 കോടി രൂപ
- റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 5100 കോടി രൂപ
- പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി 125 കോടി രൂപ
- കോട്ടയം മൊബിലിറ്റി ഹബ്ബിന് 5 കോടി രൂപ
- വര്‍ക്കല, കോട്ടയം, പാല, മമ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍ റിങ് റോഡ്
- കൊച്ചി ശബരിമല സ്‌റ്റേറ്റ് ഹൈവേക്ക് 2 കോടി രൂപ
- ഹില്‍ ഹൈവേ ആദ്യഘട്ടത്തിനു 5 കോടി
- അങ്കമാലി-ശബരി റെയില്‍പ്പാത നടപ്പാക്കും
- കെ.എസ്.ആര്‍.ടി.സിക്ക് 100 കോടിയുടെ ധനസഹായം
- 1000 പുതിയ ബസ്സുകള്‍ നിരത്തിലിറക്കും
- ബസ്സുകളില്‍ ജിപിഎസ് സംവിധാനം
- ചങ്ങാനശ്ശേരിയിലും പാലക്കാട്ടും ബൈപ്പാസ് റോഡുകള്‍
ജലഗതാഗതം:
- ഏഴു പുതിയ സ്റ്റീം ബോട്ടുകള്‍ വാങ്ങും
- എല്ലാ ബോട്ട് യാത്രക്കാര്‍ക്കും ഇന്‍ഷൂറന്‍സ്
വിദ്യാഭ്യാസം- തൊഴില്‍ വികസനം:
- തിരൂരില്‍ മലയാളം സര്‍വ്വകലാശാലക്കായി 1 കോടി രൂപ
- സംസ്ഥാനത്ത് 5 പുതിയ പോളിടെക്‌നിക്കുകള്‍
- ചവറയില്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട്
- സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി 9,10 ക്ലാസുകളില്‍ കൂടി
- പാലക്കാട് ചെമ്പൈയില്‍, ഫോക്‌ലോര്‍ അക്കാദമിക്ക് 25 ലക്ഷം
- വെങ്ങാനൂര്‍ അയ്യന്‍കാളി സ്മാരക സ്‌കൂളിന്റെ വികസനത്തിനു ഒരു കോടി
- എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ്.
- കേരള പ്രസ് അക്കാദമി ഹോസ്റ്റല്‍ നിര്‍മാണത്തിന് 10 ലക്ഷം
- 500 കോടി രൂപ ചെലവില്‍ ലക്ഷം തൊഴിലവസരം സൃഷ്ടിക്കും
- ഖാദി മേഖലയില്‍ 5000 തൊഴിലവസരം
- ബാങ്ക് നിരക്കില്‍ കെ.എസ്.എഫ്.ഇ വിദ്യാഭ്യാസ വായ്പ നല്‍കും
കൃഷി- പരമ്പരാഗത മേഖല:
- സമഗ്ര കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും
- 60 വയസ്സ് കഴിഞ്ഞ ചെറുകിട കര്‍ഷകര്‍ക്ക് പ്രതിമാസം 300 രൂപ പെന്‍ഷന്‍
- വനം, പരിസ്ഥിതി നിയമത്തില്‍ നിന്നും കര്‍ഷക ഭൂമി ഒഴിവാക്കും
- കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കും
- ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കണ്ടെത്തി പച്ചക്കറി കൃഷി നടത്തും
- ജൈവവളങ്ങള്‍, ജൈവകീടനാശിനികള്‍ നികുതിരഹിതമാക്കും
- കര്‍ഷകര്‍ക്കു പലിശയിളവ് പദ്ധതി
- മല്‍സ്യത്തൊഴിലാളികള്‍ക്കു ഭവന നിര്‍മാണ പദ്ധതി
- മലപ്പുറം താനൂരില്‍ മല്‍സ്യബന്ധന ഗ്രാമം
- കാലിത്തീറ്റ സബ്‌സിഡി ഇരട്ടിയാക്കും
- ഭൂപരിഷ്‌കരണ നിയമപരിധിയില്‍ നിന്ന് കശുമാവ് തോട്ടങ്ങളെ ഒഴിവാക്കും
ക്ഷേമപദ്ധതികള്‍:
- എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 400 രൂപയാക്കും
- ആദിവാസികള്‍ക്കു കടാശ്വാസ പദ്ധതി
- കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും
- റേഷന്‍കടകള്‍ വഴി 13 അവശ്യസാധനങ്ങള്‍ കൂടി
- ജോലി നഷ്ടപ്പെടുന്ന പ്രവാസി മലയാളികള്‍ക്ക് സഹായം ലഭ്യമാക്കും
- പ്രവാസികള്‍ക്കു നിയമസഹായം ലഭ്യമാക്കാന്‍ ഹെല്‍പ്‌ലൈന്‍
- സാഫല്യം എന്ന പേരില്‍ പുതിയ ഭവന പദ്ധതി
കായികമേഖല:
- കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം, തിരുവനന്തപുരം ഇന്‍ഡോര്‍ സ്‌റ്റേഡിയം നവീകരണത്തിന് 120 കോടി രൂപ
- ഇടുക്കിയില്‍ വോളിബോള്‍ അക്കാദമി സ്ഥാപിക്കും
- പൂഞ്ഞാറില്‍ ജി.വി രാജ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് തുടങ്ങും
മറ്റ് നിര്‍ദ്ദേശങ്ങള്‍:
- മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് 5 കോടി രൂപ
- വിദേശമദ്യത്തിന് വില കൂടും
- 4000 ചതുരശ്രി അടിയില്‍ കൂടുതലുള്ള മുകളിലുള്ള വീടുകള്‍ക്ക് 2ശതമാനം സെസ്
- 20 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 2ശതമാനം സെസ്
- കൊല്ലം- മലപ്പുറം- ദല്‍ഹി പ്രസ്‌ക്ലബ്ബുകള്‍ക്ക് സഹായം
- പത്രപ്രവര്‍ത്തക ഭവന സബ്‌സിഡിക്കായി 40 ലക്ഷം രൂപ
- പത്രപ്രവര്‍ത്തക പെന്‍ഷന്‍ നടപ്പാക്കും
- എമര്‍ജിങ് കേരള എന്ന പേരില്‍ നിക്ഷേപ സംഗമം






