പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വി.ഡി. സതീശന്‍ അധ്യക്ഷനായി നിയമസഭാസമിതി രൂപവത്കരിച്ചതായി സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു.
യു.ഡി.എഫില്‍ നിന്ന് കെ.ശിവദാസന്‍ നായര്‍, എം.വി.ശ്രേയാംസ്‌കുമാര്‍, അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി, തോമസ് ഉണ്ണിയാടന്‍ എന്നിവരും എല്‍.ഡി.എഫില്‍ നിന്ന് പി.കെ.ഗുരുദാസന്‍, എസ്.ശര്‍മ, മുല്ലക്കര രത്‌നാകരന്‍, സി.കെ.നാണു എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.
അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പിനു ശേഷം മകനെ ചട്ടങ്ങള്‍ ലംഘിച്ച് ഐ.സി.ടി. അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചുവെന്നാണ് ആരോപണം. ബജറ്റിന്റെ ചര്‍ച്ചയ്ക്കിടെ പി.സി.വിഷ്ണുനാഥാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇങ്ങനെ നിയമിച്ചിട്ടില്ലെന്ന് അച്യുതാനന്ദന്‍ സഭയില്‍ വിശദീകരിച്ചു. ഭരണപക്ഷം ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സഭാസമിതി അന്വേഷിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. വിഷ്ണുനാഥ് ആരോപണത്തില്‍ ഉറച്ചു നിന്നതിനാലാണ് അന്വേഷണം സഭാസമിതിക്ക് വിടാന്‍ സ്പീക്കര്‍ തീരുമാനിച്ചത്.
Thursday, July 21, 2011
Home »
» അരുണ്‍കുമാറിനെതിരെ അന്വേഷണത്തിന് ഒമ്പതംഗ സമിതി
അരുണ്‍കുമാറിനെതിരെ അന്വേഷണത്തിന് ഒമ്പതംഗ സമിതി
By Anonymous 7/21/2011 06:43:00 PM






