
കെ.കരുണാകരന്റെ 94-ാം ജന്മദിനാനുസ്മരണം വിവിധ സ്ഥലങ്ങളില്‍ നടന്നു. കുട്ടികള്‍ക്ക് പഠനോപകരണ വിതരണവും മധുര പലഹാര വിതരണവും അനുസ്മരണയോഗങ്ങളും നടന്നു. കേരളം കണ്ട കരുത്തനായ ജനനേതാവായിരുന്നു കെ.കരുണാകരനെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. 16 വര്‍ഷം ഒരു പദവിയിലും ഇല്ലാതിരുന്നിട്ടും കരുണാകരന്റെ ജനപ്രീതിക്ക് കോട്ടം തട്ടിയില്ലെന്നും അദ്ദേഹം അനുസ്മരിച്ചു.
പ്രിയദര്‍ശിനി സാംസ്‌കാരികസമിതിയുടെയും പി.ടി.പി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. കരുണാകരന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ രോഗികള്‍ക്ക് കെ.മുരളീധരന്‍ എം.എല്‍.എ. വസ്ത്രങ്ങള്‍ വിതരണംചെയ്തു. എം.എല്‍.എ. ആയശേഷം കിട്ടിയ ഉപഹാരങ്ങളും ആസ്പത്രിക്ക് നല്‍കി. ആസ്പത്രി സൂപ്രണ്ട് ഡോ. സതീഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു.
വഞ്ചിയൂര്‍ വാര്‍ഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗം എ.കെ.നിസാര്‍ ഉദ്ഘാടനംചെയ്തു. എന്‍.വി.ഫിലിപ്പ് അധ്യക്ഷനായിരുന്നു. വഞ്ചിയൂര്‍ ഉണ്ണി, ഗോപകുമാര്‍, പുത്തന്റോഡ് അജി, മധു, ജോര്‍ജ്, സതീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഡി.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട്-ദേവസ്വം വകുപ്പുമന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.വിദ്യാധരന്‍, എ.ടി.ജോര്‍ജ് എം.എല്‍.എ., കമ്പറ നാരായണന്‍ എന്നിവര്‍ അനുസ്മരണം നടത്തി.






