Random Posts

Sunday, July 10, 2011

രാഹുലിന്റെ റാലിയില്‍ ജനക്കൂട്ടം ഇരമ്പി


കര്‍ഷകരും മറ്റു ഗ്രാമീണരും ഉള്‍പ്പെടെ വന്‍ജനക്കൂട്ടത്തെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ കിസാന്‍ മഹാപഞ്ചായത്ത് ഉത്തര്‍പ്രദേശിലെ അലീഗഢില്‍ നുമൈഷ് ഗ്രൗണ്ടില്‍ സമാപിച്ചു. രാഹുലിന്റെ ഛായാചിത്രങ്ങളുമേന്തിയാണ് കനത്ത മഴ അവഗണിച്ച് ജനക്കൂട്ടം മൈതാനിയിലേക്ക് ഇരച്ചെത്തിയത്.

ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാറിന്റെ ഭൂമി ഏറ്റെടുക്കലില്‍ പ്രതിഷേധിച്ചാണ് രാഹുല്‍ ഗാന്ധി നാലു ദിവസത്തെ കര്‍ഷക റാലി നടത്തിയത്. ഗ്രേറ്റര്‍ നോയിഡയിലെ ഭട്ടാ-പര്‍സൂല്‍ ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച റാലി 70 കിലോമീറ്റര്‍ പിന്നിട്ടാണ് കിസാന്‍ മഹാ പഞ്ചായത്തിന് വേദിയായ അലീഗഢിലെത്തിയത്.സംസ്ഥാനത്തെ 20 ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് ജനങ്ങളെ അഭിസംബോധന ചെയ്തു.

യു.പിയിലെ കര്‍ഷകരുടെപ്രശ്‌നങ്ങള്‍ ദേശീയശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് രാഹുല്‍ വ്യക്തമാക്കി.കര്‍ഷകരെ ഉദ്ബുദ്ധരാക്കാന്‍ മഹാപഞ്ചായത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.