Random Posts

Sunday, July 24, 2011

കഞ്ചാവുമായി മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ പിടിയില്‍

കഞ്ചാവ് വില്‍പ്പനക്കെത്തിയ മൂന്ന് കോളജ് വിദ്യാര്‍ഥികളെ എക്‌സൈസ് സംഘം പിടികൂടി. ഇടുക്കി രാജകുമാരി എന്‍.എസ്.എസ് കോളജിലെ വിദ്യാര്‍ഥികളാണ് പിടിയിലായത്. ഇവരില്‍നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു.

ഇടുക്കി ദേവികുളം ബൈസന്‍വാലി പൊട്ടന്‍കാട് കരയില്‍ ചെറുപറമ്പില്‍ വീട്ടില്‍ മാര്‍ട്ടിന്‍ (20), കുഞ്ചിത്തണ്ണി കരയില്‍ ഉറുമ്പക്കല്‍ വീട്ടില്‍ സുധി (19), കുഞ്ചിത്തണ്ണി പുത്തന്‍കണ്ടത്തില്‍ വീട്ടില്‍ അനന്തു (19) എന്നിവരാണ് പിടിയിലായത്.

കളമശേരി, ആലുവ, മൂവാറ്റുപുഴ ഭാഗങ്ങളിലായി വിതരണം ചെയ്യാന്‍ കഞ്ചാവുമായി ശനിയാഴ്ച രാവിലെ കളമശേരി പത്തടിപ്പാലത്ത് എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇടുക്കി രാജകുമാരി സ്വദേശി കണ്ണന്‍ എന്ന അഭിജിത്തിന്റെ കൈയില്‍നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. വെള്ളിയാഴ്ച രാത്രി എറണാകുളം സൗത് റെയില്‍വേ സ്‌റ്റേഷന് സമീപം സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ താമസിച്ച ഇവര്‍ ശനിയാഴ്ച രാവിലെ കഞ്ചാവ് വില്‍പ്പനക്ക്് ഇറങ്ങുകയായിരുന്നു. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം വ്യാപകമാകുന്നുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ് ശക്തമാക്കിയത്.

ആലുവ എക്‌സൈസ് പ്രത്യേക അന്വേഷണ സംഘം സി.ഐ എസ്. രഞ്ജിത്തിന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍, പ്രിവന്റീവ് ഓഫിസര്‍ വി.എ. ജബ്ബാര്‍, ഗാര്‍ഡുമാരായ ഷാജി വി. ഐസക്, വാസുദേവന്‍, എസ്. ബാലു, ധീരു അറക്കല്‍, രതീഷ്, സാമുവല്‍ ഐസക് എന്നിവരുമുണ്ടായിരുന്നു.