
മുംബൈ നഗരത്തില്‍ സ്‌ഫോടന പരമ്പര. 10 മരണം. 100ഓളം പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനം നടത്തിയത് തീവ്രവാദികളാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ഇന്ന് വൈകുന്നേരം 7.00ന് സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്.
ദാദര്‍, ഓപ്പര ഹൗസ്, സവേരി ബസാര്‍ എന്നിവിടങ്ങളിലായി മൂന്ന് സ്‌ഫോടനങ്ങളാണ് നടന്നത്. പൊലീസും അഗ്‌നിശമനാ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. നിമിഷങ്ങളുടെ ഇടവേളയിലാണ് മൂന്ന് സ്ഥലങ്ങളിലും സ്‌ഫോടനം നടന്നത്.
2006ല്‍ സബര്‍ബന്‍ ട്രെയിനുകളില്‍ സ്‌ഫോടന പരമ്പര ഉണ്ടായതിനുശേഷം മുംബൈയിലുണ്ടാകുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്. ഏഴ് സബര്‍ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളിലായി 10മിനിറ്റിന്റെ ഇടവേളയിലാണ് 2006ല്‍ സ്‌ഫോടനം നടന്നത്. 2006ല്‍ നടന്ന സ്‌ഫോടനത്തിന്റെ അഞ്ചാം വാര്‍ഷികമായിരുന്നു തിങ്കളാഴ്ച്ച.






