Random Posts

Friday, July 15, 2011

യുവത്വവും പരിചയ സമ്പന്നതയും സമന്വയിപ്പിച്ചുള്ള പുന:സംഘടന

കാര്യക്ഷമത പ്രധാന മാനദണ്ഡം: പ്രവര്‍ത്തന മികവു കാട്ടിയവര്‍ക്കു അംഗീകാരം; മോശപ്രകടനം നടത്തിയവര്‍ ഒഴിവാക്കപ്പെട്ടു
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ പോരാട്ടം ശരിയായ ദിശയാലുള്ളതാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി.
കേന്ദ്രആഭ്യന്തരമന്ത്രി പി.ചിദംബരം ശക്തമായ രീതീയിലാണ് അതിനു നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാവാദത്തിനെതിരായ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ചിട്ടയായ രീതിയിലുള്ളതാണ്. ശക്തമായ ഇന്‍ലിജന്‍സ് സംവിധാനവും മുന്‍കരുതലും കൊ് 99 ശതമാനം ഭീകരക്രമണ സാധ്യതകളേയും ചെറുത്തുനോല്‍പ്പിക്കാന്‍ കഴിഞ്ഞു. ഭരണത്തിനു നേതൃത്വം നല്‍കുന്ന വ്യക്തിയെന്ന നിലയില്‍ പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം ഭുവനേശ്വരില്‍ പറഞ്ഞു.