ഹര്‍ത്താല്‍ നടത്തിയത് ജനപ്രിയപദ്ധതി കണ്ട് അമര്‍ഷം പൂണ്ടവര്‍ - യു.ഡി.എഫ്.
ആലപ്പുഴ: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനപ്രിയപദ്ധതി കണ്ട് അമര്‍ഷം പൂണ്ടവരാണ് ബജറ്റില്‍ ആലപ്പുഴ ജില്ലയെ അവഗണിച്ചെന്നു പറഞ്ഞ് ഹര്‍ത്താല്‍ നടത്തിയതെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ അഡ്വ.സി.ആര്‍. ജയപ്രകാശ് അഭിപ്രായപ്പെട്ടു. യു.ഡി.എഫ്. സര്‍ക്കാര്‍ ആലപ്പുഴയെ അവഗണിച്ചെന്ന് പറയുന്നത് ശരിയല്ല. ജില്ലയുടെ സമഗ്ര വികസനത്തിനായി 72 പദ്ധതികള്‍ ധനമന്ത്രി കെ.എം.മാണി ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട് - അദ്ദേഹം പറഞ്ഞു.
യാഥാര്‍ഥ്യബോധമില്ലാത്ത ആറ് ബജറ്റാണ് എല്‍.ഡി.എഫ്. ഭരണകാലത്ത് തോമസ് ഐസക് അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അവസാന ബജറ്റില്‍ വാഗ്ദാനപ്പെരുമഴയും നല്‍കി. പക്ഷേ ഒരൊറ്റ ബജറ്റ് പ്രഖ്യാപനംപോലും നടപ്പാക്കാന്‍ ഐസക്കിന് കഴിഞ്ഞില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ കുതിപ്പ് സി.പി.എമ്മിന് സുഖിക്കുന്നില്ല. ഇതാണ് സമരങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹര്‍ത്താല്‍ ജനപ്രിയപദ്ധതി മറച്ചുവയ്ക്കാന്‍ - കോണ്‍ഗ്രസ്
ആലപ്പുഴ: യു.ഡി.എഫ്. സര്‍ക്കാരിന്റെ ജനപ്രിയപദ്ധതികള്‍ മറച്ചുവയ്ക്കാനാണ് എല്‍.ഡി.എഫ്. ഹര്‍ത്താല്‍ ആചരിച്ചതെന്ന് ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആരോപിച്ചു. ബജറ്റിനെതിരെ ഹര്‍ത്താലിന് നേതൃത്വം കൊടുത്ത തോമസ് ഐസക്കിന്റെ കപടമുഖം ജനം തിരിച്ചറിയും. തോമസ് ഐസക്കിന്റെ ബജറ്റില്‍ ലോട്ടറി മാഫിയയെ സഹായിക്കുന്ന നിലപാടായിരുന്നു. എന്നാല്‍ കെ.എം.മാണി അവതരിപ്പിച്ച ബജറ്റില്‍ ലോട്ടറി വില്പനക്കാരെയും രോഗബാധിതരെയും സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത് - അദ്ദേഹം പറഞ്ഞു.
ലോട്ടറിരാജാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ലോട്ടറിക്ക് ഇളവുനല്‍കുകയും ഇതിലൂടെ ലഭിച്ച പണം പാര്‍ട്ടിപ്പത്രത്തിലേക്കും ചാനലിലേക്കും ഒഴുക്കുകയാണ് ഐസക്ക് ചെയ്തത്. ലോട്ടറിയില്‍നിന്ന് ലഭിക്കുന്ന ലാഭം ലോട്ടറിത്തൊഴിലാളികള്‍, കാന്‍സര്‍ രോഗികള്‍, വൃക്കരോഗികള്‍ എന്നിവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് കെ.എം.മാണി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഷുക്കൂര്‍ പറഞ്ഞു.