Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Saturday, June 2, 2012

നെയ്യാറ്റിന്‍കരയില്‍ പോളിങ് പുരോഗമിയ്ക്കുന്നു

കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ആരംഭിച്ചു. ഭൂരിഭാഗം പ്രദേശങ്ങളിലും കാലത്തു തന്നെ പോളിങ്ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടുതുടങ്ങിയിരുന്നു. തീരപ്രദേശമായ പൊഴിയൂരില്‍ മാത്രമാണ് കാലത്ത് അല്‍പം തിരക്ക് കുറവ് അനുഭവപ്പെട്ടത്.

ആദ്യത്തെ ഒരു മണിക്കൂറുള്ളില്‍ തന്നെ ഏഴു ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക കണക്ക്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 18 ശതമാനം പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചിട്ടുണ്ട്.

നെയ്യാറ്റിന്‍കര മുനിസിപ്പലാറ്റി, ചെങ്കല്‍, അതിയന്നൂര്‍ പഞ്ചായത്തുകളിലുമാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സ് കാലത്തു തന്നെ വോട്ട് രേഖപ്പെടുത്തി. എങ്ങും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അതിയന്നൂര്‍ പഞ്ചായത്തിലെ 104ാം നമ്പര്‍ ബൂത്തില്‍ വൈദ്യുതി തടസ്സംമൂലം പോളിങ് അല്‍പനേരം തടസ്സപ്പെട്ടു.

ആകെ 1,64,856 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 143 പോളിങ്ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 69 എണ്ണം പ്രശ്‌നസാധ്യതയുള്ള ബൂത്തുകളാണ്. കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഈ ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ളത്. ഇവിടെ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.

ആകെ 15 സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. ഇതില്‍ മുന്‍ എം.എല്‍.എ. ആര്‍. സെല്‍വരാജും (യു.ഡി.എഫ്), എല്‍. ലോറന്‍സും (എല്‍.ഡി.എഫ്) ഓ.രാജഗോപാലും (ബി.ജെ.പി.) തമ്മിലാണ് പ്രധാന മത്സരം. ആകെ 143 പോളിംഗ് ബൂത്തുകളുണ്ട്. 1,63,993 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇവയില്‍ പുരുഷന്‍മാര്‍ 79,161 ഉം സ്ത്രീ വോട്ടര്‍മാര്‍ 84,832 ആണ്. 1,40,000 വോട്ടുകള്‍ പോള്‍ ചെയ്യുമെന്നാണ് കണക്ക്.

Thursday, May 31, 2012

മണി പറഞ്ഞത് സത്യമാണെന്ന് സൂചന

രാഷ്ട്രീയ പ്രതിയോഗികളെ സിപിഎം പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്ന മണിയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് സൂചന. മണിയുടെ വിവാദപ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന കൊലക്കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകം നടന്നതായാണ് അറിയുന്നതെന്ന് അന്വേഷണ സംഘം പറയുന്നു.

1982ല്‍ കൊല്ലപ്പെട്ട അഞ്ചേരി ബേബി, 1983ല്‍ കൊല്ലപ്പെട്ട മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വീടുകളിലാണ് പ്രത്യേക അന്വേഷണസംഘ ത്തലവന്‍ എസ്.പി. പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തെളിവെടുപ്പ് നടത്തിയത്.

13 പേരുടെ പട്ടിക തയ്യാറാക്കിയതില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാണ് മണി വെളിപ്പെടുത്തിയത്. ഒരാളെ വെടിവെച്ചുകൊന്നു, ഒരാളെ തല്ലിക്കൊന്നു, ഒരാളെ കുത്തിക്കൊന്നു എന്നായിരുന്നു മണിയുടെ പരാമര്‍ശം. മുള്ളന്‍ചിറ മത്തായി, അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്‍ എന്നിവരെ കൊലപ്പെടുത്തിയ കാര്യമാണ് മണി പരാമര്‍ശിച്ചതെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീടുകളിലെത്തി തെളിവെടുപ്പ് നടത്തിയത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണസംഘം കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തിയത്. കൊലനടക്കാനിടയായ സാഹചര്യം, സാക്ഷികള്‍, പിന്നീട് സാക്ഷികള്‍ കൂറുമാറാനിടയായ സാഹചര്യം, ഇപ്പോഴത്തെ നിലപാട് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും തിരക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ എഫ്‌ഐആര്‍ തയ്യാറാക്കിയാവും തുടര്‍അന്വേഷണം നടത്തുക.

Saturday, May 26, 2012

പച്ച മനുഷ്യനെ വെട്ടിയും കുത്തിയും വെടിവെച്ചുമൊക്കെ കൊല്ലുന്ന കൃത്യം ഏറ്റു പറയുന്ന സി പി എം ജില്ലാ സെക്രടറി


വിഎസ് അച്യുതാനന്ദനെ പോലെ ആംഗ്യം കൊണ്ടും ആക്ഷേപഹാസ്യം കൊണ്ടും അണികളുടെ കൈയടി വാങ്ങുന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയെ വിഎസിനെ അടിക്കാനായി ഉപയോഗപ്പെടുത്തിയപ്പോള്‍  അത് വലിയ തിരിച്ചടിയാകുമെന്ന് പിണറായി വിജയന്‍ കരുതിയിട്ടുണ്ടാകില്ല.
മാധ്യമങ്ങള്‍ കണ്ണും കാതും തുറന്നിരിക്കെ അണികളെ സാക്ഷിയാക്കിയാണ് ഇടുക്കി ജില്ലയില്‍ സിപിഎം  നടത്തിയ കൊലകളുടെ കണക്കുകള്‍ എം.എം മണി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്.
മണിയുടെ പ്രസംഗശൈലിയും പ്രയോഗങ്ങളും  സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രതികാര പ്രവര്‍ത്തനങ്ങളുടെ  സാക്ഷ്യപ്പെടുത്തലുകളായി മാറി. രാഷ്ട്രീയമായി സിപിഎമ്മിനെതിരെ നിലപാടെടുത്തവരെയും പാര്‍ട്ടിയുടെ ശത്രുക്കളെയും കൊലപ്പെടുത്തിയ കണക്കുകളാണ് മണി പ്രസംഗത്തില്‍ പുറത്തു വിട്ടത്. '' രണ്ടെണ്ണത്തിനെ തോക്കുകൊണ്ട് വെടിവെച്ചാണ് കൊന്നത്. ഒരുത്തനെ വെട്ടിക്കൊന്നു. വേറൊരുത്തനെ തല്ലിക്കൊന്നു.'' എന്നൊക്കെ ലാഘവ ബുദ്ധിയോടെ പരാമര്‍ശിക്കുമ്പോള്‍ മണിക്കൊത്ത മാനസികാവസ്ഥയുള്ള ചിലര്‍ കയ്യടിക്കുന്ന ശബ്ദവും ചാനല്‍ വാര്‍ത്തയില്‍ വ്യക്തമായി കേള്‍ക്കാം.
 
പച്ച മനുഷ്യനെ വെട്ടിയും കുത്തിയും വെടിവെച്ചുമൊക്കെ കൊല്ലുന്ന കൃത്യം ഏറ്റു പറയുമ്പോള്‍ താന്‍ കൊലപാതകമെന്ന ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമായ  302- ാം വകുപ്പിന്റെ  അടിസ്ഥാന വെളിപ്പെടുത്തലുകളാണ് നടത്തുന്നതെന്ന വാസ്തവം എം.എം മണി മറന്നു പോയിരിക്കാം.
എത്രകാലത്തെ പഴക്കമുള്ളതായാലും കൊലപാതക കേസുകളില്‍ പുതിയ വെളിപ്പെടുത്തലുകളോ  തെളിവുകളോ ഉണ്ടായാല്‍ കേസ് പുനരുജ്ജീവിപ്പിക്കുകയോ പുതിയതായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയോ  ചെയ്യുന്നതിന് നിയമം അനുശാസിക്കുന്നുണ്ട്. എം.എം മണിയുടെ വെളിപ്പെടുത്തലുകള്‍ ഇടുക്കിയിലെ ജനം മറന്നുപോയ പലകൊലകളുടെയും  പുതിയ അന്വേഷണങ്ങള്‍ക്കാണ് വഴി തുറന്നിട്ടിരിക്കുന്നത്.
 
ഇവിടെ മറ്റൊരു സവിശേഷത സിപിഎം ജില്ലാ സെക്രട്ടറി തന്നെ സ്വന്തം പാര്‍ട്ടി നടത്തിയ ക്രൂരമായ നരഹത്യയുടെ വ്യക്തമായ ചിത്രം വരച്ചുകാട്ടിയിരിക്കുന്നു എന്നതാണ്.ഒഞ്ചിയത്തെ ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ സിപിഎം നേതാക്കള്‍ അറസ്റ്റിലായതും അതേതുടര്‍ന്ന് നടന്നു വന്നിരുന്ന വാദകോലാഹലങ്ങളും ഒടുവില്‍ ടി.കെ. ഹംസ  വിഎസ് അച്യുതാനന്ദനെ  കുത്തിത്തിരുപ്പുകാരന്‍ എന്ന് ആക്ഷേപിച്ചതും  ഇതില്‍ ക്ഷുഭിതനായ വിഎസ്  ഹംസയെ ശുംഭന്‍ എന്ന് വിളിച്ചും അവസരവാദി എന്ന് പറഞ്ഞുമാണ് തിരിച്ചടിച്ചടിച്ചത്.  സിപിഎം നേതാക്കളുടെ ഈ പരസ്യമായ വിഴുപ്പലക്കല്‍  ചാനല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് വിഎസിനെ പ്രതിരോധിക്കാനെന്ന വണ്ണം എം.എം മണി കൊലപാതക കഥ തുറന്നു പറഞ്ഞത്. സിപിഎമ്മില്‍ ഇതൊന്നും  ഒരു പുതിയ കാര്യമല്ല എന്നും പാര്‍ട്ടിക്കെതിരായി നില്‍ക്കുന്നവരെ പാര്‍ട്ടി വകവരുത്തിയ ചരിത്രം പുതിയതല്ലെന്നും  പറഞ്ഞ മണി തെളിവായാണ് ഇടുക്കി കൊലകള്‍ പുറത്തെടുത്ത് വിശദീകരിച്ചത്.
 
എം.എം മണിയുടെ പ്രസംഗം സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലാക്കി. ടിപി വധത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും എതിരാളികളെ വകവരുത്തുന്ന രീതി സിപിഎമ്മിനില്ലെന്നും  വടകരയില്‍ പ്രതിഷേധമാര്‍ച്ചില്‍ എളമരം കരീം പ്രസംഗിക്കുമ്പോഴാണ് എം.എം മണി  ഇടുക്കിയില്‍ കടകവിരുദ്ധമായ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന സത്യം വിളിച്ചു പറഞ്ഞത്.രാഷ്ട്രീയ പ്രതിയോഗികളെ എണ്ണിത്തിട്ടപ്പെടുത്തി  കണക്കനുസരിച്ച് കൊലപ്പെടുത്തുന്ന സിപിഎം ശൈലി ഉദാഹരണസഹിതം  എം.എം മണി തുറന്നു പയുമ്പോള്‍  കഴിഞ്ഞ ഒരുമാസമായി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം നേതാക്കള്‍ പറയുന്ന നിരപരാധിത്വത്തിന്റെ പൊള്ളത്തരങ്ങളാണ് വെളിച്ചത്തുവരുന്നത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം സ്വന്തം പാര്‍ട്ടി ഗ്രാമങ്ങളിലൂടെ  വിഭാവനം ചെയ്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കി വിജയിച്ച രാഷ്ട്രീയ കൊലപാതക തന്ത്രങ്ങളാണ്  ഒഞ്ചിയത്തെ ടിപി വധത്തില്‍വരെ എത്തിയത്.  പാര്‍ട്ടിയിലെ കാട്ടാളസഖാക്കള്‍ കൊലനടത്തുകയും പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്ന നിരപരാധികള്‍ പ്രതികളായിത്തീരുകയും ചെയ്യുന്ന കൊലപാതക തന്ത്രമാണിപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. ഒഞ്ചിയം കൊലയുടെ വിദഗ്ധമായ അന്വേഷണം ചെന്നെത്തിയത് സിപിഎമ്മിന്റെ ഏരിയാ കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും കടന്ന് ജില്ലാ കമ്മറ്റിയില്‍ വരെയാണ്. ഏറെ കാത്തിരിക്കാതെ  സംസ്ഥാന കമ്മിറ്റിയും പ്രതിഭാഗത്തേക്ക് എത്തിച്ചേരുക തന്നെ ചെയ്യും.
 
വര്‍ഗ്ഗമോചനവും വര്‍ഗ്ഗാധിപത്യവും ഉന്നം വയ്ക്കുന്ന മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്ത്ര നീതിയെ മൂടുപടമിട്ടു നിര്‍ത്തി സ്റ്റാലിനിസത്തിന്റെ കരാള ഹസ്തങ്ങളുയര്‍ത്തുന്ന കേരളത്തിലെ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ശൈലി ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. മണിപവറും, മസില്‍ പവറുമെന്ന ജനാധിപത്യത്തിനുമേലുള്ള അന്യായ അധീശശക്തി സ്വായക്തമാക്കിയ പിണറായി വിഭാഗം എല്ലാ എതിര്‍പ്പുകളെയും അടിച്ചിരുത്തി മുന്നോട്ട് പായുകയായിരുന്നു. സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ഈ കുതിച്ചുപായലിനിടയില്‍ എതിര്‍പ്പിന്റെ സ്വരമുയര്‍ത്തിയ പലരും രക്തസാക്ഷികളായി. ഈ കൊലകളിലെ യഥാര്‍ത്ഥ പ്രതികളെ ഒളിപ്പിച്ച സിപിഎം നേതാക്കള്‍ രക്തസാക്ഷികളുടെ പേരും പടവും വരെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ച ക്രൂര വിനോദവും അരങ്ങേറിയിരുന്നു.
 
അച്ചടക്കം എന്ന കമ്മ്യൂണിസത്തിന്റെ വാളുറകള്‍ ദ്രവിച്ചുപോയിരിക്കുന്നു. ചോദ്യം ചെയ്യപ്പെടലുകള്‍ക്ക് വിധേയമാകുക എന്ന സ്വാഭാവിക യാഥാര്‍ത്ഥ്യത്തിലേക്ക് സിപിഎം നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നു. പറയുന്നതെന്തും അനുസരിക്കുന്ന അണികള്‍ക്കുമുന്നില്‍ അറിയപ്പെടാത്ത സത്യങ്ങള്‍ തെളിയുന്നു. പുറത്തുവരുന്ന ഓരോ പുതിയ അറിവുകളും സാധാരണ കമ്മ്യൂണിസ്റ്റുകാരന്റെ കരിങ്കല്ലല്ലാത്ത ഹൃദയത്തെ മുറിപ്പെടുത്തുന്നു. ഈ മുറിവുണക്കാന്‍ സിപിഎം നേതാക്കളുടെ മൂന്ന് മുഴം നാക്കിന്റെ നക്കിത്തുടക്കല്‍ കൊണ്ടാകുകില്ല.  ഈ സത്യം കാലം തെളിയിക്കുകയാണ്.

Friday, May 25, 2012

പാന്‍മസാല വില്‍പന നിരോധിച്ചു

കേരളത്തില്‍ പാന്‍മസാലയുടെയും ഗുഡ്ക്ക വിഭാഗത്തില്‍പ്പെടുന്ന പുകയില ഉത്പന്നങ്ങളുടെയും വില്‍പ്പന നിരോധിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് നിരോധനം. നിരോധിത ഉത്പന്നങ്ങള്‍ ഏതൊക്കെയാണെന്ന് ഫുഡ് സേഫ്ടി ഓഫീസറുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതി വ്യാപാരികളെ അറിയിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.

നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ഫുഡ് സേഫ്ടി ഓഫീസര്‍ എന്നിവരുടെ സമിതിക്കായിരിക്കും ചുമതല. പോലീസ്, വിദ്യാഭ്യാസം, റവന്യൂ, ഫുഡ് സേഫ്ടി ഓഫീസര്‍മാര്‍ ഉള്‍പ്പെട്ട ജാഗ്രതാ സമിതി പരിശോധന നടത്തുമെന്നും മൂഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

വായിലെ കാന്‍സര്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് നിരോധം. ഇതോടെ രാജ്യത്ത് പാന്‍മസാല നിരോധിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം. മധ്യപ്രദേശ് ആണ് ആദ്യം നിരോധനം ഏര്‍പ്പെടുത്തിയത്.

ചന്ദ്രശേഖരനു പിറകെ ശുക്കൂര്‍ വധവും

തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ വധത്തിലും തളിപ്പറമ്പ് ലീഗ് പ്രവര്‍ത്തകന്‍ ശുക്കൂറിന്റെ വധത്തിലും നേതൃത്വത്തിന് പങ്കുണ്ടെന്ന കണ്ടെത്തല്‍ സിപിഎമ്മിനുള്ളില്‍ ആഭ്യന്തരസംഘര്‍ഷത്തിന് വഴിയൊരുക്കുന്നു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ നിന്നും മുഖം രക്ഷിക്കാന്‍ സിപിഎം നേതൃത്വം കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കെയാണ് ഫസല്‍, ശുക്കൂര്‍ വധങ്ങള്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തികൊണ്ടിരിക്കുന്നത്.

പാര്‍ട്ടി കോടതിയുടെ ശിക്ഷാവിധിയനുസരിച്ചാണ് ശുക്കൂറിനെ കൊലപ്പെടുത്തിയതെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. ശുക്കൂര്‍ വധത്തില്‍ അരിയില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വേണു ഉള്‍പ്പെടെ ആറു സിപിഎം പ്രവര്‍ത്തകരെയാണ് അന്വേഷണസംഘം ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനെയും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനെയുമാണ് ഫസല്‍ വധത്തില്‍ സിബിഐ ഏഴും എട്ടും പ്രതികളാക്കിയിട്ടുണ്ട്.

മുന്‍പ് സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പിന്നീട് എന്‍ഡിഎഫില്‍ ചേര്‍ന്നു. ഇതാണ് രാഷ്ട്രീയ വൈരാഗ്യത്തിനു കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ആര്‍എസ്എസ് നടത്തിയ കൊലപാതകമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമായത്.

സിബിഐ പ്രതിചേര്‍ത്ത സിപിഎം പ്രവര്‍ത്തകരെ ഒരു വിധത്തിലും വിട്ടുകൊടുക്കില്ലെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രഖ്യാപിച്ചത്. ഇന്നു കേരളത്തില്‍ മാധ്യമവിചാരണയാണ് നടക്കുന്നതെന്നും യുഡിഎഫ് അജണ്ട നടപ്പാക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണെന്നും സിപിഎം നേതൃത്വം കുറ്റപ്പെടുത്തുന്നു.

നാടൊട്ടുക്കം സിപിഎം നേതൃത്വം സംഘടനാ വിശദീകരണങ്ങളും ചെറുത്തുനില്‍പ്പുകളും നടത്തിവരികയാണെങ്കിലും പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ ആശയസംഘര്‍ഷങ്ങളാണ് പുകഞ്ഞുകൊണ്ടിരിക്കുന്നത്.

Thursday, May 24, 2012

ഒഞ്ചിയം ഏരിയാ സെക്രട്ടറി അറസ്റ്റില്‍

ടിപി ചന്ദ്രശേഖരന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സിഎച്ച് അശോകനെും ഏരിയാ കമ്മിറ്റി അംഗം കെകെ കൃഷ്ണനെയും അറസ്റ്റ് ചെയ്തു. പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റെന്നാണ് പ്രാഥമിക വിവരം. നേരത്തെ അറസ്റ്റിലായ പഴയങ്കണ്ടി രവീന്ദ്രന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബുധനാഴ്ച അര്‍ധരാത്രിയാണ് പോലിസ് ഇരുവരെയും പിടികൂടിയത്. ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എന്‍ജിഒ യൂനിയന്‍ മുന്‍ സംസ്ഥാനജനറല്‍ സെക്രട്ടറിയാണ് സിഎച്ച് അശോകന്‍. കൊലപാതകത്തില്‍ നേരിട്ടുള്ള പങ്കുള്ള ഒരാളെ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ന്യൂ മാഹി പന്തക്കല്‍ സ്വദേശിയായ അണ്ണന്‍ എന്ന സിജിത്(34) നല്‍കിയ മൊഴികളും നിര്‍ണായകമായി.

ചികിത്സയ്ക്കും രക്ഷപ്പെടാനും വേണ്ട സഹായം നല്‍കിയത് സിപിഎം നേതാക്കളാണെന്ന് സിജിത് മൊഴിനല്‍കിയിരുന്നു. അറസ്റ്റ് ചെയ്ത രണ്ടു പേരും കഴിഞ്ഞ കുറെ ദിവസങ്ങളായി പോലിസ് നിരീക്ഷണത്തിലായിരുന്നു. രണ്ടു പേരെയും വടകര ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കും.

പ്രമുഖ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാക്കളായ എളമരം കരീം, പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവര്‍ വടകരയിലേക്ക് തിരിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ സുരക്ഷാഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്.

Sunday, May 20, 2012

സഖാക്കള്‍ക്ക് രമയുടെ തുറന്നകത്ത്‌

സിപിഎം നേതാക്കള്‍ അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും നേതാക്കളറിയാതെ കൊലപാതകം നടക്കില്ലെന്നും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യ രമ. സിപിഎം പ്രവര്‍ത്തകര്‍ക്ക് എഴുതിയ തുറന്ന കത്തിലാണ് രമ ഇക്കാര്യം ആവര്‍ത്തിച്ചത്.

മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ക്ക് ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയുടെ തുറന്ന കത്ത് എന്നു തുടങ്ങുന്ന കത്തിന്റെ പൂര്‍ണരൂപം താഴെ


സഖാക്കളെ,
ഇക്കഴിഞ്ഞ മെയ് നാലാം തീയതിക്ക് ശേഷമെങ്കിലും നിങ്ങള്‍ക്കെല്ലാം എന്റെ പേര് പരിചിതമായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അന്ന് രാത്രിയാണ് എന്റെ ഭര്‍ത്താവ് സഖാവ് ടി പി ചന്ദ്രശേഖരന്‍ ശിരസ്സും ശരീരവും വെട്ടിനുറുക്കി കൊലചെയ്യപ്പെട്ടത്. അന്നാണ് 45 വയസ്സില്‍ ഞാന്‍ വിധവ ആക്കപ്പെട്ടത്. എന്റെ പതിനേഴു വയസ്സ് മാത്രമുള്ള ഏക മകന് അച്ഛനെ നഷ്ടപ്പെട്ടത്. അന്നാണ് ടി പി യുടെ 83 വയസ്സുള്ള വൃദ്ധ മാതാവിന് മകനെ നഷ്ടപ്പെട്ടത്. അങ്ങനെ ഒരു കുടുംബമാകെ അനാഥത്വത്തിന്റെയും തീരാദുഖത്തിന്റെയും ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടു.

ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവള്‍. എന്റെ അച്ഛന്‍ ഇപ്പോഴും സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം. എന്റെ രണ്ടു സഹോദരിമാരും സഹോദരനും കമ്മ്യുണിസ്റ്റ്കാര്‍ തന്നെ. ഞാന്‍ വിദ്യാര്‍ഥി ജീവിത കാലത്ത് എസ്.എഫ്.ഐയില്‍ സജീവമായിരുന്നു. വിവാഹശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകയായി രാഷ്ട്രീയത്തില്‍ മുഴുകാന്‍ കഴിയാതെ വന്നെന്നുമാത്രം. എന്റെ കമ്മ്യുണിസ്റ്റ് വിശ്വാസത്തിനും കൂറിനും ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. ആ വിശ്വാസമാണ് കേരളത്തിലെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കമ്മ്യുണിസ്റ്റ്കാരായ അച്ഛനമ്മമാര്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും ഇങ്ങിനെയൊരു തുറന്ന കത്തെഴുതാന്‍ ധൈര്യം നല്‍കുന്നത്.

സഖാക്കളെ, എന്ത് തെറ്റാണ് ചന്ദ്രേട്ടന്‍ ചെയ്തത്? ഓര്‍മ്മവച്ച നാള്‍മുതല്‍ കമ്മ്യുണിസ്റ്റുകാരനായി ജീവിക്കാന്‍ കൊതിച്ചതും അങ്ങനെ ജീവിച്ചതും തെറ്റാണോ? ചന്ദ്രേട്ടന്‍ ധീരനായിരുന്നു. സമരമുഖങ്ങളില്‍ ഞങ്ങള്‍ തോളോടു തോള്‍ ചേര്‍ന്നണിനിരന്നു. ഒരിക്കലും പിന്തിരിയാതെ. തെറ്റുകളോട് പൊറുക്കാനാവാത്ത മനോഭാവമായിരുന്നു എന്നും ചന്ദ്രേട്ടന്റേത്. സി.പി.ഐ.എമ്മിനകത്ത് വലതുപക്ഷവത്കരണം ശക്തമായപ്പോള്‍ അതിനെതിരെ സന്ധിയില്ലാസമരം ചന്ദ്രേട്ടന്‍ നടത്തിയത് എനിക്കറിയാം. ചന്ദ്രേട്ടന്‍ പുറത്തുവന്നതും പുതിയ പാര്‍ട്ടി രൂപീകരിച്ചതും അധികാരമോഹത്തിന്റെ പേരിലാണെന്നാണ് ഇപ്പോള്‍ സി.പി.ഐ.എം പ്രചരിപ്പിക്കുന്നത്. ഇക്കാലം വരെ ഒരു പഞ്ചായത്ത് മെമ്പര്‍പോലുമാകാത്തയാളാണ് അദ്ദേഹം.
സംഘടനാജീവിതത്തിന്റെ തിരക്കൊഴിഞ്ഞ നേരം ഒരു കമ്മ്യുണിസ്റ്റുകാരന് ഒരിക്കലുമുണ്ടാകില്ലല്ലോ. എങ്കിലും വീണുകിട്ടുന്ന ഇടവേളകളില്‍ എന്നോടും മോനോടും പറയും.'ഞാന്‍ വീണുപോയാല്‍ നിങ്ങള്‍ തളരരുത്. എനിക്കറിയാം മരണം എന്റെ പിന്നാലെയുണ്ടെന്ന്. അവരെന്തെങ്കിലും ചെയ്യും'. ചന്ദ്രശേഖരന്റെ ഭാര്യ എന്ന നിലയില്‍ എനിക്കൊരിക്കലും അധീരയാകാന്‍ കഴിയില്ലല്ലോ. അതിനാല്‍ ഞാനെന്റെ പൊന്നുമോനെ രാത്രിയില്‍ നെഞ്ചോട് ചേര്‍ത്ത്പിടിച്ച് കിടന്നു. ഒടുവില്‍ ഒരിക്കലും കേള്‍ക്കരുതേ എന്ന് വിചാരിച്ച ആ വാര്‍ത്ത എന്റെയും മോന്റെയും ചെവിയിലെത്തി.

എന്റെയും മകന്റെയും വേദന തിരിച്ചറിയാതെ ഞങ്ങളല്ല ഇത് ചെയ്തതെന്ന് പറഞ്ഞ് നാടുമുഴുവന്‍ പൊതുയോഗം നടത്താന്‍ പിണറായി വിജയന്‍ വരുമ്പോള്‍ നാടറിയണം ചന്ദ്രശേഖരന്റെ യഥാര്‍ത്ഥ ഘാതകരാരാണെന്ന്. സി.പി.ഐ.എം നേതാക്കളുടെ അറിവോടെയല്ലാതെ ആരും ചന്ദ്രേട്ടനെ കൊല്ലില്ല. അതെനിക്കുറപ്പാണ്. എത്ര പൊതുയോഗം നടത്തിയാലും ആ കുറ്റത്തില്‍നിന്ന് ഒഴിയാനാവില്ല ഒരു സി.പി.ഐ.എം നേതാവിനും. അന്വേഷണം നടക്കട്ടെ എന്നും കുറ്റവാളികളെ കണ്ടെത്തട്ടെ എന്നുമെല്ലാം പറഞ്ഞവര്‍ അന്വേഷണം തങ്ങള്‍ക്ക് നേരെ നീളുമ്പോള്‍ അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുകയാണ്.

സഖാക്കളെ, ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് നാം പൊരുതുന്നത്, മനുഷ്യനന്മയ്ക്കുവേണ്ടി. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ കൊന്നുതള്ളുന്നവരായിരുന്നില്ല മുമ്പ് സി.പി.ഐ.എം. പക്ഷേ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. പി കൃഷ്ണപിള്ളയും എ കെ ജി യും ഇ എം എസ്സും നായനാരും അടക്കമുള്ള മനുഷ്യസ്‌നേഹികളായ നേതാക്കന്മാര്‍ വളര്‍ത്തുകയും നയിക്കുകയും ചെയ്ത പ്രസ്ഥാനം ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു പറ്റം നേതാക്കന്മാരുടെ പിടിയില്‍ അമരാനിടയായി. അതിനുശേഷമാണ് കൊല്ലുവാനും കൊല്ലപ്പെടുവാനും മാത്രമുള്ള ഒരു പാര്‍ട്ടിയായി ഇത് മാറിയത്

രാഷ്ട്രീയ ജീവിതത്തിലെ സുതാര്യതകൊണ്ടും ജനകീയത കൊണ്ടും അടിക്കടി ജനപിന്തുണ വര്‍ദ്ധിച്ചുകൊണ്ടിരുന്ന ചന്ദ്രേട്ടനെ വകവരുത്താന്‍ സി പി ഐ എം നേതൃത്വം പലതവണ ശ്രമിച്ചതാണ്. ഒടുവിലവര്‍ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ സംഘത്തിന്റെ കൂടി സഹായത്തോടെ ആസൂത്രിതമായി ആ സഖാവിനെ കൊത്തിനുറുക്കി. അന്നുമുതല്‍ ഞങ്ങള്‍ക്കതില്‍ പങ്കില്ല എന്ന് ആണയിടുന്നുണ്ടെങ്കിലും പോലിസ് സംഘത്തിന്റെ സാധാരണനിലയിലുള്ള അന്വേഷണത്തില്‍ പോലും പിടിക്കപ്പെടുന്നത് പാര്‍ട്ടി അംഗങ്ങളും അവര്‍ ഏര്‍പ്പെടുത്തിയ വാടക കൊലയാളികളുമാണ്. മാത്രമല്ല അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ കണ്ണൂരിലെയും മറ്റും ഉയര്‍ന്ന പദവികളിലുമുള്ള നേതാക്കന്മാര്‍ക്ക് ഈ ഗൂഡാലോചനയിലും ഈ അരുംകൊലയിലും കൊലയാളികളെ ഒളിപ്പിച്ചതിലുംപങ്കുണ്ടെന്ന് വ്യക്തമാകുകയാണ്. അതോടെ സമനില തെറ്റിയ പാര്‍ട്ടി നേതൃത്വം സംഘടിതമായ ഒരു നുണപ്രചാരണത്തിലൂടെ അണികളെയും അനുഭാവികളെയും തെറ്റിദ്ധരിപ്പിച്ചു കൂടെ നിര്‍ത്താനുള്ള പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതായും ഞാന്‍ അറിയുന്നു. പിണറായിവിജയന്‍ തന്നെയാണ് അതിനും നേതൃത്വം നല്‍കുന്നത്. പരമാവധി പാര്‍ട്ടി ബന്ധുക്കളെ അണിനിരത്തി ശക്തിപ്രകടനങ്ങള്‍ സംഘടിപ്പിച്ച് പോലിസ് അന്വേഷണത്തെ ഭീഷണികൊണ്ട് അട്ടിമറിക്കുകയാണവരുടെ ലക്ഷ്യം.

സഖാക്കളെ, നേതൃത്വം ആവശ്യപ്പെട്ടാല്‍ അണിനിരക്കുന്നവരും നേതാക്കന്മാര്‍ പറയുന്നത് വിശ്വസിക്കുന്നവരുമാണ് എല്ലാകാലത്തും കമ്മ്യുണിസ്റ്റുകാര്‍. സത്യസന്ധതയുള്ളപാര്‍ട്ടിയും വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാക്കന്മാരുമുണ്ടായിരുന്ന കാലത്ത് അത് ശരിയായിരുന്നു. ഇപ്പോള്‍ അതാണോ സ്ഥിതി? ഈ മാഫിയ നേതാക്കന്മാരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ എത്ര പേര്‍ക്കാണ് മകനും സഹോദരനും ഭര്‍ത്താവും നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഓര്‍ത്തുനോക്കു. എത്ര പേരാണ് കൊലപാതകികളായും ബലിയാടുകളായും ജയിലുകളില്‍ നരകിക്കുന്നത്? ഈ കൊലപാതക രാഷ്ട്രീയം ഇനിയും തുടരണോ? ഈ കൊലയാളി നേതാക്കന്മാരുടെ പിന്നില്‍ ഇനിയും അണിനിരക്കണോ? അവര്‍ പറയുന്നത് വിശ്വസിക്കണോ? ശാന്തമായി ആലോചിക്കുക. സ്വതന്ത്രമായി തീരുമാനിക്കുക. ഒരു കമ്മ്യുണിസ്റ്റ് രക്ത സാക്ഷിയുടെ കമ്മ്യുണിസ്റ്റ്കാരിയായ വിധവ എന്നനിലയില്‍ എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്. എന്റെ വാക്കുകള്‍ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ സമനില തെറ്റിയ ജല്‍പ്പനങ്ങള്‍ മാത്രമാണെന്നും അതിനൊരു വിലയും കല്‍പ്പിക്കേണ്ടതില്ലെന്നും നേതാക്കന്മാര്‍ പറയുന്നു. ആ ക്രൂരതയോടെങ്കിലും പ്രതിഷേധിക്കണമെന്നും പാര്‍ട്ടികൂറിന്റെപേരില്‍ മാത്രം ഏതു കാട്ടാളത്തത്തിനും കൂട്ടുനില്‍ക്കുകയില്ലെന്നു തീരുമാനിക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു.

അഭിവാദനങ്ങളോടെ
കെ.കെ. രമ

Friday, May 18, 2012

നെയ്യാറ്റിന്‍കരയില്‍ സി പി എം പ്രതിരോധത്തില്‍ .നേതാക്കള്‍ക്ക് അങ്കലാപ്പ്

തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുന്നതോടെ നെയ്യാറ്റിന്‍കരയില്‍ സി പി എം അപകടം മണക്കുന്നു .കുലംകുത്തികളെ പാഠം പഠിപ്പിക്കാന്‍ ഇരങ്ങിതിരിച്ചവര്‍ക്ക് മുന്‍പില്‍ മറ്റൊരു കുലംകുത്തി വിജയശ്രീലാളിതനാകാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴും അവിടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന സൂചന തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കള്‍ സംസ്ഥാന ഘടകത്തിന് നല്‍കിയതായാണ് അറിവ്‌ .എന്ന് മാത്രമല്ല ബി ജെ പി സ്ഥാനാര്‍ഥി ഓ രാജഗോപാല്‍ പ്രതീഷിച്ചതിലധികം മുന്നേറുന്നതും സി പി എമ്മിനെ ആശങ്കയിലാഴ്ത്തുന്നു.ഫലത്തില്‍ വിജയത്തേക്കാള്‍ അധികമായി ഒരു മികച്ച പരാജയമെങ്കിലും, എന്ന അവസ്ഥയിലേക്ക് എല്‍ ഡി എഫ് എത്തുന്നു എന്ന ദയനീയ സ്ഥിതിയും ഇവിടെ പാര്ട്ടിയ്ക്കുണ്ട്.കാസ്സര്‍കോട് മോഡലില്‍ അടവ് തന്ത്രങ്ങളൊന്നും പയറ്റാനും ഇവിടെ നിര്‍വാഹമില്ല .യു ഡി എഫ് ജയിച്ചാലും ബി ജെ പി ജയിച്ചാലും അത് സി പി എമ്മിനെ സംബന്തിച്ചു ഒരേ തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും .ഇനി വിജയം സാധ്യമാകില്ലെങ്കില്‍ പോലും ബി ജെ പി യെ പതിവുപോലെ മൂന്നാം സ്ഥാനത്ത് നിര്‍ത്തി മുഖ്യ എതിരാളിയാകുക എന്ന തന്ത്രം തന്നെയാണ് സി പി എമ്മിന് സ്വീകരിക്കാന്‍ ബാക്കിയുള്ളത് .എന്ത് തന്ത്രം പയറ്റിയായാലും വിജയം അനിവാര്യമാണെന്ന സന്ദേശമാണ് സംസഥാന നേതൃത്വം നെയ്യാറ്റിന്‍കരയില്‍ ചുമതലയുള്ള നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ളത് .എന്നാല്‍ ഓഞ്ചിയം സംഭവത്തോടെ പ്രചാരണ രംഗംതന്നെ കൈവിട്ടുപോയ അവസ്ഥയാണ് ഇവിടെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കുള്ളത് .അക്കാര്യം അവര്‍ നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു .ടി പി വധത്തില്‍ പാര്‍ട്ടിയുടെ നിരപരാധിത്വം നേതാക്കള്‍ പലവിധം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിശ്വാസ്സയോഗ്യമായില്ലെന്നാണ് ഇവര്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പരാജയത്തിന്‍റെ പഴി തങ്ങളുടെ തലയില്‍ വയ്ക്കാന്‍ നേതൃത്വം ശ്രമിക്കുമെന്ന്‍ മുന്‍കൂട്ടി കണ്ടാണ് കീഴ്ഘടകം ഇത്തരം മുന്നറിയിപ്പുകള്‍ നേരത്തെ നല്‍കുന്നത് .ടി പി വധത്തോടുള്ള ജനത്തിന്‍റെ അതൃപ്തി ഇപ്പോള്‍ നേരിട്ട് അനുഭവിക്കുന്നത് നെയ്യാറ്റിന്‍കരയിലെ ഇടതുപക്ഷ പ്രവര്‍ത്തകരാണ് .അതുകൊണ്ട് തന്നെ ഇവിടെ പ്രചരണത്തെ ഇക്കാര്യങ്ങള്‍ നേരിട്ട് ബാധിക്കുന്നു .അതിന്‍റെ പഴി മുഴുവന്‍ അനുഭവിക്കുന്നത് പാര്‍ട്ടിയിലെ മലബാര്‍ ലോബിയും .നെയ്യാറ്റിന്‍കരയില്‍ പരാജയപെട്ടാല്‍ അതിനു പിണറായി ഉള്‍പ്പെടെ ഈ ലോബി കനത്തവില നല്‍കേണ്ടി വരും .പരാജയം മൂന്നാം സ്ഥാനത്തുനിന്നായാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ അതിലും വലുതായിരിക്കും

വികസന വര്‍ഷം; കാരുണ്യ വര്‍ഷം

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആഗോളതലത്തിലും ദേശീയതലത്തിലും കേരളം ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ജനാധിപത്യം ശക്തിപ്പെടുത്തുന്ന കേരളത്തിലെ ഭരണ നടപടികള്‍ യുഎന്‍ഡിപിയും(യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാം) ന്യൂയോര്‍ക്ക് ടൈംസുമൊക്കെ ചര്‍ച്ച ചെയ്യുന്നു. ജനാധിപത്യ ഭരണ പരിഷ്കാരങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനുളള രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനം കേരളത്തില്‍ നടത്താന്‍ യുഎന്‍ഡിപി ആഗ്രഹം പ്രകടിപ്പിച്ചതു കേരളത്തിനു ലഭിച്ച വലിയ അംഗീകാരമാണിത്.

ഒരുവശത്തു ജനാധിപത്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്തു ഫാസിസത്തിന്‍റെ കെട്ടഴിച്ചു വിടുകയാണു സിപിഎം. റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍റെ അരുംകൊല സൃഷ്ടിച്ച ഞെട്ടലില്‍ നിന്നു നാം മോചിതരായിട്ടില്ല. ഭീകരമായ ഈ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ടു കേരളം തരിച്ചുനില്‍ക്കുകയാണ്. തലശ്ശേരി സ്വദേശി ഫസല്‍, കോഴിക്കോട് പെരള സ്വദേശി ജബ്ബാര്‍, കണ്ണൂര്‍ സ്വദേശി ഷുക്കൂര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ചപ്പോള്‍ പുറത്തു വരുന്നതും ക്രൂരതയുടെ ബീഭത്സരൂപങ്ങളാണ്. ഇതുവരെ രഹസ്യമായി നടപ്പാക്കിയിരുന്ന പാര്‍ട്ടിക്കോടതി വിധി, ക്വട്ടേഷന്‍ കുരുതി തുടങ്ങിയവയുടെ വിവരങ്ങള്‍ ജനങ്ങളുടെ മുന്നില്‍ പരസ്യമാക്കപ്പെട്ടിരിക്കുന്നു. പൊലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണു സത്യം പുറത്തു വരുന്നത്.

കേരളം വലിയൊരു കുതിച്ചുചാട്ടത്തിനു തയാറെടുക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിനു ഭൂഷണമല്ല. ഉചിതമായ രാഷ്ട്രീയ കാലാവസ്ഥ ഏതൊരു ദേശത്തിന്‍റെയും മുന്നേറ്റത്തിന് അനിവാര്യമാണ്. സെപ്റ്റംബറില്‍ കൊച്ചിയില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സംഗമവുമായി ബന്ധപ്പെട്ടു ഡല്‍ഹിയിലും മുംബൈയിലും നടത്തിയ കൂടിക്കാഴ്ചകള്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. കേരളത്തിന്‍റെ മാറുന്ന മുഖം നിക്ഷേപകര്‍ തിരിച്ചറിയുന്നു.

രാജ്യത്ത് ആദ്യത്തെ ബുള്ളറ്റ് ട്രെയ്നിന് അവസരമൊരുക്കുന്ന ഹൈ സ്പീഡ് റെയ്ല്‍ കോറിഡോര്‍, കൊച്ചി മെട്രൊ റെയ്ല്‍, തിരുവനന്തപുരം, കോഴിക്കോട് മോണോ റെയ്ല്‍, സ്മാര്‍ട്ട് സിറ്റി, കൊച്ചി-വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനലുകള്‍, കണ്ണൂര്‍ ഉള്‍പ്പെടെ നാലു വിമാനത്താവളങ്ങള്‍, കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി, ദേശീയ ജലപാത തുടങ്ങിയവ അടിസ്ഥാന വികസനത്തില്‍ കേരളത്തെ ദശകങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. ഈ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാണെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു സ്മാര്‍ട്ട് സിറ്റിയുടെ ഒറ്റ ഉദാഹരണത്തിലൂടെ വ്യക്തമാകും.

ഇടതു സര്‍ക്കാര്‍ അഞ്ചുവര്‍ഷം പാഴാക്കിയ ശേഷമാണു സ്മാര്‍ട്ട് സിറ്റി പദ്ധതി ഈ സര്‍ക്കാരിനു കൈമാറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. നാലുമാസം കൊണ്ടു പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് സിറ്റി പവലിയന്‍റെ ഉദ്ഘാടനവും പ്രധാന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും ജൂണ്‍ ഒമ്പതിനു നടക്കും. 18 മാസംകൊണ്ടു സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനം പൂര്‍ണമായി ആരംഭിക്കും.

അടിസ്ഥാന സൗകര്യ വികസനം സംസ്ഥാനത്തു കൂടുതല്‍ നിക്ഷേപവും തൊഴിലും വളര്‍ച്ചയും ഉണ്ടാക്കും. ഇതിന്‍റെ പ്രയോജനം താഴേത്തട്ടിലുള്ള ജനങ്ങള്‍ക്കു ലഭിക്കുന്നതുവരെ അവരെ കരുതലോടെ സംരക്ഷിക്കേണ്ടതു സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാന ചുമതലയാണ്.

മാരക രോഗങ്ങള്‍ പിടിപെടുന്നവര്‍ക്കു രണ്ടു ലക്ഷം രൂപവരെ ധനസഹായം നല്‍കുന്ന കാരുണ്യ ബെനവലന്‍റ് ഫണ്ട്, ബധിര-മൂകരായ കുഞ്ഞുങ്ങളുടെ കേള്‍വി ശക്തി വീണ്ടെടുക്കാനുള്ള സൗജന്യ കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍, വികലാംഗര്‍ക്കു ത്രീവീലര്‍ സഹായം തുടങ്ങിയ പദ്ധതികള്‍ക്ക് ഈ സര്‍ക്കാര്‍ തുടക്കമിട്ടു. പിന്നാക്ക വികസന കോര്‍പ്പറേഷനും മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷനും ആരംഭിച്ചു. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയ ജനവിഭാഗങ്ങല്‍ക്കു പ്രത്യേക കരുതല്‍ നല്‍കി. ഒരു രൂപ നിരക്കില്‍ 25 കിലോ അരി നല്‍കുന്ന പദ്ധതി തുടരുന്നു. മാലിന്യ പ്രശ്നത്തിനു യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടിരിക്കും. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നവര്‍ക്കെതിരെ കേരളം സ്വീകരിച്ച നിലപാടിനു വ്യാപകമായ അംഗീകാരം ലഭിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടും അംഗീകരിക്കപ്പെട്ടു. തുടര്‍ന്നും പുതിയ ഡാമിനു വേണ്ടി കേരളം ശക്തമായ നടപടികള്‍ സ്വീകരിക്കും.

അഞ്ചുവര്‍ഷത്തിനു ശേഷം സ്വാശ്രയ മേഖലയില്‍ ആശയക്കുഴപ്പമില്ലാതെ സമയത്തു തന്നെ തീരുമാനങ്ങള്‍ ഉണ്ടായി. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു ചെയ്യാവുന്നതു സമയത്തു തന്നെ ചെയ്തതില്‍ അഭിമാനമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പോരായ്മകള്‍ നികത്താന്‍ ശക്തമായ ഇടപെടലുകള്‍ ഈവര്‍ഷം തന്നെ ഉണ്ടാകും.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കിയതു മൂലം തൊഴില്‍ രഹിതര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പിഎസ്സി ലിസ്റ്റുകള്‍ നീട്ടി. പിഎസ്സി ഏപ്രില്‍ 30വരെ 32,987 പേരെ അഡ്വൈസ് ചെയ്തു. കെഎസ്ആര്‍ടിസി സ്ഥിരപ്പെടുത്തിയവരെയും (3,386) അധ്യാപക പാക്കെജില്‍ നിയമിച്ചവരെയും (10,556) ചേര്‍ത്താല്‍ 46,929 പേര്‍ക്കു നിയമനം. കഴിഞ്ഞ ഒരുവര്‍ഷം വികലാംഗ വിഭാഗത്തില്‍ അഡ്വൈസ് ചെയ്തവര്‍ 1,039 പേരാണ്.

ഒരുവര്‍ഷം മുമ്പ് അധികാരമേറ്റപ്പോള്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ സാധിക്കുമെന്നു പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്‍റെ സുസ്ഥിരതയെക്കുറിച്ച് ആര്‍ക്കും സംശയമില്ല. വികസനത്തിന് അടിത്തറയിടുകയും കാരുണ്യം വര്‍ഷിക്കുകയും ചെയ്ത വര്‍ഷമാണു പിന്നിട്ടത്. 100 ദിന പരിപാടിയുടെ വിജയം സര്‍ക്കാരിന്‍റെ പ്രവര്‍ത്തന ക്ഷമത വെളിപ്പെടുത്തി. ചില ജില്ലകളില്‍ 19 മണിക്കൂര്‍ വരെ നീണ്ട ജനസമ്പര്‍ക്ക പരിപാടി ചരിത്ര വിജയമായി. മൂന്നു ലക്ഷത്തോളം ആളുകളുടെ പരാതികളാണ് 14 ദിവസം കൊണ്ടു പരിഹരിച്ചത്. ഒരുവര്‍ഷ പരിപാടി വിജയകരമായ പരിസമാപ്തിയിലേക്കു നീങ്ങുന്നു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് യുഡിഎഫ് സര്‍ക്കാര്‍ ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കുന്നത്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ മാത്രമാണു തെരഞ്ഞെടുപ്പു ചട്ടം ബാധകമെങ്കിലും ആക്ഷേപങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷ പരിപാടികള്‍ തെരഞ്ഞെടുപ്പിനു ശേഷം നടത്താന്‍ മാറ്റിവച്ചു. സിപിഎമ്മിന്‍റെ പ്രതികാര രാഷ്ട്രീയം മൂലം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പാണു നെയ്യാറ്റിന്‍കരയില്‍ നടക്കുന്നത്. രാജിവച്ചപ്പോള്‍ ശെല്‍വരാജ് സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ 100% ശരിയാണെന്നു തെളിഞ്ഞു. ഒഞ്ചിയവും നെയ്യാറ്റിന്‍കരയും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ഉപതെരഞ്ഞെടുപ്പുകള്‍ എപ്പോഴും സര്‍ക്കാരിന്‍റെയും പ്രതിപക്ഷത്തിന്‍റെയും വിലയിരുത്തലാണ്. പിറവത്തുണ്ടായ വിലയിരുത്തല്‍ നെയ്യാറ്റിന്‍കരയിലും ആവര്‍ത്തിക്കും. പിറവത്ത് യുഡിഎഫ് നേരിട്ടത് ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷത്തെയായിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ ക്വട്ടേഷന്‍കാരും അവര്‍ക്കെതിരെ എല്ലാവരും എന്നതാണു ചിത്രം. കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ കേരളം ഇതുപോലെ ഒന്നിച്ചിട്ടില്ല. ചന്ദ്രശേഖരന്‍ കേരളത്തിന്‍റെ നീറുന്ന ഓര്‍മയാണ്. ഷുക്കൂര്‍, ഫസല്‍, ജബ്ബാര്‍, തുടങ്ങിയ നിരവധി പേരും നമ്മുടെ വേദനയാണ്. ഇനിയാര്‍ക്കും ഇതു സംഭവിക്കരുത്. ഇനിയൊരു ആയുധം ഉയരരുത്. മറ്റൊരു നിലവിളി കേള്‍ക്കരുത്. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ആവശ്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പു വയലാര്‍ രാമവര്‍മ എഴുതി- സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതു നിറഞ്ഞ സംതൃപ്തിയോടെയാണ്. ഏറെ ചെയ്തു, അതിലേറെ തുടക്കമിട്ടു. 2030 ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ സജീവമാക്കി. കേരളത്തിന്‍റെ മെന്‍റര്‍ സാം പിട്രോഡ തയാറാക്കിയ പത്തിന പരിപാടി, കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ചന്ദ്രശേഖര്‍ വൈസ് ചെയര്‍മാനായ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് തയാറാക്കിയ കേരളത്തിന്‍റെ 12ാം പഞ്ചവത്സര പദ്ധതി, മെട്രോമാന്‍ ഇ. ശ്രീധരന്‍ നേതൃത്വം നല്‍കുന്ന റെയ്ല്‍ പദ്ധതി തുടങ്ങിയവ അടിസ്ഥാന വികസന രംഗത്തു കേരളത്തെ ബഹുകാതം മുന്നിലെത്തിക്കും.

നിലവിലുള്ള നാല് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി സാധാരണക്കാര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും. കേവലം അഞ്ചു വര്‍ഷമല്ല പ്രത്യുത 2030ന് അപ്പുറത്തുള്ള കേരളത്തെ ലക്ഷ്യമിട്ടാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണപരമായ കാര്യങ്ങളില്‍ വീഴ്ച വരുത്താതെ എല്ലാവരും ജാഗരൂകരായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നിന്നു. തങ്ങളുടെ പ്രശ്നങ്ങളെക്കാള്‍ നാടിന്‍റെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ക്ക് എല്ലാവരും പ്രാമുഖ്യം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്തപ്പോള്‍ അവരും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നിന്നു. രാഷ്ട്രീയ വിയോജിപ്പ് ഉള്ളപ്പോഴും സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ക്കെതിരേ സമരം നടത്തിയപ്പോഴും പ്രതിപക്ഷം വികസനവും കരുതലുമെന്ന സമീപനത്തോടു സഹകരിച്ചു.

തെറ്റുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുത്തി. പരിഭവങ്ങളും പരാതികളും അര്‍ഹിക്കുന്ന വിധത്തില്‍ പരിഗണിച്ചു. എല്ലാവര്‍ക്കും തുല്യ നീതി ലഭ്യമാക്കാന്‍ ശ്രമിച്ചു. അതില്‍ പൂര്‍ണമായി വിജയിച്ചു എന്നവകാശപ്പെടുന്നില്ല. പക്ഷേ, സഹിഷ്ണുതയോടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ആത്മാര്‍ഥമായി ശ്രമിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷവും ഈ ഒരുവര്‍ഷവും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു എന്നാണു ഞങ്ങളുടെ വിശ്വാസം. വികസനവും കരുതലും എന്ന മുദ്രാവാക്യം നെഞ്ചോടു ചേര്‍ത്തുവച്ച് എല്ലാവരും കഠിനമായി അധ്വാനിച്ചു. പാതിരാവില്‍ പോലും സെക്രട്ടേറിയറ്റിലെ ലൈറ്റുകള്‍ അണഞ്ഞില്ല. സുതാര്യത മുഖമുദ്രയാക്കി ജനങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന സര്‍ക്കാരാണിത്. അധികാരത്തിന്‍റെ എല്ലാ വാതിലുകളും തുറന്നിട്ടപ്പോള്‍ സമാനതകലില്ലാത്ത വിധത്തില്‍ ജനം സര്‍ക്കാരിനു പിന്തുണ നല്‍കി. ഈ ഊര്‍ജം ഏറ്റെടുത്തു സര്‍ക്കാര്‍ കൂടുതല്‍ കരുത്തോടെയും ജാഗ്രതയോടെയും മുന്നോട്ടു പോകും.

ടി പി വധം: അറസ്റ്റിലാകാനുള്ളത് വന്‍തോക്കുകള്‍


റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാലുപേര്‍ കൂടി അറസ്‌റ്റില്‍. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇതില്‍ രണ്ടുപേര്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്‌. കോഴിക്കോട് ജില്ലയിലെ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് അറിയുന്നു. ഇവര്‍ പോലീസ് നിരീക്ഷണ വലയത്തിലാണ്. കണ്ണൂരിലെ ഉന്നതനായ നേതാവിന്റെ പങ്ക് അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്. ഏരിയാ കമ്മറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നിവര്‍ക്ക് പുറമെയാണിത്. മുഖം രക്ഷിക്കാനാവാതെയും പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന് തടയിടാനാവാതെയും സി.പി.എം വലയുകയാണ്. സംസ്ഥാന കമ്മറ്റിയും ജില്ലാ കമ്മറ്റിയും പുറത്തിറക്കുന്ന വിശദീകരണങ്ങള്‍ക്ക് കമ്മറ്റിയില്‍ പോലുമുള്ള ആളുകളെ വിശ്വസിപ്പിക്കാനാവുന്നില്ല. 'കണ്ണൂര്‍ ലോബി' മുമ്പ് എങ്ങും നേരിടാത്ത പ്രതിസന്ധിയാണ് പാര്‍ട്ടിയില്‍ നേരിടുന്നത്.

സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം ചെറിയപറമ്പത്ത്‌ ജയസൂര്യയില്‍ കെ.സി. രാമചന്ദ്രന്‍ (52), അഴിയൂര്‍ കോറോത്ത്‌ റോഡിലെ കല്ലംപറമ്പത്ത്‌ ദില്‍ഷാദ്‌ (27), കോറോത്ത്‌ റോഡിലെ പാറപ്പറമ്പത്ത്‌ മീത്തല്‍ മുഹമ്മദ്‌ ഫസല്‍ (28), തലശേരി പൊന്ന്യം കുണ്ടുംചിറ നീര്‍കോലി വീട്ടില്‍ സനീഷ്‌ (27) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്‌റ്റ് ചെയ്‌തത്‌. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്‌. ഇന്നു കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും. പ്രതികളെല്ലാം സി.പി.എം. പ്രവര്‍ത്തകരാണ്‌. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ സി.പി.എം. ഓര്‍ക്കാട്ടേരി ലോക്കല്‍കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രന്‍ (47), കോടിയേരി ആനന്ദത്തില്‍ കുട്ടു എന്ന രജിത്ത്‌ (23), അഴിയൂര്‍ കോട്ടമലക്കുന്ന്‌ ദീപു എന്ന ദിപിന്‍ (25), അഴിയൂര്‍ രമ്യാനിവാസില്‍ രമീഷ്‌ (23) എന്നിവരെ കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ രാജീവ്‌ ജയരാജ്‌ നാലു ദിവസത്തേക്കു പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. മറ്റൊരു പ്രതി ചൊക്ലി കവിയൂര്‍ റോഡില്‍ മാരാന്‍കുന്നുമ്മല്‍ ലംബു എന്ന പ്രദീപ(24)നെ രണ്ടാഴ്‌ചത്തേക്കു ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു.

ചന്ദ്രശേഖരന്‍ വധഗൂഢാലോചന നടത്തിയതു കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ രണ്ട് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നുവെന്ന് അന്വേഷണ സംഘം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട്ടെ ഒഞ്ചിയം ഏരിയാ കമ്മിറ്റിക്കും കണ്ണൂരിലെ പാനൂര്‍ ഏരിയാ കമ്മിറ്റിക്കുമാണു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു പറയുന്നത്. ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള അക്രമി സംഘത്തെ ഏര്‍പ്പെടുത്തിയതു പാനൂര്‍ ഏരിയാ കമ്മിറ്റിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ രാമചന്ദ്രനില്‍നിന്നും രവീന്ദ്രനില്‍നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പാര്‍ട്ടി കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്കും മറ്റു ചില ഉന്നത സിപിഎം നേതാക്കളിലേക്കുമാണു നീളുന്നത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നേതാക്കള്‍ നടത്തിയ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കുറ്റിയാടി സിഐ: വി.വി. ബെന്നിയെ ചുമതലപ്പെടുത്തി. ചൊക്ലിയിലെ ഒരു പ്രാദേശിക സിപിഎം നേതാവ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. കണ്ണൂര്‍ ജില്ലയിലെ രണ്ടു പ്രമുഖ സിപിഎം നേതാക്കള്‍ക്കു പുറമെ പ്രാദേശിക നേതാക്കളും ആലോചനകളില്‍ പങ്കെടുത്തതായാണു വിവരം. സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗവും രാമചന്ദ്രന്റെ അടുത്ത സുഹൃത്തുമായ വ്യക്തിയെ ചോദ്യം ചെയ്തു വിട്ടയച്ചു. ആയുധങ്ങള്‍ നിര്‍മിച്ചുകൊടുത്തെന്നു കരുതുന്ന ഒരാളെ പാട്യത്തു നിന്നു കസ്റ്റഡിയിലെടുത്തു. ടിപിയെ വധിച്ചശേഷം ചൊക്ലിയില്‍ കാറുപേക്ഷിച്ച ക്വട്ടേഷന്‍ സംഘത്തെ രക്ഷപ്പെടാന്‍ ബൈക്ക് തരപ്പെടുത്തിക്കൊടുത്ത ആളാണ് അറസ്റ്റിലായ സനീഷ്. ദില്‍ഷാദും മുഹമ്മദ് ഫൈസലും അഴിയൂര്‍ കോറോത്ത് റോഡിലെ കെ.കെ വയലിനു സമീപം ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ആക്രമണത്തിനു മുന്‍പ് ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചു.

ചന്ദ്രശേഖരനെ കൊന്നതില്‍ സങ്കടമുണ്ടെന്നും തനിക്ക് അയാളുമായി ഒരു വ്യക്തിവിരോധവും ഇല്ലെന്നും, എല്ലാം അറിഞ്ഞുകൊണ്ടുതന്നെ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും പാര്‍ട്ടി തീരുമാനം അനുസരിച്ചുവെന്നും, അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിനിടെ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി രവീന്ദ്രന്‍ കണ്ണീരോടെ പറഞ്ഞു. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ രവീന്ദ്രന്‍ ഒന്നും മറച്ചുവച്ചില്ല. പിടിക്കപ്പെടുമെന്നു താന്‍ ഒരിക്കലും കരുതിയില്ലെന്നും പിടിക്കപ്പെട്ടതിനാല്‍ ഇനി ഒന്നും മറച്ചുവയ്ക്കുന്നില്ലെന്നും രവീന്ദ്രന്‍ കണ്ണീരോടെ കൈകൂപ്പി അന്വേഷണ സംഘത്തിനു മുന്നില്‍ ഗൂഢാലോചനയുടെ ചുരുളഴിച്ചു. എന്നാല്‍, രവീന്ദ്രന്‍ വെളിപ്പെടുത്താത്ത ഏറെ വിവരങ്ങള്‍ ഇപ്പോഴും ബാക്കിയാണെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നു. രവീന്ദ്രനാണ് തന്റെ ഗൃഹപ്രവേശത്തിനായി ക്ഷണക്കത്തു നല്‍കി ക്വട്ടേഷന്‍ സംഘത്തിനു ടി.പിയെ കാട്ടിക്കൊടുത്തത്. ഒരു മാസം മുന്‍പു തന്നെ ടി.പിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും തനിക്ക് ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ടി.പി. വധിക്കപ്പെട്ടതില്‍ ദുഃഖമുണ്ട്. ഞാനുമായും എന്റെ കുടുംബവുമായും അടുത്ത ബന്ധമാണ് ചന്ദ്രശേഖരന് ഉണ്ടായിരുന്നത്. ക്വട്ടേഷന്‍ സംഘത്തെ ദൗത്യമേല്‍പ്പിക്കുമ്പോള്‍ ഒരിക്കലും പിടിക്കപ്പെടുമെന്നു കരുതിയിരുന്നില്ലെന്നും രവീന്ദ്രന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

ടി.പി. വധവുമായി ബന്ധപ്പെട്ട്‌ 1,10,000 രൂപ സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രനാണു ക്വട്ടേഷന്‍ ഇനത്തില്‍ കൊടി സുനിക്കു നല്‍കിയത്‌. കൊലയാളികള്‍ക്കു സഞ്ചരിക്കാന്‍ ഇന്നോവ കാര്‍ വാടകയ്‌ക്ക് എടുക്കാന്‍ 35,000 രൂപ നല്‍കിയതും രാമചന്ദ്രനാണ്‌. ആദ്യഘട്ടത്തിലെ ചോദ്യംചെയ്യലില്‍ രാമചന്ദ്രനില്‍നിന്നു നാമമാത്രമായ വിവരങ്ങള്‍ മാത്രമാണ്‌ അന്വേഷണസംഘത്തിനു ലഭിച്ചത്‌. പ്രഫഷണല്‍ ക്രിമിനലുകളുടെ സമാനമായ രീതിയിലാണു ചോദ്യംചെയ്യലില്‍ രാമചന്ദ്രന്റെ പ്രതികരണമെന്ന്‌ അന്വേഷണസംഘം പറഞ്ഞു. ക്വട്ടേഷന്‍ ഇനത്തില്‍ നല്‍കിയ 1,10,000 രൂപയുടെ സാമ്പത്തിക സ്രോതസ്‌ രാമചന്ദ്രന്‍ മാത്രമല്ലെന്നാണ്‌ അന്വേഷണസംഘം നല്‍കുന്ന സൂചന. പാര്‍ട്ടിയുടെ പേരില്‍ രാമചന്ദ്രനെ ഉപയോഗപ്പെടുത്തി ടി.പിയെ വധിക്കാന്‍ വേണ്ട സഹായം ആവശ്യപ്പെട്ടതാരെന്ന്‌ അന്വേഷിച്ചുവരികയാണ്‌. ചൊക്ലിയിലെ കൊടി സുനിയുടെ വീട്ടിലെത്തിയാണു 15,000 രൂപ നല്‍കിയത്‌. രണ്ടാം തവണ മേയ്‌ രണ്ടിനു മാഹിക്കടുത്തുള്ള പള്ളിക്കുനിയില്‍ എത്തി 40,000 രൂപയാണു നല്‍കിയത്‌. ഇത്‌ ആര്‍ക്കാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നാണു രാമചന്ദ്രന്‍ പറയുന്നത്‌. സുനിയുടെ നിര്‍ദേശ പ്രകാരമെത്തിയവരാണെന്നു സ്വയം പരിചയപ്പെടുത്തിയ ഹെല്‍മറ്റ്‌ ധരിച്ചവര്‍ക്കാണു തുക നല്‍കിയത്‌. രാമചന്ദ്രനെ ചോദ്യംചെയ്‌തതില്‍നിന്ന്‌ 90,000 രൂപ സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണു ലഭിച്ചത്‌. അവശേഷിക്കുന്ന 20,000 രൂപയുടെ വിശദാംശങ്ങള്‍ അന്വേഷിച്ചു വരികയാണ്‌. 35 ലക്ഷം രൂപയാണു ടി.പിയെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തിനു നല്‍കിയത്‌. ഇതില്‍ 1,10,000 രൂപ നല്‍കിയതു സംബന്ധിച്ചുള്ള വിവരങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ ലഭിച്ചത്‌.

ടി.പി.യെ കാറില്‍ നിന്നിറങ്ങി കൊടുവാള്‍ കൊണ്ടു വെട്ടിയത് കൊടി സുനിയും അനൂപും ചേര്‍ന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. അക്രമിച്ചെന്നു കരുതുന്ന മൂന്നാമന്‍ ആരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ആക്രമിക്കുമ്പോള്‍ ആരെങ്കിലും ടി.പിയെ രക്ഷിക്കാനായി ഓടി വന്നാല്‍ ആദ്യം ബോംബെറിഞ്ഞ് അകറ്റാനും പിന്നീട് വെട്ടിക്കൊല്ലാനുമായിരുന്നു സംഘത്തിന്റെ തീരുമാനം. റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ഓര്‍ക്കാട്ടേരിയില്‍ ആക്രമിക്കുമ്പോള്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്ന സംഘം നേരിടാനായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ എണ്ണം വര്‍ധിപ്പിച്ചത്. ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. കാര്‍ ഓടിച്ചിരുന്നത് കൊടി സുനിയുടെ സുഹൃത്തും ഒട്ടേറെ അക്രമങ്ങളില്‍ പങ്കാളിയുമായ ചെണ്ടയാട് കല്ലുവളപ്പ് എം.സി. അനൂപായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തിയ ഉടന്‍ കൊടി സുനിയും അനൂപും കാറില്‍ നിന്നിറങ്ങി ടി.പിയെ വെട്ടി. എന്നാല്‍, നാട്ടുകാരില്‍നിന്ന് ചെറുത്തുനില്‍പ് ഉണ്ടാകാത്തതിനാല്‍ ബാക്കിയുള്ളവര്‍ വാഹനത്തില്‍ തന്നെ ഇരുന്നു. കൊടി സുനിക്കും അനൂപിനും ഒപ്പം പുറത്തേക്കിറങ്ങിയ മൂന്നാമന്‍ ആരെന്ന് ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഓടിയെത്തിയ നാട്ടുകാര്‍ക്കു നേരെ ഇയാള്‍ ബോംബെറിയുകയും അതിനു ശേഷം ടി.പിയെ വെട്ടുകയും ചെയ്‌തെന്നാണു ദൃക്‌സാക്ഷിമൊഴി.

ടി.പി.യുടെ കൊലപാതകത്തിനുപിന്നില്‍ സി.പി.എമ്മിന്റെ പങ്ക് വ്യക്തമായിത്തുടങ്ങിയതോടെ പാര്‍ട്ടിയില്‍നിന്ന് രാജി തുടരുകയാണ്. ബുധനാഴ്ച നാല് സി.പി.എം. അംഗങ്ങള്‍ ടി.പി.യുടെ വീട്ടിലെത്തി രാജി പ്രഖ്യാപിച്ചു. ഡി.വൈ.എഫ്.ഐ. ഓര്‍ക്കാട്ടേരി മേഖലാ ജോയന്റ് സെക്രട്ടറി വി.എം. അഭിലാഷ്, സി.പി.എം. എളങ്ങോളി ബ്രാഞ്ച് അംഗങ്ങളായ ആര്‍.കെ. പ്രമോദ്, ടി.എം. ശശി, പി.എം. പ്രശാന്ത് എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. ഇവര്‍ ആര്‍.എം.പി.യോട് അനുഭാവവും പ്രഖ്യാപിച്ചു. ടി.പി. വധിക്കപ്പെട്ടശേഷം രണ്ട് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ വീട്ടിലെത്തി രാജി പ്രഖ്യാപിച്ചിരുന്നു. കൊലപാതകത്തിനുപിന്നില്‍ സി.പി.എമ്മാണെന്നു തെളിഞ്ഞാല്‍ പാര്‍ട്ടി വിടുമെന്ന് പലരും വ്യക്തമാക്കിയിരുന്നു. വരുംദിവസങ്ങളില്‍ രാജി തുടരുമെന്നാണ് സൂചന.

Thursday, May 17, 2012

ടി പി ചന്ദ്രശേഖരന്‍ വധം:പാര്‍ട്ടി കോടതിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നതിന് കൂടുതല്‍ തെളിവുകള്‍


റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവും ഇടതുപക്ഷ ഏകോപനസമിതി
സംസ്ഥാന സെക്രട്ടറിയുമായ ടി പി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സി പി എം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ നാല് സി പി എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കാവില്‍ ചെറിയപുരയില്‍ ജയസുരയില്‍ കെ സി രാമചന്ദ്രന്‍ എന്ന ബാവൂട്ടി(52), അഴിയൂര്‍ കോറോത്ത് റോഡില്‍ പാറപ്പുറത്ത് മുഹമ്മദ് ഫസല്‍(27), കോറോത്ത് കല്ലുംപുറത്ത് ദില്‍ഷാദ്(28), തലശ്ശേരി പൊന്ന്യം വെസ്റ്റ് കതിരൂര്‍ കുണ്ടുചിറയില്‍ മൂര്‍ക്കോലി വീട്ടില്‍ സനീഷ്(28) എന്നിവരെയാണ് ക്രൈംബ്രാഞ്ച് എ ഡി ജി പി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
 
ഇതോടെ ടി പി വധക്കേസില്‍ സി പി എമ്മിന്റെ രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ അടക്കം ഒമ്പത് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കണ്ണൂര്‍ ലോബിയിലെ പ്രമുഖനേതാവിന് വേണ്ടിയാണ് താന്‍ കൊടി സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് കെ സി രാമചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അതോടെ ടി പി ചന്ദ്രശേഖരനെ പാര്‍ട്ടിക്കോടതിയുടെ വിധിപ്രകാരം കണ്ണൂരിലെ സി പി എം പ്രമുഖനായ മുന്‍എം എല്‍ എയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കൊലപ്പെടുത്തിയതെന്നതിന് ശക്തമായ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം ടി പി വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായവരില്‍  ഒന്നാം പ്രതിയായ ചൊക്ലി കവിയൂര്‍ മാരന്‍കുന്നുമ്മല്‍ ലംബു പ്രദീപ് എന്ന പ്രദീപനെ(34) കുന്ദമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തു. അഞ്ചാം പ്രതി സി പി എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍(47), രണ്ടാം പ്രതി കോടിയേരി ആനന്ദം വീട്ടില്‍ രജിത്ത്(23), മൂന്നാം പ്രതി അഴിയൂര്‍ രമ്യനിവാസില്‍ കുട്ടു എന്ന രമീഷ്(21), നാലാം പ്രതി അഴിയൂര്‍ കോട്ടമലക്കുന്ന് ദീപു എന്ന ദിപിന്‍(27) എന്നിവരെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വെക്കാനും ഉത്തരവായി.
 
19ന് രാവിലെ പ്രതികളെ നാലുപേരെയും കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് മജിസ്‌ട്രേറ്റ് രാജീവ് ജയരാജ് ഉത്തരവിട്ടത്. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് വടകരയില്‍ നിന്നും ഡി വൈ എസ് പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രത്യേക വാഹനത്തില്‍ പ്രതികളെ കുന്നമംഗലം കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടരയോടുകൂടി തിരിച്ചു പോവുകയും ചെയ്തു. പ്രതികളെ കാണുന്നതിനായി വന്‍ജനാവലിയാണ് കുന്നമംഗലം ടൗണില്‍ കാത്തിരുന്നത്. അതിനിടയില്‍ പ്രതികള്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന ആശങ്കയെതുടര്‍ന്ന് ചേവായൂര്‍ സി ഐ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം കുന്നമംഗലം ടൗണിലും കോടതി പരിസരത്തും നിലയുറപ്പിച്ചിരുന്നു. വടകര കോടതിയില്‍ മജിസ്‌ട്രേറ്റ് അവധിയിലായതിനെതുടര്‍ന്നാണ് പ്രതികളെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയത്.
 
  സി പി എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രനും കുന്നുമ്മക്കര ലോക്കല്‍കമ്മിറ്റിയംഗം കെ സി രാമചന്ദ്രനും ചേര്‍ന്നാണ് ടി പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ പങ്കാളികളാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ലോബിയിലെ പ്രമുഖനേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലെത്തി ക്വട്ടേഷനും അഡ്വാന്‍സും കൈമാറിയതെന്ന് കെ സി രാമചന്ദ്രന്‍ കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ വാടകത്തുക നല്‍കിയതും, അക്രമികള്‍ക്ക് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കിയതും സി പി എം ലോക്കല്‍ കമ്മിറ്റിയംഗമായ രാമചന്ദ്രനാണ്. റവല്യൂഷണറി നേതാവ് കെ ടി ബാലനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി കൂടിയാണ് രാമചന്ദ്രന്‍. ദില്‍ഷാദും ഫസലും ചേര്‍ന്നാണ് കൊലയ്ക്കുപയോഗിച്ച വടിവാളുകള്‍ കൃത്യത്തിന് മുമ്പ് അഴിയൂര്‍ കോറോത്ത്‌റോഡിലെ കിഴക്കേവയലില്‍ ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളില്‍ സൂക്ഷിച്ചത്.
 
സനീഷാണ് ക്വട്ടേഷന്‍ സംഘത്തിന് രക്ഷപ്പെടാന്‍ ചൊക്ലിയില്‍ നിന്ന് നിന്ന് ഓട്ടോറിക്ഷയും ബൈക്കുകളും ഏര്‍പ്പാടാക്കി കൊടുത്തത്.  ദില്‍ഷാദും ഫസലും സനീഷും സി പി എമ്മിന് വേണ്ടി ഒട്ടേറെ രാഷ്ട്രീയ അക്രമണക്കേസുകളില്‍ പ്രതികളായ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരാണ്. ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് കുന്ദമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അതിനിടെ ടി പി വധവുമായി ബന്ധപ്പെട്ട് പിടിയിലായ സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ സി രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരുടെ വീടുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആക്രമിക്കപ്പെട്ടു. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമായ രാമചന്ദ്രന്റെ വീട് അഗ്നിക്കിരയായി. വീട്ടുപകരണങ്ങളും മറ്റും കൂട്ടിയിട്ട് കത്തിച്ച അക്രമികള്‍ ജനല്‍പാളി പിഴുതെടുത്ത് കിണറ്റില്‍ തള്ളുകയും ചെയ്തു. 

Wednesday, May 16, 2012

ലീഷ്മയുടെ വിജയം ആഘോഷമായി; ഇടതുകോട്ട തകര്‍ത്ത് ഭരണവും പിടിച്ചു

തൃശൂര്‍ ജില്ലയിലെ ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന അളഗപ്പനഗര്‍ പഞ്ചായത്തില്‍ യു.ഡി.എഫ്‌ ഭരണം നേടി. 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഒമ്പതുസീറ്റോടെ ഇടതുമുന്നണിയാണ് ഭരിച്ചിരുന്നത്. എന്നാല്‍ ഭരണകക്ഷിയിലെ സി.പി.ഐ. അംഗം സതി ശ്രീനിവാസന്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി വിജയിച്ചത്. കാളക്കല്ല് വാര്‍ഡിലെ ഈ സീറ്റില്‍ 300 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.കെ. ലീഷ്മ ജയിച്ചതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്. സി.പി.ഐയിലെ വിദ്യ ഷാജുവാണ് പരാജയം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടതുമുന്നണി മാത്രം ഭരിച്ചിട്ടുള്ള പഞ്ചായത്താണ് അളഗപ്പനഗര്‍. കൊടകര ബ്ലോക്ക് ഡിവിഷനില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് അളഗപ്പനഗര്‍. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ യു.ഡി.എഫ്. തരംഗത്തില്‍ പോലും ഇടതുമുന്നണിയെ പിന്തുണച്ച പഞ്ചായത്താണിത്. എന്നാല്‍ യു.ഡി.എഫിന് അന്ന് എട്ട് സീറ്റ് ലഭിച്ചിരുന്നു. ലീഷ്മയുടെ വിജയം കെ.എസ്.യു പ്രവര്‍ത്തകര്‍ ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും വന്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ലീഷ്മ മത്സരിക്കുന്നത് തന്നെ വലിയ വാര്‍ത്തയായിരുന്നു. അട്ടിമറി ജയം മികച്ച ഭൂരിപക്ഷത്തോട് കൂടിയായത് എല്‍.ഡി.എഫ് കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചു.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒഴിവുവന്ന 23 വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ്, ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട്, 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ കൂടുതല്‍ സീറ്റുകളിലും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മഞ്ചേരി നഗരസഭയിലെ 34-ാം വാര്‍ഡില്‍ യു.ഡി.എഫിലെ മഞ്ജുള ടീച്ചര്‍ എല്‍.ഡി.എഫില്‍ സീറ്റ് പിടിച്ചെടുത്തു. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെ തുമ്പച്ചിറ വാര്‍ഡില്‍ യു.ഡി.എഫിലെ ഇ.ചന്ദ്രന്‍ വിജയിച്ചു.
പെരിന്തല്‍മണ്ണ നഗരസഭയിലെ ഒരു വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വെള്ളാട്ട് മോഹനനും എറണാകുളം ഏലൂര്‍ നഗരസഭയിലെ മഞ്ഞുമ്മല്‍ വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥി അജിത്കുമാറും വിജയിച്ചു. കോതമംഗലം കോട്ടപ്പടി ആറാം വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അജിന്‍ ഷാന്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ യു.ഡി.എഫിലെ കെ.കെ. സുബ്രഹ്മണ്യം, ചങ്ങനാശേരി നഗരസഭ അഞ്ചാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി സണ്ണി ചില്ലത്തറ, പാലക്കാട് കോട്ടായി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ കെ.പി. കൃഷ്ണന്‍, കാസര്‍ഗോഡ് പുല്ലൂര്‍ പെരിയാര്‍ പഞ്ചായത്തിലെ കൊടവലം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിനോദ്കുമാര്‍, നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അതിയന്നൂര്‍ പഞ്ചായത്തിലെ ലൂര്‍ദ്ദ്പുരം ബ്ലോക്ക് ഡിവിഷനില്‍ യുഡിഎഫിലെ അനില്‍ വി, ആലുവ നഗരസഭയിലെ 11-ാം വാര്‍ഡില്‍ സിപിഎമ്മിലെ കെ.വി. സുധാകരന്‍, മൂളിയൂര്‍ പഞ്ചായത്തിലെ ബാലനടുക്കം വാര്‍ഡില്‍ ലീഗിലെ ആയിഷ മെഹമൂദ്, തിരൂരങ്ങാടി നഗരസഭ ഇരുപത്തിരണ്ടാം വാര്‍ഡിലേക്ക് ചാത്തന്‍കോടന്‍ അന്‍വര്‍ സാദത്ത് എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍. അന്‍വര്‍ സാദത്ത് കോണ്‍ഗ്രസ് സ്വതന്ത്രനായാണ് മത്സരിച്ചത്

പ്രത്യയശാസ്‌ത്രങ്ങള്‍ ആയുധമണിയുന്നതിന്റെ ആപത്ത്‌: രമേശ് ചെന്നിത്തല

രമേശ്‌ ചെന്നിത്തല (കെ.പി.സി.സി. പ്രസിഡന്റ്‌)

ജനാധിപത്യത്തിന്റെ കരുത്തും കാതലുമായ സഹിഷ്‌ണുതയും വിയോജിപ്പിനുള്ള അവകാശവും ചോര്‍ന്നുപോകുന്നതോടെ ആ പ്രസ്‌ഥാനം ഫാസിസമായിത്തീരുന്നു. കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍നിന്നാരംഭിച്ച്‌ ഇന്നു കേരളമാകെ വേരുപടര്‍ത്തിയ സി.പി.എം. അക്രമോത്സുകത ജനാധിപത്യ സംസ്‌കൃതിക്ക്‌ അപായകരമായിത്തീര്‍ന്നിരിക്കുന്നു.


ഇതരരാഷ്‌ട്രീയ പ്രതിയോഗികളെ കൊന്നൊടുക്കുന്ന സി.പി.എമ്മിന്റെ ഇന്നലെകളിലെ പ്രാകൃതരാഷ്‌ട്രീയം ഇന്ന്‌ സഹജാത കമ്യൂണിസ്‌റ്റുകാരുടെ മേലും നടപ്പാക്കിത്തുടങ്ങിയിരിക്കുന്നുവെന്നാണ്‌ റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകം നല്‍കുന്ന സൂചന. മനുഷ്യരക്‌തം വലിച്ചു കുടിക്കുന്ന രാഷ്‌ട്രീയപ്പകയുടെ കുരുതിക്കളമായി കേരളം മാറുകയാണോ എന്ന ഭീതി പൊതുസമൂഹത്തിലാകെ പടര്‍ന്നിരിക്കുന്നു. നാടുണര്‍ത്തുന്ന നാദലയങ്ങളായി മാറേണ്ട പ്രത്യയശാസ്‌ത്രങ്ങളെ ആയുധമണിയിക്കുന്നതിന്റെ അനന്തരഫലമാണ്‌ വടക്കന്‍ മലബാറില്‍ ഒഴുകുന്ന കൊലനിണച്ചാലുകള്‍.
ഏറ്റവും കഠിനഹൃദയനാവുന്ന നേതാവിന്‌ നായകപ്പട്ടവും ഏറ്റവും ക്രൂരനാവുന്ന പ്രവര്‍ത്തകന്‌ പട്ടും വളയും സമ്മാനിക്കുന്ന സി.പി.എമ്മിന്റെ കണ്ണൂര്‍രാഷ്‌ട്രീയത്തിന്റെ പിഴച്ച രീതിയാണ്‌ ഈ പ്രദേശങ്ങളെ എന്നും അശാന്തമാക്കുന്നത്‌. പാര്‍ട്ടിഗ്രാമങ്ങളും പാര്‍ട്ടികാമ്പസുകളും തീര്‍ത്ത്‌ ജനാധിപത്യവും തെരഞ്ഞെടുപ്പുകളും പ്രഹസനമാക്കിത്തീര്‍ക്കുന്ന തലത്തിലേക്ക്‌ വടക്കന്‍ മലബാര്‍ മാറിയിട്ട്‌ പതിറ്റാണ്ടുകളായി. ചെങ്കൊടിയല്ലാതെ മറ്റൊരു കൊടിയും പാറാന്‍ പാടില്ലെന്നും അരിവാള്‍ ചുറ്റികയല്ലാതെ മറ്റൊരു ചിഹ്നവും കാണാന്‍ പാടില്ലെന്നുമുള്ള ധിക്കാരത്തില്‍നിന്നായിരുന്നു പാര്‍ട്ടിഗ്രാമങ്ങളുടെ പിറവി.
പക്ഷേ, കാലം കുറെ പഴകിയപ്പോള്‍ ധിക്കാരച്ചെങ്കൊടികളെക്കാള്‍ ഉയരത്തില്‍ ചോദ്യം ചെയ്യലിന്റെയും തിരുത്തലിന്റെയും പുത്തന്‍ ചെങ്കൊടികള്‍ ഉയര്‍ന്നു. ഒഞ്ചിയത്തും ചോറോടും ഏറാമലയിലും അഴിയൂരിലുമൊക്കെ പുത്തന്‍ കമ്യൂണിസ്‌റ്റ് ധീരന്‍മാര്‍ പിഴച്ച നേതാക്കളുടെ നേര്‍ക്കു വിരല്‍ചൂണ്ടാനും ചോദ്യം ചെയ്യാനും തുടങ്ങിയതോടെ ചതിയും ചരിത്രവും കൈകോര്‍ത്തു പിടിച്ചുനില്‍ക്കുന്ന പാര്‍ട്ടി പിളര്‍ന്നു. കത്തുന്ന വയറുകളില്‍ കച്ചത്തോര്‍ത്തുകള്‍ വരിഞ്ഞുമുറുക്കി പാവങ്ങളെ കൊലമുഖത്തേക്കയച്ച ഒഞ്ചിയത്തിന്റെ ചരിത്രത്തിലും പിളര്‍പ്പുണ്ടായി. അത്തരമൊരു പിളര്‍പ്പിന്റെ പ്രസ്‌ഥാനരൂപമായിരുന്നു റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി. അത്തരമൊരു വഴിപിരിയലിന്റെ നായകരൂപമായിരുന്നു കഴിഞ്ഞ ദിവസം അരുംകൊല ചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍.
ചോര ചുവക്കുന്ന സ്‌മരണകളുറങ്ങുന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ മൂന്നാം തലമുറയിലെ യുവകമ്യൂണിസ്‌റ്റുകാരന്‍ നിഷ്‌ഠുരം കൊലചെയ്യപ്പെട്ടത്‌ കമ്യൂണിസ്‌റ്റിതര രാഷ്‌ട്രീയപ്പാര്‍ട്ടിക്കാരന്റെ കൈകൊണ്ടായിരുന്നില്ല, സമ്പത്തുകൊണ്ടും കൈയൂക്കുകൊണ്ടും ക്രൂരതകൊണ്ടും അധീശത്വശക്‌തിയായി മാറിയ സി.പി.എമ്മിന്റെ കരംകൊണ്ടായിരുന്നു എന്നാണ്‌ ജനങ്ങള്‍ വിശ്വസിക്കുന്നത്‌. ചന്ദ്രശേഖരന്റെ കൊലപാതകം ആകസ്‌മികമായ ഒരു ഏറ്റുമുട്ടലിലോ അവിചാരിതപ്രകോപനത്തിലോ സംഭവിച്ചതല്ല. നിരന്തരമായ വേട്ടയാടലിന്റെ ദുഃഖപര്യവസാനമായിരുന്നു മേയ്‌ നാലിന്‌ വടകരയ്‌ക്കടുത്ത വള്ളിക്കാട്‌ റോഡരികില്‍ നടന്ന അതിദാരുണമായ കൊലപാതകം.
നിഴല്‍പോലെ മരണം പിന്നാലെ കൂടിയിട്ടും ചന്ദ്രശേഖരന്‍ ഒമ്പതു തവണ രക്ഷപ്പെട്ടു. പത്താം തവണ കൊലവാള്‍ ആ ശരീരത്തെ വെട്ടിനുറുക്കി. ഇത്‌ ചന്ദ്രശേഖരന്റെ മാത്രം ദുരനുഭവമായിരുന്നില്ല. അദ്ദേഹത്തോടൊപ്പം പാര്‍ട്ടി വിട്ട നിരവധി പ്രാദേശിക നേതാക്കള്‍ക്കുനേരെയും സി.പി.എം. കൊലവാള്‍ വീശിയിട്ടുണ്ട്‌. ഫെബ്രുവരി 25, 26 തീയതികളില്‍ റവലൂഷണറി മാര്‍ക്‌സിസ്‌റ്റു പാര്‍ട്ടിയുടെ ഏരിയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ സി.പി.എം. അക്രമം ശക്‌തമാക്കി. പുറത്തുനിന്നും ഇറക്കുമതി ചെയ്‌ത അക്രമികളെകൊണ്ട്‌ സമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതും ഇതിന്റെ ഭാഗമായിരുന്നു.
ടി.പി. ചന്ദ്രശേഖരന്‍ പാര്‍ട്ടിയുടെ ശത്രുവല്ലെന്നും അയാളുടെ കൂടെയുള്ളവരോട്‌ പാര്‍ട്ടിക്ക്‌ പകയില്ലെന്നും ഇപ്പോള്‍ പറയുന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കിനെതിരേ ഒഞ്ചിയത്തുവന്ന്‌ ഭീതിയും ഭീഷണിയും ഉയര്‍ത്തി സംസാരിച്ചിരുന്നു. പിണറായിക്കു പിന്നാലെ വന്ന ഇ.പി. ജയരാജന്റെ പ്രസംഗങ്ങളിലും പക പുകയുന്നുണ്ടായിരുന്നു. ഈ വെല്ലുവിളികളും തുടര്‍ന്നുള്ള അക്രമ പരമ്പരകളും എത്തിച്ചേര്‍ന്നത്‌ ചന്ദ്രശേഖരന്റെ ദാരുണമായ അന്ത്യത്തിലായിരുന്നു. ആ നിലയില്‍ ഈ അരുംകൊലയുടെ ധാര്‍മിക ഉത്തരവാദിത്തം മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിക്കാണെന്നു വിശ്വസിക്കുന്നവരെ എങ്ങനെ കുറ്റം പറയാനാകും?
ഫാസിസത്തിന്റെ പീഡനമുറയായ കോണ്‍സന്‍ട്രേഷന്‍ ക്യാംപും സ്‌റ്റാലിനിസത്തിന്റെ ഉന്മൂലനരീതിയായ ക്യാപിറ്റല്‍ പണിഷ്‌മെന്റും പാര്‍ട്ടി കോടതിയുമൊക്കെ ജനാധിപത്യത്തിന്‌ അന്യമായ പദാവലികളാണ്‌. പുതിയ പ്രത്യയശാസ്‌ത്രരേഖയില്‍ ചൈനീസ്‌ മാതൃകയും ലാറ്റിനമേരിക്കന്‍ മാതൃകയും നിരാകരിച്ച്‌ ഇന്ത്യന്‍ മാതൃക തേടുന്ന പാര്‍ട്ടി, പീഡനത്തിനും നിഗ്രഹത്തിനും പഴയ സ്‌റ്റാലിനിസ്‌റ്റ് രീതിതന്നെയാണ്‌ പ്രയോഗിക്കുന്നത്‌. മാറുന്ന കാലത്തിനും സാങ്കേതികവിദ്യക്കും അനുസരിച്ചു കൊലപാതകപാഠങ്ങളും സിലബസും പുതുക്കുന്ന നിഷ്‌ഠൂരതയുടെ സര്‍വകലാശാലയായി സി.പി.എം. കേരള രാഷ്‌ട്രീയത്തെ മാറ്റുകയാണ്‌.
യു.ഡി.എഫ്‌. ആസൂത്രണം ചെയ്‌തതാണ്‌ ചന്ദ്രശേഖരന്റെ കൊലപാതകമെന്ന്‌ സി.പി.എം. തുടക്കത്തില്‍ ആരോപിച്ചത്‌. കൊലപാതകം നടക്കുന്നതിന്‌ മണിക്കൂറുകള്‍ക്കു മുമ്പ്‌ പ്രദേശത്തെ പ്രമുഖ സി.പി.എം. പ്രവര്‍ത്തകര്‍ വീടു പൂട്ടി കുടുംബസമേതം സ്‌ഥലംവിട്ടത്‌ സ്‌ഥലവാസികള്‍ സംശയത്തോടെയാണു വീക്ഷിക്കുന്നത്‌. കൊലപാതകം നടന്ന്‌ മുക്കാല്‍ മണിക്കൂറിനകം സി.പി.എം. ജില്ലാ സെക്രട്ടറി പാര്‍ട്ടിയുടെ പങ്കാളിത്തം നിഷേധിച്ചതും കൊലയ്‌ക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന്‌ ആരോപിച്ചതും എവിടെനിന്ന്‌ ലഭിച്ച അറിവിന്റെ അടിസ്‌ഥാനത്തിലാണ്‌? പോലീസിനു പ്രതികളെ സംബന്ധിച്ച വിവരം ലഭിക്കുംമുമ്പേ കൊലപാതകം നടത്തിയത്‌ പ്രഫഷണല്‍ ക്വട്ടേഷന്‍ സംഘമാണെന്ന സംസ്‌ഥാന സെക്രട്ടറിയുടെ നിഗമനത്തിന്റെ അടിസ്‌ഥാനമെന്തായിരുന്നു?
ഈ കിരാതരാഷ്‌ട്രീയത്തെ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ വിറ്റു വോട്ടാക്കാന്‍ യു.ഡി.എഫ്‌. ആഗ്രഹിക്കുന്നില്ല. പക്ഷേ, ഈ അരുംകൊലരാഷ്‌ട്രീയത്തിന്റെ പേരില്‍ കേരളജനത സി.പി.എമ്മിനെ വിചാരണ ചെയ്യും. ചന്ദ്രശേഖരന്റെ ദാരുണകൊലപാതകത്തെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ആദ്യം സംസാരിച്ചത്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയാണ്‌. ഉപതിരഞ്ഞെടുപ്പില്‍ മാത്രം ഉന്നയിച്ച്‌ ഉപേക്ഷിക്കേണ്ട സംഭവമല്ല ഈ ഭീകരകൊലപാതകം. മാനവികസംസ്‌കാരത്തിന്റെ മണിധ്വജങ്ങളായി വാനിലുയരേണ്ട രാഷ്‌ട്രീയ പതാകകള്‍ പ്രതിയോഗികളുടെ രക്‌തംപുരണ്ട കീറത്തുണികളായി അപമതിക്കപ്പെടരുതെന്ന്‌ കോണ്‍ഗ്രസ്‌ ആഗ്രഹിക്കുന്നു. കരള്‍വെട്ടി കുരുതിക്കളം തീര്‍ക്കുന്ന കണ്ണീരിന്റെ ഗാഥകളല്ല, ഇരുള്‍വെട്ടി വഴിവിളക്കു കൊളുത്തുന്ന ഹൃദയങ്ങളുടെ സംഘഗീതമാണ്‌ രാഷ്‌ട്രീയരംഗത്ത്‌ ഉയരേണ്ടത്‌

കോഴിക്കോട് ജില്ലാ സെക്രട്ടറി അവധിയ്ക്ക് പോയി; സി.പി.എമ്മിന്റെ അടിവേര് ഇളകുന്നു

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു. ആറുമാസം മുമ്പേ നിശ്ചയിച്ച പ്രകാരമുള്ള ചൈനായാത്രക്കാണ് അവധിയില്‍ പ്രവേശിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മേയ് 12 മുതലാണ് രാമകൃഷ്ണന്‍ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നും അവധിയെടുത്തത്. എം ഭാസ്‌കരന് പകരം ചുമതല നല്‍കിയിട്ടുണ്ട്. ടി.പി രാമകൃഷ്ണന്‍ ചൈനായാത്രക്കുവേണ്ടി നേരത്തേ അവധി ചോദിച്ചിരുന്നതായും ശനിയാഴ്ച തന്നെ യാത്ര പുറപ്പെട്ടുവെന്നുവെന്നും എളമരം കരീം അറിയിച്ചു. ടി. പി രാമകൃഷ്ണന്‍ സ്ഥലത്തില്ലെന്നും സ്വകാര്യ സന്ദര്‍ശനത്തിനായി ചൈനയിലേക്ക് പോയെന്നും മൂന്നു മാസം മുമ്പേ കത്തു നല്‍കിയിരുന്നു പകരം ചുമതല വഹിക്കുന്ന എം. ഭാസ്‌കരന്‍ പറഞ്ഞു.
മെയ് 4ന് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയുടെ ആദ്യ പ്രതികരണം നടത്തിയത് ടി. പി രാമകൃഷ്ണനായിരുന്നു. ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.ഐ.എമ്മിന് യാതൊരു പങ്കുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ടി.പി വധത്തില്‍ പ്രതിഷേധിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൂട്ടായ്മ സംഘടിപ്പിക്കാന്‍ പോകുന്നതിനിടയിലാണ് ജില്ലാസെക്രട്ടറി അവധിയില്‍ പ്രവേശിച്ചത്. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും രാമകൃഷ്ണന്‍ പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനൊപ്പം സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വി ദക്ഷിണാമൂര്‍ത്തിയായിരുന്നു വിശദീകരണ യോഗത്തില്‍ പങ്കെടുത്തത്.
കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ വീടുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു രാമകൃഷ്ണന്‍. തങ്ങളുടെ വീട്ടില്‍ ഒളിവില്‍ താമസിച്ച് ഉണ്ട് ഉറങ്ങിയ രാമകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ തന്നെ തന്റെ ഭര്‍ത്താവിന് ഈ വിധി ഉണ്ടായല്ലോയെന്ന് ടി.പി. വധത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് രമ വ്യക്തമാക്കിയതുമാണ്. രമയുടെ അച്ഛന്‍ കെ.കെ മാധവന്‍ ജില്ലയിലെ തന്നെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളിലൊരാളും സ്വീകാര്യനുമാണ്. ഈ കുടുംബവുമായി അടുത്ത ബന്ധമുള്ള രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചത് സംശയത്തോടെയാണ് ഈ ഘട്ടത്തില്‍ എല്ലാവരും നോക്കിക്കാണുന്നത്. കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചാല്‍ ആദ്യം പരിഗണിക്കപ്പെടുന്ന നേതാക്കളിലൊരാള്‍ രാമകൃഷ്ണനാണ്. പൊടുന്നനെയുള്ള അദ്ദേഹത്തിന്റെ അവധി പാര്‍ട്ടി ടി.പി വധത്തില്‍ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കുന്നതായും സംശയം ഉയര്‍ന്നിട്ടുണ്ട്.
പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളായ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി നാള്‍ക്കുനാള്‍ ഏറിവരുകയാണ്. ഒഞ്ചിയം പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പരസ്യമായ പ്രതിഷേധവുമായി രംഗത്ത് എത്തിയതാണ് ഈ രണ്ട് ജില്ലകളിലും പാര്‍ട്ടിയുടെ അടിവേര് ഇളക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്. സൈദ്ധാന്തിക നിലപാടുകളില്‍നിന്നു പാര്‍ട്ടി നേതൃത്വം തുടര്‍ച്ചയായി വ്യതിചലിക്കുന്നത്‌ താഴേ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാനാവുന്നതല്ല. നിലവില്‍ ഔദ്യോഗിക വിഭാഗവുമായി ഉടക്കി നില്‍ക്കുന്നവരുമായി താഴെ തട്ടിലുള്ളവര്‍ അടുക്കുന്നതോടെ 'കണ്ണൂര്‍ ലോബി'യ്ക്കെതിരായി കൂട്ടായ്മ ശക്തിപ്പെടുകയാണ്. വി.എസ് അനുകൂലികള്‍ കൂട്ടത്തോടെ ആര്‍.എം.പിയിലേക്ക് എത്തുന്നുവെന്നും പറയപ്പെടുന്നു. ഇതിന്റെ മുന്നോടിയായി ടി.പി. ചന്ദ്രശേഖരനെ അനുകൂലിച്ചിരുന്നവരുടെ വിപുലമായ യോഗം ചൊവ്വാഴ്‌ച്ച കോഴിക്കോട് നടക്കും.
വി.എസ് പക്ഷത്തിനൊപ്പം നിന്നിരുന്ന എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളിലെ ചില പ്രവര്‍ത്തകരാണ് ഇത്തരമൊരു കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്. ടി.പി ചന്ദ്രശേഖന്റെ നിലപാടുകളോട് യോജിച്ചിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ നാളത്തെ യോഗത്തില്‍ പങ്കെടുക്കും. സംശയമുള്ളവരെയൊക്കെ പാര്‍ട്ടിയുടെ നിരീക്ഷണ വലയത്തിലാണ്. എന്നാല്‍ താഴേത്തട്ടില്‍ നിരീക്ഷിക്കാന്‍ ഏല്പിച്ചവര്‍ തന്നെ മറുകണ്ടം ചാടുമോ എന്ന ഭയവും പാര്‍ട്ടിയ്ക്കുണ്ട്. പേരാമ്പ്ര, പാലേരി, കൂത്താളി, മേപ്പയൂര്‍, എന്നിവടങ്ങളില്‍ വ്യാപകമായി വി.എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.വി. ദക്ഷിണാമൂര്‍ത്തിയുടെ വീടിന് മുന്നിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പലയിടങ്ങളിലും പാര്‍ട്ടി അനുഭാവികളുടെ പരസ്യമായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് സി.പി.എം നേതൃത്വം.
ഏരിയാ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് ചന്ദ്രശേഖരന്റെ മൃതദേഹം കാണാന്‍ പോയ സി.പി.എം പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പാര്‍ട്ടി ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒഞ്ചിയത്തും ചോറോടും നിരവധി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. ചന്ദ്രശേഖരന്റെ ഭാര്യാപിതാവും സി.പി.എം നേതാവുമായ കെ.കെ മാധവന്‍ പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. വി.എസ് തരംഗത്തിനൊപ്പം നില്‍ക്കാനാണ് പലപ്പോഴും ജില്ലയിലെ പല സി.പി.എം പ്രവര്‍ത്തകരും തയ്യാറായിട്ടുള്ളത് സി.ഐ.ടി.യുവും കര്‍ഷക സംഘവും ഔദ്യോഗിക പക്ഷത്തേക്ക് നീങ്ങിയപ്പോള്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകള്‍ വി.എസ് പക്ഷത്തായിരുന്നു. എസ്.എഫ്.ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്.ബിമല്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.പ്രദീപ് കുമാര്‍ തുടങ്ങിയ വി.എസ്. പക്ഷനേതാക്കളെ സംഘടനാ നടപടികളിലൂടെ ഒതുക്കി നിറുത്തിയാണ് ജില്ലയില്‍ ഔദ്യോഗിക പക്ഷം ആധിപത്യം സ്ഥാപിച്ചത്.
കോഴിക്കോട് ഉള്ളതിലും വലിയ പ്രതിസന്ധിയാണ് കണ്ണൂരില്‍ പാര്‍ട്ടി നേരിടുന്നത്. വി.എസും കണ്ണൂര്‍ ലോബിയും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ കണ്ണൂരിലെ കറകളഞ്ഞ കമ്യൂണിസ്‌റ്റ് അനുഭാവികളും പ്രവര്‍ത്തകരും എന്തു തീരുമാനം എടുക്കുമെന്നുള്ളത് നിര്‍ണ്ണായകമാണ്. സൈദ്ധാന്തികവും ആശയപരവും കായികവുമായ വെല്ലുവിളികള്‍ക്കു മുന്നില്‍ ഒരിക്കലും പതറാത്ത, അണികളെന്ന പാര്‍ട്ടിക്കരുത്ത്‌ ആര്‍ക്ക് ഒപ്പമാണെന്നതാണ് പ്രധാന പ്രശ്നം. അടുത്തിടെ പാര്‍ട്ടിയിലുണ്ടായ വിവാദങ്ങള്‍ കണ്ണൂര്‍ പാര്‍ട്ടിയെ എത്തിച്ചിരിക്കുന്നു പൊട്ടിത്തെറിയുടെ വക്കിലാണ്‌. ജില്ലാ നേതൃത്വത്തില്‍ ആരംഭിച്ച ഈ പ്രവണത അണികളിലേക്കു വ്യാപിച്ചതോടെ പല പാര്‍ട്ടി കോട്ടകളുംഎപ്പോള്‍ പൊട്ടുമെന്നേ ഇനി അറിയാനുള്ളൂ. ഈ ആശങ്കയിലാണു ജില്ലാ-സംസ്‌ഥാന നേതൃത്വം.
ഉറച്ച പാര്‍ട്ടി കോട്ടയാണെങ്കിലും കണ്ണൂര്‍ ഇതിനു മുമ്പും സി.പി.എം. നേതൃത്വത്തിന് ഭീഷണിയായിട്ടുണ്ട്. ബദല്‍രേഖ പ്രശ്‌നത്തില്‍ എം.വി. രാഘവന്‍ സി.പി.എം. വിട്ടു സി.എം.പി. രൂപീകരിച്ചപ്പോള്‍ കണ്ണൂരില്‍ ഉറച്ചപിന്തുണയാണു ലഭിച്ചത്‌. എം.വി. രാഘവന്റെ വ്യക്‌തിത്വത്തില്‍ ആകര്‍ഷകരായി ഏറ്റവും കൂടുതല്‍ പേര്‍ സി.പി.എം. വിട്ടതും കണ്ണൂരില്‍നിന്നായിരുന്നു. പാര്‍ട്ടിക്കുവേണ്ടി കൊല്ലാനും ജീവന്‍ ബലിയര്‍പ്പിക്കാനും മടിയില്ലാത്ത കണ്ണൂര്‍ സഖാക്കള്‍ക്കു സൈദ്ധാന്തിക നിലപാടുകളില്‍നിന്നു പാര്‍ട്ടി നേതൃത്വം തുടര്‍ച്ചയായി വ്യതിചലിക്കുന്നത്‌ അംഗീകരിക്കാനാവുന്നതല്ല. ഇത്തരം കാര്യങ്ങളില്‍ കേന്ദ്രനേതാക്കള്‍ക്കെതിരേപ്പോലും അതൃപ്‌തി കണ്ണൂരില്‍ ഉയര്‍ന്നിട്ടുണ്ട്‌.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമടക്കം സി.പി.എം. അടുത്ത കാലത്തു നേരിട്ട എല്ലാ പ്രതിസന്ധികളുടെയും പ്രതിസ്‌ഥാനത്തു കണ്ണൂര്‍ ലോബിയാണ്‌. നേരത്തേ ഇത്തരം കാര്യങ്ങളിലൊന്നും ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരും ബഹുഭൂരിപക്ഷം അണികളും നേതൃത്വത്തിനെതിരേ രംഗത്തുവന്നിരുന്നില്ല. നേതൃത്വത്തിന്റെ വിശദീകരണങ്ങളിലും നിലപാടുകളുകളിലും അടിയുറച്ചു വിശ്വസിക്കുകയും ചെയ്‌തു. എന്നാല്‍ കണ്ണൂര്‍ ലോബിയിലെ ഗ്രൂപ്പ്‌ സമവാക്യങ്ങളിലുണ്ടായ മാറ്റവും പാര്‍ട്ടിയെ ഉലച്ച പ്രതിസന്ധികളില്‍ നേതൃത്വത്തിനുള്ള പങ്കും പുറത്തുവന്നപ്പോള്‍ കണ്ണൂരിലും ചിത്രം മാറുകയാണ്‌. ഔദ്യോഗിക നേതൃത്വത്തോടു നിരന്തരം കലഹിക്കുന്ന വി.എസ്‌. അച്യുതാനന്ദന്‍ ചില പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും സ്വീകാര്യനാണിപ്പോള്‍. വി.എസിനു കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്‌ഥാനാര്‍ഥിത്വം ആദ്യം നിഷേധിച്ചപ്പോള്‍ തെരുവിലിറങ്ങാന്‍ കണ്ണൂരിലും സഖാക്കളുണ്ടായി. ഇതിന്റെപേരില്‍ ആദ്യമായി പാര്‍ട്ടി നടപടി നേരിട്ട ജില്ലകൂടിയാണു കണ്ണൂര്‍.  ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു സംസ്‌ഥാന നേതൃത്വത്തിനും പിണറായിക്കുമെതിരേ തിരിഞ്ഞ വി.എസിനെതിരേ കേന്ദ്ര നേതൃത്വം കടുത്ത നടപടിയെടുത്താല്‍ പ്രതിഫലനം ആദ്യമുണ്ടാകുന്ന ജില്ല ഒരു പക്ഷേ കണ്ണൂരായിരിക്കും.
ഒഞ്ചിയം കൊലപാതകവും തുടര്‍ന്നു പിണറായി നടത്തിയ പ്രസ്‌താവനകളിലും സംസ്‌ഥാന സമിതിയംഗങ്ങള്‍ക്കിടയില്‍ ഗ്രൂപ്പുകള്‍ക്ക്‌ അതീതമായി ചേരിതിരിവ്‌ ഉണ്ടാക്കിയിട്ടുണ്ടെന്ന നിരീക്ഷണവും സംസ്‌ഥാന നേതൃത്വത്തിനു തലവേദനയാകുന്നു. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടി ബന്ധം തെളിയിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ സി.പി.എമ്മിനുള്ളിലെ പ്രതിഷേധം കൂടുതല്‍ മറനീക്കുമെന്നാണു കരുതപ്പെടുന്നത്‌. സംസ്‌ഥാന നേതൃത്വത്തിനെതിരേ വി.എസ്‌. നടത്തിയ പരസ്യമായ വെല്ലുവിളിക്കു പിന്നാലെ സി.പി.എം പിളര്‍പ്പുഭീതിയിലാണ്.

ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കണമെന്നു ജില്ലാ കമ്മിറ്റികള്‍ക്കു ഔദ്യോഗിക നേതൃത്വം നിര്‍ദേശം നല്‍കി. മുഴുവന്‍ സി.പി.എം. ഓഫീസുകളുടേയും നിയന്ത്രണം ഏറ്റെടുക്കാന്‍ ഔദ്യോഗികപക്ഷത്തെ നേതാക്കള്‍ക്കു സംസ്‌ഥാന നേതൃത്വത്തിന്റെ രഹസ്യനിര്‍ദേശം നല്‍കിക്കഴിഞ്ഞു. സംസ്‌ഥാനത്തെ മൂന്നുമേഖലകളാക്കി തിരിച്ച്‌ പിണറായിപക്ഷത്തെ ഉന്നതര്‍ക്ക്‌ ഇതിനുള്ള ചുമതല നല്‍കി. വി.എസ്‌. പക്ഷത്തുള്ളവര്‍ക്ക്‌ യാതൊരു കാരണവശാലും ഓഫീസുകളുടെ ചുമതല നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.സി.പി.എമ്മില്‍ കൊടുമ്പിരിക്കൊണ്ട വിഭാഗീയത പൊട്ടിത്തെറിയില്‍ എത്തിയാല്‍ ഓഫീസുകളും മറ്റ്‌ ആസ്‌തികളും തങ്ങളുടെ പക്ഷത്തു നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ്‌ ഈ രഹസ്യനീക്കം. ജില്ലാകമ്മിറ്റി ഓഫീസുകളുടെ ചുമതല ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗങ്ങള്‍ക്കാണ്‌. നാലില്‍ കുറയാത്ത വിശ്വസ്‌തര്‍ ഇവര്‍ക്കൊപ്പമുണ്ടാകും. ഇത്രയും പേര്‍ എപ്പോഴും ഓഫീസില്‍ ഉണ്ടാകണമെന്നാണു നിര്‍ദേശം

ജൂണ്‍ മുതല്‍ ലോഡ്‌ ഷെഡ്ഡിങ്‌ ഇല്ല

മെയ്‌ 31 വരെ മതി ലോഡ്‌ ഷെഡ്ഡിങ്‌ എന്ന്‌ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശം. കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജൂണ്‍ ഒന്നു മുതല്‍ കേരളത്തില്‍ വൈദ്യുതി ലോഡ്‌ ഷെഡ്ഡിങ്‌ ഉണ്ടാവില്ല.

ഇപ്പോള്‍ കേരളത്തില്‍ നിലവില്‍ ഉള്ള അര മണിക്കൂര്‍ ലോഡ്‌ ഷെഡ്ഡിങ്‌ സംവിധാനം കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം മെയ്‌ 31ഓടെ നിര്‍ത്തലാക്കും. ജൂണ്‍ മാസത്തില്‍ കൂടി ഈ അര മണിക്കൂര്‍ ലോഡ്‌ ഷെഡ്ഡിങ്‌ സംവിധാനം തുടരണം എന്ന കെഎസിഇബിയുടെ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ്‌ റെഗുലേറ്ററി കമ്മീഷന്റെ ഈ തീരുമാനം.

ജലസംഭരണികളിലെ നീരൊഴുക്ക്‌ വര്‍ദ്ധിച്ചതിനാലും മെയ്‌ രണ്ടാം വാരം മുതല്‍ വേനല്‍ മഴ ശക്തമാകും എന്നതിനാലും ലോഡ്‌ ഷെഡ്ഡിങ്‌ തുടരേണ്ട കാര്യം ഇല്ല എന്നാണ്‌ കമ്മീഷന്‍ വ്യക്തമാക്കിയത്‌.

അളഗപ്പനഗർ യു.ഡി.എഫിനു


തൃശൂർ ജില്ലയിലെ ചെങ്കോട്ടയായ അളഗപ്പനഗറിലെ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു.35 വർഷമായി ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്താണു അളഗപ്പനഗർ.കാളക്കല്ല് വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.കെ. ലീഷ്മ 250 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.സി.പി.ഐ. അംഗം സതി ശ്രീനിവാസന്‍ മരിച്ചതിനെ തുടര്‍ന്ന് നടന്ന ഒഴിവിലേക്കാണു മത്സരം നടന്നത്.17 അംഗ പഞ്ചായത്തിൽ ഒൻപത് അംഗങ്ങളോടെയാണു ഇടത് മുന്നണി ഭരണം നടത്തിക്കൊണ്ടിരുന്നത്.പരാജയത്തോടെ ഇവിടെ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫിനാണു മേൽകൈ.ഫലമറിഞ്ഞ പത്ത് വാർഡുകളിൽ ആറെണ്ണം യു.ഡി.എഫിനാണു

ചെലവ് ചുരുക്കാന്‍ കൊലയും പാര്‍ട്ടി കരാര്‍ കൊടുക്കുന്നു


കടത്തനാടന്‍ വീരയോദ്ധാക്കളുടെ പട്ടികയില്‍ ഇനി ചന്ദ്രശേഖരന്റെ പേരും എഴുതി ചേര്‍ക്കപ്പെടും. താന്‍ വിശ്വസിച്ച ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിച്ച് പൊരുതി മരിച്ച ധീരനായ കമ്മ്യൂണിസ്റ്റാണ് അദ്ദേഹം.
സ്ഥാനമാനങ്ങള്‍ക്കോ കോടികള്‍ക്കോ വേണ്ടിയാണ് ചന്ദ്രശേഖരന്‍ കാലുമാറിയതെന്ന് ക്വട്ടേഷന്‍ സംഘം പോലും വിശ്വസിക്കില്ല. ഈ മനുഷ്യന്റെ കാഴ്ചപ്പാട് മാറ്റത്തെ പൊറുക്കാനാവാത്ത തെറ്റാണെന്ന് പറഞ്ഞാല്‍ കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ ഇമ്മട്ടിലുള്ള തെറ്റ് ചെയ്തത് കൃഷ്ണപിള്ളയും എ കെ ജിയും, ഇ എം എസും  ആണെന്ന് പറയേണ്ടിവരും.
 
അവരെല്ലാം മഹാത്മാഗാന്ധിയുടെ കോണ്‍ഗ്രസിനെ മൊഴിചൊല്ലി പുതിയ പാര്‍ട്ടി (കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി) ഉണ്ടാക്കി പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ്. ചന്ദ്രശേഖരനും കൂട്ടരും അത്രയേ ചെയ്തിട്ടുള്ളു. റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കി. ചന്ദ്രശേഖരന്‍ കുലം കുത്തിയാണെങ്കില്‍ കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ കുലം കുത്തികള്‍ കൃഷ്ണപ്പിള്ളയും കൂട്ടരുമായിരിക്കും.
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞത് ശരിയാണ്. കുലംകുത്തികള്‍ എന്നു വിളിച്ചവര്‍ തന്നെ കുത്തി മലര്‍ത്തി കൊന്നിരിക്കുന്നു. എല്ലാരും വിചാരിച്ചത് സി പി എം ആണ് ഈ അരുംകൊല നടത്തിയതെന്ന്. പക്ഷേ എ കെ ജി സെന്റര്‍ എന്ന 'നവകോളോസിയ'ത്തിലിരുന്ന് പിണറായി വിജയന്‍ പറഞ്ഞു; ഒരു പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘമാണ് ഈ കൊല നടത്തിയതെന്ന്. ഇനി നാം അന്വേഷിക്കേണ്ടത് ആരാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ്. കാര്‍ പിടിച്ചെടുത്ത് വിരലടയാളം ഒത്തുനോക്കി മൊബൈല്‍ ടവറുകള്‍ നല്‍കുന്ന സിഗ്‌നലുകളെല്ലാം ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം സി പി എമ്മിലെ  കണ്ണൂര്‍ ലോബിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
 
ഒഞ്ചിയം കൊല, കൊലപാതക രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഒരു നിര്‍ണ്ണായകഘട്ടമാണ്. കണ്ണൂര്‍ ലോബി നടത്തുന്ന അക്രമകൊലപാതകരാഷ്ട്രീയം പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പാര്‍ട്ടി ക്രോമ്രൈഡുകളായ ക്രിമിനലുകള്‍ നേരിട്ട് നടത്തുന്ന ഓപ്പറേഷനുകള്‍ ക്വട്ടേഷന്‍ ക്രിമിനലുകളെ ഏല്‍പ്പിക്കുന്ന ഒരു പുതിയ രീതി. ഇതിന് ഒരു പാട് ഗുണങ്ങള്‍ ഉണ്ട്. ചെലവ് കുറവാണ്, കേസും അപ്പീലും നടത്തേണ്ട, ജയിലില്‍  പോകുന്ന പ്രതികളുടെ കുടുംബം പോറ്റേണ്ട, അവരുടെ വിദ്യാഭ്യാസ, ചികില്‍സാ വിവാഹ ചെലവ് നോക്കേണ്ട ഇങ്ങനെ പാര്‍ട്ടിക്ക് ബാധ്യതകളൊന്നും ഇല്ലാത്ത ഒരു ക്രിമിനല്‍ കരാര്‍ വ്യവസ്ഥ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോര്‍പറേറ്റ് കമ്പനിയാവുന്നു എന്ന വിമര്‍ശനത്തെ സാധൂകരിക്കുന്നതാണ് ഈ സംഭവങ്ങള്‍.
 
ഇത് ആധുനിക കോര്‍പ്പറേറ്റ് കമ്പനികള്‍ ചെലവ് ചുരുക്കാന്‍ കണ്ടുപിടിച്ച സൂത്രപ്പണി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ സമ്മേളനങ്ങളുടെ  നടത്തിപ്പുമാത്രമല്ല അക്രമരാഷ്ട്രീയവും കരാര്‍ കൊടുക്കുന്ന കാലം. കല്യാണത്തിന്  കറിക്കരക്കുന്നതുപോലും കരാര്‍ കൊടുക്കുന്ന കലികാലത്തിന് യോജിച്ച് ഉയര്‍ന്ന് പ്രവര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ചന്ദ്രശേഖരന്‍ വധത്തില്‍ ഗൂഢാലോചന ആര് നടത്തി എന്നത് മാത്രമാണ് ഉത്തരം കിട്ടാത്ത ചോദ്യം. അത് അന്വേഷണ എജന്‍സിക്ക് വിടാം.  പക്ഷെ പട്ടുവത്തെ അബ്ദുള്‍ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി കൊലചെയ്തതിന്റെ ഉത്തരവാദിത്വം പി. ജയരാജന്‍ തന്നെ ഏറ്റെടുത്തിരിക്കുന്നുണ്ടല്ലോ?
 
ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ വടക്കന്‍ മലബാറില്‍ മാത്രം മൂന്ന്  പതിറ്റാണ്ടിനിടയില്‍ മുന്നൂറോളം ആളുകള്‍ കൊലക്കത്തിക്കിരയായിട്ടുണ്ട്. എല്ലാ പാര്‍ട്ടിയിലും പെട്ടവര്‍ ഇവിടെ മരിച്ചു വീണിട്ടുണ്ട്. എന്ത് കൊണ്ട് ഈ മേഖലയില്‍ മാത്രം ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നു? ഈ അക്രമങ്ങളിലെല്ലാം ഒരു വശത്ത് എന്ത് കൊണ്ട് സി പി എം പ്രതിയാകുന്നു? അതുകൊണ്ടാണ് ഒഞ്ചിയം കൊലയുടെ ഗൂഢാലോചന തെളിയുന്നതിന്  മുമ്പ് തന്നെ ജനങ്ങള്‍ മനസാവാചാ സി പി എമ്മിനെ കുറ്റം പറയുന്നത്. ഇവിടെ  നിരപരാധിത്വം തെളിയിക്കാന്‍ സി പി എം പാടുപെടും. പാര്‍ട്ടി സഖാക്കളെ ബോധ്യപ്പെടുത്താന്‍ എത്രയോ പഠന ക്ലാസുകള്‍ നടത്തേണ്ടിവരും. സി പി എം ചോദിക്കുന്ന പ്രധാന ചോദ്യം ഇതാണ്. നെയ്യാറ്റിന്‍കര ഇലക്ഷന്റെ സമയത്ത് ഞങ്ങള്‍ ചെയ്യുമോ?  തിരിച്ച് ഒരു ചോദ്യം.
 
തലശ്ശേരിയില്‍ ഫസലിനെ കൊന്നത് പെരുന്നാളിന്റെ തലേന്നായിരുന്നു. വളരെ സെന്‍സിറ്റീവായിട്ടുള്ള, വര്‍ഗ്ഗീയ കലാപങ്ങളുടെ മുറിവ് ഇന്നും ഉണങ്ങാത്ത തലശ്ശേരിയില്‍ പുണ്യദിനത്തിന്റെ തലേന്ന് കൊല നടന്ന ഉടന്‍ അന്നത്തെ ആഭ്യന്തരമന്ത്രി ആര്‍എസ് എസ് ആണ് പ്രതിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  എന്‍ ഡി എഫ് കാരനെ ആര്‍ എസ് എസ് കൊന്നു എന്ന പ്രചരണം നാടാകെ പ്രചരിച്ചപ്പോള്‍  തലശ്ശേരി വീണ്ടും കത്തുമെന്ന് ജനങ്ങള്‍ ഭയപ്പെട്ടു. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. ഈ സംഭവം പിന്നീട് സി ബി ഐ അന്വേഷിച്ചപ്പോള്‍ സി പി എം ആണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇത് നടത്തിയത് എന്ന് തെളിഞ്ഞിരിക്കുകയാണ്. 'പക' എന്ന രണ്ടക്ഷരം മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനത്തിന് നാളും നക്ഷത്രവും ചിന്തിക്കാന്‍ സാധിക്കില്ല.
 
ചന്ദ്രശേഖരന് പൊലീസ് സംരക്ഷണം എന്തേ കൊടുക്കാതിരുന്നത് എന്ന് ചോദിക്കുന്നത് ഭീഷണിപ്പെടുത്തിയവര്‍ തന്നെയാണ് എന്നത് കൗതുകകരമാണെങ്കിലും വാദം അംഗീകരിച്ചുകൊണ്ട് ചോദിക്കട്ടെ. ജയകൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഗണ്‍മാന്‍മാര്‍ ഉണ്ടായിരുന്നല്ലോ? ആദ്യം ഗണ്‍മാനെ ബോധം കെടുത്തി കീഴടക്കിയാണ് ക്ലാസ് മുറിയിലിട്ട് കുട്ടികളുടെ മുന്നില്‍ വെച്ച് ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നത്. അതിലെ പ്രതികള്‍ ആരായിരുന്നു? വധശിക്ഷക്ക് വിധിക്കപ്പെട്ട ആ കേസ്  കേരളത്തിന്റെ ക്രിമിനോളജിയിലെ ഭയാനകമായ ഒരു സംഭവം തന്നെയാണ്.അത്‌കൊണ്ട് ചന്ദ്രശേഖരന്റെ കൊല. ഒരു നിലപാടിന്റെ പ്രശ്‌നമാണ് 'അക്രമ രാഷ്ട്രീയം' എന്ന നയം തിരുത്തണം. അല്ലെങ്കില്‍ പിണറായി വിജയന്റെ പാര്‍ട്ടിക്ക് കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവരും. 'ഉന്‍മൂലന സിദ്ധാന്തം' പ്രഖ്യാപിച്ച് ജനങ്ങളുടെ പ്രിയ നേതാവ് അഴീക്കോടനെ അവര്‍ കൊന്നു. അത് കൊണ്ടാണ് നക്‌സലൈറ്റ് പ്രസ്ഥാനം തകര്‍ന്ന് പോയത്. ഇവിടെ ചന്ദ്രശേഖരനെ ഒഞ്ചിയത്തെ ചെറുപ്പക്കാര്‍ ഇന്ന് വിളിക്കുന്നത് ആധുനിക ചെഗുവേര എന്നാണ്. ആ പ്രിയ സഖാവിനെ കൊന്ന പ്രസ്ഥാനം ഏതായാലും അവര്‍ക്ക് കേരളത്തിലെ നെക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവരും. ഉറപ്പ്.

ചെലവ് ചുരുക്കാന്‍ കൊലയും പാര്‍ട്ടി കരാര്‍ കൊടുക്കുന്നു


കടത്തനാടന്‍ വീരയോദ്ധാക്കളുടെ പട്ടികയില്‍ ഇനി ചന്ദ്രശേഖരന്റെ പേരും എഴുതി ചേര്‍ക്കപ്പെടും. താന്‍ വിശ്വസിച്ച ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിച്ച് പൊരുതി മരിച്ച ധീരനായ കമ്മ്യൂണിസ്റ്റാണ് അദ്ദേഹം.
സ്ഥാനമാനങ്ങള്‍ക്കോ കോടികള്‍ക്കോ വേണ്ടിയാണ് ചന്ദ്രശേഖരന്‍ കാലുമാറിയതെന്ന് ക്വട്ടേഷന്‍ സംഘം പോലും വിശ്വസിക്കില്ല. ഈ മനുഷ്യന്റെ കാഴ്ചപ്പാട് മാറ്റത്തെ പൊറുക്കാനാവാത്ത തെറ്റാണെന്ന് പറഞ്ഞാല്‍ കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ ഇമ്മട്ടിലുള്ള തെറ്റ് ചെയ്തത് കൃഷ്ണപിള്ളയും എ കെ ജിയും, ഇ എം എസും  ആണെന്ന് പറയേണ്ടിവരും.
 
അവരെല്ലാം മഹാത്മാഗാന്ധിയുടെ കോണ്‍ഗ്രസിനെ മൊഴിചൊല്ലി പുതിയ പാര്‍ട്ടി (കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി) ഉണ്ടാക്കി പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ്. ചന്ദ്രശേഖരനും കൂട്ടരും അത്രയേ ചെയ്തിട്ടുള്ളു. റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കി. ചന്ദ്രശേഖരന്‍ കുലം കുത്തിയാണെങ്കില്‍ കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ കുലം കുത്തികള്‍ കൃഷ്ണപ്പിള്ളയും കൂട്ടരുമായിരിക്കും.
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞത് ശരിയാണ്. കുലംകുത്തികള്‍ എന്നു വിളിച്ചവര്‍ തന്നെ കുത്തി മലര്‍ത്തി കൊന്നിരിക്കുന്നു. എല്ലാരും വിചാരിച്ചത് സി പി എം ആണ് ഈ അരുംകൊല നടത്തിയതെന്ന്. പക്ഷേ എ കെ ജി സെന്റര്‍ എന്ന 'നവകോളോസിയ'ത്തിലിരുന്ന് പിണറായി വിജയന്‍ പറഞ്ഞു; ഒരു പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘമാണ് ഈ കൊല നടത്തിയതെന്ന്. ഇനി നാം അന്വേഷിക്കേണ്ടത് ആരാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ്. കാര്‍ പിടിച്ചെടുത്ത് വിരലടയാളം ഒത്തുനോക്കി മൊബൈല്‍ ടവറുകള്‍ നല്‍കുന്ന സിഗ്‌നലുകളെല്ലാം ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം സി പി എമ്മിലെ  കണ്ണൂര്‍ ലോബിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
 
ഒഞ്ചിയം കൊല, കൊലപാതക രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഒരു നിര്‍ണ്ണായകഘട്ടമാണ്. കണ്ണൂര്‍ ലോബി നടത്തുന്ന അക്രമകൊലപാതകരാഷ്ട്രീയം പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പാര്‍ട്ടി ക്രോമ്രൈഡുകളായ ക്രിമിനലുകള്‍ നേരിട്ട് നടത്തുന്ന ഓപ്പറേഷനുകള്‍ ക്വട്ടേഷന്‍ ക്രിമിനലുകളെ ഏല്‍പ്പിക്കുന്ന ഒരു പുതിയ രീതി. ഇതിന് ഒരു പാട് ഗുണങ്ങള്‍ ഉണ്ട്. ചെലവ് കുറവാണ്, കേസും അപ്പീലും നടത്തേണ്ട, ജയിലില്‍  പോകുന്ന പ്രതികളുടെ കുടുംബം പോറ്റേണ്ട, അവരുടെ വിദ്യാഭ്യാസ, ചികില്‍സാ വിവാഹ ചെലവ് നോക്കേണ്ട ഇങ്ങനെ പാര്‍ട്ടിക്ക് ബാധ്യതകളൊന്നും ഇല്ലാത്ത ഒരു ക്രിമിനല്‍ കരാര്‍ വ്യവസ്ഥ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോര്‍പറേറ്റ് കമ്പനിയാവുന്നു എന്ന വിമര്‍ശനത്തെ സാധൂകരിക്കുന്നതാണ് ഈ സംഭവങ്ങള്‍.
 
ഇത് ആധുനിക കോര്‍പ്പറേറ്റ് കമ്പനികള്‍ ചെലവ് ചുരുക്കാന്‍ കണ്ടുപിടിച്ച സൂത്രപ്പണി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ സമ്മേളനങ്ങളുടെ  നടത്തിപ്പുമാത്രമല്ല അക്രമരാഷ്ട്രീയവും കരാര്‍ കൊടുക്കുന്ന കാലം. കല്യാണത്തിന്  കറിക്കരക്കുന്നതുപോലും കരാര്‍ കൊടുക്കുന്ന കലികാലത്തിന് യോജിച്ച് ഉയര്‍ന്ന് പ്രവര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ചന്ദ്രശേഖരന്‍ വധത്തില്‍ ഗൂഢാലോചന ആര് നടത്തി എന്നത് മാത്രമാണ് ഉത്തരം കിട്ടാത്ത ചോദ്യം. അത് അന്വേഷണ എജന്‍സിക്ക് വിടാം.  പക്ഷെ പട്ടുവത്തെ അബ്ദുള്‍ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി കൊലചെയ്തതിന്റെ ഉത്തരവാദിത്വം പി. ജയരാജന്‍ തന്നെ ഏറ്റെടുത്തിരിക്കുന്നുണ്ടല്ലോ?
 
ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ വടക്കന്‍ മലബാറില്‍ മാത്രം മൂന്ന്  പതിറ്റാണ്ടിനിടയില്‍ മുന്നൂറോളം ആളുകള്‍ കൊലക്കത്തിക്കിരയായിട്ടുണ്ട്. എല്ലാ പാര്‍ട്ടിയിലും പെട്ടവര്‍ ഇവിടെ മരിച്ചു വീണിട്ടുണ്ട്. എന്ത് കൊണ്ട് ഈ മേഖലയില്‍ മാത്രം ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നു? ഈ അക്രമങ്ങളിലെല്ലാം ഒരു വശത്ത് എന്ത് കൊണ്ട് സി പി എം പ്രതിയാകുന്നു? അതുകൊണ്ടാണ് ഒഞ്ചിയം കൊലയുടെ ഗൂഢാലോചന തെളിയുന്നതിന്  മുമ്പ് തന്നെ ജനങ്ങള്‍ മനസാവാചാ സി പി എമ്മിനെ കുറ്റം പറയുന്നത്. ഇവിടെ  നിരപരാധിത്വം തെളിയിക്കാന്‍ സി പി എം പാടുപെടും. പാര്‍ട്ടി സഖാക്കളെ ബോധ്യപ്പെടുത്താന്‍ എത്രയോ പഠന ക്ലാസുകള്‍ നടത്തേണ്ടിവരും. സി പി എം ചോദിക്കുന്ന പ്രധാന ചോദ്യം ഇതാണ്. നെയ്യാറ്റിന്‍കര ഇലക്ഷന്റെ സമയത്ത് ഞങ്ങള്‍ ചെയ്യുമോ?  തിരിച്ച് ഒരു ചോദ്യം.
 
തലശ്ശേരിയില്‍ ഫസലിനെ കൊന്നത് പെരുന്നാളിന്റെ തലേന്നായിരുന്നു. വളരെ സെന്‍സിറ്റീവായിട്ടുള്ള, വര്‍ഗ്ഗീയ കലാപങ്ങളുടെ മുറിവ് ഇന്നും ഉണങ്ങാത്ത തലശ്ശേരിയില്‍ പുണ്യദിനത്തിന്റെ തലേന്ന് കൊല നടന്ന ഉടന്‍ അന്നത്തെ ആഭ്യന്തരമന്ത്രി ആര്‍എസ് എസ് ആണ് പ്രതിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  എന്‍ ഡി എഫ് കാരനെ ആര്‍ എസ് എസ് കൊന്നു എന്ന പ്രചരണം നാടാകെ പ്രചരിച്ചപ്പോള്‍  തലശ്ശേരി വീണ്ടും കത്തുമെന്ന് ജനങ്ങള്‍ ഭയപ്പെട്ടു. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. ഈ സംഭവം പിന്നീട് സി ബി ഐ അന്വേഷിച്ചപ്പോള്‍ സി പി എം ആണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇത് നടത്തിയത് എന്ന് തെളിഞ്ഞിരിക്കുകയാണ്. 'പക' എന്ന രണ്ടക്ഷരം മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനത്തിന് നാളും നക്ഷത്രവും ചിന്തിക്കാന്‍ സാധിക്കില്ല.
 
ചന്ദ്രശേഖരന് പൊലീസ് സംരക്ഷണം എന്തേ കൊടുക്കാതിരുന്നത് എന്ന് ചോദിക്കുന്നത് ഭീഷണിപ്പെടുത്തിയവര്‍ തന്നെയാണ് എന്നത് കൗതുകകരമാണെങ്കിലും വാദം അംഗീകരിച്ചുകൊണ്ട് ചോദിക്കട്ടെ. ജയകൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഗണ്‍മാന്‍മാര്‍ ഉണ്ടായിരുന്നല്ലോ? ആദ്യം ഗണ്‍മാനെ ബോധം കെടുത്തി കീഴടക്കിയാണ് ക്ലാസ് മുറിയിലിട്ട് കുട്ടികളുടെ മുന്നില്‍ വെച്ച് ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നത്. അതിലെ പ്രതികള്‍ ആരായിരുന്നു? വധശിക്ഷക്ക് വിധിക്കപ്പെട്ട ആ കേസ്  കേരളത്തിന്റെ ക്രിമിനോളജിയിലെ ഭയാനകമായ ഒരു സംഭവം തന്നെയാണ്.അത്‌കൊണ്ട് ചന്ദ്രശേഖരന്റെ കൊല. ഒരു നിലപാടിന്റെ പ്രശ്‌നമാണ് 'അക്രമ രാഷ്ട്രീയം' എന്ന നയം തിരുത്തണം. അല്ലെങ്കില്‍ പിണറായി വിജയന്റെ പാര്‍ട്ടിക്ക് കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവരും. 'ഉന്‍മൂലന സിദ്ധാന്തം' പ്രഖ്യാപിച്ച് ജനങ്ങളുടെ പ്രിയ നേതാവ് അഴീക്കോടനെ അവര്‍ കൊന്നു. അത് കൊണ്ടാണ് നക്‌സലൈറ്റ് പ്രസ്ഥാനം തകര്‍ന്ന് പോയത്. ഇവിടെ ചന്ദ്രശേഖരനെ ഒഞ്ചിയത്തെ ചെറുപ്പക്കാര്‍ ഇന്ന് വിളിക്കുന്നത് ആധുനിക ചെഗുവേര എന്നാണ്. ആ പ്രിയ സഖാവിനെ കൊന്ന പ്രസ്ഥാനം ഏതായാലും അവര്‍ക്ക് കേരളത്തിലെ നെക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവരും. ഉറപ്പ്.

Tuesday, May 15, 2012

ഇല നക്കുന്ന,ചിറിനക്കുന്ന മൃഗശാസ്ത്രം

by Cr Parameswaran on Friday, May 11, 2012 

കേസ്‌ വഴി തെറ്റിക്കാനാകുമെന്നു കരുതി 'അള്ളാ തുണക്കട്ടെ!'എന്ന വാചകം ഇന്നോവ കാറിന്റെ പിന്പില്‍ ഒട്ടിച്ച രഫീക്കിന്റെയും അന്ത്യേരി സുരയുടെയും ബുദ്ധിശക്തി മാത്രമേ അവരുടെ അന്നദാതാവായ കേരളത്തിന്റെ മുഖ്യകൊലക്കത്തിക്കും ഉള്ളു എന്ന് അയാള്‍ സെക്രടരിയായിരുന്ന കാലത്തെ എല്ലാ അടവുകളും തെറ്റിപ്പോയതില്‍ നിന്ന് തന്നെ മനസ്സിലാക്കാം.അതുകൊണ്ടല്ലേ,കാര്‍ കണ്ടെത്തുന്നതിന് മുന്‍പേ അയാള്‍ പറഞ്ഞത് കൊന്നത് മുസ്ലിം മത തീവ്രവാദികളാണെന്ന്!അയാള്‍ക്കെതിരെ ഇതിലും വലിയ സാഹചര്യ തെളിവുണ്ടോ?ഇയാള്‍ പൊതുരംഗത്ത്‌ ഏറെ കാലം തുടര്‍ന്നാല്‍ കംമുനിസ്റ്കാരില്‍ മനുഷ്യമുഖം ഉള്ളവര്‍ ഉണ്ടായിരുന്നില്ല എന്ന് ഭാവി തലമുറ തെറ്റിദ്ധരിച്ചു വശാകും .അതിനാല്‍ ഇടയ്ക്കിടയ്ക്ക് എ.കെ.ജി .മുതല്‍ ഈയിടെ അന്തരിച്ച ചന്ദ്രപ്പന്റെ വരെയുള്ള കുറെ മനുഷ്യ മുഖങ്ങള്‍ പ്രസിദ്ധീകരിക്കുക.


എല്ലാ മാഫിയാ തലവന്മാരെയും പോലെ ഇയാളും ഒരു ദിവസം നിഷ്ക്രമിക്കും.എന്നാല്‍ സാഹിത്യ-സാംസ്കാരിക രംഗത്തുള്ള അയാളുടെ ഭജനസംഘം അവരുടെ മഹത്തായ പൈതൃകത്തിന് വരുത്തി വച്ച നാണക്കേട് ചിരകാലം നിലനില്‍ക്കും.ഇപ്പോള്‍ ബുദ്ധന്റെ നിര്മമത അഭിനയിക്കുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് കൊല നടന്ന പിറ്റേന്ന് ആണ് ക്രിമിനല്‍ പാര്‍ടിയുടെ പോഷകസന്ഘടനയുടെ യോഗത്തില്‍ കവിത അമറാന്‍ പോയത്. അയാള്‍ താദൃശമായ നാണം കെട്ട പ്രകടനങ്ങള്‍ പാര്‍ടി കോണ്ഗ്രസ്സിന് മുന്‍പുള്ള യോഗങ്ങളില്‍ നടത്തി FB-യിലെ തന്റെ മണ്ണുണ്ണി ഗാലറിക്ക് മുന്‍പേ പതിവ് വീരവാദം മുഴക്കികൊണ്ടിരുന്നു.സച്ചിദാനന്ദന്‍ പിണറായിയുടെ പാര്‍ടി സമ്മേളനങ്ങളില്‍ പ്രഭാഷിക്കാന്‍ പോയത് പറയാന്‍ എനിക്ക് ഭയമാണ്.കാരണം അദ്ദേഹം തന്റെ 'പാഷാണം വര്‍ക്കി ' സഞ്ചിയില്‍ നിന്ന് പണ്ട് പിണറായിയെ വിമര്ശിചെഴ്തിയിരിക്കാവുന്ന ഒരു കവിതയോ ലേഖനമോ പുറത്തെടുത്തു എന്റെ വായടക്കും!മറ്റാരെയും കുറിച്ച് പറയാന്‍ ഊര്‍ജമില്ല.വിജയേട്ടന്റെ ചിരി കണ്ടു മതി മറന്ന മുകുന്ദേട്ടനെ കുറിച്ച് ,പാര്‍ടി ഗ്രാമങ്ങളില്‍ എല്ലാം ഡീസന്റ് ആണെന്ന് പറഞ്ഞ പെണ്ണുമ്പിള്ളയെ കുറിച്ച്,അശോകന്‍ ചരുവിലിന്റെ ജന്തുസഹജമായ സ്വാമിഭക്തിയെ കുറിച്ച് ഒക്കെ മറ്റാരെങ്കിലും പറയട്ടെ.


ആഗോളവല്‍ക്കരണകാലത്ത് മതതീവ്രവാദ സംഘങ്ങളുടെയും തിരിച്ചറിയാന്‍ പറ്റാത്ത ദേശീയ-അന്തര്‍ ദേശീയ നിഷ്ഠുര മൂലധനശക്തികളുടെയും ഇലനക്കിപ്പട്ടികളാണ് പാര്‍ടികളും വര്‍ഗീയസംഘടനകളും.അവയുടെ ചിറി നക്കിപ്പട്ടികളാണ് ഒരു നല്ല പങ്കു എഴുത്തുകാരും ,കലാകാരന്മാരും.അവര്‍ നാളെയുടെ നാണക്കേടുകള്‍ ആണ്.അതോടൊപ്പം ഒരു നൂറ്റാണ്ടു പഴക്കമുള്ള കേരള അവാന്റ്ഗാര്‍ദിന്റെയും നാണക്കേട് ആണ്. അവരോടു സൗഹൃദം പുലര്‍ത്തിയ നാളുകളെ ശപിക്കാംഎന്നു മാത്രം,

ടി പി വധവും കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ സംയുക്ത പ്രസ്താവനയും


എഴുത്തുകാരും കലാകാരന്മാരും സമൂഹത്തിന്റെ മനഃസാക്ഷിയാണ്. മികച്ച കവികള്‍ രചനകളിലൂടെ വരാന്‍പോകുന്ന കാലത്തിന്റെ ജീവിതശീലങ്ങളും പ്രവണതകളും പ്രവചിക്കുന്നു.
അതുകൊണ്ട് കവികളുടെയും എഴുത്തുകാരുടെയും കലാകാരന്മാരുടെയും അഭിപ്രായനിരീക്ഷണങ്ങള്‍ക്ക് ഏതു ജനാധിപത്യ സമൂഹവും വലിയ പ്രാധാന്യം കല്പിക്കും. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ ദാരുണവും ക്രൂരവുമായ കൊലപാതകത്തിനുശേഷം പുറത്തുവന്നിരിക്കുന്ന പ്രതികരണങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ ദിവസം കേരളത്തിന്റെ മനഃസാക്ഷികള്‍ എന്നുവിശേഷിപ്പിക്കാവുന്ന ഒരുകൂട്ടം സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരു പൊതുപ്രസ്താവന പുറപ്പെടുവിപ്പിക്കുകയുണ്ടായി. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപം കൊണ്ടുവരുന്ന അപകടകരമായ ഫാസിസ്റ്റ് പ്രവണതയെക്കുറിച്ച് കേരളം ഉത്കണ്ഠപ്പെടുന്നു എന്നാണ് ആനന്ദ് മുതല്‍ സക്കറിയവരെ ഇരുപതോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബി.ആര്‍.പി.ഭാസ്‌കര്‍, എം.ജി.എസ്. നാരായണന്‍, സി.ആര്‍.പരമേശ്വരന്‍, ആറ്റൂര്‍ രവിവര്‍മ്മ, സിവിക് ചന്ദ്രന്‍, സാറാ ജോസഫ്, ടി.പി.രാജീവന്‍, കെ.വേണു, അന്‍വര്‍ അലി തുടങ്ങി സമകാലിക കേരളത്തിലെ പ്രമുഖരായ ഒരു കൂട്ടം എഴുത്തുകാരാണ് ഈ സംയുക്തപ്രസ്താവനയുമായി രംഗത്തുവന്നിട്ടുള്ളത്.
 
ചന്ദ്രശേഖരന്റെ വധത്തിനു പിന്നില്‍ സി.പി.എമ്മിനുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കിനെപ്പറ്റി ഈ എഴുത്തുകാര്‍ക്ക് ആര്‍ക്കും സന്ദേഹമില്ല. ആര്‍.എം.പി. രൂപം കൊണ്ടശേഷം ഒഞ്ചിയം, ഏറാമല പ്രദേശങ്ങളില്‍ അതിന്റെ പ്രവര്‍ത്തകരെ കായികമായി നേരിട്ടിട്ടുള്ളത് സി.പി.എംകാരാണ്.  ചന്ദ്രശേഖരന് രാഷ്ട്രീയമായ ഭീഷണിമാത്രമേ ഉണ്ടായിരുന്നുള്ളു. അതു സി.പി.എം നേതൃത്വത്തില്‍ നിന്നുമായിരുന്നു. അദ്ദേഹത്തിന്റെ നീചമായ വധത്തിനുശേഷം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിലൂടെ ഇതിനകം പലപ്പോഴായി പുറത്തുവന്നിട്ടുള്ള വിവരങ്ങളിലും സി.പി.എം. നേതൃത്വം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. പ്രതികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വരാനിരിക്കേ ചന്ദ്രശേഖരന്‍ വധക്കേസ് സി.പി.എം നേതൃത്വത്തേയും പ്രവര്‍ത്തകരെയും വിശ്വാസികളെയും അടിമുടി ഉലയ്ക്കുകയും ആ പാര്‍ട്ടിയില്‍ ഗുരുതരമായ ഭിന്നത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരസ്പരവിരുദ്ധമായും അന്യോന്യം കുറ്റപ്പെടുത്തിയും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. രാഷ്ട്രീയ എതിരാളിയെ ശാരീരികമായി ഇല്ലാതാക്കുന്ന ശൈലി ഒരു ജനാധിപത്യസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല. സി.പി.എം. നേതൃത്വത്തിന്റെ സമീപനം; പ്രത്യേകിച്ച് ഉത്തരകേരളത്തില്‍ ഒരുതരത്തിലും പൊറുപ്പിക്കാനാവുന്നതല്ലെന്ന് കേരളത്തിലെ സാഹിത്യകാരന്മാര്‍ പറയുന്നു.
 
പൊതുസമൂഹത്തിന്റെ നിശബ്ദമായ ക്ഷോഭത്തിന് അക്ഷരഭാഷ്യം ചമയക്ക്കുക മാത്രമാണ് ഈ എഴുത്തുകാര്‍ ചെയ്തിരിക്കുന്നത്. അനീതിയോട് നിശബ്ദത പാലിക്കാന്‍ സത്യസന്ധരായ അവര്‍ക്ക് കഴിയില്ല. അതിനാല്‍ സി.പി.എം നേതൃത്വത്തിന്റെ കൊള്ളരുതായ്മകളെ തുറന്നുകാട്ടിക്കൊണ്ട് ധീരമായി അവര്‍ മുന്നോട്ടുവന്നു. പശ്ചിമ ബംഗാളില്‍ പാവപ്പെട്ട കര്‍ഷകരോട് മൂന്നുവര്‍ഷം മുമ്പ് അവിടുത്തെ ഇടതു സര്‍ക്കാര്‍ കൈക്കൊണ്ട ദ്രോഹനടപടികള്‍ക്കെതിരെ പ്രമുഖ ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവി പ്രായം മറന്ന് പ്രക്ഷോഭരംഗത്തുവന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ചന്ദ്രശേഖരന്റെ പൈശാചികമായ കൊലപാതക വാര്‍ത്തകേട്ട് ഈ മഹതി ഇന്ന് ഒഞ്ചിയത്ത് എത്തുന്നുണ്ട്. സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടിനോട് വിയോജിച്ചുകൊണ്ട് ചന്ദ്രശേഖരന്റെ വധത്തില്‍ മനുഷ്യത്വപരമായ സമീപനം പുലര്‍ത്തുന്ന അച്യുതാനന്ദനോട് മഹാശ്വേതാദേവി ഇന്നലെ ആലപ്പുഴയില്‍ വച്ച് ഒരു അഭ്യര്‍ത്ഥന നടത്തി. ''വി.എസിന്റെ ദുഃഖപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ സി.പി.എം വിട്ട് അദ്ദേഹം പുറത്തുവരണം. എതിരാളിയെ കൊല്ലുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ജനാധിപത്യത്തിനു ചേര്‍ന്നതല്ല. ഇത്തരം അക്രമം തുടര്‍ന്നാല്‍ സി.പി.എമ്മിന് കേരളത്തിലും നാളെ ബംഗാളിലെ അവസ്ഥ ഉണ്ടാകും. ജനങ്ങളുടെ മനസ്സില്‍ നിന്ന് ആ പാര്‍ട്ടി തുടച്ചുമാറ്റപ്പെടും.''
 
ഇന്ത്യയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖ എഴുത്തുകാരിയാണ് മഹാശ്വേതാദേവി. കേരളത്തെ വളരെ അടുത്ത് അറിയുന്ന ഒരാള്‍. പാവപ്പെട്ട മനുഷ്യരുടെ ദുഃഖമകറ്റാന്‍ തന്റെ തൂലികയെ ആയുധമാക്കിയ പോരാട്ടക്കാരി. കേരളത്തിലെ ഇരുപതോളം സാംസ്‌കാരിക പ്രവര്‍ത്തകരുടെ പൊതുവികാരവുമായി സമരസപ്പെട്ടുകൊണ്ട് മഹാശ്വേതാദേവി ഉന്നയിച്ച ചോദ്യം ഞങ്ങളും ഇവിടെ ആവര്‍ത്തിക്കട്ടെ. വി.എസ്. അച്യുതാനന്ദന്‍ ഇനിയും എന്തിനാണ് പിണറായി വിജയന്റെയും പ്രകാശ് കാരാട്ടിന്റെയും സി.പി.എമ്മില്‍ തുടരുന്നത്? വി.എസിന്റെ വാക്കുകള്‍ സത്യസന്ധവും നിലപാടുകള്‍ ആത്മാര്‍ത്ഥവുമാണെങ്കില്‍ ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെ ബഹുമാനിച്ചുകൊണ്ട് അദ്ദേഹം ആര്‍.എം.പിയുടെ നേതൃത്വം ഏറ്റെടുക്കട്ടെ.