മെയ് 31 വരെ മതി ലോഡ് ഷെഡ്ഡിങ് എന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശം. കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജൂണ്‍ ഒന്നു മുതല്‍ കേരളത്തില്‍ വൈദ്യുതി ലോഡ് ഷെഡ്ഡിങ് ഉണ്ടാവില്ല.
ഇപ്പോള്‍ കേരളത്തില്‍ നിലവില്‍ ഉള്ള അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് സംവിധാനം കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം മെയ് 31ഓടെ നിര്‍ത്തലാക്കും. ജൂണ്‍ മാസത്തില്‍ കൂടി ഈ അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് സംവിധാനം തുടരണം എന്ന കെഎസിഇബിയുടെ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് റെഗുലേറ്ററി കമ്മീഷന്റെ ഈ തീരുമാനം.
ജലസംഭരണികളിലെ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാലും മെയ് രണ്ടാം വാരം മുതല്‍ വേനല്‍ മഴ ശക്തമാകും എന്നതിനാലും ലോഡ് ഷെഡ്ഡിങ് തുടരേണ്ട കാര്യം ഇല്ല എന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്.